27.6 C
Kollam
Friday 11th September, 2026 | 07:53:18 PM
Home News Kerala ആദിവാസി വിഭാഗത്തിൽ ഉൾപ്പെട്ട മെന്റർ അധ്യാപകരെ പിരിച്ചുവിട്ടതിനെതിരെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

ആദിവാസി വിഭാഗത്തിൽ ഉൾപ്പെട്ട മെന്റർ അധ്യാപകരെ പിരിച്ചുവിട്ടതിനെതിരെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

തിരുവനന്തപുരം.ആദിവാസി വിഭാഗത്തിൽ ഉൾപ്പെട്ട മെന്റർ അധ്യാപകരെ പിരിച്ചുവിട്ടതിനെതിരെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.ജോലിയിൽ തിരിച്ചെടുക്കാൻ സർക്കാർ തയ്യാറാകണം. ആദിവാസി വിദ്യാർത്ഥികളുടെ കൊഴിഞ്ഞുപോക്ക് തടയാനാണ് എൽഡിഎഫ് സർക്കാർ അധ്യാപകരെ നിയമിച്ചത്.നിലവിലുള്ള അധ്യാപകരെ ഈ അധ്യയന വർഷം പ്രവേശിപ്പിക്കേണ്ടതില്ലെന്നാണ് ഇപ്പോഴത്തെ സർക്കാർ തീരുമാനം

9 വർഷമായി ജോലിചെയ്യുന്ന അധ്യാപകരെയാണ് ഒഴിവാക്കുന്നത്.ഇതോടെ ഗോത്ര വിദ്യാർത്ഥികളുടെ പഠനം താളം തെറ്റും.എൽഡിഎഫ് സർക്കാർ നടപ്പാക്കിയ വിപ്ലവകരമായ നടപടിയായിരുന്നു മെന്റർ അധ്യാപക നിയമനം

രാജ്യത്ത് ആദ്യമായി കേരളത്തിലാണ് ഇത്തരം ഒരു പദ്ധതി നടപ്പിലാക്കിയത്.ഈ പദ്ധതിയുടെ ഭാഗമായവർക്കാണ് തൊഴിൽ നഷ്ടപ്പെട്ടത്. അധ്യാപകർ പ്രക്ഷോഭപാതയിലാണ്

സർക്കാർ ഇവരെ തിരിച്ചെടുക്കണം