29.8 C
Kollam
Saturday 26th September, 2026 | 04:53:49 PM
Home News Breaking News മുള്‍മുനയില്‍നാട്,അലുവ അതുല്‍ കൊലക്കേസില്‍ പ്രതികളുമായി തെളിവെടുപ്പ് നടത്തി പൊലീസ്

മുള്‍മുനയില്‍നാട്,അലുവ അതുല്‍ കൊലക്കേസില്‍ പ്രതികളുമായി തെളിവെടുപ്പ് നടത്തി പൊലീസ്

കരുനാഗപ്പള്ളി.ഗുണ്ടാ നേതാവ് അലുവ അതുല്‍ കൊലക്കേസില്‍ പ്രതികളുമായി തെളിവെടുപ്പ് നടത്തി പൊലീസ്. പ്രതികളെ കൊലപാതകം നടന്ന കരുനാഗപ്പള്ളി പുതിയകാവില്‍ എത്തിച്ചാണ് തെളിവെടുത്ത് നടത്തിയത്. കേസില്‍ 10 പ്രതികളെ വിശദമായ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി കസ്റ്റഡിയില്‍ വാങ്ങിയിരുന്നു.

ഗുണ്ടപകയിൽ നഗര മധ്യത്തിൽ പട്ടാപ്പക്കൽ നടന്ന കൊലപാതകം. പ്രതികളെ പിടികൂടാൻ കഴിഞ്ഞെങ്കിലും പിടിയിലായ പ്രതികളെ സ്ഥലത്ത് എത്തിച്ച് തെളിവ് നടത്താൻ പോലീസിന് കഴിഞ്ഞിരുന്നില്ല. ഇന്ന് പുലർച്ചെയാണ്
കനത്ത പോലീസ് സുരക്ഷയിൽ കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത 6 പ്രതികളുമായി പോലീസ് പുതിയകാവിൽ എത്തിയത്.പ്രതികൾ ഓരോരുത്തരും അവർ ചെയ്ത കാര്യങ്ങൾ പോലീസിനോട് വിവരിച്ചു.

പ്രതികളായ അനീർ, ബ്ലാക്ക് വിഷ്ണു , നൗഫൽ, ഹുസൈൻ , ആഷിക് , ഷംനാദ്, എന്നിവരെ സ്ഥലത്ത് എത്തിച്ച് തെളിവെടുത്തത്. കൃത്യത്തിന് മുമ്പ് പ്രതികൾ ഒത്തുകൂടിയ സ്ഥലങ്ങൾ, കൃത്യത്തിന് ശേഷം വാഹനങ്ങൾ ഉപേക്ഷിച്ച സ്ഥലങ്ങൾ എന്നിവിടങ്ങളിലെത്തിച്ചും തെളിവെടുപ്പ് നടത്തി. പിടിയിലായ പ്രതികളെ കഴിഞ്ഞ ദിവസം കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു. ജിo സന്തോഷ് കൊലക്കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം സ്റ്റേഷനിലെത്തി മടങ്ങി പോകുന്നതിനിടെയാണ് അലുവ അതുൽ കൊലചെയ്യപ്പെടുന്നത്. പ്രതികളെ കൊണ്ടുവരുന്നതറിഞ്ഞ് നാട് മുള്‍മുനയിലായിരുന്നു. പൊലീസിനെ ചൂണ്ടി മര്‍മ്മത്ത് നിര്‍ത്തിയിരിക്കുന്ന ഗുണ്ടാ സംഘങ്ങള്‍ അക്രമം നടത്തിക്കളയുമോ എന്ന ഭയം പരക്കെയുണ്ടായിരുന്നു. ജയിലില്‍പോലും ഈ പ്രതികളെ ഏറെ ശ്രദ്ധയോടെയാണ് പാര്‍പ്പിക്കുന്നത്.

also read: