പാലക്കാട്.ദളിത് യുവതിക്ക് എതിരായ ലൈംഗിക പീഡന കേസിൽ പാലക്കാട്ടെ കോൺഗ്രസ് കൗൺസിലർ പ്രശോഭ് സി.വത്സൻ പൊലീസിൽ കീഴടങ്ങി. ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തിലാണ് പ്രതി കീഴടങ്ങിയത്. കഴിഞ്ഞ രണ്ട് മാസമായി തമിഴ്നാട്ടിൽ ഒളിവിൽ കഴിയുകയായിരുന്നു പ്രശോഭ്.
വിശദമായ വാദം കേട്ടശേഷം കഴിഞ്ഞ ദിവസം ആണ് ഹൈ കോടതി പ്രശോഭ് സി വത്സന്റെ മുൻകൂർ ജാമ്യം റദ്ദ് ആക്കിയത്.
ജോലി വാഗ്ദാനം ചെയ്ത് താമസസ്ഥലത്ത് അതിക്രമിച്ചു കയറിയും പിന്നീട് കാറിൽ വച്ചും പ്രശോഭ് പീഡിപ്പിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നുമായിരുന്നു യുവതിയുടെ പരാതി.. തുടർന്ന് ബലാത്സംഗം,എസ് ഇ എസ് ടി പീഡന നിരോധന നിയമം എന്നിവ ചുമത്തി പോലീസ് കേസെടുത്തു. എന്നാൽ മാർച്ച് 28 ന് യുവതി പരാതി നൽകിയതിന് പിന്നാലേ ഒളിവിൽ പോയ പ്രശോഭിനെ കണ്ടെത്താൻ രണ്ട് മാസത്തോളം പോലീസിന് ആയില്ല. ഒളിവിൽ തുടരവേ മുൻകൂർ ജാമ്യത്തിനായി മണ്ണാർക്കാട് sc,st കോടതിയെ പ്രശോഭ് സമീപിച്ചെങ്കിലും തള്ളി. തുടർന്നാണ് ഹൈ കോടതിയെ സമീപിച്ചത്.പരസ്പര സമ്മതപ്രകാരമുള്ള ബന്ധമായിരുന്നെന്നുമാണ് പ്രശോഭ് സി. വത്സൻ കോടതിയിൽ വാദിച്ചത്. എന്നാൽ ഹൈ കോടതിയും മുൻകൂർ ജാമ്യം തള്ളിയത്തോടെ ഉച്ചക്ക് 3 മണിയോടെ പാലക്കാട് ടൗൺ സൗത്ത് പോലീസ് സ്റ്റേഷനിൽ എത്തി പ്രതി കീഴടുങ്ങുകഴിക്കുന്നു. നിയമങ്ങൾ ദുരുപയോഗം ചെയ്യപ്പെടുന്നതിന്റെ ഇരയാന് താൻ എന്ന് പ്രശോഭ് പ്രതികരിച്ചു
ആരോപണം ഉയർന്ന ഉടനെ പ്രശോഭിനെ കോൺഗ്രസ്സ് പ്രാഥമിക അംഗതത്തിൽ നിന്ന് പുറത്താക്കിയിരുന്നു.




































