Home Blog Page 925

കോവൂര്‍ കുഞ്ഞുമോന്‍ പത്രിക സമര്‍പ്പിച്ചു, 22,69629 രൂപയുടെ സ്വത്ത്

ശാസ്താംകോട്ട. കുന്നത്തൂരിലെ ഇടതുമുന്നണി സ്ഥാനാര്‍ഥി കോവൂര്‍ കുഞ്ഞുമോന്‍ പത്രിക സമര്‍പ്പിച്ചു. രാവിലെ 11ന് ടൗണില്‍ നിന്നും ഇടതുമുന്നണി പ്രവര്‍ത്തകര്‍ പ്രകടനമായെത്തിയാണ് പത്രിക നല്‍കിയത്.

സിപിഎം നേതാവ് ഡോ പി കെ ഗോപന്‍, ഫാമിംങ് കോര്‍പറേഷന്‍ ചെയര്‍മാന്‍ കെ ശിവശങ്കരന്‍നായര്‍, സിപിഐ മണ്ഡലം സെക്രട്ടറി ജി ഗോപുകൃഷ്ണന്‍, സിപിഎം ഏരിയാ സെക്രട്ടറി ടി ആര്‍ ശങ്കരപ്പിള്ള,കേരളാ കോണ്‍ഗ്രസ് എം നേതാവ് ഉഷാലയം ശിവരാജന്‍ തുടങ്ങി നിരവധി ഇടതു നേതാക്കള്‍ ഒപ്പമുണ്ടായിരുന്നു.

കുഞ്ഞുമോന് 22,69629 രൂപയുടെ സ്വത്ത് ഉണ്ട്. നിക്ഷേപം 71000 രൂപ,7000 രൂപ കൈവശമുണ്ട്. അഞ്ചു ഗ്രാം സ്വര്‍ണം,19ലക്ഷത്തിന്‍റെ ഒരു ഇന്നോവ ക്രിസ്റ്റ,2.5 ലക്ഷത്തിന്‍റെ മറ്റൊരൂു ഇന്നോവ ക്രിസ്റ്റ എന്നിവ സ്വന്തംപേരിലുണ്ട്. ഭൂസ്വത്തില്ല, വിവാഹിതനല്ല.

തിരുവനന്തപുരം വിമാനത്താവളത്തിൽ 1.86 കോടി വിലമതിക്കുന്ന ഹൈഡ്രോപോണിക് കഞ്ചാവ് പിടികൂടി,കൊല്ലം സ്വദേശി ആനന്ദ് ജയപ്രകാശിനെ തിരയുന്നു

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ കഞ്ചാവ് വേട്ട. സിംഗപ്പൂരിൽ നിന്ന് എത്തിയ കണ്ണൂർ സ്വദേശി ലിബിൻ ദാസിൽ നിന്നാണ് ഹൈഡ്രോപോണിക് കഞ്ചാവ് പിടികൂടിയത്. 1.86 കോടി വിലമതിക്കുന്ന കഞ്ചാവാണ് പിടികൂടിയത്.

കൂടുതൽ അന്വേഷണത്തിൽ മറ്റൊരു യാത്രക്കാരന്റെ പങ്കും തെളിഞ്ഞു. കൊല്ലം സ്വദേശിയായ ആനന്ദ് ജയപ്രകാശും കൃത്യത്തിൽ ഉൾപ്പെട്ടതായി തെളിഞ്ഞു. സിംഗപ്പൂരിൽ നിന്ന് വരുന്നതിനാൽ കസ്റ്റംസിന് സംശയം തോന്നാതിരിക്കാൻ തിരുവനന്തപുരത്ത് തന്റെ ബാഗേജ് ശേഖരിക്കാൻ ആനന്ദ് ലിബിനോട് ആവശ്യപ്പെടുകയായിരുന്നു.

rep image

ജോലി സമ്മര്‍ദ്ദം,ബിഎല്‍ഒആയി ജോലിചെയ്തിരുന്ന അധ്യാപകന്‍ പുഴയില്‍ ചാടി ജീവനൊടുക്കി

കാസര്‍കോട്. ബൂത്ത് ലെവല്‍ ഓഫിസറായി ജോലി ചെയ്തിരുന്ന അധ്യാപകന്‍ പുഴയില്‍ ചാടി ജീവനൊടുക്കി. മൊഗ്രാല്‍ പുത്തൂര്‍ സ്വദേശിയും ചെര്‍ക്കള ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകനുമായ സവാദ് ആണ് മരിച്ചത്. 32 വയസ്സായിരുന്നു. കടുത്ത ജോലി സമ്മര്‍ദമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് ബന്ധുക്കള്‍ ആരോപിച്ചു.

also read:

മൊഗ്രാല്‍ പാലത്തിന് മുകളില്‍ തന്റെ ബൈക്ക് നിര്‍ത്തിവച്ച ശേഷമാണ് സവാദ് പുഴയിലേക്ക് ചാടുകയായിരുന്നെന്ന് നാട്ടുകാര്‍ പറഞ്ഞു. ഉടന്‍ തന്നെ സവാദിനെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കാന്‍ ആയില്ല. കലക്ടര്‍ സ്ഥലത്ത് എത്താതെ മൃതദേഹം ഏറ്റുവാങ്ങാനാവില്ലെന്ന നിലപാടിലാണ് ബന്ധുക്കള്‍.

ഡോ. വന്ദനാദാസ് കൊലക്കേസിൽ പ്രതി സന്ദീപിന് ജീവപര്യന്തം

കൊല്ലം.കേരളത്തെ നടുക്കിയ ഡോ. വന്ദനാദാസ് കൊലക്കേസിൽ പ്രതി സന്ദീപി(44)ന് ജീവപര്യന്തം. ഒരു ലക്ഷം രൂപ പിഴയുമുണ്ട്. കൊല്ലം അഡീഷണൽ സെക്ഷൻസ് കോടതിയാണ് വിധി പറഞ്ഞത്. കുറ്റം ചെയ്‌തത് മനഃപൂർവ്വം അല്ലെന്നും പ്രായശ്ചിത്തം ചെയ്യാൻ തയ്യാറാണെന്നും വാദത്തിനിടെ പ്രതി സന്ദീപ് കോടതിയിൽ പറഞ്ഞിരുന്നു. സന്ദീപിന് വധശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷൻ വാദം .

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വച്ച് നടന്ന കൊലപാതകത്തിൽ പ്രതി സന്ദീപ് കുറ്റക്കാരൻ ആണെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് ശിക്ഷാവിധി.കഴിഞ്ഞ ദിവസമാണ് അവസാനവാദം നടന്നത്. താൻ ചെയ്ത കുറ്റങ്ങൾ മനഃപൂർവ്വമല്ലെന്നും എന്ത് പ്രായശ്ചിത്തം ചെയ്യാനും തയ്യാറാണെന്നും പ്രതി സന്ദീപ് കോടതിയിൽ പറഞ്ഞിരുന്നു.

കൊല്ലപ്പെട്ട വന്ദനയുടെ പ്രായവും ജോലിക്കും കൊല നടന്ന സ്ഥലവും ഉൾപ്പെട്ട പരിഗണിക്കണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരുന്നു. അപൂർവങ്ങളിൽ അപൂർവം ആയ കുറ്റകൃത്യം ആയി കണക്കാക്കി വധശിക്ഷ നൽകണമെന്നും പ്രോസിക്യൂഷൻ വാദിച്ചു .മാനസികനില തെറ്റിയ ഒരാളുടെ പെരുമാറ്റമായി കണ്ട് സന്ദീപിന് വധ ശിക്ഷ നൽകരുതെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. അതേസമയം പ്രതിക്ക് മാനസിക പ്രശ്നങ്ങൾ ഇല്ലെന്ന മെഡിക്കൽ റിപ്പോർട്ട് പ്രോസിക്യൂഷൻ നേരത്തെ കോടതിയിൽ സമർപ്പിച്ചിരുന്നു. വിശദമായി വാദങ്ങൾ കേട്ട സെഷൻസ് ജഡ്ജ് പി. എൻ വിനോദ് ശിക്ഷാ വിധിക്കായി ഇന്നത്തേക്ക് മാറ്റുകയായിരുന്നു. വിധി കേൾക്കാൻ വന്ദനയുടെ മാതാപിതാക്കളും കോടതിയിൽ എത്തും

നടിയെ പിന്തുടര്‍ന്നു ശല്യം ,ഒടുവില്‍ കടന്നുപിടിച്ച് അപമാനിക്കല്‍, അറസ്റ്റില്‍,ഐടി സ്ഥാപന മാനേജര്‍ പിടിയില്‍

കൊച്ചി. കലൂരില്‍ നടിയെ പിന്തുടര്‍ന്നു ശല്യം ചെയ്യുകയും കടന്നുപിടിച്ച് അപമാനിക്കുകയും ചെയ്ത യുവാവ് അറസ്റ്റില്‍. കതൃക്കടവ് ആനിപ്പറമ്പില്‍ വിപിന്‍ റോയ്(39) ആണ് പിടിയിലായത്. വ്യാഴാഴ്ച വൈകിട്ട് നടി കലൂര്‍ സ്റ്റേഡിയത്തിനു സമീപം നടക്കാനെത്തിയപ്പോഴാണ് സംഭവം.എംബിഎക്കാരനായ പ്രതി ഐടി സ്ഥാപനത്തിന്റെ മാനേജരാണെന്ന് പൊലീസ് അറിയിച്ചു.

സ്റ്റേഡിയം ലിങ്ക് റോഡിലുള്ള ടാറ്റുസ്റ്റുഡിയോയ്ക്ക് സമീപത്തുവച്ചായിരുന്നു പ്രതിയുടെ അതിക്രമം. പ്രതി നടിയെ തടഞ്ഞു നിര്‍ത്തിയ ശേഷം കടന്നുപിടിക്കുകയായിരുന്നു. സ്ത്രീത്വത്തെ അപമാനിക്കുക, സ്ത്രീയോട് അതിക്രമം നടത്തുക, തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസ്.

പ്രതിയെ വീട്ടില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. എംബിഎ ബിരുദധാരിയായ പ്രതി കാക്കനാട്ടെ ഐടി സ്ഥാപനത്തിന്റെ മാനേജരാണ്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം. ഉള്ളൂരിൽ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി
ഉള്ളൂർ സ്വദേശികളായ രഘുനാഥൻ ഭാര്യ പുഷ്പ എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
പുഷ്പയുടെ മൃതദേഹം തറയിലും രഘുനാഥൻ തൂങ്ങിയ നിലയിലും ആണ് കണ്ടെത്തിയത്

കൊല്ലം ജില്ലയിൽ ഇന്ന് പത്രികാ സമര്‍പ്പണപ്പൂരം

കൊല്ലം ജില്ലയിൽ ഇന്ന് വിവിധ സ്ഥാനാർത്ഥികൾ നാമനിർദ്ദേശപത്രിക സമർപ്പിക്കും. ചവറയിലെ യുഡിഎഫ് സ്ഥാനാർഥി ഷിബു ബേബി ജോൺ, കൊട്ടാരക്കരയിലെ എൽഡിഎഫ് സ്ഥാനാർത്ഥി കെ എൻ ബാലഗോപാൽ , കുണ്ടറയിലെ യുഡിഎഫ് സ്ഥാനാർഥി പി സി വിഷ്ണുനാഥ് ,

പത്തനാപുരത്തെ എൽഡിഎഫ് സ്ഥാനാർത്ഥി കെ ബി ഗണേഷ് കുമാർ, ചടയമംഗലത്തെ എൽ ഡി എഫ് സ്ഥാനാർത്ഥി ചിഞ്ചു റാണി, കുന്നത്തൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കോവൂര്‍ കുഞ്ഞുമോന്‍ എന്നിവരാണ് ഇന്ന് വിവിധ ഇടങ്ങളിലായി നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നത്. വിവിധ ഇടങ്ങളിൽ നിന്ന് റോഡ് ഷോ ആയി എത്തിയാണ് സ്ഥാനാർത്ഥികൾ നാമനിർദ്ദേശ പത്രിക സമർപ്പിക്കുക.

ബാറിലെ തര്‍ക്കം, എഴുപുന്നയിൽ യുവാവിനെ സുഹൃത്തുക്കൾ ഓടുന്ന ബൈക്കിൽ നിന്ന് വലിച്ച് നിലത്തെറിഞ്ഞ് കൊന്നു

എഴുപുന്ന:ആലപ്പുഴ എഴുപുന്നയിൽ യുവാവിനെ സുഹൃത്തുക്കൾ ഓടുന്ന ബൈക്കിൽ നിന്ന് വലിച്ച് നിലത്തെറിഞ്ഞ് കൊന്നു. കുമ്പളങ്ങി സ്വദേശിയായ മുപ്പതുകാരൻ നിധിൻ കൃഷ്ണൻ ആണ് മരിച്ചത്. മദ്യലഹരിയിൽ യുവാക്കൾ തമ്മിൽ ഉണ്ടായ സംഘർഷത്തിനിടെയാണ് സംഭവം.

also read:

കൊലപാതകത്തിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ നാലു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. അരൂർ എഴുപുന്നയിലെ പാലസ് ബാറിൽ കൂട്ടുകാർക്കൊപ്പം മദ്യപിക്കാൻ എത്തിയതാണ് നിധിൻ. കൂട്ടുകാർ മടങ്ങിയ ശേഷവും നിധിൻ ബാറിൽ തുടർന്നു. ഇതിനിടെ വാതിൽ തുറക്കുന്നതുമായി ബന്ധപ്പെട്ട് തർക്കമുണ്ടായി. ബാറിന് അകത്ത് വച്ചുണ്ടായ തർക്കം പുറത്തേക്കും നീണ്ടു. ബൈക്കിൽ മടങ്ങാൻ തുടങ്ങവേ നിധിന് നേരെ വീണ്ടും പ്രതികളുടെ മർദനമുണ്ടായി. പിന്നാലെ ബൈക്കിൽ നിന്ന് വലിച്ചു താഴെ ഇട്ടു.

കോവൂർ കുഞ്ഞുമോൻ ഇന്ന് പത്രിക നൽകും

ശാസ്താംകോട്ട.കുന്നത്തൂരിലെ എൽഡിഎഫ് സ്‌ഥാനാർഥി കോവൂർ കുഞ്ഞുമോൻ ഇന്ന് രാവിലെ 11ന് നാമനിർദേശ പത്രിക നൽകും. ശാസ്താംകോട്ട ജംക്ഷനിൽ നിന്നും പ്രവർത്തർക്കൊപ്പം പ്രകടനമായി താലൂക്ക് ഓഫി സിലേക്ക് എത്തിയാണ്, തഹസിൽദാർക്ക് നാമനിർദേശ പത്രിക നൽകുന്നത്.

യുഡിഎഫ് സ്ഥാനാർഥി ഉല്ലാസ് കോവൂർ, എൻഡിഎ സ്ഥ‌ാനാർ ഥി രാജി പ്രസാദ് എന്നിവർ 23ന് രാവിലെ പത്രിക നൽകും.

ഷിബു ബേബിജോൺ ഇന്ന് പത്രിക സമർപ്പിക്കും

ചവറ. ചവറ നിയമസഭാ മണ്ഡലം യൂഡിഎഫ് സ്‌ഥാനാർഥി (ആർഎ സ്പർ ഷിബു ബേബിജോൺ ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും. നീണ്ടകര ബേബിജോൺ സ്‌മൃതിമണ്ഡപത്തിൽ നിന്നും പുഷ്പാർച്ചന നടത്തി വിവിധ ദേവാലയങ്ങൾ സന്ദർശിച്ചശേഷം ആർഎസ്‌പി ജില്ലാ കമ്മിറ്റി ഓഫിസിൽ നിന്നും പ്രകടനവുമായി കൊല്ലം കല കടറേറ്റിൽ എത്തി പത്രിക സമർപ്പിക്കും