28.6 C
Kollam
Sunday 11th October, 2026 | 12:05:56 PM
Home News Kerala സ്‌കൂട്ടര്‍ നിയന്ത്രണം വിട്ടു മറിഞ്ഞ് പെട്രോൾ പമ്പ് ജീവനക്കാരന് ദാരുണാന്ത്യം

സ്‌കൂട്ടര്‍ നിയന്ത്രണം വിട്ടു മറിഞ്ഞ് പെട്രോൾ പമ്പ് ജീവനക്കാരന് ദാരുണാന്ത്യം

ഇടുക്കി. നെടുങ്കണ്ടത്ത് സ്‌കൂട്ടര്‍ നിയന്ത്രണം വിട്ടു മറിഞ്ഞ് പെട്രോൾ പമ്പ് ജീവനക്കാരന് ദാരുണാന്ത്യം. നെടുങ്കണ്ടം ഗുരുനഗര്‍ മാളിയേക്കല്‍ 20 വയസുള്ള അഭിജിത് എം ആർ ആണ് മരിച്ചത്. കുമളി – മൂന്നാര്‍ ഹൈവേയിൽ നെടുങ്കണ്ടം കോടതിക്ക് സമീപം ഇന്ന് രാവിലെ എട്ടരയോടെയായിരുന്നു അപകടം. പമ്പിലെത്തിയ ശേഷം ഭക്ഷണം വാങ്ങുന്നതിനായി പോകുന്നതിനിടെ സ്‌കൂട്ടറിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും ഡിവൈഡറില്‍ ഇടിച്ച് റോഡിലേക്ക് മറിയുകയുമായിരുന്നു. ഉടൻ തന്നെ നാട്ടുകാർ ചേർന്ന് അഭിജിത്തിനെ
കല്ലാറിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.