കൊച്ചി. ചോദ്യം ചെയ്യലില്‍ പതിവു ധിക്കാരവുമായെത്തിയ വീണയെ വരുതിയിലാക്കി ഇഡി. ഉത്തരമില്ലാതെ വന്ന ചോദ്യങ്ങളോട് ധിക്കാരപൂര്‍വമുള്ള മറുപടികളുമായാണ് വീണ ഇഡിയെ അഭിമുഖീകരിച്ചത്. നിസഹകരണം തുടർന്നതോടെ കടുപ്പിച്ച് ഇഡി വീണയെ വരുതിയിലാകക്കി.
സേവനത്തിൽ ഉത്തരംമുട്ടി വീണ. സിഎംആർഎലിന് സേവനം നൽകിയെന്ന് വീണയുടെ മൊഴി. എന്ത് സേവനമെന്നത്തിൽ വ്യക്തമായ മറുപടിയില്ല. വിശദമാക്കാൻ സാവകാശം വേണമെന്നും വീണ
സിഎംആർഎൽ നൽകിയ 2.78 കോടി വിനിയോഗിച്ചതിന്റെ കണക്ക് ചോദിച്ച് ഇഡി, വായ്പ തിരിച്ചടവിന്റെ കണക്കുകൾ നൽകി വീണ. കണക്കുകൾ പൂർണമല്ലെന്ന് ഇഡി, കൂടുതൽ രേഖകൾ അവശ്യപ്പെട്ടു
പിണറായി വിജയന്റെ പങ്ക് സംബന്ധിച്ചും ഇഡിയുടെ ചോദ്യം വന്നു. കരാർ ലഭിക്കാൻ പിണറായി വിജയന്റെ ഇടപെടൽ സംശയിച്ച് ഇഡിയുടെ ചോദ്യത്തിന് ഇല്ലെന്ന് വീണയുടെ മറുപടി വന്നു. സിഎംആർഎല്ലുമായി കരാറിൽ ഏർപ്പെട്ടത് പിണറായിക്ക് അറിയാമായിരുന്നുവെന്ന് മൊഴി
ആദ്യഘട്ടത്തിൽ ചോദ്യങ്ങൾക്ക് ധിക്കാരപരമായ മറുപടിയായിരുന്നു വീണയുടേത്. നിസഹകരണം തുടർന്നതോടെ കടുപ്പിച്ച് ഇഡി
അറസ്റ്റ് ചെയ്യേണ്ടിവരുമെന്ന് മുന്നറിയിപ്പ് നൽകി. വീണ ചോദ്യംചെയ്യലിനോട് പൂര്‍ണമായി സഹകരിച്ചത് ഇതിന് ശേഷമാണ്.



































