സൗദി കിഴക്കൻ പ്രവിശ്യയിലെ ജുബൈൽ ഹൈവേയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു.
തലശ്ശേരി മണോലിൽ വീട്ടിൽ സജീം ഖാലിദ് ,
കണ്ണൂർ ചെറുകുന്ന് സ്വദേശി ശ്രീലേഷ് ലക്ഷ്മൺ എന്നിവരാണ് മരിച്ചത്.
ദമാമിനു സമീപം ദഹ്റാൻ-ജുബൈൽ റോഡിൽ ഖത്തീഫ് സെൻട്രൽ ആശുപത്രിയുടേയും
ഹാലിബട്ടൺ കമ്പനിയുടേയും സമീപം ശനിയാഴ്ച രാത്രിയോടെയാണ് അപകടമുണ്ടായത് .
റാസ്തന്നൂറയിൽ നിന്നും ദമാമിലേക്ക് യാത്ര ചെയ്യുകയായിരുന്ന
ഇവരുടെ കാറിലേക്ക് ഒരു സ്വദേശി യുവാവിന്റെ വാഹനം ഇടിച്ചു കയറുകയായിരുന്നു .
































