27.4 C
Kollam
Friday 6th November, 2026 | 12:38:39 AM
Home News Breaking News അമ്മയും മകനും വീടിനകത്ത് മരിച്ച നിലയില്‍, അന്വേഷണം ആരംഭിച്ച് പൊലീസ്

അമ്മയും മകനും വീടിനകത്ത് മരിച്ച നിലയില്‍, അന്വേഷണം ആരംഭിച്ച് പൊലീസ്

Advertisement

തൃശൂർ: തൃശൂർ മതിലകം ചെന്തെങ്ങ് ബസാറിൽ വീടിനകത്ത് അമ്മയും മകനും മരിച്ചനിലയിൽ. വില്ലനശേരി വീട്ടിൽ മോഹനന്‍റെ ഭാര്യ വനജ (61), മകൻ വിജേഷ് (37) എന്നിവരാണ് മരിച്ചത്.

വിജേഷിനെ വീടിനകത്ത് തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. വനജ അടുക്കളയിൽ വീണ് കിടക്കുന്ന നിലയിലായിരുന്നു. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ മതിലകം പൊലീസ് അന്വേഷണം ആരംഭിച്ചു.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)