26.4 C
Kollam
Saturday 26th September, 2026 | 01:24:18 AM
Home News Kerala വയോധികനെ സമീപവാസിയും കുടുംബാംഗങ്ങളും ചേർന്ന് തെങ്ങിൽ കെട്ടിയിട്ട് മർദ്ദിച്ചു

വയോധികനെ സമീപവാസിയും കുടുംബാംഗങ്ങളും ചേർന്ന് തെങ്ങിൽ കെട്ടിയിട്ട് മർദ്ദിച്ചു

ചേർത്തല. പാണാവള്ളിയിൽ മുൻ വൈരാഗ്യത്തിന്റെ പേരിൽ വയോധികനെ സമീപവാസിയും കുടുംബാംഗങ്ങളും ചേർന്ന് തെങ്ങിൽ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി.പാണാവള്ളി സ്വദേശി വിജയൻ എന്ന 64കാരനാണ് ആക്രമണത്തിന് ഇരയായത്.സംഭവത്തിൽ പൂച്ചാക്കൽ പോലീസ് അഞ്ചുപേർക്കെതിരെ കേസെടുത്തു

നാലുദിവസം മുമ്പാണ് കേസ് ആസ്പദമായ സംഭവം ഉണ്ടാകുന്നത്.മുൻ വൈരാഗ്യത്തിന്റെ പേരിൽ വീട്ടിൽ ആരും ഇല്ലാതിരുന്ന സമയത്ത് 64കാരനായ വിജയനെ മർദ്ദിക്കുകയും തെങ്ങിൽ കെട്ടിയിട്ട് അടിക്കുകയും ചെയ്തു എന്നാണ് പരാതി.തൃച്ചാറ്റു കുളം സ്വദേശി വിജയൻ എന്ന 64കാരനാണ് മർദ്ദനത്തിന് ഇരയായത്.

ഉടുമുണ്ട് ഉരിഞ്ഞ തെങ്ങിൽ കെട്ടിയിട്ട് ആയിരുന്നു കൂട്ടംചേർന്ന് അക്രമിച്ചത്.സംഭവത്തിൽ വിജയൻറെ മൂക്കിന്റെ അസ്ഥി പൊട്ടുകയും മുഖത്ത് പരിക്കേൽക്കുകയും ചെയ്തു.ക്രൂരമർദ്ദനത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് പോലീസിൽ പരാതി എത്തിയത്.അയൽവാസിയായ സത്താർ ഉൾപ്പെടെ അഞ്ച് പേർക്കെതിരെയാണ് പൂച്ചാക്കൽ പോലീസ് കേസെടുത്തിരിക്കുന്നത്.വിജയനെ അയൽവാസികൾ നേരത്തെ ആക്രമിച്ചതിന് നിലവിൽ കോടതിയിൽ കേസുണ്ട്.അതിൻറെ വിരോധത്തിലാണ് വീണ്ടും വീട്ടുമുറ്റത്തുനിന്ന് വിജയനെ വലിച്ചിഴച്ച് പ്രതികളുടെ വീട്ടുമുറ്റത്ത് എത്തിച്ച മർദ്ദിച്ചതെന്നാണ് പോലീസ് പറയുന്നത്.പ്രതികൾക്ക് വേണ്ടി അന്വേഷണം ആരംഭിച്ചതായി പൂച്ചാക്കൽ പോലീസ് പറഞ്ഞു