പ്രഷർ പമ്പ് മെഷിനിൽ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു

പാലക്കാട് .വണ്ടാഴിയിൽ പ്രഷർ പമ്പ് മെഷിനിൽ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു.മംഗലംഡാം ചിറ്റടി ചീളി വള്ളിക്കാട്ടുകുഴിയിൽ ലിറ്റോ ആണ് മരിച്ചത്.ഉച്ച കഴിഞ്ഞ് മൂന്ന് മണിയോടു കൂടിയായിരുന്നു സംഭവം. വീടിൻ്റെ മുറ്റത്ത് പുല്ല് വെട്ടിയതിന് ശേഷം പ്രഷർ പമ്പ് ഉപയോഗിച്ച് വൃത്തിയാക്കുന്നതിനിടെ അബദ്ധത്തിൽ ഷോക്കേല്ക്കുകയായിരുന്നു.ഉടൻ തന്നെ ഇരട്ടക്കുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. also read: