25.4 C
Kollam
Tuesday 4th August, 2026 | 09:11:22 PM
Home News National തോക്കുമായി റീൽസ് ചിത്രീകരിക്കുന്നതിനിടെ സ്വയം വെടിയുതിർത്ത യുവാവ് മരിച്ചു

തോക്കുമായി റീൽസ് ചിത്രീകരിക്കുന്നതിനിടെ സ്വയം വെടിയുതിർത്ത യുവാവ് മരിച്ചു

ഡെൽഹി. തോക്കുമായി റീൽസ് ചിത്രീകരിക്കുന്നതിനിടെ സ്വയം വെടിയുതിർത്ത യുവാവ് മരിച്ചു. വെടിവെയ്ക്കരുത് എന്ന് സുഹൃത്ത് പറയുന്നതും അവസാന ദൃശ്യങ്ങളിലുണ്ട്…സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി

കിഴക്കൻ ഡെൽഹിയിലെ ദല്ലുപുരയിലാണ് ഞെട്ടിക്കുന്ന സംഭവം. ചെറുപുഞ്ചിരിയോടെ ആരംഭിച്ച റീൽ ഷൂട്ടിംഗ് അവസാനിച്ചത് മരണക്കെണിയിലാണ്… ഡെൽഹി സ്വദേശിയായ പവനാണ് വെടിയേറ്റ് കൊല്ലപ്പെട്ടത്.. തോക്ക് ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട റീൽസ് ചിത്രീകരിക്കുന്നതിനിടെയാണ് അപകടം.. ക്യാമറയിൽ നോക്കി പവൻ ചിരിക്കുന്നതും തോക്ക് ലോഡ് ചെയ്യുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. റീൽസ് പകർത്തിയ സുഹൃത്ത് ഇതിനിടെ വെടിവയ്ക്കരുത് എന്ന് പറയുന്നതും കേൾക്കാം

also read:

വെടിയേറ്റ് നിലത്തുവീണ പവനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തോക്കിന് ലൈസൻസ് ഉണ്ടെന്നും വീഡിയോ ചിത്രീകരിച്ച സുഹൃത്തിന്റേത് ആണെന്നും പൊലീസ് സ്ഥിരീകരിച്ചു. തോക്ക് ലോക്ക് ചെയ്തിരിക്കുകയാണെന്ന് വിചാരിച്ച് പവൻ വെടിയുതിർക്കുകയായിരുന്നു എന്നാണ് പൊലീസിന്റെ നിഗമനം. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.