Home Blog Page 935

ബാധ്യതകള്‍ ഒഴിച്ച് അടൂര്‍പ്രകാശും സുധാകരനും

കണ്ണൂര്‍: നിയമസഭ തെരഞ്ഞെടുപ്പില്‍ കെ സുധാകരനും അടൂര്‍ പ്രകാശും നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാന്‍ നീക്കം ആരംഭിച്ചതായി സൂചന. കേരള ഹൗസില്‍ നിന്നും ബാധ്യതാ രഹിത സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ടു. കേരള ഹൗസിലെ കുടിശ്ശിക കെ സുധാകരന്‍ അടച്ചു തീര്‍ത്തു. ഡല്‍ഹി സിപിഡബ്യുവിലെയും കുടിശ്ശിക തീര്‍ക്കുകയാണ്. കുടിശ്ശിക അടച്ചു തീര്‍ത്താലേ എന്‍ഒസി സര്‍ട്ടിഫിക്കറ്റ് ലഭിക്കുകയുള്ളൂ. കണ്ണൂരില്‍ മത്സരിക്കണമെന്ന നിലപാടില്‍ കെ സുധാകരന്‍ ഉറച്ചു നില്‍ക്കുകയാണെന്നാണ് വിവരം.

കോന്നിയില്‍ അടൂര്‍ പ്രകാശും മത്സരത്തിന് ഇറങ്ങാന്‍ കോപ്പുകൂട്ടുകയാണ്. അടൂര്‍ പ്രകാശും കേരള ഹൗസിലെ കുടിശ്ശികകള്‍ അടച്ചു തീര്‍ത്തു. സംസ്ഥാന സര്‍ക്കാരില്‍ നിന്നും ബാധ്യതാ രഹിത സര്‍ട്ടിഫിക്കറ്റ് സ്റ്റേറ്റ് പ്രോട്ടോക്കോള്‍ ഓഫീസറോട് അടൂര്‍ പ്രകാശ് ആവശ്യപ്പെട്ടിട്ടുണ്ട്. കോന്നിയില്‍ സര്‍പ്രൈസ് ഉണ്ടാകില്ലെന്നും, അടൂര്‍ പ്രകാശ് മത്സരിക്കുമെന്നുമാണ് അദ്ദേഹത്തോട് അടുപ്പമുള്ളവര്‍ സൂചിപ്പിക്കുന്നത്

also read:

അതിനിടെ, കെ സുധാകരനും അടൂര്‍ പ്രകാശിനും നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഹൈക്കമാന്‍ഡ് അനുമതി നല്‍കിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇരുവരും നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുന്ന സാഹചര്യത്തിലാണ്, ഇക്കാര്യങ്ങള്‍ ഹൈക്കമാന്‍ഡ് വീണ്ടും ആലോചിക്കുന്നത്. നിയമസഭ തെരഞ്ഞെടുപ്പില്‍ എംപിമാര്‍ മത്സരിക്കേണ്ടെന്നായിരുന്നു കേരള നേതൃത്വം ഹൈക്കമാന്‍ഡിന് മുന്നില്‍ നിര്‍ദേശം വെച്ചിരുന്നത്.

405 ഒഴിവുകൾ; മാർക്കറ്റിങ് ഡിവിഷനിൽ അപ്രന്റിസ്ഷിപ്പിന് അപേക്ഷ ക്ഷണിച്ച് IOCL

ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ മാർക്കറ്റിങ് ഡിവിഷനിൽ അപ്രന്റിസ്ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. 405 ഒഴിവുണ്ട്.

യോഗ്യത

പത്താംക്ലാസും ബന്ധപ്പെട്ട ട്രേഡിൽ ദ്വിവത്സര ഐ.ടി.ഐ.യും. അല്ലെങ്കിൽ പ്ലസ്ടുവും സ്‌കിൽഡ് സർട്ടിഫിക്കറ്റും. അല്ലെങ്കിൽ, കുറഞ്ഞത് 50 ശതമാനം മാർക്കോടെ ബന്ധപ്പെട്ട വിഷയത്തിൽ ത്രിവത്സര എൻജിനിയറിങ് ഡിപ്ലോമ. അല്ലെങ്കിൽ, കുറഞ്ഞത് 50 ശതമാനം മാർക്കോടെ ബി.എ./ബി.എസ്സി./ബി.കോം./ബി.ബി.എ. അല്ലെങ്കിൽ, കുറഞ്ഞത് 50 ശതമാനം മാർക്കോടെ പ്ലസ്ടു. അല്ലെങ്കിൽ, പ്ലസ്ടുവും ഡേറ്റാ എൻട്രി സ്‌കിൽഡ് സർട്ടിഫിക്കറ്റും.

അപേക്ഷ
ഐ.ടി.ഐ.ക്കാർ www.apprenticeshipindia.gov.in വഴിയും ബിരുദ/ഡിപ്ലോമ യോഗ്യതയുള്ളവർ nats.education.gov.in എന്ന പോർട്ടലിലും രജിസ്റ്റർചെയ്തശേഷം ലോഗിൻചെയ്ത് ഐ.ഒ.സി.യുടെ ഐ.ഡി. ഉപയോഗിച്ച് അപേക്ഷിക്കണം. വിവരങ്ങൾക്ക്: www.iocl.com അവസാനതീയതി: മാർച്ച് 26-ന് വൈകീട്ട് അഞ്ചുവരെ.

ലിവർ സിറോസിസ് ; ഈ അഞ്ച് ലക്ഷണങ്ങൾ അവ​ഗണിക്കരുത്

കരളിനെ ബാധിക്കുന്ന രോഗമാണ് ലിവര്‍ സിറോസിസ്. കരളിലെ പാടുകൾ (ഫൈബ്രോസിസ്) ഉൾപ്പെടുന്ന ഗുരുതരവും അവസാന ഘട്ടത്തിലുള്ളതുമായ ഒരു അവസ്ഥയാണിത്. ഇത് യഥാസമയം ചികിത്സിച്ചില്ലെങ്കിൽ കരൾ തകരാറിലേക്ക് നയിച്ചേക്കാം.

കരളിലെ ആരോഗ്യകരമായ കോശങ്ങളെ നശിപ്പിക്കുകയും കരളിന്റെ പ്രവർത്തനത്തെ ദോഷകരമായി ബാധിക്കുകയും ചെയ്യുന്നു
മദ്യപാനം മാത്രമല്ല, മുമ്പ് നോൺ-ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസ് (NAFLD) എന്നറിയപ്പെട്ടിരുന്ന മെറ്റബോളിക് ഡിസ്ഫങ്ഷനുമായി ബന്ധപ്പെട്ട സ്റ്റീറ്റോട്ടിക് ലിവർ ഡിസീസ് (MASLD) മൂലമുണ്ടാകുന്ന കേസുകളുടെ വർദ്ധനവ് ആരോ​ഗ്യ വിദ​ഗ്ധർ സൂചിപ്പിക്കുന്നു. ഇത് കരളിലെ ആരോഗ്യകരമായ കോശങ്ങളെ നശിപ്പിക്കുകയും കരളിന്റെ പ്രവർത്തനത്തെ ദോഷകരമായി ബാധിക്കുകയും ചെയ്യുന്നു.

Also Read: ഹൃദയത്തിൽ ബ്ലോക്ക് ഉണ്ടെങ്കിൽ പ്രകടമാകുന്ന ഏഴ് ലക്ഷണങ്ങൾ

സ്ഥിരമായ മദ്യപാനമാണ് സിറോസിസിന്‍റെ പ്രധാന കാരണം.

ഹെപ്പറ്റൈറ്റിസ് ബി, ഹെപ്പറ്റൈറ്റിസ് സി തുടങ്ങിയ വൈറസ് അണുബാധകളും കരളിന് സ്ഥിരമായ വീക്കമുണ്ടാക്കി സിറോസിസിലേക്ക് നയിക്കാം. മദ്യപിക്കാത്തവരിൽ പ്രമേഹം, ഉയർന്ന കൊളസ്ട്രോൾ, രക്തസമ്മർദ്ദം, കരളിൽ അമിതമായി കൊഴുപ്പ് അടിയുന്നത് എന്നിവയും സിറോസിസിന് കാരണമാകാറുണ്ട്.

വൈറൽ അണുബാധകൾ, പ്രത്യേകിച്ച് ഹെപ്പറ്റൈറ്റിസ് ബി, സി എന്നിവ, വിട്ടുമാറാത്ത കരൾ വീക്കം ഉണ്ടാക്കും

വൈറൽ അണുബാധകൾ, പ്രത്യേകിച്ച് ഹെപ്പറ്റൈറ്റിസ് ബി, സി എന്നിവ, വിട്ടുമാറാത്ത കരൾ വീക്കം ഉണ്ടാക്കും. ഇത് ചികിത്സിച്ചില്ലെങ്കിൽ സിറോസിസിലേക്ക് പോകാം. രോഗപ്രതിരോധ സംവിധാനം കരൾ കോശങ്ങളെ തെറ്റായി ആക്രമിക്കുന്ന ഓട്ടോഇമ്മ്യൂൺ ഹെപ്പറ്റൈറ്റിസ് പോലുള്ള അവസ്ഥകൾ, ശരിയായി കൈകാര്യം ചെയ്തില്ലെങ്കിൽ സിറോസിസിന് കാരണമാകും.

ലിവർ സിറോസിസിന്റെ അ‍ഞ്ച് പ്രധാനപ്പെട്ട ലക്ഷണങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്

വിൽസൺസ് രോഗം അല്ലെങ്കിൽ ഹീമോക്രോമാറ്റോസിസ് (അമിതമായ ഇരുമ്പ് അടിഞ്ഞുകൂടൽ) പോലുള്ള ചില ജനിതക അല്ലെങ്കിൽ ഉപാപചയ പ്രശ്നങ്ങൾ കരൾ തകരാറിനും സിറോസിസിനും കാരണമാകും. ലിവർ സിറോസിസിന്റെ അ‍ഞ്ച് പ്രധാനപ്പെട്ട ലക്ഷണങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്.

നിരന്തരം ക്ഷീണവും ബലഹീനതയും അനുഭവപ്പെടുന്നത് ആദ്യത്തെ ലക്ഷണം

നിരന്തരം ക്ഷീണവും ബലഹീനതയും അനുഭവപ്പെടുന്നത് ലിവർ സിറോസിസിന്റെ ഒരു സാധാരണ ലക്ഷണമാണ്. കേടായ കരൾ ഊർജ്ജം സംഭരിക്കാനും പുറത്തുവിടാനും പാടുപെടുന്നു.

ചർമ്മത്തിലും കണ്ണുകളിലും കറുപ്പ് നിറവും മൂത്രത്തിന്റെ കറുപ്പുനിറവും

ചർമ്മത്തിന്റെയും കണ്ണുകളുടെയും മഞ്ഞനിറവും മൂത്രത്തിന്റെ കറുപ്പുനിറവും ഇതിന്റെ സവിശേഷതയാണ്. കരളിന് മാലിന്യമായ ബിലിറൂബിൻ ശരിയായി പ്രോസസ്സ് ചെയ്യാൻ കഴിയാതെ വരുമ്പോഴാണ് ഇത് സംഭവിക്കുന്നത്. കരളിന്റെ പ്രവർത്തനം തകരാറിലാണെന്നതിന്റെ നിർണായക ലക്ഷണമാണ് മഞ്ഞപ്പിത്തം.

വയറിലെ നീർക്കെട്ടാണ് മറ്റൊരു ലക്ഷണം. സിറോസിസ് പുരോഗമിക്കുമ്പോൾ, അടിവയറ്റിൽ ദ്രാവകം അടിഞ്ഞുകൂടാം
വയറിലെ നീർക്കെട്ടാണ് മറ്റൊരു ലക്ഷണം. സിറോസിസ് പുരോഗമിക്കുമ്പോൾ, അടിവയറ്റിൽ ദ്രാവകം അടിഞ്ഞുകൂടാം. ഇത് വയറിലെ നീർക്കെട്ടിനും അസ്വസ്ഥതയ്ക്കും കാരണമാകും. ഈ അവസ്ഥയെ അസൈറ്റസ് എന്നറിയപ്പെടുന്നു.

ചതവുകളും രക്തസ്രാവവും ഉണ്ടാവുന്നതാണ് അടുത്ത ലക്ഷണം

ചതവുകളും രക്തസ്രാവവും ഉണ്ടാവുന്നതാണ് അടുത്ത ലക്ഷണം. സിറോസിസ് രക്തം കട്ടപിടിക്കുന്ന ഘടകങ്ങളുടെ ഉൽപാദനത്തെ ബാധിക്കുന്നു. ഇത് എളുപ്പത്തിൽ ചതവുകളും രക്തസ്രാവവും ഉണ്ടാക്കുന്നു. ചെറിയ പരിക്കുകൾ പോലും അമിത രക്തസ്രാവത്തിന് കാരണമാകും. ഇത് കരളിന്റെ പ്രവർത്തനത്തിലെ തകരാറിനെ സൂചിപ്പിക്കുന്നു.

അപ്രതീക്ഷിതമായ ശരീരഭാരം ‌കുറയുന്നതാണ് മറ്റൊരു ലക്ഷണം

അപ്രതീക്ഷിതമായ ശരീരഭാരം ‌കുറയുന്നതാണ് മറ്റൊരു ലക്ഷണം. ലിവർ സിറോസിസ് വിശപ്പില്ലായ്മയ്ക്കും ശരീരഭാരം കുറയ്ക്കലിനും കാരണമാകും. കേടായ കരൾ മെറ്റബോളിസത്തെയും പോഷകങ്ങളുടെ ആഗിരണത്തെയും ബാധിക്കുന്നു. ഇത് പോഷകാഹാരക്കുറവിനും ശരീരഭാരം കുറയ്ക്കലിനും കാരണമാകുന്നു.

ഈ ലക്ഷണങ്ങൾ കണ്ടാൽ പരിശോധന നടത്തി ലിവർ സിറോസിസ് അല്ലെന്ന് ഉറപ്പ് വരുത്തേണ്ടത് പ്രധാനമാണ്. .
മുകളിൽ പറഞ്ഞിരിക്കുന്ന ഈ ലക്ഷണങ്ങൾ കണ്ടാൽ പരിശോധന നടത്തി ലിവർ സിറോസിസ് അല്ലെന്ന് ഉറപ്പ് വരുത്തേണ്ടത് പ്രധാനമാണ്.

ഉത്തരകൊറിയയിൽ തെരഞ്ഞെടുപ്പ്, പോളിങ് 99.99%, കിമ്മിന് വൻ വിജയം, ചരിത്രത്തില്‍ ആദ്യമായി കിമ്മിനെ എതിർത്ത് വോട്ട്

പോങ്യാങ്: 2026 ലെ പാർലമെന്റ് തെരഞ്ഞെടുപ്പിൽ 99.97% വോട്ടും എല്ലാ സീറ്റുകളും നേടി കിം ജോങ് ഉൻ വിജയിച്ചു. രാജ്യത്തെ ഔദ്യോ​ഗിക മാധ്യമമായ കെസിഎൻഎ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. 15-ാമത് സുപ്രീം പീപ്പിൾസ് അസംബ്ലിയിലേക്ക് അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിനായി മാർച്ച് 15 ന് വോട്ടെടുപ്പ് നടന്നു.

ഔദ്യോഗിക കണക്കുകൾ പ്രകാരം രജിസ്റ്റർ ചെയ്ത വോട്ടർമാരിൽ 99.99% പേരും പങ്കെടുത്തു. വിദേശത്തോ കടലിൽ ജോലി ചെയ്യുന്നവരെ ആയ 0.0037% പേർക്ക് മാത്രമേ വോട്ടുചെയ്യാൻ എത്താതിരുന്നുള്ളൂ. വോട്ടുചെയ്തവരിൽ 99.93% പേർ സ്ഥാനാർത്ഥികളെ പിന്തുണച്ചപ്പോൾ 0.07% പേർ എതിർത്ത് വോട്ട് ചെയ്തു. ഇത് ഉത്തരകൊറിയൻ തെരഞ്ഞെടുപ്പുകളിൽ അസാധാരണമാണെന്നും പറയുന്നു.

Also Read: അലുവ അതുലിനെ കൊലപ്പെടുത്തിയ സംഘത്തിന് ഭീഷണി; മുന്നറിയിപ്പ് നല്‍കി സ്പെഷ്യല്‍ ബ്രാഞ്ച്, പ്രതികളെ കൊല്ലം ജില്ലാ ജയിലില്‍ നിന്ന് മാറ്റി

തെരഞ്ഞെടുപ്പ് നിയമങ്ങൾ പ്രകാരം, തൊഴിലാളികൾ, കർഷകർ, ബുദ്ധിജീവികൾ, സൈനികർ, ഉദ്യോഗസ്ഥർ എന്നിവരുൾപ്പെടെ 687 പ്രതിനിധികളെ അസംബ്ലിയിലേക്ക് തെരഞ്ഞെടുത്തു. ഓരോ നിയോജകമണ്ഡലത്തിലും ഒരു സ്ഥാനാർത്ഥിയെ മാത്രം പട്ടികപ്പെടുത്തിയതിനാൽ, പുറത്തുനിന്നുള്ള നിരീക്ഷകർ ഈ പ്രക്രിയയെ ഷോ ഇലക്ഷൻ എന്നാണ് വിശേഷിപ്പിച്ചത്. 1957 ന് ശേഷം സുപ്രീം പീപ്പിൾസ് അസംബ്ലി തിരഞ്ഞെടുപ്പിൽ ആദ്യമായി എതിർ വോട്ടുകൾ ലഭിച്ചതായി സംസ്ഥാന മാധ്യമങ്ങൾ അംഗീകരിച്ചു.

ഉത്തരകൊറിയയിൽ ഇത്തരം വൻ വിജയങ്ങൾ സാധാരണമാണെങ്കിലും, 0.07% വിയോജിപ്പുള്ള വോട്ടുകൾ ഓൺലൈനിൽ ചർച്ചയായി. ആരാണ് കിമ്മിനെ എതിർത്ത് വോട്ട് ചെയ്തവർ എന്നതായിരുന്നു പ്രധാന ചർച്ച. പശ്ചിമേഷ്യൻ സംഘർഷത്തിനിടെ, യുഎസ്-ദക്ഷിണ കൊറിയ സൈനികാഭ്യാസം നടക്കുന്ന സാഹചര്യത്തിൽ, ജപ്പാൻ കടലിലേക്ക് ഉത്തരകൊറിയ 10-ലധികം ബാലിസ്റ്റിക് മിസൈലുകൾ വിക്ഷേപിച്ചിരുന്നു. പിന്നാലെ റോക്കറ്റ് ലോഞ്ചർ പരീക്ഷണവും നടത്തി.

കാർ ചാർജ് ചെയ്യാനിട്ട് വീട്ടുകാർ ഉറക്കത്തിൽ, ചാർജിംഗ് പോയിന്റിൽ പൊട്ടിത്തെറി, ഗ്യാസ് കുറ്റികൾ കൂടി കത്തിയതോടെ കൊല്ലപ്പെട്ടത് 7 പേർ

ഇൻഡോർ: ഇലക്ട്രിക് കാർ ചാർജ് ചെയ്യാനിട്ട് വീട്ടുകാർ ഉറക്കത്തിൽ. ചാർജിംഗ് പോയിന്റിൽ പൊട്ടിത്തെറി, മൂന്ന് നില വീട്ടിലേക്ക് തീ പടർന്നു. കനത്ത ചൂടിൽ അടുക്കളയിലെ ഗ്യാസ് കുറ്റി കൂടി പൊട്ടിത്തെറിച്ചതോടെ കത്തിയമർന്ന് വീട്. ഇൻഡോറിൽ കൊല്ലപ്പെട്ടത് 7 പേർ.

മധ്യ പ്രദേശിലെ ഇൻഡോറിലാണ് ബുധനാഴ്ച പുലർച്ചെ വൻ അപകടമുണ്ടായത്. വീട്ടിലുണ്ടായിരുന്ന ഒന്നിലധികം നിറച്ച ഗ്യാസ് കുറ്റികൾ പൊട്ടിത്തെറിച്ചതാണ് അപകടത്തിന്റെ തോത് ഉയർത്തിയതെന്നാണ് നിരീക്ഷണം. ഇൻഡോറിലെ ബ്രാജേശ്വരി അനക്സ് കോളനിയിൽ പുലർച്ചെ 3.30നും 4.30നും ഇടയിലാണ് പൊട്ടിത്തെറിയുണ്ടായത്. വീട്ടിലുണ്ടായിരുന്ന ഏഴ് പേരും കൊല്ലപ്പെട്ടതായാണ് പുറത്ത് വരുന്ന വിവരം. പൊട്ടിത്തെറിക്കിടെ വീട്ടിൽ നിന്ന് കാണാതായ കുഞ്ഞിനായുള്ള തെരച്ചിൽ പൊലീസ് ഊർജ്ജിതമാക്കിയിട്ടുണ്ട്. ചാർജിംഗ് പോയിന്റിലെ പൊട്ടിത്തെറി കാറിലേക്കും വീട്ടിലേക്കും തീ പടർത്തിയെന്നാണ് സംശയിക്കുന്നത്.

Also Read: ദുബായ് എയർപോർട്ടിലെ തീപിടുത്തം, എമിറേറ്റ്സ് വിമാനം കൊച്ചിയിലേക്ക് തിരിച്ചയച്ചു

അഗ്നിബാധയ്ക്കിടെ മൂന്ന് പേരെ രക്ഷിക്കാനായിട്ടുണ്ട്. അപകട സമയത്ത് പത്ത് പേരോളമാണ് വീട്ടിലുണ്ടായിരുന്നത്. വീടിന്റെ വാതിലുകളിൽ ഇലക്ട്രോണിക് ലോക്കുകളായിരുന്നു സ്ഥാപിച്ചിരുന്നത്. ഇതാണ് അഗ്നിബാധയുണ്ടായ സമയത്ത് വീട്ടുകാർക്ക് പുറത്തിറങ്ങുന്നതിന് തടസമായത്. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ മഹാത്മാ ഗാന്ധി മെമ്മോറിയൽ മെഡിക്കൽ കോളേജിലാണ് സൂക്ഷിച്ചിരിക്കുന്നത്. അഗ്നിബാധയിൽ നിന്ന് രക്ഷിച്ചവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പ്ലസ് ടു പരീക്ഷയിൽ ആൾമാറാട്ടം, മൊഗ്രാലിൽ വിദ്യാർത്ഥിക്കായി പരീക്ഷ എഴുതിയത് മറ്റൊരു ഇരുപതുകാരൻ

കാസർകോട്: മൊഗ്രാൽ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് ടു പരീക്ഷയിൽ ആൾമാറാട്ടം. പ്ലസ് ടു വിദ്യാർത്ഥിക്കായി പരീക്ഷ എഴുതിയത് ഇരുപതുകാരൻ. പരീക്ഷ എഴുതിയ മുഹമ്മദ്‌ മുക്താർ, പ്ലസ് ടു വിദ്യാർത്ഥി എന്നിവർക്കെതിരെ കുമ്പള പൊലീസ് കേസെടുത്തു. സ്കൂൾ പ്രിൻസിപ്പളിന്റെ പരാതിയിലാണ് പൊലീസ് കേസ് എടുത്തത്.

Also Read: വാഹനാപകടത്തിൽ മൂന്ന് എംബിബിഎസ് വിദ്യാർഥികള്‍ മരിച്ചു

16 ന് നടന്ന കമ്പ്യൂട്ടർ ആപ്ലിക്കേഷൻ പരീക്ഷയിൽ ആണ് ആൾമാറാട്ടം നടന്നത്. പരീക്ഷ നടക്കുന്നതിനിടെ സംശയം തോന്നിയ അധ്യാപകർ പരിശോധിച്ചപ്പോൾ ആണ് തട്ടിപ്പ് പുറത്ത് വന്നത്. രണ്ടുപേരുടെയും ഫോണുകളിലും പൊലീസ് പരിശോധന നടത്തി. ഇതേ സ്കൂളിൽ എസ് എസ് എൽ സി പരീക്ഷയ്ക്ക്‌ കോപ്പിയടിക്കാൻ വിദ്യാർത്ഥി സ്മാർട്ട്‌ ഫോൺ ഉപയോഗിച്ചതായും കണ്ടെത്തിയിട്ടുണ്ട്. പരീക്ഷ ഡ്യൂട്ടിയിലുണ്ടായിരുന്ന അധ്യാപികയാണ് ഫോൺ പിടികൂടിയത്.

73 കാരന് 51കാരിയുമായി ‘ലിവ് ഇൻ റിലേഷൻ’, ഭാര്യയുടെ പരാതിയിൽ മക്കളടക്കമുള്ളവർക്കെതിരെ കേസ്; റദ്ദാക്കി കർണാടക ഹൈക്കോടതി

ബെംഗളൂരു: ഭ‍ർത്താവിന് മറ്റൊരു സ്ത്രീയുമായി ലിവ് ഇൻ റിലേഷൻ ഉണ്ടെന്നും ബഹുഭാര്യത്വത്തിന് കേസെടുക്കണമെന്നുമുള്ള ഭാര്യയുടെ പരാതിയിൽ കേസെടുക്കാനാകില്ലെന്ന് ഹൈക്കോടതി. കർണാടക ഹൈക്കോടതിയാണ് ലിവ് ഇൻ ബന്ധത്തെ ബഹുഭാര്യത്വമായി കണക്കാക്കാൻ സാധിക്കില്ലെന്ന് വ്യക്തമാക്കിയത്. നിയമാനുസൃതമല്ലാത്ത ലിവ് ഇൻ ബന്ധത്തിന്റെപേരിൽ ബഹുഭാര്യത്വത്തിന് കേസെടുക്കാൻ കഴിയില്ലെന്ന് ഹൈക്കോടതി ജസ്റ്റിസ് ആർ. നടരാജ് വ്യക്തമാക്കി. ബഹുഭാര്യത്വം ആരോപിച്ച് ഭാര്യ നൽകിയ പരാതിക്കെതിരെ 73-കാരൻ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയെ ഉത്തരവ്.

ബഹുഭാര്യത്വം ആരോപിച്ച് ഭാര്യ നൽകിയ ഹർജിയെത്തുടർന്ന് മൈസൂരുവിലുള്ള സിവിൽ കോടതി ഭ‍ത്താവിനെതിരെ ബഹുഭാര്യത്വത്തിന് കേസെടുക്കാൻ ഉത്തരവിട്ടിരുന്നു. എന്നാൽ, ഹൈക്കോടതി ഈ കേസ് റദ്ദാക്കി. ഭർത്താവ് മറ്റൊരു സ്ത്രീക്കൊപ്പം താമസിക്കുകയാണെന്നും തന്റെ രണ്ടുമക്കളും ഈ ബന്ധത്തെ അനുകൂലിക്കുന്നുവെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഹർജിക്കാരന്റെ ഭാര്യ സിവിൽകോടതിയെ സമീപിച്ചത്. തന്റെ ഭർത്താവ് 51 വയസ്സുള്ള മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചുവെന്നും രണ്ട് ആൺ മക്കൾ അയാളെ പിന്തുണയ്ക്കുന്നുണ്ടെന്നും സ്ത്രീ ആരോപിച്ചു. തുടർന്ന് ഭർത്താവിനെയും രണ്ട് മക്കളെയും ലിവ് ഇൻ പങ്കാളിയെയും പ്രതികളാക്കി പൊലീസ് കേസെടുക്കുകയായിരുന്നു.

എന്നാൽ വെറും ലിവ് ഇൻ ബന്ധത്തിന്റെ പേരിൽ മക്കളെ പ്രതിചേർക്കാൻ സാധിക്കില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ബന്ധത്തെ അനുകൂലിച്ചുവെന്നപേരിൽ ഇവർക്കെതിരേ നടപടിയെടുക്കാനും സാധിക്കില്ലെന്നും പ്രതികൾ എപ്പോഴാണ് വിവാഹംചെയ്തത് എന്നതടക്കമുള്ള തെളിവുകൾ നൽകാൻ പരാതിക്കാരിക്ക് കഴിഞ്ഞിട്ടില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.

‘മഴയിൽ പൊട്ടിമുളച്ച തകരയല്ല’, മുസ്ലിംലീഗ് സ്ഥാനാർത്ഥി പട്ടികയിൽ അതൃപ്തിയുമായി നൂർബിന റഷീദ്

മലപ്പുറം: ലീഗ് സ്ഥാനാർത്ഥി പട്ടികയിൽ അതൃപ്തിയുമായി വനിതാ ലീഗ് ദേശിയ സെക്രട്ടറി നൂർബിന റഷീദ്. വനിത ലീഗിനെ പട്ടികയിൽ അവഗണിച്ചു. എന്ത് മാനദണ്ഡത്തിലാണ് സ്ഥാനാർത്ഥികളെ നിശ്ചയിച്ചതെന്ന് വ്യക്തമാക്കണം. ഫാത്തിമ തെഹ്ലിയയും ജയന്തി രാജനും വനിത ലീഗിന്റെ പ്രതിനിധികളല്ല.  പാണക്കാട് തങ്ങളെ വിമർശിച്ചവർക്കാണ് സീറ്റ് നൽകിയത്. കഴിഞ്ഞ തവണ കോഴിക്കോട് സൌത്തിൽ ലീഗ് സ്ഥാനാർത്ഥിയായിരുന്നു നൂർബിന. വനിത ലീഗ് അണികളുടെ വേദനയാണ് പങ്കുവച്ചതെന്നും സ്ഥാനാർത്ഥി പട്ടികയെ സ്വീകരിക്കുന്നുവെന്നുമാണ് നൂർബിന റഷീദ്. പക്ഷേ പറഞ്ഞത് വനിത ലീഗ് അണികളുടെ വേദനയാണെന്നും നൂർബിന റഷീദ് പറഞ്ഞു.

പാണക്കാട് തങ്ങളെ പരസ്യമായി പ്രസ്മീറ്റ് നടത്തി അധിക്ഷേപിച്ച കീഴ് വഴക്കമുണ്ട്. ഞാൻ പക്ഷേ അങ്ങനെയൊന്നും ചെയ്യുന്നില്ല, വനിത ലീഗിനായാണ് സംസാരിക്കുന്നത്. ഞാൻ ലീഗിൽ അടിയുറച്ചു വിശ്വസിക്കുന്ന ആളാണ്. സ്ഥാനമാനങ്ങൾ ലക്ഷ്യം വച്ചല്ല സംസാരിക്കുന്നത്. എത്ര വല്ല്യ പോസ്റ്റുകൾ ആര് വാഗ്ദാനം ചെയ്താലും പാർട്ടി വിടില്ല. ആയുസ് മുഴുവൻ പാർട്ടിക്കുവേണ്ടി സംസാരിച്ചിട്ടുണ്ട് . സംഘടനയെ എല്ലാകാലത്തും സംരക്ഷിച്ചിട്ടുണ്ട് . പറയേണ്ടത് പറഞ്ഞില്ലെങ്കിൽ എൻ്റെ വ്യക്തിത്വം ഇല്ലാതാവും.

വനിത ലീഗ് ഇന്നലത്തെ മഴയിൽ പൊട്ടിമുളച്ച തകരയല്ല . സമൂഹമാധ്യമങ്ങളിലെ വെട്ടുകിളി കൂട്ടത്തെ ഭയക്കുന്നില്ലെന്നും ലീഗിൻ്റെ വനിത സ്ഥാനാർത്ഥികളുടെ പ്രചാരണത്തിനിറങ്ങണോ എന്ന് ഇപ്പോൾ തീരുമാനിച്ചിട്ടില്ലെന്നും നൂർബിന റഷീദ് പ്രതികരിച്ചു. ജയന്തിരാജനെ ലീഗിൽ വളർത്തിയത് ഞാനാണ്. അപമാനിച്ചോ എന്ന് ജയന്തി വ്യക്തമാക്കട്ടെ. പ്രഷർ പൊളിറ്റിക്സിൽ താൽപര്യമില്ലാത്തതിനാൽ കൂടുതൽ സംസാരിച്ചിട്ടില്ലെന്നും നൂർബിന റഷീദ് കൂട്ടിച്ചേർത്തു.

വാഹനാപകടത്തിൽ മൂന്ന് എംബിബിഎസ് വിദ്യാർഥികള്‍ മരിച്ചു

കോഴിക്കോട്: കൊയിലാണ്ടി കുറുവങ്ങാട് വാഹനാപകടത്തിൽ മൂന്ന് എംബിബിഎസ് വിദ്യാർഥികള്‍ മരിച്ചു.

മലബാർ മെഡിക്കൽ കോളേജിലെ എംബിബിഎസ് വിദ്യാർഥികളാണ് മരിച്ചവർ. നന്ദ കിഷോർ കൊല്ലം, അഭിയാൻ കായംകുളം, അഭിനവ് പാലക്കാട് എന്നിവരാണ് മരിച്ചത്.

ബുധനാഴ്ച പുലർച്ചെ 1:30 ഓടെ ഇലക്ട്രിക്ക് സ്കൂട്ടർ പോസ്റ്റിൽ ഇടിച്ചാണ് അപകടം. ഇവർ സഞ്ചരിച്ചിരുന്ന ഇലക്ട്രിക് സ്‌കൂട്ടർ നിയന്ത്രണം വിട്ട് സമീപത്തെ പോസ്റ്റിൽ ഇടിക്കുകയായിരുന്നു. പിന്നാലെ കാനയിലേക്ക് മറിഞ്ഞു. അത് വഴി വന്ന മറ്റുവാഹനയാത്രക്കാർ ഇവരെ സമീപത്തെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അപകടത്തിൽ മൂന്ന് വിദ്യാർഥികളും തത്ക്ഷണം മരിച്ചുവെന്നാണ് ലഭിക്കുന്ന വിവരം. മൃതദേഹം താലൂക്ക് ആശുപത്രിയിൽ നിന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.

അലുവ അതുലിനെ കൊലപ്പെടുത്തിയ സംഘത്തിന് ഭീഷണി; മുന്നറിയിപ്പ് നല്‍കി സ്പെഷ്യല്‍ ബ്രാഞ്ച്, പ്രതികളെ കൊല്ലം ജില്ലാ ജയിലില്‍ നിന്ന് മാറ്റി

കരുനാഗപ്പള്ളി :അലുവ അതുലിനെ കൊലപ്പെടുത്തിയ സംഘത്തിന് ഭീഷണി; മുന്നറിയിപ്പ് നല്‍കി സ്പെഷ്യല്‍ ബ്രാഞ്ച്, പ്രതികളെ കൊല്ലം ജില്ല ജയിലില്‍ നിന്ന് മാറ്റി.

കരുനാഗപ്പള്ളിയിലെ ഗുണ്ടാനേതാവ് അലുവ അതുലിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ 10 പ്രതികളെയും കൊല്ലം ജില്ലാ ജയിലില്‍ നിന്ന് മാറ്റി.

പ്രതികള്‍ക്ക് ഭീഷണിയുണ്ടെന്ന മുന്നറിയിപ്പിനെ തുടർന്നാണ് നടപടി. പ്രതികള്‍ക്ക് ജയിലിന് അകത്തും പുറത്തും ഭീഷണിയുണ്ടെന്ന് സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോർട്ട് നല്‍കിയിരുന്നു. അലുവ അതുലിൻ്റെ വയനകം ഗുണ്ടാ സംഘം റിമാൻഡില്‍ കഴിയുന്നത് കൊല്ലം ജില്ലാ ജയിലിലാണ്.

അതുലിനെ കൊലപ്പെടുത്തിയ കടത്തൂർ സംഘത്തിന് വയനകം സംഘത്തിൻ്റെ ഭീഷണി ഉണ്ടെന്ന് ഇൻ്റലിജൻസിൻ്റെയും സ്പെഷ്യല്‍ ബ്രാഞ്ചിൻ്റെയും മുന്നറിയിപ്പ് ലഭിച്ചി‌ട്ടുണ്ട്. ഏറ്റുമുട്ടല്‍ സാധ്യത കണക്കിലെടുത്താണ് കടത്തൂർ ഗുണ്ടാസംഘത്തെ തിരുവനന്തപുരത്തെ ജയിലുകളിലേക്ക് മാറ്റിയിരിക്കുന്നത്. ജിം സന്തോഷ് വധക്കേസിലെ പ്രതികള്‍ ഉള്‍പ്പെടെയാണ് ജില്ലാ ജയിലില്‍ കഴിയുന്നത്. തോട്ട രാജപ്പൻ എന്ന രാജീവ് അടക്കം വയനകം സംഘത്തിലെ 6 പേരാണ് ജയിലിയുള്ളത്. വൻ സുരക്ഷയിലാണ് അലുവ അതുല്‍ കൊലപാതക കേസിലെ പ്രതികളെ തിരുവനന്തപുരത്ത് എത്തിച്ചത്.