27.2 C
Kollam
Saturday 12th September, 2026 | 12:41:15 AM
Home News Kerala പെരിങ്ങോം പോലീസ് സ്റ്റേഷനിലെ സിപിഎം നേതാക്കളുടെ അതിക്രമത്തിൽ കേസ് എടുത്ത് പോലീസ്

പെരിങ്ങോം പോലീസ് സ്റ്റേഷനിലെ സിപിഎം നേതാക്കളുടെ അതിക്രമത്തിൽ കേസ് എടുത്ത് പോലീസ്

കണ്ണൂർ .പെരിങ്ങോം പോലീസ് സ്റ്റേഷനിലെ സിപിഎം നേതാക്കളുടെ അതിക്രമത്തിൽ കേസ് എടുത്ത് പോലീസ്. 15 പ്രാദേശിക സിപിഎം നേതാക്കൾക്കെതിരെയാണ് കേസ് എടുത്തത്. ഇന്നലെ രാത്രിയായിരുന്നു കേസിന് സംഭവം.

മുസ്ലിം യൂത്ത് ലീഗ് പ്രവർത്തകൻ ഷജീർ ഇഖ്ബാലിനെ മർദ്ദിച്ച കേസിൽ എസ്എഫ്ഐ നേതാവിനെ അറസ്റ്റ് ചെയ്തതിലായിരുന്നു പ്രതിഷേധം. സ്റ്റേഷനിൽ എത്തിയ പ്രവർത്തകർ എസ്എച്ച്ഓയെ സ്റ്റേഷനിൽ കയറി കയ്യേറ്റം ചെയ്യുകയും
അറസ്റ്റിലായ പ്രതിയെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു.