26.1 C
Kollam
Saturday 17th October, 2026 | 08:02:47 PM
Home News Local ജില്ലയിലെ ആദ്യ എക്‌സ് ക്ലൂസീവ് ആധാര്‍ സേവാകേന്ദ്രം പ്രവര്‍ത്തനമാരംഭിച്ചു

ജില്ലയിലെ ആദ്യ എക്‌സ് ക്ലൂസീവ് ആധാര്‍ സേവാകേന്ദ്രം പ്രവര്‍ത്തനമാരംഭിച്ചു

ഡിജിറ്റല്‍ ഇന്ത്യ എന്ന ലക്ഷ്യത്തിലേക്ക് ചുവടുവെക്കുന്നതിന്റെ ഭാഗമായി അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ജില്ലയിലെ ആദ്യ എക്‌സ് ക്ലൂസീവ് ആധാര്‍ സേവാകേന്ദ്രം (എ എസ് കെ) ആരംഭിച്ചു. ഹൈസ്‌കൂള്‍ ജങ്ഷനിലെ ശ്രീനിസ് ടവര്‍ ഒന്നാം നിലയില്‍ ആരംഭിച്ച ആധാര്‍ സേവാ കേന്ദ്രം ജില്ലാ കലക്ടര്‍ ആനി ജൂല തോമസ് ഉദ്ഘാടനം ചെയ്തു.
എല്ലാ ജനങ്ങളും എക്‌സ് ക്ലൂസീവ് ആധാര്‍ സേവാകേന്ദ്രത്തിന്റെ സേവനങ്ങള്‍ പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു. സംസ്ഥാനത്തെ ആറാമത്തെ ആധാര്‍ സേവാ കേന്ദ്രമാണിത്. പൊതുജനങ്ങള്‍ക്കും കുട്ടികള്‍ക്കും മുതിര്‍ന്ന പൗര•ാര്‍ക്കും ഒരുപോലെ പ്രയോജനപ്പെടുന്ന രീതിയിലാണ് കേന്ദ്രം സജ്ജീകരിച്ചിരിക്കുന്നത്.
പുതിയ ആധാര്‍ കാര്‍ഡിന് അപേക്ഷിക്കല്‍, പേര്, ജനനതീയതി, വിലാസം, മൊബൈല്‍ നമ്പര്‍ എന്നിവ തിരുത്തല്‍, ബയോമെട്രിക് അപ്‌ഡേഷന്‍ തുടങ്ങിയവ ഇവിടെ ലഭ്യമാണ്.
ആധാര്‍ സംബന്ധമായ പരാതികള്‍ സമര്‍പ്പിക്കാനും പരിഹാരം കാണുന്നതിനുമുള്ള പ്രത്യേക സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. ഓണ്‍ലൈന്‍ വഴിയോ നേരിട്ടെത്തിയോ സേവനങ്ങള്‍ പ്രയോജനപ്പെടുത്താം. ഭിന്നശേഷിക്കാര്‍, മുതിര്‍ന്ന പൗര•ാര്‍, ട്രാന്‍സ്‌ജെന്‍ഡറുകള്‍ എന്നിവര്‍ക്കായി പ്രത്യേക കൗണ്ടറുകള്‍ ഉള്‍പ്പെടെ ആകെ എട്ട് കൗണ്ടറുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. പൂര്‍ണ്ണമായും എയര്‍കണ്ടീഷന്‍ ചെയ്ത ഓഫീസിന്റെ പ്രവര്‍ത്തന സമയം  ദേശീയ അവധി ദിനങ്ങള്‍ ഒഴികെയുള്ള എല്ലാ ദിവസവും രാവിലെ 9.30 മുതല്‍ വൈകുന്നേരം 5. 30 വരെയാണ്.
ചടങ്ങില്‍ യു ഐ ഡി എ ഐ സംസ്ഥാന ഡയറക്ടര്‍ വിനോദ് ജേക്കബ് ജോണ്‍, സെക്ഷന്‍ ഓഫീസര്‍ സോഫ്ജി, എ ഡി പി ഒ രതീഷ് കുമാര്‍,  പ്രോട്ടിയാന്‍ ഇ ഗവേണന്‍സ് ടെക്‌നോളജീസ് പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here