26.4 C
Kollam
Saturday 26th September, 2026 | 02:42:53 AM
Home Uncategorized കക്കൂസ് മാലിന്യം പൊതുവഴികളിൽ ഒഴുക്കുന്ന പ്രതി കിണറ്റിൽ വീണ് പിടിയിലായി

കക്കൂസ് മാലിന്യം പൊതുവഴികളിൽ ഒഴുക്കുന്ന പ്രതി കിണറ്റിൽ വീണ് പിടിയിലായി

rep image

മലപ്പുറം. കക്കൂസ് മാലിന്യം പൊതുവഴികളിൽ ഒഴുക്കുന്ന പ്രതി കിണറ്റിൽ വീണ് പിടിയിലായി.ഹോട്ടലുകളിൽ നിന്നുള്ള മലിനജലവും കക്കൂസ് മാലിന്യവും പൊതുവഴികളിൽ ഒഴുക്കിയ പ്രതി വലിയകുന്ന് സ്വദേശി ഷാഹുൽ ഹമീദിനെയാണ്‌ കിണറ്റിൽ അബദ്ധത്തിൽ വീണ നിലയിൽ കണ്ടെത്തിയത്

കിണറ്റിൽ വീണ ഷാഹുൽ ഹമീദിനെ അഗ്നിരക്ഷാസേന എത്തിയാണ് പുറത്തെടുത്തത്.രാത്രിസമയത്ത് ഇയാൾ കുറ്റിപ്പുറം പ്രദേശത്ത് എത്തിയത് എന്ന കാര്യത്തിൽ ദുരൂഹത തുടരുകയാണ്.ലഹരി ഇടപാടിനായിരുന്നോ, മോഷണശ്രമത്തിനായിരുന്നോ എന്നും നാട്ടുകാർ സംശയിക്കുന്നു

ടാങ്കർ ലോറിയെ പിന്തുടർന്ന് ഡ്രൈവറെ കൊല്ലാൻ ശ്രമിച്ച കേസ് ഉൾപ്പടെ നിരവധി കേസുകളിൽ പ്രതിയാണ് ഷാഹുൽ ഹമീദ്.മലപ്പുറം കുറ്റിപ്പുറത്താണ് സംഭവം.