26.3 C
Kollam
Friday 2nd October, 2026 | 01:37:23 AM
Home News Breaking News ആലപ്പുഴ – ബംഗളൂരു വോൾവോ എക്സിക്യൂട്ടീവ് സര്‍വീസ് ഇന്ന് മുതൽ

ആലപ്പുഴ – ബംഗളൂരു വോൾവോ എക്സിക്യൂട്ടീവ് സര്‍വീസ് ഇന്ന് മുതൽ

Advertisement

ആലപ്പുഴ : ആലപ്പുഴയിൽനിന്ന് ബംഗളൂരുവിലേക്കും തിരിച്ചും കെഎസ്ആർടിസി ആരംഭിക്കുന്ന പുതിയ വോൾവോ എക്സിക്യൂട്ടീവ് ക്ലാസ് എ സി സെമിസ്ലീപ്പർ സർവീസിന് ഞായറാഴ്‍ച തുടക്കമാകും. 36 സീറ്റാണുള്ളത്. ആദ്യയാത്രയിൽ മുഴുവൻ സീറ്റും ബുക്കിങ്ങായി. ഒന്നിടവിട്ട ദിവസങ്ങളിലാണ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്.


ആലപ്പുഴയിൽനിന്ന് വൈകിട്ട് അഞ്ചരയ്‍ക്ക് പുറപ്പെടുന്ന ബസ് വൈറ്റില, തൃശൂർ മണ്ണുത്തി ബൈപ്പാസ്, പാലക്കാട് ചന്ദ്രനഗർ, കോയമ്പത്തൂർ എൽ ആൻഡ് ടി ബൈപ്പാസ്, സേലം വഴി പിറ്റേന്ന്‌ രാവിലെ 5.55-ന് ബംഗളൂരുവിൽ എത്തും. ബംഗളൂരുവിൽനിന്ന് രാത്രി എട്ടിന് പുറപ്പെട്ട്‌ പിറ്റേന്ന് രാവിലെ എട്ടിന് ആലപ്പുഴയിൽ എത്തും. സെമി സ്ലീപ്പർ സീറ്റുകൾ, എയർ സസ്‍പെൻഷൻ, ശുചിമുറി തുടങ്ങിയ സൗകര്യങ്ങൾ ബസിൽ ഒരുക്കിയിട്ടുണ്ട്.


ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനും കൂടുതൽ വിവരങ്ങൾക്കും www.onlineksrtcswift.com എന്ന വെബ്സൈറ്റ് സന്ദർശിക്കാം. 9447071021 എന്ന ഔദ്യോഗിക വാട്സാപ്പ് നമ്പരിലേക്ക് സന്ദേശം അയച്ചാൽ പ്രത്യേക ആപ്പുകളോ രജിസ്ട്രേഷനോ ഇല്ലാതെ ടിക്കറ്റ് ബുക്ക് ചെയ്യാം.