Home News Breaking News സംസ്ഥാന പൊലീസ് സംവിധാനത്തിൽ സമൂല മാറ്റം? ഡിജിപിയുടെ നിർണായക ശുപാർശകൾ പുറത്ത്

സംസ്ഥാന പൊലീസ് സംവിധാനത്തിൽ സമൂല മാറ്റം? ഡിജിപിയുടെ നിർണായക ശുപാർശകൾ പുറത്ത്

Advertisement

തിരുവനന്തപുരം: സംസ്ഥാനത്ത് പൊലീസ് സംവിധാനത്തിൽ സമഗ്രമായ മാറ്റം നിർദേശിച്ച് ഡിജിപി റവദ ചന്ദ്രശേഖർ. സ്റ്റേഷൻ ഹൗസ് ഓഫീസർ സംവിധാനത്തിലാണ് സമഗ്രമായ മാറ്റം നിർദ്ദേശിച്ചത്. നിലവിലെ സംസ്ഥാനത്തെ പോലീസ് സ്റ്റേഷൻ ഭരണസംവിധാനത്തിൽ നിരവധി അപാകതകളുണ്ടെന്ന് ചൂണ്ടിക്കാണിക്കുന്നതാണ് ഡിജിപിയുടെ പുതിയ ശുപാർശകൾ. ഈ റിപ്പോർട്ടിന്റെ വിശദാംശങ്ങൾ അണ് പുറത്തായത്.

സംസ്ഥാനത്തെ വലിയ 63 സ്റ്റേഷനുകളിൽ മാത്രം ഇൻസ്പെക്ടർമാർ നേരിട്ട് സ്റ്റേഷൻ ഹൗസ് ഓഫീസർ ആയാൽ മതിയെന്നാണ് ഡിജിപിയുടെ പ്രധാന ശുപാർശ. സംസ്ഥാനത്ത് വീണ്ടും 210 പൊലീസ് സർക്കിളുകൾ രൂപീകരിക്കാൻ റിപ്പോർട്ടിൽ നിർദ്ദേശമുണ്ട്. ക്രമസമാധാന ചുമതലയിൽ നിന്നും ഒഴിവാക്കുന്ന 206 തസ്തികകൾ പോലീസിന്റെ മറ്റ് പ്രധാന മേഖലകളിലേക്ക് മാറ്റി നിയമിക്കണം. നിലവിലെ ക്രമസമാധാന പരിപാലനവും സ്റ്റേഷൻ ഭരണവും കൂടുതൽ കാര്യക്ഷമമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഡിജിപി ഈ ശുപാർശകൾ ആഭ്യന്തര വകുപ്പിന് സമർപ്പിച്ചിരിക്കുന്നത്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here