25.5 C
Kollam
Monday 28th September, 2026 | 05:54:57 AM
Home News Breaking News സി പി ഐ ഈ രീതി തുടർന്നാൽ സിപിഎമ്മിൽ ലയിക്കുന്നതാണ് ഭേദം,കൊല്ലം നേതൃയോഗം

സി പി ഐ ഈ രീതി തുടർന്നാൽ സിപിഎമ്മിൽ ലയിക്കുന്നതാണ് ഭേദം,കൊല്ലം നേതൃയോഗം

കൊല്ലം.സിപിഐ സംസ്ഥാന സെക്രട്ടറിയേറ്റ് പിരിച്ചുവിടണമെന്ന് സിപിഐ കൊല്ലം നേതൃയോഗത്തിൽ ആവശ്യം. സംസ്ഥാന സെക്രട്ടറിയേറ്റ് പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ടത് കൊല്ലം ജില്ലാ നേതൃയോഗത്തിൽ മുതിർന്ന അംഗങ്ങൾ. സി പി ഐ ഈ രീതി തുടർന്നാൽ സിപിഎമ്മിൽ ലയിക്കുന്നതാണ് ഭേദമെന്നും വിമർശനം

നേതൃത്വം സിപിഐ എമ്മിന് അടിമപ്പെടുന്ന രീതി ശരിയല്ല. സ്ഥാനാർത്ഥി നിർണ്ണയത്തിന് സംസ്ഥാന സെക്രട്ടറിയേറ്റിന് ആരാണ് അധികാരം കൊടുത്തതെന്ന് വ്യക്തമാക്കണം. തെരഞ്ഞെടുപ്പിന് നേതൃത്വം നൽകേണ്ട സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങൾ മത്സരിച്ചത് തെറ്റായ തീരുമാനം

ചാത്തന്നൂരുo ചടയമംഗലത്തും സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങൾ മത്സരിച്ചത് ശരിയായില്ല. അടൂരിലെ സ്ഥാനാർത്ഥിയെ കെട്ടിയിറക്കിയത്. കൊല്ലത്ത് നിന്ന് അടൂരിൽ സ്ഥാനാർത്ഥിയെ നിർത്തിയത് സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം. തെറ്റായ തീരുമാനത്തിന് നേതൃത്വഠ കുടപിടിച്ചു

നദാപുരം , തൃശ്ശൂർ , വൈക്കം , അടൂർ , ചിറയിൻകീഴ് , ചാത്തന്നൂർ, ചടയമംഗലം എന്നിവടങ്ങളിൽ സ്ഥാനാർത്ഥി നിർണ്ണയം പാളി.

ഇന്നലെ ചേർന്ന ജില്ല എക്സിക്യൂട്ടീവിലും
കൗൺസിലുമാണ് നേതൃത്വത്തിന് എതിരെ കടുത്ത വിമർശനം ഉയർന്നത്.