Home News Breaking News മണിക്ക് എന്തിൻ്റെ സൂക്കേട്ന്ന് സുധാകരൻ, പാർട്ടി വിട്ടാൽ സുധാകരൻ ‘ശൂ’ എന്ന് മണി

മണിക്ക് എന്തിൻ്റെ സൂക്കേട്ന്ന് സുധാകരൻ, പാർട്ടി വിട്ടാൽ സുധാകരൻ ‘ശൂ’ എന്ന് മണി

Advertisement

ആലപ്പുഴ/ ഇടുക്കി: പാർട്ടി വിട്ടാൽ ജി സുധാരൻ ‘ശൂ’ ആണന്ന് മുതിർന്ന സി പി എം നേതാവ് എം എം മണി മാധ്യങ്ങളോട് പറഞ്ഞു.മണിയുടെ പ്രസ്താവന ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ അയാൾക്ക് എന്തിൻ്റെ സൂക്കേടാണ് എന്നായിരുന്നു സുധാകരൻ്റെ പ്രതികരണം. അയാൾ ഇടുക്കിയിലെ ‘ശൂ’ ആണെന്നും സുധാകരൻ പറഞ്ഞു. മണിയെ ആര് ചുമതലപ്പെടുത്തി.ഇതിനൊക്കെ മറുപടി പറയുന്നത് എന്തിന് എന്നായിരുന്നു സുധാകരൻ്റെ മറുപടി.

ഒരു വർഗ്ഗീയ പാർട്ടികളുമായും താൻ കൈകോർക്കില്ല. സ്വന്തം സഹോദരൻ ഭുവനേശ്വരനെ തങ്ങൾക്ക് നഷ്ടമായതിൻ്റെ വേദന ഇപ്പോഴുള്ള ചില നേതാക്കൾക്കറിയില്ല. അവരാണ് നിരന്തരമായി ഇപ്പോഴും ആക്ഷേപിച്ചു കൊണ്ടിരിക്കുന്നത് സുധാകരൻ പറഞ്ഞു.താൻ മുഖാന്തിരം ഇനി ആർക്കും ഒരു തലവേദനയും ഉണ്ടാകില്ലന്നും സുധാകരൻ പറഞ്ഞു

Advertisement