27.7 C
Kollam
Saturday 19th September, 2026 | 10:55:18 PM
Home News Breaking News വാഹനാപകടത്തില്‍ കൊല്ലം സ്വദേശിയടക്കം മൂന്ന് എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ മരിച്ചു

വാഹനാപകടത്തില്‍ കൊല്ലം സ്വദേശിയടക്കം മൂന്ന് എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ മരിച്ചു

കോഴിക്കോട്: വാഹനാപകടത്തില്‍ മൂന്ന് എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ മരിച്ചു. കോഴിക്കോട് കൊയിലാണ്ടി കുറവങ്ങാട് വെച്ചാണ് അപകടം. ഇലക്ട്രിക് സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് വൈദ്യുത പോസ്റ്റില്‍ ഇടിച്ചാണ് അപകടമുണ്ടായത്.

പുലര്‍ച്ചെ രണ്ടരയോടെയായിരുന്നു അപകടം. കൊല്ലം സ്വദേശി നന്ദകിഷോര്‍, കായംകുളം സ്വദേശി അഭിയാന്‍, പാലക്കാട് സ്വദേശി അഭിനവ് എന്നിവരാണ് മരിച്ചത്. മൂന്നുപേരും മലബാര്‍ മെഡിക്കല്‍ കോളജിലെ എംബിബിഎസ് വിദ്യാര്‍ത്ഥികളാണ്.

ഇവര്‍ സഞ്ചരിച്ച ഇലക്ട്രിക് സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് പോസ്റ്റില്‍ ഇടിച്ച് കാനയിലേക്ക് മറിയുകയായിരുന്നു. മൂന്നുപേരും സംഭവസ്ഥലത്തുവെച്ചു തന്നെ മരിച്ചതായാണ് വിവരം. അതുവഴി പോയ യാത്രക്കാരാണ് വിവരം പൊലീസിനെ അറിയിച്ചത്.