Home Blog Page 937

അമ്മയെ മകൻ വെട്ടി പരിക്കേൽപിച്ചു

തിരുവനന്തപുരം. അമ്മയെ മകൻ വെട്ടി പരിക്കേൽപിച്ചു. വിവേകാനന്ദ നഗറിൽ ആണ് ആക്രമണം. മദ്യപിച്ചെത്തിയ മകൻ ജോണി അമ്മ സെൽവിയെ വെട്ടുകയായിരുന്നു. സെൽവിയുടെ പ്രതിരോധത്തിൽ മകനും പരിക്കേറ്റു

പരിക്കേറ്റ ഇരുവരെയും മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. സെൽവിക്ക് 90 വയസ്സുണ്ട്

നിര്‍മ്മാണ തൊഴിലാളി പെന്‍ഷന്‍ കുടിശ്ശിക നല്‍കണം:ഉല്ലാസ് കോവൂർ

ശാസ്താംകോട്ട:2016 ല്‍ യുഡിഎഫ് അധികാരം ഒഴിയുമ്പോള്‍ 1500 കോടി രൂപ നിര്‍മ്മാണ തൊഴിലാളി ക്ഷേമനിധിയുടെ വിവിധ ബാങ്ക് അക്കൗണ്ടുകളില്‍ ആസ്തിയായി ഉണ്ടായിരുന്നുവെന്നും,10 വര്‍ഷം കഴിഞ്ഞപ്പോള്‍ ക്ഷേമനിധി ബോര്‍ഡ് 2000 കോടി രൂപയുടെ കടത്തിലാണെന്നും, 18 മാസത്തെ പെന്‍ഷന്‍ കുടിശ്ശിക ഉടന്‍ നല്‍കണമെന്നും ആർവൈഎഫ് സംസ്ഥാന പ്രസിഡൻ്റും കുന്നത്തൂരിലെ യുഡിഎഫ് സ്ഥാനാർത്ഥിയുമായ ഉല്ലാസ്
കോവൂർ ആവശ്യപ്പെട്ടു.

ബില്‍ഡിംഗ് ആൻ്റ് റോഡ് വര്‍ക്കേഴ്‌സ് ഫെഡറേഷന്‍
(ഐ.എന്‍.റ്റി.യു.സി) കുന്നത്തൂർ നിയോജക മണ്ഡലം കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.കാരയ്ക്കാട്ട് അനിൽ അധ്യക്ഷത വഹിച്ചു.ജില്ലാ പ്രസിഡൻ്റ് ചവറ ഹരീഷ്കുമാർ മുഖ്യപഭാഷണം നടത്തി.ആർ.ദേവരാജൻ,തുണ്ടിൽ നൗഷാദ്,വൈ.ഷാജഹാൻ,തോമസ് വൈദ്യൻ,മാരൂർ രാജൻ പിള്ള,തടത്തിൽ സലീം,വൈ.ജോൺ,കടപുഴ മാധവൻ പിള്ള,നാലുതുണ്ടിൽ റഹീം,രാധാമണി, സുശീല അമ്മാൾ,വി.സുരേന്ദ്രൻ, വി.മനോഹരൻ,ചന്ദ്രൻ പിള്ള,ഇടവനശേരി സോമൻ,കോവൂർ ബാബു,ശങ്കരപിള്ള,ഗംഗാദേവി എന്നിവർ പ്രസംഗിച്ചു.

സർപ്രൈസ് സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ട്വൻ്റി 20

കൊച്ചി.നിയമസഭാ തെരഞ്ഞടുപ്പിൽ സർപ്രൈസ് സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ട്വൻ്റി 20 . സംവിധായകനും ബിഗ് ബോസ് താരവുമായ അഖിൽ മാരാർക്ക് പുറമേ, കൂടുതൽ ചലച്ചിത്ര താരങ്ങൾ കൂടി ട്വൻ്റി ട്വൻ്റിക്കായി കളത്തിലിറങ്ങും . ഇതുവരെ 12 സീറ്റുകളിലെ സ്ഥാനാർത്ഥികളെയാണ് ട്വൻ്റി ട്വൻ്റി പ്രഖ്യാപിച്ചത്

കഴിഞ്ഞ തവണ 8 സീറ്റുകളിലാണ് ട്വൻ്റി ട്വൻ്റി ആകെ മത്സരിച്ചത്. എൻ ഡി എ യുടെ ഭാഗമായതോട് കൂടി സംസ്ഥാനത്തെ 20 സീറ്റുകളിൽ ട്വൻ്റി ട്വൻ്റി മത്സരിക്കും .തൃപ്പൂണിത്തുറയടക്കമുള്ള പ്രമുഖ മണ്ഡലങ്ങളിൽ ജനപ്രിയ മുഖങ്ങളെ ഇറക്കി വിജയം കൊയ്യാം എന്ന പ്രതീക്ഷയിലാണ് ട്വൻ്റി ട്വൻ്റി .

also read

തൃക്കാക്കരയിൽ അഖിൽ മാരാർ , ഏറ്റുമാനുരിൽ വീണാ നായർ , തൃപ്പൂണിത്തുറയിൽ അജ്ഞലി നായർ , പെരുമ്പാവൂരിൽ ലക്ഷ്മി പ്രിയ എന്നിവരാണ് പ്രമുഖർ.മിനിസ്ക്രീനിലൂടെയും ബിഗ് ബോസിലൂടെയും മലയാളിക്ക് സുപരിചിതയായ വീണക്ക് സ്വന്തം നാട്ടിൽ സ്വാധീനം ചെലുത്താനാകും എന്നതാണ് പ്രതീക്ഷ .

സിനിമാ താരം എന്ന നിലയിൽ തൃപൂണിത്തുറയിലെ യുവാക്കളെയും സ്ത്രീ വോട്ടർമാരെയും സ്വാധീനിക്കാൻ അജ്ഞലിക്ക് കഴിയും എന്നും അമ്മയുടെ ഭാരവാഹികളിൽ ഒരാൾ എന്ന നിലയിലെ നേതൃപാഠവം ഗുണകരമാകും എന്നും പ്രതീക്ഷിക്കുന്നു .

പ്രശസ്ത നടി ലക്ഷ്മി പ്രിയയാണ് പെരുമ്പാവൂരിലെ ട്വൻ്റി 20 സ്ഥാനാർത്ഥി.വെറുതെ അല്ല ഭാര്യ എന്ന റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയനായ പ്രോമി കുര്യാക്കോസ് അങ്കമാലിയിൽ സ്ഥാനാർത്ഥിയാകും.അടുത്ത ദിവസങ്ങളിൽ ബാക്കിയുള്ള സ്ഥാനാര്‍ത്ഥികളെയും പ്രഖ്യാപിക്കും.

പ്രഷർ പമ്പ് മെഷിനിൽ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു

പാലക്കാട് .വണ്ടാഴിയിൽ പ്രഷർ പമ്പ് മെഷിനിൽ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു.മംഗലംഡാം ചിറ്റടി ചീളി വള്ളിക്കാട്ടുകുഴിയിൽ ലിറ്റോ ആണ് മരിച്ചത്.ഉച്ച കഴിഞ്ഞ് മൂന്ന് മണിയോടു കൂടിയായിരുന്നു സംഭവം.

വീടിൻ്റെ മുറ്റത്ത് പുല്ല് വെട്ടിയതിന് ശേഷം പ്രഷർ പമ്പ് ഉപയോഗിച്ച് വൃത്തിയാക്കുന്നതിനിടെ അബദ്ധത്തിൽ ഷോക്കേല്ക്കുകയായിരുന്നു.ഉടൻ തന്നെ ഇരട്ടക്കുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.

also read:

എൽഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് ആവേശം പകർന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍റെ റോഡ് ഷോ

കണ്ണൂര്‍.എൽഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് ആവേശം പകർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ റോഡ് ഷോ കണ്ണൂരിൽ. കണ്ണൂർ എയർപോർട്ട് മുതൽ ധർമ്മടം മണ്ഡലത്തിലെ പിണറായി വരെയായിരുന്നു മുഖ്യമന്ത്രി റോഡ് ഷോ സംഘടിപ്പിച്ചത്. യൂത്ത് കോൺഗ്രസ് നേതാവ് വി പി അബ്ദുൾ റഷീദ് ആണ് ധർമടം മണ്ഡലത്തിൽ മുഖ്യമന്ത്രിയുടെ എതിർ സ്ഥാനാർഥി.

also read:

ധർമ്മടം മണ്ഡലത്തിൽ മൂന്നാമൂഴത്തിന് ഇറങ്ങുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ LDF സർക്കാരിൻ്റെ മൂന്നാം ഊഴം ലക്ഷ്യം വെച്ചുള്ള മത്സരം.തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ മണ്ഡലത്തെ ഇളക്കിമറിച്ച് മുഖ്യമന്ത്രിയുടെ റോഡ് ഷോ.

കണ്ണൂർ എയർപോർട്ടിൽ നിന്ന് തുടങ്ങിയ റോഡ് ഷോയിൽ പാർട്ടി പ്രവർത്തകരും നേതാക്കളും അണിനിരന്നു. വഴിയരികിലും അണികളുടെ ആവേശം.റോഡ് ഷോ മട്ടന്നൂർ ധർമടം മണ്ഡലങ്ങളിൽ പര്യടനം നടത്തിയാണ് പിണറായി വിജയൻ്റെ ജന്മനാട്ടിൽ എത്തിയത് റോഡ് ഷോ സമാപിച്ചത്.

ധർമ്മടത്ത് പിണറായിയെ നേരിടാൻ യുവ സ്ഥാനാർത്ഥിയെയാണ് കോൺഗ്രസ് രംഗത്തിറക്കുന്നത്. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വി പി അബ്ദുൾ റഷീദ് യുഡിഎഫ് സ്ഥാനാർഥിയാകും.

നിയമസഭാ തിരഞ്ഞെടുപ്പ്: പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഒരിടത്തും സ്ഥാനാര്‍ത്ഥി പ്രഖ്യാപനമായില്ല; തര്‍ക്ക മണ്ഡലങ്ങള്‍ ഒഴിച്ചിട്ട് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ആദ്യ ഘട്ട സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വന്നപ്പോള്‍ തര്‍ക്ക മണ്ഡലങ്ങള്‍ ഒഴിച്ചിട്ട് കോണ്‍ഗ്രസ്.ഇടുക്കി പത്തനംതിട്ട ജില്ലകളിൽ ഒരിടത്ത് പോലും സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാനാകാത്തതും കല്ല് കടിയായി. നിര്‍ണായകമായ തിരഞ്ഞെടുപ്പില്‍ ഇനിയും സമവായമാകാനുള്ളത് നിരവധി മണ്ഡലങ്ങളിലാണ്. എംപിമാരായ കെ സുധാകരന്‍, അടൂര്‍ പ്രകാശ് എന്നിവര്‍ മത്സരിക്കാന്‍ താത്പര്യം പ്രകടിപ്പിക്കുന്ന കണ്ണൂരും കോന്നിയും ആദ്യ ഘട്ട പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ല. എംപിമാര്‍ മത്സരിക്കേണ്ടെന്ന തീരുമാനത്തില്‍ ഹൈക്കമാന്‍ഡും ഉറച്ച് നില്‍ക്കുകയാണ്.

തലസ്ഥാന ജില്ലയായ തിരുവനന്തപുരത്ത് മൂന്ന് മണ്ഡലങ്ങളില്‍ മാത്രമാണ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ടുള്ളത്. സിറ്റിംഗ് എംഎല്‍എ എം വിന്‍സന്റ് കോവളത്തും മുന്‍ എംഎല്‍എ കെ മുരളീധരന്‍ വട്ടിയൂര്‍ക്കാവിലും കളത്തിലിറങ്ങുമ്പോള്‍ ശക്തമായ പ്രാദേശിക എതിര്‍പ്പിനെ മറികടന്ന് രമ്യ ഹരിദാസിനെ ചിറയിന്‍കീഴില്‍ മത്സരിപ്പിക്കാനും തീരുമാനമായി. നേമം, കഴക്കൂട്ടം എന്നിങ്ങനെ ബിജെപിക്ക് വ്യക്തമായ മേല്‍ക്കൊയ്മയുള്ള മണ്ഡലങ്ങളിലും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാനായില്ല.

നേമത്ത് മത്സരിക്കാന്‍ നേതാക്കളില്‍ പലരും താത്പര്യം കാണിക്കാത്തത് പാര്‍ട്ടിക്ക് വെല്ലുവിളിയാണ്. അതുപോലെ തന്നെ എറണാകുളം ജില്ലയില്‍ പല മണ്ഡലങ്ങളിലും തര്‍ക്കം തുടരുകയാണ്. പെരുമ്പാവൂരില്‍ നിന്ന് എല്‍ദോസ് കുന്നപ്പള്ളിയെ വെട്ടിയതില്‍ രമേശ് ചെന്നിത്തലയ്ക്ക് കടുത്ത അതൃപ്തിയുണ്ട്. എം ലിജുവിനെ തൃപ്പൂണിത്തുറയില്‍ മത്സരിപ്പിക്കാനാണ് കെസി വേണുഗോപാലിന് താത്പര്യമെങ്കിലും ഇതിന് വിഡി സതീശന്‍ വഴങ്ങിയിട്ടില്ല.ആറന്‍മുളയില്‍ മന്ത്രി വീണാ ജോര്‍ജിനെതിരെ അബിന്‍ വര്‍ക്കിയെ മത്സരിപ്പിക്കാന്‍ രമേശ് ചെന്നിത്തല സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്. എന്നാല്‍ പ്രാദേശികമായി അബിനെതിരെ എതിര്‍പ്പുണ്ടെന്ന് ചൂണ്ടിക്കാണിച്ചാണ് നേതൃത്വം വഴങ്ങാന്‍ തയ്യാറാകാതിരിക്കുന്നത്. കൊച്ചിയില്‍ ദീപ്തി മേരി വര്‍ഗീസ്, ഡിസിസി പ്രസിഡന്റെ എം ഷിയാസ് എന്നിവരില്‍ ആരെന്നതിലാണ് തര്‍ക്കം തുടരുന്നത്.

തോക്കുമായി റീൽസ് ചിത്രീകരിക്കുന്നതിനിടെ സ്വയം വെടിയുതിർത്ത യുവാവ് മരിച്ചു

ഡെൽഹി. തോക്കുമായി റീൽസ് ചിത്രീകരിക്കുന്നതിനിടെ സ്വയം വെടിയുതിർത്ത യുവാവ് മരിച്ചു. വെടിവെയ്ക്കരുത് എന്ന് സുഹൃത്ത് പറയുന്നതും അവസാന ദൃശ്യങ്ങളിലുണ്ട്…സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി

കിഴക്കൻ ഡെൽഹിയിലെ ദല്ലുപുരയിലാണ് ഞെട്ടിക്കുന്ന സംഭവം. ചെറുപുഞ്ചിരിയോടെ ആരംഭിച്ച റീൽ ഷൂട്ടിംഗ് അവസാനിച്ചത് മരണക്കെണിയിലാണ്… ഡെൽഹി സ്വദേശിയായ പവനാണ് വെടിയേറ്റ് കൊല്ലപ്പെട്ടത്.. തോക്ക് ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട റീൽസ് ചിത്രീകരിക്കുന്നതിനിടെയാണ് അപകടം.. ക്യാമറയിൽ നോക്കി പവൻ ചിരിക്കുന്നതും തോക്ക് ലോഡ് ചെയ്യുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. റീൽസ് പകർത്തിയ സുഹൃത്ത് ഇതിനിടെ വെടിവയ്ക്കരുത് എന്ന് പറയുന്നതും കേൾക്കാം

also read:

വെടിയേറ്റ് നിലത്തുവീണ പവനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തോക്കിന് ലൈസൻസ് ഉണ്ടെന്നും വീഡിയോ ചിത്രീകരിച്ച സുഹൃത്തിന്റേത് ആണെന്നും പൊലീസ് സ്ഥിരീകരിച്ചു. തോക്ക് ലോക്ക് ചെയ്തിരിക്കുകയാണെന്ന് വിചാരിച്ച് പവൻ വെടിയുതിർക്കുകയായിരുന്നു എന്നാണ് പൊലീസിന്റെ നിഗമനം. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

ആശ്വാസത്തിനുപോയി കൈപൊള്ളി ആന്റണി രാജു

കൊച്ചി. ആന്റണി രാജുവിന് ഹൈക്കോടതിയുടെ കടുത്ത വിമര്‍ശനം. തൊണ്ടിമുതലിലെ കൃത്രിമം കാണിച്ചതിലൂടെ കോടതിയെ തെറ്റിദ്ധരിപ്പിച്ചു. തൊണ്ടിമുതലിലെ കൃത്രിമം ഗൗരവതരമെന്നും ഹൈക്കോടതി

തൊണ്ടിമുതല്‍ കൈവശം വച്ച സമയത്ത് എന്ത് സംഭവിച്ചു എന്ന് വിശദീകരിക്കാനായില്ല. ഇക്കാര്യം വിശദീകരിക്കാന്‍ ആന്റണി രാജുവിന് ബാധ്യതയുണ്ട്. കൃത്യമായ മറുപടി നല്‍കുന്നതില്‍ ആന്റണി രാജു പരാജയപ്പെട്ടു. ശിക്ഷാവിധി മരവിപ്പിക്കാനുള്ള അപൂര്‍വ്വ സാഹചര്യമില്ല. ശിക്ഷിക്കപ്പെട്ടവര്‍ക്കുള്ള നിയന്ത്രണങ്ങള്‍ സ്വാഭാവികമെന്നും ഹൈക്കോടതി

വിചാരണക്കോടതിയുടെ വിധിയില്‍ പ്രകടമായ പിഴവുകളില്ല. നിയമ വിരുദ്ധത പ്രാഥമികമായി കണ്ടെത്താനായില്ലെന്നും ഹൈക്കോടതി. ശിക്ഷാവിധി മരവിപ്പിക്കാനുള്ള സവിശേഷമായ സാഹചര്യമില്ലെന്നും ഹൈക്കോടതി.

also read:

മെഡിക്കൽ കോളേജിലെ തീപിടുത്തം അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചു

തിരുവനന്തപുരം. മെഡിക്കൽ കോളേജിലെ മൾട്ടി സ്പെഷ്യാലിറ്റി ബ്ലോക്കിലെ തീപിടുത്തം അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചു. മൂന്ന് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ ആരോഗ്യ വകുപ്പ് നിർദ്ദേശം നൽകി. ആശുപത്രി കെട്ടിടത്തിലുണ്ടായിരുന്ന രോഗികൾക്കായി മെഡിക്കൽ ബോർഡ് രൂപീകരിച്ചു.

ബയോമെഡിക്കൽ ടീം, ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ്, PWD ഇലക്ട്രിക്കൽ വിഭാഗം എന്നിവർക്കാണ് തീപിടുത്തത്തിൻ്റെ അന്വേഷണ ചുമതല. മൂന്നു ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ ആരോഗ്യവകുപ്പ് നിർദേശം നൽകി. തീപിടുത്തം ഉണ്ടായ സർജിക്കൽ ഐസിയു വാർഡ് പുനരാരംഭിക്കുക വിദഗ്ധസമിതി റിപ്പോര്‍ട്ട് ലഭിച്ച ശേഷമായിരിക്കും. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

also read:

ആശുപത്രിയിലെ രോഗികളുടെ ആരോഗ്യസ്ഥിതി പരിശോധിക്കാൻ പ്രത്യേക മെഡിക്കൽ ബോർഡ് രൂപീകരിച്ചു. 32 രോഗികൾക്കായാണ് മെഡിക്കൽ ബോർഡ് രൂപീകരിച്ചത്. 6 വിദഗ്ധ ഡോക്ടർമാരുടെ സംഘമാണ് ബോർഡിൽ ഉള്ളത്. ആരോഗ്യവകുപ്പ് സെക്രട്ടറിയുടെ നിർദ്ദേശത്തെ തുടർന്നാണ് നടപടി. മെഡിക്കൽ ബോർഡ് ചേർന്ന് ഇന്ന് മെഡിക്കൽ ബുള്ളറ്റിൻ പുറത്ത് വിടും. ഇന്ന് രാവിലെ 9.05 ന്യണ് തിരുവനന്തപുരം മെഡിക്കൽ കോളജിലെ സർജിക്കൽ ഐസിയു ക്രോമാ വാർഡിൽ തീപിടുത്തം ഉണ്ടായത്. ആശുപത്രി ജീവനക്കാരുടെ സമയോചിത ഇടപെടലാണ് വലിയ ദുരന്തം ഒഴിവാക്കിയത്.

കേരള കോൺഗ്രസിന് എട്ട് സീറ്റ്,ജോസഫ് മാറി അപു രംഗത്ത്

കോട്ടയം. കേരള കോൺഗ്രസിന് എട്ട് സീറ്റ്, ഇടുക്കിയും ഏറ്റുമാനൂരൂം തൃക്കരിപ്പൂരും കോൺഗ്രസ് ഏറ്റെടുത്തു. കാഞ്ഞങ്ങാട് കേരള കോൺഗ്രസിന് വിട്ടുനൽകി.തൊടുപുഴയില്‍ പി ജെ ജോസഫിന് പകരക്കാരനായി മകന്‍ അപു ജോണ്‍ ജോസഫ് പോരാട്ടത്തിനിറങ്ങും. പി ജെ ജോസഫ് തന്നെയാണ് വാര്‍ത്താക്കുറിപ്പിലൂടെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. തീരുമാനമായ സ്ഥാനാർഥികൾ
തൊടുപുഴ- അപു ജോൺ ജോസഫ്, കടുത്തുരുത്തി – മോൻസ് ജോസഫ്, തിരുവല്ല – വർഗീസ് മാമൻ (പത്തനംതിട്ട ജില്ല പ്രസിഡന്റ്), ചങ്ങനാശ്ശേരി – ബിനു ജോബ് (ജില്ലാ പഞ്ചായത്ത് അംഗം)

കുട്ടനാട് – റെജി ചെറിയാൻ (ഉന്നതാധികാര സമിതി അംഗം),കോതമംഗലം – ഷിബു തെക്കുംപുറം,ഇരിങ്ങാലക്കുട – തോമസ് ഉണ്ണിയാടൻ, കാഞ്ഞങ്ങാട്- ഷൈജി ഓട്ടപ്പിള്ളി

also read: