കൊച്ചി:കേരള സംസ്ഥാന വഖഫ് ബോർഡ് പൂർണ്ണമായി പുനഃസംഘടിച്ച സർക്കാർ നടപടിക്കെതിരെ മുൻ ചെയർമാൻ കെ. എസ്. ഹംസ ഹൈക്കോടതിയെ സമീപിച്ചു.
എൽ.ഡി.എഫ് സർക്കാർ നിയമിച്ചിരുന്ന കെ. എസ്. ഹംസ അധ്യക്ഷനായ വഖഫ് ബോർഡ് പിരിച്ചുവിട്ടുകൊണ്ട് യു.ഡി.എഫ് സർക്കാർ പുതിയ 9 അംഗ ബോർഡിനെ പ്രഖ്യാപിച്ചതാണ് തർക്കത്തിന് കാരണം.
മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് എം. സി. മായിൻ ഹാജിയെ പുതിയ ചെയർമാനായി നിയമിച്ചുകൊണ്ടാണ് സർക്കാർ ഉത്തരവിറക്കിയത്.
നിലവിലുള്ള ബോർഡ് പുനഃസംഘടന നിയമപരമായി നിലനിൽക്കില്ലെന്നും, ബോർഡിന്റെ കാലാവധി പൂർത്തിയാകും മുൻപ് പിരിച്ചുവിട്ടത് നിയമവിരുദ്ധമാണെന്നുമാണ് കെ. എസ്. ഹംസ ഹൈക്കോടതിയിൽ നൽകിയിരിക്കുന്ന ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നത്. മുൻ ബോർഡ് അംഗമായ എ. എ. റഹീം എം.പിയും സർക്കാരിന്റെ നീക്കത്തിനെതിരെ കോടതിയെ സമീപിച്ചിട്ടുണ്ട്. ബോർഡിന്റെ പ്രവർത്തനം സുഗമമായി മുന്നോട്ടുപോകാൻ മാത്രമാണ് മുമ്പ് നിർദ്ദേശം നൽകിയിട്ടുള്ളതെന്നും, പുനഃസംഘടന സംബന്ധിച്ച പുതിയ തർക്കങ്ങൾ ഉണ്ടെങ്കിൽ അതിനായി ഉചിതമായ നിയമനടടികൾ സ്വീകരിക്കാമെന്നുമാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വ്യക്തമാക്കിയത്.
































