അനര്ഹമായി കൈവശം വച്ചുവരുന്ന മുന്ഗണനാ വിഭാഗം റേഷന് കാര്ഡുകള് സറണ്ടര് ചെയ്യുന്നതിന് അവസരം നല്കിക്കൊണ്ടുള്ള സര്ക്കാര് ഉത്തരവ് പ്രകാരം, ജീവിതസാഹചര്യങ്ങളിലെ മാറ്റം കാരണം അര്ഹത നഷ്ടപ്പെട്ടിട്ടും മുന്ഗണനാ വിഭാഗം റേഷന് കാര്ഡുകള് കൈവശം വച്ചിരിക്കുന്ന ഗുണഭോക്താക്കള്ക്ക് ഒക്ടോബര് ഒമ്പത് മുതല് രണ്ട് മാസത്തേക്ക് സ്വമേധയാ കാര്ഡ് സറണ്ടര് ചെയ്യുന്നതിന് അവസരം. പ്രസ്തുത കാലയളവില് സ്വമേധയാ സറണ്ടര് ചെയ്യുന്നവര്ക്ക് പിഴയോ മറ്റ് ശിക്ഷാനടപടികളോ ഉണ്ടായിരിക്കുന്നതല്ല. ഇത് സംബന്ധിച്ച് സംശയങ്ങള് ഉള്ളവര്ക്ക് അവരവരുടെ റേഷന് കാര്ഡില് നല്കിയിട്ടുള്ള താലൂക്ക് സപ്ലൈ ഓഫീസിലെ ഫോണ് നമ്പരില് ബന്ധപ്പെടാവുന്നതാണെന്നും മുന്ഗണനാ വിഭാഗം റേഷന് കാര്ഡിന് അര്ഹതയില്ലാത്തവര് ഈ അവസരം പ്രയോജനപ്പെടുത്തണമെന്നും ജില്ലാ സപ്ലൈ ഓഫീസര് അറിയിച്ചു.



























