27.1 C
Kollam
Saturday 5th September, 2026 | 11:46:26 PM
Home News Breaking News മാസപ്പടി കേസ്: ഇഡിക്ക് അന്വേഷണം തുടരാം; സിഎംആർഎൽ അപ്പീൽ ഹൈക്കോടതി തള്ളി

മാസപ്പടി കേസ്: ഇഡിക്ക് അന്വേഷണം തുടരാം; സിഎംആർഎൽ അപ്പീൽ ഹൈക്കോടതി തള്ളി

കൊച്ചി: മാസപ്പടി കേസിൽ അന്വേഷണം തുടരാമെന്ന് എൻഫോഴ്സ്മെൻ്റ് ഡയറക്ടേക്റ്റിന് അനുമതി നൽകി ഹൈക്കോടതി. അന്വേഷണത്തിന് അനുമതി നൽകിയ സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ കൊച്ചിൻ മിനറൽസ് ആൻ്റ് റൂട്ടെയിൽ ലിമിറ്റഡ് സമർപ്പിച്ച ഹർജി ഡിവിഷൻ ബെഞ്ച് തള്ളി.

അതേസമയം, അപ്പീലിൽ അന്തിമ വിധി വരുന്നതുവരെ കടുത്ത നടപടികൾ സ്വീകരിക്കരുതെന്ന് ഇഡിക്ക് കോടതി നിർദേശം നൽകിയിട്ടുണ്ട്.

സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ സിഎംആർഎൽ നൽകിയ അപ്പീലാണ് ഹൈക്കോടതി പരിഗണിച്ചത്. ഡിവിഷൻ ബെഞ്ച് ഉത്തരവ് അനുകൂലമാകുമെന്ന പ്രതീക്ഷയിൽ ഇഡി തുടർനടപടികൾക്കായുള്ള ഒരുക്കങ്ങൾ നടത്തിവരികയായി
രുന്നു.