പരപ്പനങ്ങാടി:പ്രതിയെ പിടികൂടുന്നതിനിടെ പരപ്പനങ്ങാടി സി ഐ സെപ്റ്റോ ജോണിന് കുത്തേറ്റു.
പൊട്ടിയ ഗ്ലാസ് ഉപയോഗിച്ചാണ് കുത്തേറ്റത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച സിഐയുടെ പരിക്ക് ഗുരുതരമല്ല.
സര്ക്കാരിന്റെ നിർണായക നിയമങ്ങള് ഗവർണർ പിടിച്ചുവെച്ചു
തിരുവനന്തപുരം.സർക്കാരിൻ്റെ നിയമനങ്ങൾ അംഗീകരിക്കാതെ ഗവർണർ. സർക്കാർ അവസാനം നടത്തിയ നിർണായക നിയമങ്ങളാണ് ഗവർണർ പിടിച്ചുവെച്ചത്. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ നിയമനം ഉൾപ്പെടെ ഇതിൽ പെടും. രണ്ട് പി.എസ്.സി അംഗങ്ങളുടെയും നിയമനം അംഗീകരിച്ചില്ല. വിവരാവകാശ കമ്മീഷണറുടെ നിയമനവും ഒപ്പിടാതെ ഗവർണർ
also read:
വിവിധ സർവ്വകലാശാല ഭരണസമിതികളിലേക്കും സർക്കാർ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് തലേദിവസം നിയമനം നടത്തിയിരുന്നു. ഈ നിയമനങ്ങൾ സർവകലാശാലയും അംഗീകരിച്ചിട്ടില്ല. ഇനി നിയമനങ്ങൾ അംഗീകരിക്കുക പുതിയ സർക്കാർ നിലവിൽ വന്ന ശേഷം. പുതിയ സർക്കാരിൻ്റെ താല്പര്യവും പരിഗണിക്കും
ഇന്സ്റ്റഗ്രാമിലൂടെ സൗഹൃദം സ്ഥാപിച്ച് യുവതികളുടെ സ്വര്ണാഭരണവുമായി കടന്നുകളയുന്ന കിനാവിന്റെ രാജകുമാരന് പിടിയില്
കോഴിക്കോട്: ഇന്സ്റ്റഗ്രാമിലൂടെ സൗഹൃദം സ്ഥാപിച്ച ശേഷം യുവതികളുടെ സ്വര്ണാഭരണവുമായി കടന്നുകളയുന്നത് പതിവാക്കിയ മലപ്പുറം സ്വദേശി പിടിയില്. കോട്ടക്കല് കുണ്ടുബസാറിലെ കുഞ്ഞിത്തൊടിയില് മുഹമ്മദ് ജസീലി(38)നെയാണ് വടകര പൊലീസ് അറസ്റ്റ് ചെയ്തത്.
കോഴിക്കോട് വളയം സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് നടപടി. ഇവരില് നിന്ന് പന്ത്രണ്ട് പവനോളം വരുന്ന സ്വര്ണാഭരണങ്ങള് ജസീല് കൈക്കലാക്കിയതായി പൊലീസ് വിശദമാക്കി. കിനാവിന്റെ രാജകുമാരന് എന്ന ഇന്സ്റ്റഗ്രാം ഐഡിയിലൂടെയാണ് ഇയാള് സ്ത്രീകളുമായി സൗഹൃദം സ്ഥാപിക്കുന്നത്. ഇത്തരത്തില് സൗഹൃദം സ്ഥാപിക്കുന്ന സ്ത്രീകളെ വിവിധ സ്ഥലങ്ങളിലേക്ക് വിളിച്ചുവരുത്തി സ്വര്ണാഭരണം തട്ടുന്നതാണ് ഇയാളുടെ രീതി.
also read .
കോഴിക്കോട് ടൗണ് സ്റ്റേഷനില് സ്വര്ണം തട്ടിയതിനും ഭീഷണിപ്പെടുത്തി പീഡനം നടത്തിയതിനും ഇയാള്ക്കെതിരെ കേസ് നിലവിലുണ്ട്. ഈ കേസില് റിമാന്ഡില് കഴിയുന്ന പ്രതിയെ വടകര പൊലീസ് കസ്റ്റഡിയില് വാങ്ങുകയായിരുന്നു. നിരവധി സ്ത്രീകള് ഇയാളുടെ വലയില്പ്പെട്ടിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.
വാഹനാപകടത്തില് കൊല്ലം സ്വദേശിയടക്കം മൂന്ന് എംബിബിഎസ് വിദ്യാര്ത്ഥികള് മരിച്ചു
കോഴിക്കോട്: വാഹനാപകടത്തില് മൂന്ന് എംബിബിഎസ് വിദ്യാര്ത്ഥികള് മരിച്ചു. കോഴിക്കോട് കൊയിലാണ്ടി കുറവങ്ങാട് വെച്ചാണ് അപകടം. ഇലക്ട്രിക് സ്കൂട്ടര് നിയന്ത്രണം വിട്ട് വൈദ്യുത പോസ്റ്റില് ഇടിച്ചാണ് അപകടമുണ്ടായത്.
പുലര്ച്ചെ രണ്ടരയോടെയായിരുന്നു അപകടം. കൊല്ലം സ്വദേശി നന്ദകിഷോര്, കായംകുളം സ്വദേശി അഭിയാന്, പാലക്കാട് സ്വദേശി അഭിനവ് എന്നിവരാണ് മരിച്ചത്. മൂന്നുപേരും മലബാര് മെഡിക്കല് കോളജിലെ എംബിബിഎസ് വിദ്യാര്ത്ഥികളാണ്.
ഇവര് സഞ്ചരിച്ച ഇലക്ട്രിക് സ്കൂട്ടര് നിയന്ത്രണം വിട്ട് പോസ്റ്റില് ഇടിച്ച് കാനയിലേക്ക് മറിയുകയായിരുന്നു. മൂന്നുപേരും സംഭവസ്ഥലത്തുവെച്ചു തന്നെ മരിച്ചതായാണ് വിവരം. അതുവഴി പോയ യാത്രക്കാരാണ് വിവരം പൊലീസിനെ അറിയിച്ചത്.
സീറ്റിന് വേണ്ടി ഡൽഹിയിൽ തങ്ങി എൽദോസ് കുന്നപ്പിള്ളി, 10000 വോട്ടിൻ്റെ ഭൂരിപക്ഷം നേടാൻ കഴിയുമെന്നും അവകാശവാദം
ന്യൂഡൽഹി: പെരുമ്പാവൂരിൽ നിലവിലെ എം.എൽ.എ എൽദോസ് കുന്നപ്പിള്ളിയെ സ്ഥാനാർഥിയായി പരിഗണിക്കേണ്ടതില്ലെന്ന് കോൺഗ്രസ് ദേശീയ നേതൃത്വത്തിൻ്റെ തീരുമാനത്തിനെതിരെ എൽദോസ്
കുന്നപ്പിള്ളി. തനിക്കെതിരായ വ്യാജ ലൈംഗിക പീഡന കേസ് ഹൈക്കമാൻഡ് പഠിക്കട്ടെ. താൻ നടത്തിയിട്ടുള്ള വികസന പ്രവർത്തനങ്ങളും, വീടുവീടാന്തരം കയറിയിറങ്ങി ചെയ്തിട്ടുള്ള കാര്യങ്ങളും അനുകൂല ഘടകമാണ്. മത്സരിച്ചാൽ 10000 വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ ജയിക്കും.കഴിഞ്ഞ തവണ പ്രതികൂല സാഹചര്യമായിരുന്നിട്ടും ജയിച്ച് വന്ന കാര്യം മാധ്യമങ്ങളോട് സംസാരിക്കവേ അദ്ദേഹം സൂചിപ്പിച്ചു. മുഹമ്മദ് ഷിയാസ്, ഉല്ലാസ് തോമസ്, മനോജ് മൂത്തേടം എന്നിവരെയാണ് പെരുമ്പാവൂർ സീറ്റിനായി പരിഗണിക്കുന്നത്. എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റാണ് മനോജ് മൂത്തേടം. ഈ മാസം 26ന് എൽദോസ് കുന്നപ്പിള്ളിക്ക് എതിരായ കേസ് വീണ്ടും കോടതിക്ക് മുമ്പിൽ എത്തുകയാണ്. ഈ സാഹചര്യത്തിലാണ് എൽദോസിനെ മത്സരിപ്പിക്കേണ്ട എന്ന തീരുമാനത്തിൽ ഹൈക്കമാൻഡ് എത്തിയത്.
പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം: തിങ്കളാഴ്ച ഹോട്ടലുകൾ അടച്ചിട്ട് പ്രതിഷേധിക്കും
തിരുവനന്തപുരം: രാജ്യത്ത് പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷമായതോടെ ഹോട്ടൽ ഉടമകൾ തിങ്കളാഴ്ച കടകൾ അടച്ചിട്ട് പ്രതിഷേധിക്കും. അതേസമയം ആശങ്ക വേണ്ടെന്ന് കേന്ദ്രസർക്കാർ ഉറപ്പു പറയുന്നു. ഇറാനിൽ നിന്ന് കൂടുതൽ ടാങ്കറുകൾ ഇന്ത്യയിൽ എത്തിക്കാൻ ശ്രമം തുടരുകയാണെന്നും അധികൃതർ വിശദീകരിച്ചു.
പാചകവാതക ക്ഷാമത്തിൽ പ്രതിസന്ധിയിലായതോടെയാണ് ഹോട്ടൽ ഉടമകൾ സമരത്തിലേക്ക് പോകുന്നത്. നാളെ എണ്ണ കമ്പനികളുടെ ബോട്ട്ലിങ് പ്ലാന്റുകളിലേക്ക് മാർച്ച് നടത്താനും തിങ്കളാഴ്ച സംസ്ഥാന വ്യാപകമായി ഹോട്ടലുകൾ അടച്ചിട്ട് സൂചന പണിമുടക്ക് നടത്താനും കേരള ഹോട്ടൽ & റസ്റ്റോറന്റ് അസോസിയേഷൻ തീരുമാനിച്ചു.
ഹോട്ടലുകളെ അവശ്യ സർവീസായി പ്രഖ്യാപിച്ച് പാചകവാതകം ഹോട്ടലുകൾക്ക് ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം. അതേസമയം, എൽപിജി സിലിണ്ടറുകൾ പൂഴ്ത്തിവെപ്പിനെതിരെ രാജ്യവ്യാപക നടപടികൾ തുടരുകയാണ്. പൂഴ്ത്തിവെച്ച 15,000 സിലിണ്ടറുകൾ ഇതുവരെ പിടിച്ചെടുത്തു.
Also Read:
അതൃപ്തി കുറയാതെ കെ സുധാകരൻ; ഇന്നത്തെ വാർത്താ സമ്മേളനത്തിൽ എന്ത് പറയും? ആകാംക്ഷയോടെ കേരളം
ന്യൂഡൽഹി: സ്ഥാനാർത്ഥി പട്ടികയിൽ എംപിമാരെ ഉൾപ്പെടുത്താത്ത ഹൈക്കമാൻഡ് തീരുമാനത്തിൽ കെ സുധാകരൻ ഇന്ന് പ്രതികരിച്ചേക്കും. ഡൽഹിയിൽ ഇന്ന് മാദ്ധ്യമപ്രവർത്തകരെ കാണുന്ന കെ സുധാകരൻ എന്ത് പറയും എന്ന ആകാംക്ഷയിലാണ് രാഷ്ട്രീയ കേരളം.
പാർട്ടി നേതൃത്വത്തെ ഇത് ആശങ്കപ്പെടുത്തിയിട്ടുണ്ട്. താൻ നിലയും വിലയുമില്ലാത്തയാളെന്നും ആരും ചർച്ചയ്ക്ക് വിളിച്ചിട്ടില്ലെന്നും കെ.സുധാകരൻ നേരത്തെ പ്രതികരിച്ചിരുന്നു.
മത്സരിക്കണമെന്ന് ആഗ്രഹം പ്രകടിപ്പിച്ച കോഴിക്കോട് എം.പി എം.കെ. രാഘവൻ അദ്ദേഹത്തെ കാണാൻ ഫ്ളാറ്റിലെത്തിയിരുന്നു. രാഘവൻ മത്സരിക്കാൻ താത്പര്യം പ്രകടിപ്പിച്ച കോഴിക്കോട് നോർത്തും എലത്തൂരും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്. അടൂർ പ്രകാശ് കോന്നിയിൽ മത്സരിക്കാനായി ഡൽഹി കേരള ഹൗസിൽ നിന്ന് ബാദ്ധ്യതാരഹിത സർട്ടിഫിക്കറ്റ് വാങ്ങിയിരുന്നു.
കണ്ണൂരിൽ സ്വയം സ്ഥാനാർത്ഥിത്വം നേരത്തെതന്നെ പ്രഖ്യാപിച്ച കെ. സുധാകരൻ വിട്ടുവീഴ്ചയ്ക്ക് ഇതുവരെ വഴങ്ങിയിട്ടില്ല. കോന്നിയിൽ വീണ്ടും മത്സരിക്കാനാണ് അടൂർ പ്രകാശ് താത്പര്യം പ്രകടിപ്പിച്ചത്. ഇവരെ മെരുക്കാൻ നേതൃത്വം നടത്തിയ ശ്രമം വിഫലമായ സാഹചര്യത്തിൽ ഈ സീറ്റുകൾ ഒഴിച്ചിട്ടാണ് 55 സ്ഥാനാർത്ഥികളുടെ ആദ്യ പട്ടിക പുറത്തിറക്കിയിരിക്കുന്നത്.
ആനയടി മൂന്നും നാലും വാർഡുകളിലായി നിരവധി ആൾക്കാരെയും വളർത്തുമൃഗങ്ങളേയും തെരുവുനായ്ക്കളെയും കഴിഞ്ഞ രാത്രിയിൽ പേപ്പട്ടി കടിച്ചു
ശൂരനാട് വടക്ക്. ആനയടി മൂന്നും നാലും വാർഡുകളിലായി നിരവധി ആൾക്കാരെയും വളർത്തുമൃഗങ്ങളേയും തെരുവുനായ്ക്കളെയും കഴിഞ്ഞ രാത്രിയിൽ പേപ്പട്ടി കടിച്ചു. അരുവിനൂർ വിള കിഴക്കതിൽ ഗോപിനാഥൻ പിള്ള , ഉഷാലയത്ത് മണിയമ്മ, അരുവിനൂർ വിള കിഴക്കതിൽ ഉണ്ണികൃഷ്ണ പിള്ള എന്നിവർക്ക് മാരകമായ പരിക്കു പറ്റിയിട്ടുണ്ട്. ഇവരെ ആശ്പത്രികളിൽ പ്രവേശിപ്പിച്ചിരിക്കയാണ്. നായ ശല്യം രൂക്ഷമായിട്ടും അധികൃതരുടെ ഭാഗത്തു നിന്നും യാതൊരു സുരക്ഷാ ക്രമീകരണങ്ങളും ഉണ്ടായിട്ടില്ല.
പഞ്ചായത്തിലെ തെരുവ് നായ് ശല്യം അങ്ങേയറ്റം അപകടകരമായ അവസ്ഥയിലേക്ക് എത്തിയിട്ടും
ജനങ്ങളുടെ ജീവന് പുല്ലുവില പോലും നൽകാത്ത പഞ്ചായത്തിന്റെ നടപടിക്കെതിരെ നാട്ടുകാര് പ്രതിഷേധിച്ചു
ഏറ്റവും കൂടുതല് വോട്ട് രേഖപ്പെടുത്തപ്പെട്ട ചിഹ്നത്തില് മത്സരിക്കുന്നത് അഭിമാനം രമേശ് പിഷാരടി
പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കോണ്ഗ്രസ് സ്ഥാനാര്ത്ഥി പട്ടികയില് ഉള്പ്പെട്ടതിന് പിന്നാലെ പ്രതികരണവുമായി രമേശ് പിഷാരടി. ലോകത്തുതന്നെ ഏറ്റവും കൂടുതല് വോട്ട് അടയാളപ്പെടുത്തപ്പെട്ട കൈപ്പത്തി ചിഹ്നത്തില് മത്സരിക്കുന്നതില് സന്തോഷവും അഭിമാനവുമുണ്ടെന്നാണ് താര സ്ഥാനാര്ത്ഥിയുടെ പ്രതികരണം. അരങ്ങിലെ കലാപരിപാടികള്ക്ക് അര്ദ്ധവിരാമമിട്ടുകൊണ്ട് ജന്മനാടിന്റെ ജനവിധി തേടി പോകുന്നു എന്നാണ് പിഷാരടി ഫേസ്ബുക്കില് കുറിച്ചത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്ണരൂപം
ജനവിധി തേടി ജന്മനാട്ടിലേക്ക്
പ്രിയപെട്ടവരെ കഴിഞ്ഞ 25 വര്ഷത്തിലധികമായി വേദികളിലൂടെയും ടെലിവിഷന്- സിനിമ- മറ്റുമാധ്യമങ്ങളിലൂടെയും നിങ്ങള്ക്ക് മുന്നിലെത്തിയ ആളാണ് ഞാന്. ഇക്കാലമത്രയും ചിന്തയും ചിരിയും ഏറ്റവും സഭ്യവും മാന്യവുമായി പങ്കുവയ്ക്കാനായെന്ന് വിശ്വസിക്കുന്നു. ഇനി പുതിയ ഒരു ഉത്തരവാദിത്വവമുയി ജന്മനാടായ പാലക്കാടിന്റെ മണ്ണിലേക്ക്, നിയമസഭാ സ്ഥാനാര്ഥി ആയി.സ്വാതന്ത്ര്യസമരം മുതല് ‘ഇന്ത്യ’ എന്ന മഹാരാജ്യം, മതേതരരാജ്യം കെട്ടിപ്പാടുക്കുന്നതില് ഒറ്റയ്ക്ക് നിലകൊണ്ട കോണ്ഗ്രസ് എന്ന മഹാപ്രസ്ഥാനത്തിനൊപ്പം.
അരനൂറ്റാണ്ടിലധികം കാലംകൊണ്ട് ലോകത്തു തന്നെ ഏറ്റവും കൂടുതല് വോട്ട് അടയാളപെടുത്തപ്പെട്ട കൈപ്പത്തി ചിഹ്നത്തിലാണ് മത്സരിക്കുക. അഭിമാനം, സന്തോഷം. ഇനി പാലക്കാടുള്ള ജനങ്ങള്ക്കും അവരുടെ ആവശ്യങ്ങള്ക്കും തന്നെയാണ് എന്റെ പ്രഥമ പരിഗണന. അരങ്ങില് ഞാന് അവതരിപ്പിക്കുന്ന കലാപരിപാടികളില്നിന്ന് അര്ദ്ധ വിരാമം.കക്ഷി രാഷ്ട്രീയത്തിന്റെയോ, വിശ്വാസങ്ങളുടെയോ ദേശത്തിന്റെയോ വേര്തിരിവും വേലികളുമില്ലാത്ത സ്നേഹമാണ് ഞാന് നിങ്ങളില്നിന്ന് അനുഭവിച്ചത്. എനിക്ക് തന്ന സ്നേഹം തിരികെ തരാന് കഠിനപ്രയത്നം ചെയ്യും. കഴിഞ്ഞ കാലങ്ങളില് എന്നപോലെ ഒപ്പം നിങ്ങള് ഉണ്ടെന്ന വിശ്വാസത്തോടെ…
സ്നേഹത്തോടെ
ഇറാന്റെ പ്രത്യാക്രമണങ്ങളുടെ പ്രധാന സൂത്രധാരന് അലി ലാരിജാനി വധിക്കപ്പെട്ടെന്ന് ഇസ്രയേല്
ഇറാനിലെ ആക്രമണത്തില് ഇറാന് സുരക്ഷ കൗണ്സില് സെക്രട്ടറി അലി ലാരിജാനി വധിക്കപ്പെട്ടെന്ന് ഇസ്രായേല് അവകാശപ്പെട്ടു. ഇസ്രാേേയല് പ്രതിരോധമന്ത്രി ഇസ്രായേല് കട്സ് ആണ് ഈ വിവരം പറഞ്ഞത്. വിവരം ശരിയെങ്കില് ഇറാന് കനത്ത തിരിച്ചടിയാണിത്. ഇറാന്റെ പ്രത്യാക്രമണങ്ങളുടെ പ്രധാന സൂത്രധാരന് ആണ് ലാരിജാനി. അതേസമയം ഇറാന് പ്രതികരണം ലഭ്യമായിട്ടില്
ഇറാനില് നിന്ന് വിക്ഷേപിച്ച മിസൈലുകള് തങ്ങളുടെ പ്രദേശത്തേക്ക് നീങ്ങുന്നതായി ഇസ്രായേല് സൈന്യം അറിയിച്ചു. അതേസമയം, ഇറാഖ് തലസ്ഥാനമായ ബാഗ്ദാദില് ഒരു സ്ഫോടനം ഉണ്ടായി. നഗരത്തിലെ യുഎസ് എംബസിയില് പുതിയ ആക്രമണങ്ങള് റിപ്പോര്ട്ട് ചെയ്യപ്പെട്ടു.
alsoread:
യുദ്ധം അവസാനിപ്പിക്കാന് ഇറാന് ഒരു കരാറില് ഏര്പ്പെടാന് തയ്യാറാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്ഡ് ട്രംപ് പറഞ്ഞു, എന്നാല് വാഷിംഗ്ടണ് മെച്ചപ്പെട്ട നിബന്ധനകള് ആഗ്രഹിക്കുന്നു, തന്ത്രപ്രധാനമായ ഹോര്മുസ് കടലിടുക്കിലെ കപ്പല് ഗതാഗതം ഏതാണ്ട് സ്തംഭിപ്പിക്കുകയും ഊര്ജ്ജ വിപണികളെ ഉയര്ത്തുകയും ചെയ്ത ഒരു സംഘര്ഷത്തില് ഒരു വിട്ടുവീഴ്ചയും ഇല്ലെന്നാണ് യുഎസ് പക്ഷം. ‘ഇറാന് ഒരു കരാറില് ഏര്പ്പെടാന് ആഗ്രഹിക്കുന്നു, നിബന്ധനകള് ഇതുവരെ പര്യാപ്തമല്ലാത്തതിനാല് ഞാന് അതില് ഏര്പ്പെടാന് ആഗ്രഹിക്കുന്നില്ല,’ ട്രംപ് പറഞ്ഞു, ഒരു ‘വളരെ ഉറച്ച’ കരാറില് ആണവ അഭിലാഷങ്ങള് ഉപേക്ഷിക്കാനുള്ള ടെഹ്റാന്റെ പ്രതിബദ്ധത ഉള്പ്പെടുത്തേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അതിനിടെ ഇറാന് വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി തങ്ങള് ചര്ച്ചകള്ക്കോ വെടിനിര്ത്തലിനോ ആവശ്യപ്പെട്ടിട്ടില്ലെന്ന് പറഞ്ഞു. ‘അമേരിക്കക്കാരുമായി സംസാരിക്കേണ്ടതിന്റെ ഒരു കാരണവും ഞങ്ങള് കാണുന്നില്ല, കാരണം അവര് ഞങ്ങളെ ആക്രമിക്കാന് തീരുമാനിച്ചപ്പോള് ഞങ്ങള് അവരുമായി സംസാരിക്കുകയായിരുന്നു, അത് രണ്ടാം തവണയായിരുന്നു,’ അദ്ദേഹം പറഞ്ഞു. ട്രംപ് വിജയസാധ്യതയില്ലാത്ത ഒരു ‘നിയമവിരുദ്ധ യുദ്ധം’ നടത്തുകയാണെന്ന് അംഗീകരിക്കുന്നതുവരെ ഇറാന് സ്വയം പ്രതിരോധിക്കുന്നത് തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു.



































