തെരുവുനായ്ക്കള്‍ സ്കൂട്ടറിനു പിന്നാലെ ഓടി,ചെറുമകള്‍ ഓടിച്ച വാഹനത്തിനു പിന്നില്‍നിന്നും തെറിച്ചു വീണ വയോധിക മരിച്ചു

തൃശൂര്‍.സ്കൂട്ടറിന് പിന്നാലെ തെരുവ്നായകള്‍ ആക്രമിക്കാൻ ഓടിവന്നു. ഭയന്ന് വേഗത്തിൽ സ്കൂട്ടർ ഓടിക്കുന്നതിനിടയിൽ നിയന്ത്രണം വിട്ട സ്കൂട്ടറില്‍നിന്നും തെറിച്ചുവീണ് വയോധികയ്ക്ക് ദാരുണാന്ത്യം. മുറ്റിച്ചൂര്‍ സ്വദേശി സുഹ്റ(69)ആണ് മരിച്ചത്. ചെറുമകള്‍ക്കൊപ്പം സ്കൂട്ടറില്‍ വരുന്നതിനിടെ തെരുവുനായ്ക്കള്‍ കുരച്ചുകൊണ്ട് പിന്നാലെ എത്തി. വണ്ടി വേഗത്തില്‍ ഓടിച്ചെങ്കിലും ടാറിടാത്ത മണ്‍റോഡില്‍ നിയന്ത്രണം വിട്ട വാഹനത്തില്‍ നിന്നും സുഹ്റ വീഴുകയായിരുന്നു. അല്‍പം മുന്നോട്ടുപോയി സ്കൂട്ടര്‍ ഓടിച്ച കുട്ടിയും വീണു. രണ്ടുപേരും ഹെല്‍മറ്റ് ധരിച്ചിരുന്നു എങ്കിലും മുഖം അടിച്ചുവീണ സുഹ്റയ്ക്ക് ഗുരുതരമായി പരുക്കേറ്റു. ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.