Home Blog Page 934

ഇറാന്‍ ഇന്റലിജന്‍സ് മന്ത്രി ഇസ്മയില്‍ ഖാതിബ് കൊല്ലപ്പെട്ടെന്ന് ഇസ്രയേല്‍

ടെഹ്‌റാന്‍. ഇറാന്‍ ഇന്റലിജന്‍സ് മന്ത്രി ഇസ്മയില്‍ ഖാതിബ് കൊല്ലപ്പെട്ടെന്ന് ഇസ്രയേല്‍. കഴിഞ്ഞദിവസം രാത്രി നടത്തിയ ആക്രമണത്തിലാണ് ഇസ്മയില്‍ ഖാതിബ് കൊല്ലപ്പെട്ടതെന്ന് ഇസ്രയേല്‍ പ്രതിരോധ മന്ത്രി കാട്‌സ് പറഞ്ഞു. അതേസമയം, ഇക്കാര്യത്തില്‍ ഇറാന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

ഇറാനിയന്‍ ഭരണകൂടത്തിലെ മറ്റ് രണ്ട് പ്രധാന വ്യക്തികളായ ഇറാന്റെ സുപ്രീം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ സെക്രട്ടറി അലി ലാരിജാനി, ബ്രിഗേഡിയര്‍ ജനറല്‍ ഘോലംറേസ സുലൈമാനി എന്നിവരെ കൊലപ്പെടുത്തി ഒരു ദിവസത്തിന് ശേഷമാണ് ഇന്റലിജന്‍സ് മന്ത്രി കൊല്ലപ്പെട്ടതെന്ന് കാട്‌സ് പറഞ്ഞു.

also read:

‘ഇറാനില്‍ നടത്തുന്ന ആക്രമണങ്ങളുടെ ശക്തി വര്‍ധിക്കുകയാണ്. കഴിഞ്ഞ രാത്രി ഇറാന്‍ ഇന്റലിജന്‍സ് മന്ത്രി ഖാതിബിനെ വധിച്ചു. ഇറാന്റെ ഉന്നത നേതൃത്വത്തെ ഇല്ലാതാക്കാന്‍ ഞാനും ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവും ഇസ്രയേല്‍ സൈന്യത്തിന് എല്ലാ അധികാരവും നല്‍കിയിട്ടുണ്ട്’- അദ്ദേഹം പറഞ്ഞു.

ഇറാന്റെ സുപ്രീം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സിലിന്റെ സെക്രട്ടറിയായി സേവനമനുഷ്ഠിച്ച അലി ലാരിജാനി തിങ്കളാഴ്ച രാത്രി കൊല്ലപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് ഏറ്റവും പുതിയ സംഭവം. അന്തരിച്ച അലി ഖമേനിയുടെയും അദ്ദേഹത്തിന്റെ പിന്‍ഗാമിയായ മൊജ്തബ ഖമേനിയുടെയും അടുത്ത അനുയായിയായിരുന്നു 67 കാരനായ ലാരിജാനി.

പണം കൈവശമുള്ളവര്‍ യാത്രവേളയില്‍ രേഖകള്‍ കരുതണം: ജില്ലാ കലക്ടര്‍

പൊതുതിരഞ്ഞെടുപ്പ് വേളയില്‍ അനധികൃതമായി പണമോ മറ്റ് സാമഗ്രികളോ കടത്തുന്നതിനെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ്. ഇതുകണ്ടെത്തുന്നതിന് വാഹനങ്ങള്‍ പരിശോധിക്കും. 50,000/- രൂപയില്‍ കൂടുതല്‍ പണം കൈവശമുള്ളവര്‍ യാത്രവേളയില്‍ രേഖകള്‍ കരുതണം. പരിശോധനാവേളയില്‍ ബുദ്ധിമുട്ട് നേരിടുന്നവര്‍പരാതി തെളിവ് സഹിതം എക്‌സ്‌പെന്റിച്ചര്‍ ആന്റ് മോണിറ്ററിംഗ് ആന്‍ഡ് ഫിനാന്‍സ് ഓഫീസറെ 8547610033 നമ്പരില്‍ അറിയിക്കണം. ജില്ലയിലുടനീളം ഫ്‌ളയിംഗ് സ്‌ക്വാഡ്, സ്റ്റാറ്റിക്ക് സര്‍വൈലന്‍സ് ടീം എന്നിവയെ വിന്യസിച്ചിട്ടുണ്ട് എന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.

ഇവി ചാര്‍ജിങ് സ്റ്റേഷനില്‍ നിന്നും മൂന്ന് നില റെസിഡന്‍ഷ്യല്‍ കെട്ടിടത്തിലേക്ക് തീപടര്‍ന്ന് 12 വയസ്സുള്ള പെണ്‍കുട്ടി ഉള്‍പ്പെടെ ഒരു കുടുംബത്തിലെ ഏഴ് പേര്‍ക്ക് ദാരുണാന്ത്യം

ഇവി ചാര്‍ജിങ് സ്റ്റേഷനില്‍ നിന്നും മൂന്ന് നില റെസിഡന്‍ഷ്യല്‍ കെട്ടിടത്തിലേക്ക് തീപടര്‍ന്ന് 12 വയസ്സുള്ള പെണ്‍കുട്ടി ഉള്‍പ്പെടെ ഒരു കുടുംബത്തിലെ ഏഴ് പേര്‍ക്ക് ദാരുണാന്ത്യം. മധ്യപ്രദേശിലെ ഇന്‍ഡോറില്‍ ബംഗാളി സ്‌ക്വയറിനടുത്തുള്ള ബ്രിജേശ്വരി അനക്‌സില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. അപകടത്തില്‍ മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
പുലര്‍ച്ചെ നാല് മണിയോടെ കെട്ടിടത്തിന് പുറത്ത് ചാര്‍ജ് ചെയ്യാന്‍ നിര്‍ത്തിയിട്ടിരുന്ന ഇലക്ട്രിക് വാഹനത്തില്‍ നിന്നാണ് തീപടര്‍ന്നത്. രാത്രി മുഴുവന്‍ ചാര്‍ജ് ചെയ്യുന്നതിനായി ഇലക്ട്രിക് കാര്‍ പ്ലഗ് ഇന്‍ ചെയ്തിരിക്കുകയായിരുന്നു. ചാര്‍ജിങ് പോയിന്റില്‍ പെട്ടെന്നുള്ള ഷോര്‍ട്ട് സര്‍ക്യൂട്ടില്‍ വാഹനത്തിന് തീപിടിക്കുകയും മിനിറ്റുകള്‍ക്കുള്ളില്‍ തീജ്വാലകള്‍ മൂന്ന് നിലകളുള്ള കെട്ടിടത്തിലേക്ക് പടരുകയുമായിരുന്നു.

Also Read:


വീട്ടില്‍ പത്തോളം എല്‍പിജി സിലിണ്ടറുകളും സൂക്ഷിച്ചിരുന്നു. തീപടര്‍ന്നതോടെ അവയില്‍ പലതും പൊട്ടിത്തെറിച്ചു, ഇത് അപകടത്തിന്റെ വ്യാപ്തി വര്‍ധിപ്പിച്ചു. പുലര്‍ച്ചെ 4നും 4:30നും ഇടയില്‍ വീട്ടിനുള്ളില്‍ നിന്നും ഒന്നിലധികം സ്‌ഫോടനങ്ങള്‍ നടന്നതായതാണ് ദൃസാക്ഷികള്‍ പറയുന്നത്. എല്‍പിജി സിലിണ്ടറിന് പുറമെ കത്തുന്ന മറ്റ് വസ്തുക്കളും വീടിനുള്ളില്‍ ഉണ്ടായിരുന്നിരിക്കാം എന്നാണ് പൊലീസിന്റെ അനുമാനം. പുക ശ്വസിച്ചാണ് മരണമെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. മണിക്കൂറുകളോളം പരിശ്രമിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്.

കുട്ടനാട്ടിൽ കോൺഗ്രസ് വിമതൻ മത്സരത്തിന്; ഡിസിസി വൈസ് പ്രസിഡന്റ് സജി ജോസഫ് മത്സരിക്കും

ആലപ്പുഴ: കുട്ടനാട്ടിൽ കോൺഗ്രസ് വിമതൻ മത്സരിക്കും. ഡിസിസി വൈസ് പ്രസിഡന്റ് സജി ജോസഫ് ആണ് മത്സരത്തിനിറങ്ങുന്നത്. സീറ്റ് കേരള കോൺഗ്രസ് ജോസഫിൽ നിന്ന് ഏറ്റെടുക്കാത്തതിൽ പ്രതിഷേധിച്ച് ആണ് നീക്കം. കുട്ടനാട്ടിൽ പെയ്മെന്റ് സീറ്റ് ആരോപണവും ഉയർന്നിരുന്നു.

പാർട്ടിയിൽ നിന്ന് രാജിവെക്കുന്നതായി ഡിസിസി വൈസ് പ്രസിഡന്റ് സജി ജോസഫ് അറിയിച്ചു. സീറ്റ് ഏറ്റെടുക്കുമെന്ന് നേതൃത്വം ഉറപ്പു നൽകിയിരുന്നുവെന്നും തനിക്കൊപ്പം 50 ഓളം പേർ രാജിവെയ്ക്കും എന്നും സജി പറഞ്ഞു. ഡിസിസി ജനറൽ സെക്രട്ടറി കെ ഗോപകുമാറും രാജിവച്ചു. വാർത്താ സമ്മേളനം നടത്തി സജി ജോസഫ് ഔദ്യോഗിക പ്രഖ്യാപനം നടത്തി. കൊടിക്കുന്നിൽ സുരേഷ് വിഭാഗത്തിൽപ്പെട്ട ആളാണ് സജി ജോസഫ്.

കുട്ടനാട്ടിൽ കേരള കോൺഗ്രസ് ജോസഫ് പ്രതിനിധി റെജി ചെറിയാനാണ് സ്ഥാനാർത്ഥി. കുട്ടനാട്ടില്‍ വലിയ ജനസമ്മതിയുള്ള നേതാവാണ് റെജി ചെറിയാന്‍. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ചെറിയ ഭൂരിപക്ഷത്തിനായിരുന്നു യുഡിഎഫിന് കുട്ടനാട് സീറ്റ് നഷ്ടമായത്. ഇത്തവണ ആ സീറ്റ് റെജി ചെറിയാനിലൂടെ തിരിച്ചുപിടിക്കാനാകുമെന്നാണ് കേരള കോൺഗ്രസ്‌ ജോസഫ് വിഭാഗം കണക്ക് കൂട്ടുന്നത്.

എന്നാൽ അമ്പലപ്പുഴയിൽ ജി സുധാകരനെ യുഡിഎഫ് പിന്തുണ നൽകിയതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് അമ്പലപ്പുഴ മണ്ഡലം സെക്രട്ടറി ഷാനു ഭൂട്ടോ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കും. ഉടൻ നാമനിർദ്ദേശ പത്രിക കൊടുക്കുമെന്ന് ഷാനു ഭൂട്ടോ. മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥിയെ മത്സരിപ്പിക്കാത്തതിൽ പ്രതിഷേധിച്ച് ആണ് നീക്കം.

മുസ്ലിം ലീഗ് മുന്‍ എംഎല്‍എ അബ്ദുറഹിമാന്‍ രണ്ടത്താണി ഇടതു സ്വതന്ത്രനായി മത്സരിക്കും

മലപ്പുറം: മുസ്ലിം ലീഗ് മുന്‍ എംഎല്‍എ അബ്ദുറഹിമാന്‍ രണ്ടത്താണി ഇടതു സ്വതന്ത്രനായി മത്സരിക്കും. താനൂരില്‍ രണ്ടത്താണിയെ സ്ഥാനാര്‍ത്ഥിയാക്കാനാണ് നീക്കം. അബ്ദുറഹിമാന്‍ രണ്ടത്താണിയുടെ എല്‍ഡിഎഫ് പ്രവേശനത്തിന് സിപിഎം മലപ്പുറം ജില്ലാ സെക്രട്ടേറിയറ്റ് അംഗീകാരം നല്‍കി. ഇടതു സ്വതന്ത്രനായുള്ള മത്സരസാധ്യത നേരത്തെ അബ്ദുറഹിമാന്‍ രണ്ടത്താണി മാധ്യമങ്ങളെ കണ്ടപ്പോള്‍ തള്ളിക്കളഞ്ഞിരുന്നില്ല.
താനൂരില്‍ സിപിഎം സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച വി അബ്ദുറഹിമാന്‍ പ്രചാരണം ആരംഭിച്ചിരുന്നില്ല. അബ്ദുറഹിമാന് തിരൂര്‍ മണ്ഡലമാണ് താല്‍പ്പര്യപ്പെട്ടിരുന്നത്. അതനുസരിച്ച് വി അബ്ദുറഹിമാനെ തിരൂര്‍ മണ്ഡലത്തിലേക്ക് മാറ്റാനും സിപിഎം മലപ്പുറം ജില്ലാ സെക്രട്ടേറിയറ്റ് തീരുമാനിച്ചിട്ടുണ്ട്.

താനൂരില്‍ മുമ്പ് രണ്ട് തവണ എംഎല്‍എ ആയിട്ടുള്ള അബ്ദുറഹിമാന്‍ രണ്ടത്താണി 2016ല്‍ വി അബ്ദുറഹിമാനോട് പരാജയപ്പെട്ടിരുന്നു. ഇത്തവണ തിരൂരങ്ങാടിയില്‍ ഇടത് സ്ഥാനാര്‍ഥിയായി മത്സരിക്കാന്‍ രണ്ടത്താണി താല്‍പ്പര്യം പ്രകടിപ്പിച്ചെങ്കിലും, അജിത് കൊളാടിയെ സ്ഥാനാര്‍ഥിയാക്കി സിപിഐ മുന്നോട്ടു പോകുകയായിരുന്നു. ഇതോടെയാണ് തിരൂര്‍, താനൂര്‍ മണ്ഡലങ്ങള്‍ അബ്ദുറഹിമാന്‍ രണ്ടത്താണിക്കായി പരിഗണിച്ചത്.
സിപിഎം നേതാക്കളുമായി സംസാരിച്ചോ എന്ന ചോദ്യത്തിന് ഈ പരിസരത്തുള്ള സിപിഎം നേതാക്കളുമായെല്ലാം തനിക്ക് സൗഹൃദമുണ്ടല്ലോ എന്ന മറുപടിയാണ് രണ്ടത്താണി നല്‍കിയിരുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പുനലൂരില്‍ മുസ്ലിം ലീഗ് സ്ഥാനാര്‍ഥിയായിരുന്നു അബ്ദുറഹിമാന്‍ രണ്ടത്താണി.

നേമത്ത് കെ എസ് ശബരീനാഥ്; അരുവിക്കരയിൽ വി എസ് ശിവകുമാർ

ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ എംപിമാരായ കെ സുധാകരനും അടൂർ പ്രകാശിനും ഹൈക്കമാൻഡ് ഇളവ് നൽകിയേക്കുമെന്ന് വിവരം. ഇങ്ങനെ സംഭവിച്ചാൽ കെ സുധാകരൻ കണ്ണൂരിലും അടൂർ പ്രകാശ് കോന്നിയിലും മത്സരിക്കും. സുധാകരൻ കേരള ഹൗസിൽ നിന്നും ബാദ്ധ്യതരഹിത സർട്ടിഫിക്കറ്റിന് അപേക്ഷിച്ചിരുന്നു. അടൂർ പ്രകാശ് നേരത്തേ തന്നെ ബാദ്ധ്യതരഹിത സർട്ടിഫിക്കറ്റ് വാങ്ങിയിരുന്നു.

മത്സരിക്കുമെന്ന തീരുമാനത്തിൽ നിന്ന് രണ്ട് എംപിമാരും പിന്മാറാത്തതോടെയാണ് ഇരുവർക്കും ഇളവ് നൽകാമെന്ന ആലോചനയിലേക്ക് ഹൈക്കമാൻഡ് കടന്നത്. ഇന്നലെ രാത്രി കെ സി വേണുഗോപാൽ, ഷാഫി പറമ്പിൽ, എ പി അനിൽകുമാർ എന്നിവർ സുധാകരനെ അനുനയിപ്പിക്കാൻ അവസാനവട്ട ശ്രമം നടത്തിയെങ്കിലും അദ്ദേഹം വഴങ്ങിയിരുന്നില്ല.

അതേസമയം, അഭിമാനപ്പോരട്ടം നടക്കുന്ന നേമം മണ്ഡലത്തിൽ കെ എസ് ശബരീനാഥ് മത്സരിച്ചേക്കും. അദ്ദേഹത്തിന് ഇതുസംബന്ധിച്ച നിർദേശം ലഭിച്ചതായാണ് വിവരം. ശബരിനാഥൻ മുമ്പ് എംഎൽഎ ആയിരുന്ന അരുവിക്കരയിൽ വി എസ് ശിവകുമാറായിരിക്കും സ്ഥാനാർത്ഥി. സി പി ജോണിന് തിരുവനന്തപുരം സീറ്റ് നൽകിയതോടെ അരുവിക്കര വേണമെന്ന് ശിവകുമാർ നേതൃത്വത്തോട് ആവശ്യപ്പെടുകയായിരുന്നു.

നേമത്ത് കെ എസ് ശബരീനാഥ്; അരുവിക്കരയിൽ വി എസ് ശിവകുമാർ

ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ എംപിമാരായ കെ സുധാകരനും അടൂർ പ്രകാശിനും ഹൈക്കമാൻഡ് ഇളവ് നൽകിയേക്കുമെന്ന് വിവരം. ഇങ്ങനെ സംഭവിച്ചാൽ കെ സുധാകരൻ കണ്ണൂരിലും അടൂർ പ്രകാശ് കോന്നിയിലും മത്സരിക്കും. സുധാകരൻ കേരള ഹൗസിൽ നിന്നും ബാദ്ധ്യതരഹിത സർട്ടിഫിക്കറ്റിന് അപേക്ഷിച്ചിരുന്നു. അടൂർ പ്രകാശ് നേരത്തേ തന്നെ ബാദ്ധ്യതരഹിത സർട്ടിഫിക്കറ്റ് വാങ്ങിയിരുന്നു.

മത്സരിക്കുമെന്ന തീരുമാനത്തിൽ നിന്ന് രണ്ട് എംപിമാരും പിന്മാറാത്തതോടെയാണ് ഇരുവർക്കും ഇളവ് നൽകാമെന്ന ആലോചനയിലേക്ക് ഹൈക്കമാൻഡ് കടന്നത്. ഇന്നലെ രാത്രി കെ സി വേണുഗോപാൽ, ഷാഫി പറമ്പിൽ, എ പി അനിൽകുമാർ എന്നിവർ സുധാകരനെ അനുനയിപ്പിക്കാൻ അവസാനവട്ട ശ്രമം നടത്തിയെങ്കിലും അദ്ദേഹം വഴങ്ങിയിരുന്നില്ല.

അതേസമയം, അഭിമാനപ്പോരട്ടം നടക്കുന്ന നേമം മണ്ഡലത്തിൽ കെ എസ് ശബരീനാഥ് മത്സരിച്ചേക്കും. അദ്ദേഹത്തിന് ഇതുസംബന്ധിച്ച നിർദേശം ലഭിച്ചതായാണ് വിവരം. ശബരിനാഥൻ മുമ്പ് എംഎൽഎ ആയിരുന്ന അരുവിക്കരയിൽ വി എസ് ശിവകുമാറായിരിക്കും സ്ഥാനാർത്ഥി. സി പി ജോണിന് തിരുവനന്തപുരം സീറ്റ് നൽകിയതോടെ അരുവിക്കര വേണമെന്ന് ശിവകുമാർ നേതൃത്വത്തോട് ആവശ്യപ്പെടുകയായിരുന്നു.

അങ്കമാലി-ശബരി റെയിൽവേ പദ്ധതിക്ക് ഒടുവിൽ ഗ്രീൻ സിഗ്നൽ

അങ്കമാലി.അനിശ്ചിതത്വത്തിലായിരുന്ന അങ്കമാലി-ശബരി റെയിൽവേ പദ്ധതിക്ക് ഒടുവിൽ ഗ്രീൻ സിഗ്നൽ. പദ്ധതിയുടെ മരവിപ്പിക്കൽ നടപടി പിൻവലിച്ചതായും, ഊർജിത നടപടികളുമായി മുന്നോട്ടു പോകുന്നതായും കേന്ദ്രം ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി. പദ്ധതിയുടെ ആകെ ചെലവായ 3800 കോടി രൂപ റെയിൽവേയും സംസ്ഥാന സർക്കാരും തുല്യമായി വഹിക്കുമെന്നും കേന്ദ്രം കോടതിയിൽ അറിയിച്ചു.

also read:

1900 കോടി കിഫ്ബി വഴിയാണ് സംസ്ഥാന സർക്കാർ കണ്ടെത്തുന്നത്. എറണാകുളം കോട്ടയം ഇടുക്കി ജില്ലകളിലായി 305 ഹെക്ടറിലധികം ഭൂമി ഏറ്റെടുക്കാനുള്ള നടപടിക്ക് സംസ്ഥാന സർക്കാർ ഭരണാനുമതി നൽകിയതായും കേന്ദ്ര സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ഇതോടെ, കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഒരുമിച്ച് പദ്ധതി പൂർത്തിയാക്കണമെന്ന് കോടതി നിർദ്ദേശിച്ചു. പദ്ധതി യാഥാർഥ്യമാകുന്നത് വൈകുന്നത് ചോദ്യം ചെയ്തുള്ള പൊതുതാൽപര്യ ഹരജിയിലെ നടപടികൾ കോടതി അവസാനിപ്പിച്ചു.

സംസ്ഥാനത്തെ ഹോട്ടലുടമകൾ സമരത്തിലേക്ക്, 23 ന് ഹോട്ടല്‍ സമരം

പാചകവാതകക്ഷാമത്തെ തുടർന്ന് കടുത്ത പ്രതിസന്ധിയിലായ സംസ്ഥാനത്തെ ഹോട്ടലുടമകൾ സമരത്തിലേക്ക്. ഈ മാസം 23 ന് സംസ്ഥാനത്തെ മുഴുവൻ ഹോട്ടലുകളും അടച്ചിട്ട് പ്രതിഷേധിക്കും. നാളെ എണ്ണക്കമ്പനികളുടെ ബോട്ലിങ് പ്ലാന്റിലേക്ക് പ്രതിഷേധ മാർച്ച് നടത്താനും തീരുമാനിച്ചിട്ടുണ്ട്. പ്രതിസന്ധിക്ക് പരിഹാരമില്ലെങ്കിൽ അനിശ്ചിത കാല സമരത്തിലേക്ക് കടക്കാനാണ് ഹോട്ടലുടമകൾ ആലോചിക്കുന്നത്.


ഹോട്ടലുകളെ മുൻഗണന പട്ടികയിൽ ഉൾപ്പെടുത്തി വാണിജ്യ സിലിണ്ടറുകൾ വിതരണം ചെയ്യണമെന്നാണ് ഹോട്ടൽ ഉടമകൾ ആവശ്യപ്പെടുന്നത്. സ്വകാര്യ കമ്പനികൾ അവസരം മുതലാക്കി വില വർധിക്കുന്നതായും പരാതിയുണ്ട്. പ്രധാനമന്ത്രി ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകിയിട്ടും അനുകൂല ഇടപെടൽ ഉണ്ടായിട്ടില്ല. പ്രതിസന്ധിയെ തുടർന്ന് സംസ്ഥാനത്തെ എഴുപത് ശതമാനം ഹോട്ടലുകളും അടഞ്ഞ്കിടക്കുകയാണ്. ഇതിൻ്റെ പശ്ചാത്തലത്തിൽ സമരം കടുപ്പിക്കാനാണ് തീരുമാനം.

also read:

ഇന്നലെ ജില്ലാ കലക്ടറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ, മുൻഗണനാക്രമം നിശ്ചയിച്ച സിലിണ്ടറുകൾ അനുവദിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും പ്രതിസന്ധിക്ക് പരിഹാരമല്ല എന്നാണ് ഹോട്ടലുടമകൾ വ്യക്തമാക്കുന്നത്. വാണിജ്യ ആവശ്യത്തിനുള്ള ഗ്യാസ് സിലിണ്ടറുകളുടെ ഉൽപാദനം നിശ്ചിത ശതമാനം വർദ്ധിപ്പിക്കാനും ആവശ്യാനുസരണം വിതരണം ആരംഭിക്കാനും പൊതു വിതരണ വകുപ്പ് നടപടി സ്വീകരിച്ചിട്ടുണ്ട് എന്നാണ് ജില്ലാ കലക്ടറുടെ നിലപാട്. സിലിണ്ടറുകളുടെ വിതരണം സുഗമമാക്കാൻ കേരള എൽപിജി സപ്ലൈ ട്രാക്കർ എന്ന പോർട്ടലും സജ്ജമാക്കിയിട്ടുണ്ട്

കൊയിലാണ്ടിയിൽ ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ച് കരനാഗപ്പള്ളി സ്വദേശിയടക്കം മൂന്ന് എം.ബി.എസ്. എസ് വിദ്യാർത്ഥികൾ മരിച്ച സംഭവത്തില്‍ ദുരൂഹത

കോഴിക്കോട്. കൊയിലാണ്ടിയിൽ ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ച് മൂന്നു എം.ബി.എസ്. എസ് വിദ്യാർത്ഥികൾ മരിച്ച സംഭവത്തില്‍ ദുരൂഹത. മറ്റേതോ വാഹനം സ്കൂട്ടറില്‍ ഇടിച്ചതായി തെളിവുണ്ടെന്ന് സഹപാഠികലടക്കം പൊലീസിനോട് അറിയിച്ചിട്ടുണ്ട്. സ്കൂട്ടറിന്‍റെ പിന്‍ ഭാഗം തകര്‍ന്നിട്ടുണ്ട്. സിസിടിവി ദൃശ്ൟങ്ങളില്‍ മറ്റൊരു വാഹനം കണ്ടതായി സൂചനയുണ്ട്.

ഇന്ന് പുലർച്ചെ രണ്ടുമണില്ലാടെയായിർന്നു അപകടം.

കുറുവാങ്ങാട് റോഡരുകിലെ ഇലക്ട്രിക്ക് പോസ്റ്റിലും സമീപത്തെ മതിലിലുമാണ് ഇലക്ടിക് സ്കൂട്ടർ ഇടിച്ചത്. ബൈക്ക് യാത്രികരായ 3 വിദ്യാർത്ഥികളും അപകട സ്ഥലത്ത് വച്ച് തന്നെ മരിച്ചു. കൊല്ലം കരുന്നാഗപള്ളി സ്വദേശി
നന്ദകിഷോർ 23 വയസ്. പാലക്കാട് സ്വദേശി അഭിനവ് സുരേഷ് 22 വയസ്, ആലപ്പുഴ കായംകുളം സ്വദേശി അഭിയാൻ റഹ്മാൻ 23 വയസ് എന്നിവരാണ് മരിച്ചത്. മൂന്നു പേരും മൊടക്കല്ലൂർ മലബാർ മെഡിക്കൽ കോളേജിലെ എം.ബി.ബി.എസ് വിദ്യാർത്ഥികളാണ്. ഇടിയുടെ ആഘാതത്തിൽ സ്കൂട്ടർ പൂർണമായും തകർന്നു. മറ്റേതെങ്കിലും വാഹനം സ്കൂട്ടറിൽ ഇടിച്ചോ , അമിത വേഗതയാണോ അപകട കാരണമെന്നതടക്കം അറിയുന്നതിനായി പൊലീസ് അന്വേഷം തുടങ്ങിയിട്ടുണ്ട്. സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസും മോട്ടോർ വാഹന വകുപ്പ് ശേഖരിച്ചിട്ടുണ്ട്.
മൂന്നു പേരുടേയും മൃതദേഹം കൊയിലാണ്ടി താലൂക് ആശുപത്രിയിൽ നിന്ന് പോസ്റ്റുമോർട്ടത്തിനായി
കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.