Home Blog Page 754

മലപ്പുറത്ത് ഇടിമിന്നലേറ്റ് നാല് പേര്‍ മരിച്ചു

മലപ്പുറം: മങ്കടയില്‍ ഇടിമിന്നലേറ്റ് നാല് പേര്‍ മരിച്ചു. രണ്ട് പേര്‍ക്ക് പരിക്കേറ്റു. ഇവര്‍ മഞ്ചേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.

സംഭവത്തിന് പിന്നാലെ ആറ് പേരെയും ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും രണ്ട് പേര്‍ കൊണ്ടു പോകുന്ന വഴി മരിച്ചു. രണ്ട് പേര്‍ ആശുപത്രിയില്‍വെച്ചാണ് മരിച്ചത്. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. ഇവര്‍ മങ്കട സ്വദേശികളാണെന്നാണ് വിവരം.

പോരുവഴി ഹാദിഹുദായിൽ മുഹമ്മദ്‌ സ്വാലിഹ് അൽഖാസിമി മൗലവി  നിര്യാതനായി

ചക്കുവള്ളി : ദീർഘ കാലം കരുനാഗപ്പള്ളി സെൻട്രൽ ജുമാ മസ്ജിദ് ഇമാമായിരുന്ന പോരുവഴി ഹാദിഹുദായിൽ മുഹമ്മദ്‌ സ്വാലിഹ് അൽഖാസിമി മൗലവി (59) നിര്യാതനായി.

ഖബറടക്കം ബുധൻ രാവിലെ ഒൻപതു മണിക്ക് പോരുവഴി ഷാഫി മസ്ജിദ് ഖബർസ്ഥാനിൽ. ഭാര്യ: ആമിന. മക്കൾ: ഹാദി, ഹാഫിസ് ഹിലാൽ ( ഇരുവരും ദുബായ് ), ഹുദാ (ബാംഗ്ലൂർ ), ഹിദായി ( വിദ്യാർത്ഥി ), മരുമകൻ : ഷംസുദ്ധീൻ ( ബാംഗ്ലൂർ ).

വിദ്യാഭ്യാസാനുകൂല്യത്തിന് അപേക്ഷിക്കാം

ഹവില്‍ദാര്‍ റാങ്ക്‌വരെയുള്ള വിമുക്തഭടരുടെ മക്കള്‍ക്ക് നല്‍കുന്ന വിദ്യാഭ്യാസ ബത്തയ്ക്ക് (സി.ഇ.എ) അപേക്ഷിക്കാം. ഒന്നാം ക്ലാസ് മുതല്‍ ബിരുദതലം (ബി.എ, ബി.എസ്.സി, ബി.കോം) വരെ പഠിക്കുന്നവര്‍ക്കാണ് ലഭിക്കുക. www.ksb.gov.in വഴി ഓണ്‍ലൈനായി അപേക്ഷിച്ച ശേഷം, പ്രിന്റ്ഔട്ട് ജില്ലാ സൈനികക്ഷേമ ഓഫീസില്‍ സമര്‍പ്പിക്കണം. നവംബര്‍ 30 വരെ അപേക്ഷിക്കാമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0474 2792987.

വ്യക്തിഗത വായ്പ പദ്ധതി

കരുനാഗപ്പളളി, കൊല്ലം, കൊട്ടാരക്കര, പത്തനാപുരം, പുനലൂര്‍ താലൂക്കുകളില്‍നിന്നുള്ള പട്ടികജാതി-പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട സര്‍ക്കാര്‍ ഉദ്ദ്യോഗസ്ഥര്‍ക്ക് വ്യക്തിഗത വായ്പയ്ക്ക് അപേക്ഷിക്കാം. ശമ്പള സര്‍ട്ടിഫിക്കറ്റിന്റെ ജാമ്യത്തില്‍ അഞ്ച് ലക്ഷം രൂപ വരെയാണ് വായ്പ. വിവരങ്ങള്‍ക്ക്: സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ വികസന കോര്‍പ്പറേഷന്‍ ജില്ലാ കാര്യാലയം, ജില്ലാ പഞ്ചായത്ത് ബില്‍ഡിംഗ്, റെയില്‍വെ സ്റ്റേഷന്‍ റോഡ്, കര്‍ബല ജംഗ്ഷന്‍, കൊല്ലം. ഫോണ്‍: 0474 2764440, 9400068502.

മൗനം വിട്ട് മുസ്ലിം ലീഗ് കടുത്ത തീരുമാനത്തിന് നീക്കം

മലപ്പുറം. മുഖ്യമന്ത്രി പോരിൽ മുസ്ലീം ലീഗ് നേതൃത്വത്തിന് കടുത്ത അതൃപ്തി.
പ്രഖ്യാപനം വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് ലീഗ് നേതാക്കൾ തന്നെ പരസ്യമായി രംഗത്തെത്തി. പ്രഖ്യാപനം വൈകുന്നത് മികച്ച വിജയം സമ്മാനിച്ച വോട്ടർമാരോടുള്ള നീതികേടാണന്നാണ് ലീഗ് നേതൃത്വത്തിന്റെ നിലപാട്. നാളെ അടിയന്തര യോഗം

മുഖ്യമന്ത്രി പോരിൽ കടുത്ത അതൃപ്തിയിൽ തുടരുമ്പോഴും പരസ്യ വിമർശനത്തിനില്ലന്നായിരുന്നു മുസ്ലീം ലീഗിന്റെ നിലപാട്.
ആദ്യ ഘട്ടത്തിൽ മൗനം പാലിച്ച ലീഗ് നേതൃത്വത്തിന്റെ അറിവോടെയാണ് ഇന്നലെ മുതൽ ലീഗിലെ തന്നെ ഒരു പറ്റം നേതാക്കൾ പരസ്യ വിമർശനത്തിന് തുടക്കമിട്ടതെന്നാണ് വിവരം. പ്രഖ്യാപനം ഇനിയും നീണ്ടാൽ അതൃപ്തി കോണ്ഗ്രസ് നേതൃത്വത്തെ നേരിട്ട് അറിയിക്കാനാണ് ലീഗിന്റെ നീക്കം.

ഇതിനോടകം പ്രിയങ്ക ഗാന്ധി വഴി ലീഗ് നേതാക്കൾ തങ്ങളുടെ താൽപര്യം ഹൈക്കമാൻഡിനെ അറിയിച്ചിട്ടുണ്ട് . എങ്കിലും ലീഗിൻ്റെ താൽപര്യത്തിലല്ല കാര്യങ്ങൾ നീങ്ങുന്നത്. കർണ്ണാടക വഴി KC പക്ഷം ലീഗിനെ തണുപ്പിച്ചെങ്കിലും അണികളുടെ രോഷം ലീഗ് ഭയക്കുന്നു.

ലീഗ് മലപ്പുറം ജില്ലാ സെക്രട്ടറിക്ക് പിന്നാലെ ചാനൽ ചർച്ചകളിൽ പങ്കെടുത്ത ലീഗ് പ്രതിനിധികളും കോഴിക്കോട് ജില്ലാ സെക്രട്ടറിയുമുടക്കം പരസ്യ വിമർശനവുമായി രംഗത്തെത്തി.

മുഖ്യമന്ത്രി പ്രഖ്യാപനം നീളുന്നത് മുന്നണിയിലെ ഉഭയകക്ഷി ചർച്ചകളടക്കം പ്രതിസന്ധിയിലാക്കി എന്നാണ് ലീഗിന്റെ പരാതി. അതേസമയം മുഖ്യമന്ത്രി പ്രഖ്യാപനത്തിലും ലീഗിന് ആശങ്കയുണ്ട്. ലീഗിന്റെ പൂർണ പിന്തുണയുള്ള വിഡി സതീശനെ മറികടന്ന് KC വേണുഗോപാലിനെ  ഹൈക്കമാണ്ട് പ്രഖ്യാപിക്കുമോ എന്നതാണ് ലീഗിന്റെ ആശങ്ക. അങ്ങനെ ഉണ്ടായാൽ പ്രവർത്തകരുടെ രോഷവും ലീഗ് ഭയക്കുന്നുണ്ട്. ഇതെല്ലാം മുൻ നിർത്തിയാണ് പ്രഖ്യാപനം വന്നാൽ പാണക്കാട് വച്ച് ഉടൻ നേതൃയോഗം ചേരാൻ ലീഗ് തീരുമാനിച്ചത്
മുസ്ലീം ലീഗ് അടിയന്തര യോഗം നാളെ നടക്കും
രാവിലെ 10 മണിക്ക് ആണ്
പാണക്കാട് വെച്ച് ലീഗ് നേതൃയോഗം ചേരുക

കോവൂർ ചിറയിൽ കുഞ്ഞമ്മ കുഞ്ഞച്ചൻ നിര്യാതയായി

തേവലക്കര:കോവൂർ ചിറയിൽ പരേതനായ കുഞ്ഞച്ചന്റെ ഭാര്യ കുഞ്ഞമ്മ കുഞ്ഞച്ചൻ (87) നിര്യാതയായി.കിഴക്കേ കല്ലട കരാലിൽ കുടുംബാംഗമാണ്.

സംസ്ക്കാരം
15 വെള്ളിയാഴ്ച രാവിലെ 10.30 ന്.മക്കൾ:ലിസ്സി രാജു,കുഞ്ഞുമോൻ,മിനി മോനി.മരുമക്കൾ:രാജു മാത്യു,അനു കുഞ്ഞുമോൻ,മോനി മത്തായി.

മഞ്ഞുമ്മല്‍ ബോയ്‌സിന് ശേഷം ചിദംബരം സംവിധാനം ചെയ്യുന്ന ‘ബാലന്‍- ദ് ബോയ്’യുടെ റിലീസ് തീയതി പുറത്ത്

മലയാളത്തിലെ സൂപ്പര്‍ ഹിറ്റ് ചിത്രം മഞ്ഞുമ്മല്‍ ബോയ്‌സിന് ശേഷം ചിദംബരം സംവിധാനം ചെയ്യുന്ന ‘ബാലന്‍- ദ് ബോയ്’യുടെ റിലീസ് തീയതി പുറത്ത്. 2026 ജൂണ്‍ 19 നു ചിത്രം തിയറ്ററുകളിലെത്തും. റിലീസിന് മുന്‍പായി ചിത്രത്തിന്റെ പ്രീമിയര്‍ ഈ മാസം കാന്‍സ് അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലില്‍ നടക്കുമെന്നുള്ള വിവരം നേരത്തെ പുറത്തു വിട്ടിരുന്നു.
ലോകമെമ്പാടും എല്ലാ പ്രായത്തിലുമുള്ള പ്രേക്ഷകരെയും ആകര്‍ഷിക്കുന്ന തരത്തിലുള്ള കഥയാണ് ‘ബാലന്‍ ദ് ബോയ് പറയുന്നത് എന്നാണ് അണിയറ പ്രവര്‍ത്തകര്‍ വെളിപ്പെടുത്തുന്നത്. മലയാളം കൂടാതെ പാന്‍ ഇന്ത്യന്‍ റിലീസായി തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ എന്നീ ഭാഷകളിലും ചിത്രം പ്രദര്‍ശനത്തിന് എത്തും. പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഈ വര്‍ഷത്തെ മലയാള ചിത്രങ്ങളില്‍ ഒന്ന് കൂടിയാണ് ചിദംബരത്തിന്റെ ബാലന്‍ ദ് ബോയ്.

പിങ്ക് പൊലീസിനെതിരെ എഫ് ബി പേജിലൂടെ ലൈവ്; പേജ് അഡ്മിൻ കുടുങ്ങി

കൊല്ലം: ഹെൽമറ്റ് ധരിക്കാതെ യാത്ര ചെയ്ത ഓൺലൈൻ മാധ്യമപ്രവർത്തകന്റെ ചിത്രം പകർത്തിയ പിങ്ക് പൊലീസിനെതിരെ ഫേസ്ബുക് പേജ് ലൈവ് നൽകിയതിന് പേജ് അഡ്മിൻ അറസ്റ്റിൽ. കെടിആർ മീഡിയ അഡ്മിൻ വല്ലം വിഷ്ണുവിനെയാണ് കൊട്ടാരക്കര പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് കസ്റ്റഡിയിലെടുത്തത്. പിങ്ക് പൊലീസ് നൽകിയ പരാതിയിലായിരുന്നു അറസ്റ്റ്. വൈദ്യ പരിശോധനക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ വിഷ്ണുവിനെ റിമാൻഡ് ചെയ്തു.

Also Read: ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് കഴിക്കേണ്ട കലോറി കുറവുള്ള പഴങ്ങൾ

മെയ്‌ 10 നായിരുന്നു കേസിന് ആസ്പദമായ സംഭവം. കൊട്ടാരക്കര മഹാഗണപതി ക്ഷേത്രത്തിന് മുന്നിൽ ഡ്യൂട്ടി ചെയ്തിരുന്ന പിങ്ക് പൊലീസിന് എതിരെയായിരുന്നു തന്റെ പേജിലൂടെ വിഷ്ണു ലൈവ് ഇട്ടത്. ഹെൽമെറ്റ് ധരിക്കാതെ ക്ഷേത്രത്തിൽ വരുന്ന ഇരുചക്ര വാഹന യാത്രക്കാരുടെ ഫോട്ടോ എടുത്ത് ഫൈൻ ഇടാക്കുന്നു എന്നായിരുന്നു ആരോപണം. വിഷ്ണുവും ഭാര്യയും ക്ഷേത്ര ദർശനം കഴിഞ്ഞ് ഹെൽമെറ്റ്‌ ധരിക്കാതെ ബൈക്കിൽ പോയപ്പോൾ ക്ഷേത്ര പരിസരത്തു വെച്ച് ഫോട്ടോ എടുത്തതാണ് പ്രകോപനത്തിന് കാരണമെന്ന് പറയുന്നു.

തുടർന്ന് കൃത്യ നിർവ്വഹണം തടസ്സപ്പെടുത്തിയതടക്കമുള്ള വകുപ്പുകൾചുമത്തി പൊലീസ് കേസെടുക്കുകയായിരുന്നു. നിലവിൽ രജിസ്റ്റർ ചെയ്ത കേസിന് പുറമെ നിരവധി ക്രിമിനൽ കേസുകളിലും കൊട്ടാരക്കര പൊലീസ് സ്റ്റേഷൻ ആക്രമണ കേസിലും വിഷ്ണു പ്രതിയാണെന്നാണ് കൊട്ടാരക്കര പൊലീസ് കോടതിയിൽ റിപ്പോർട്ട്‌ നൽകിയിരിക്കുന്നതെന്നാണ് വിവരം.

അണ്ണാ ഡി എം കെ പിളർന്നു

ചെന്നൈ.തമിഴ്നാട്ടിൽ അണ്ണാ ഡി.എം.കെ പിളർന്നു. മുൻ മന്ത്രി SP വേലു മണിയുടെ നേതൃത്വത്തിലുള്ള വിമതർ സ്പീക്കറെ കണ്ട് TVK യെ പിന്തുണയ്ക്കുന്ന കത്ത് കൈമാറി. അതനുസരിച്ച് സ്പീക്കർ തിരഞ്ഞെടുപ്പിന് ശേഷം അണ്ണാ ഡി.എം കെ യിൽ നിന്ന് മാത്രം രണ്ട് പ്രതിനിധികൾക്ക് സംസാരിക്കാൻ അവസരം നല്കി.
എടപ്പാടി പളനിസ്വാമിയല്ല, SP വേലുമണിയാണ് നേതാവെന്ന് വിമത പക്ഷം വാർത്താ സമ്മേളനം നടത്തി പ്രഖ്യാപിച്ചു. ഭരണ പ്രതിപക്ഷ വ്യത്യാസമോ വലിപ്പ ചെറുപ്പമോ ഇല്ലാതെ എല്ലാ കക്ഷികളുടെയും MLA മാർക്ക് ഒരേ പരിഗണന നല്കുമെന്ന് മുഖ്യമന്ത്രി സി ജോസഫ് വിജയ് പറഞ്ഞു. സ്കൂളുകൾക്കും ആരാധനാലയങ്ങൾ ക്കും 500 മീറ്റർ ദൂരത്തുള്ള 717 മദ്യശാലകൾ അടയ്ക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

[

വീണ്ടുമൊരു പിളർപ്പിനെ നേരിടുകയാണ് അണ്ണാ ഡി.എം കെ. എം. ജി. ആറിൻ്റെ മരണ ശേഷവും ജയലളിതയുടെ മരണശേഷവും ഉണ്ടായതിനേക്കാൾ വലിയ പിളർപ്പാണ് ഇപ്പോൾ ആ പാർട്ടിയിൽ ഉണ്ടായിരിക്കുന്നത്. മുൻ മന്ത്രിമാരായ CV ഷണ്മുഖം, എസ്. പി. വേലു മണി , ഡോ സി വിജയ ഭാസ്കർ എന്നിവരുടെ നേതൃത്വത്തിലാണ് ഇത്തവണ പിളർപ്പ്. SP വേലു മണിയെ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്ത് സ്പീക്കർക്ക് അവർ കത്തു നല്കി. അതനുസരിച്ച് സ്പീക്കറുടെ നന്ദി പ്രമേയ ചർച്ചയിൽ എടപ്പാടി കെ പളനിസ്വാമിക്ക് പുറമേ SP വേലു മണിക്കും സംസാരിക്കാൻ അവസരം ലഭിച്ചു. അണ്ണാ ഡി. എം കെ യിൽ നിന്ന് മാത്രമാണ് സഭയിൽ രണ്ട് പേർ സംസാരിച്ചത്. നാളെ സി ജോസഫ് വിജയ് മന്ത്രിസഭ വിശ്വാസ വോട്ട് തേടുകയാണ്. TV K യ്ക്ക് ദൂരിപക്ഷം തെളിയിക്കാൻ കഴിയുമെന്നതിൽ ആശങ്കയൊന്നുമില്ല.
പക്ഷേ അണ്ണാ DMK യിൽ എത്രപേർ ഔദ്യോഗിക പക്ഷത്തുണ്ടാവും എന്ന ആകാക്ഷയാണ് രാഷ്ട്രീയ കുതുകികൾക്ക്. അതേ സമയം മുഖ്യമന്ത്രി വിജയ് ഭരണ പരിഷ്കാരങ്ങൾ തുടരുകയാണ്. ആരാധനാലയങ്ങൾക്കും സ്കൂളുകൾക്കും അരക്കിലോ മീറ്റർ പരിധിയിലുള്ള സർക്കാർ മദ്യശാലകളായ ടാസ്മാക് കടകൾ അടയ്ക്കാൻ സർക്കാർ ഉത്തരവിട്ടു. ഈ തീരുമാനത്തെ കമൽഹാസനും സീമാനും സ്വാഗതം ചെയ്തു

പ്രധാന പാതയില്‍ വേങ്ങ പൊട്ടക്കണ്ണന്‍മുക്കില്‍ വന്‍ അപകടക്കെണിയുമായി കെഎസ്ഇബി

ശാസ്താംകോട്ട. ചവറ പ്രധാന പാതയില്‍ വേങ്ങ പൊട്ടക്കണ്ണന്‍മുക്കില്‍ വന്‍ അപകടക്കെണിയുമായി കെഎസ്ഇബി. നിരവധി അപകടങ്ങള്‍ നടന്ന ഇവിടുത്തെ എസ് വളവില്‍ വീതികൂട്ടണം എന്ന ആവശ്യം പരിഗണിച്ച് റോഡ് പണിയില്‍ വര്‍ഷങ്ങള്‍മുമ്പ് ഇവിടുത്തെ കുഴി മണ്ണിറക്കി സൈഡ് വാള്‍കെട്ടി വീതി വര്‍ദ്ധിപ്പിച്ചിരുന്നു. എന്നാല്‍ ഈ വളവില്‍നില്‍ക്കുന്ന 11കെവി പോസ്റ്റ് നിരവധി പരാതിയുണ്ടായിട്ടും കെഎസ്ഇബി മാറിയിട്ടില്ല. അക്കാരണത്താല്‍ തന്നെ വീതി വര്‍ദ്ധിപ്പിച്ചതിന്‍റെ ഗുണം വാഹനയാത്രക്കാര്‍ക്ക് കിട്ടിയിട്ടില്ല. നിരവധി അപകടങ്ങള്‍ ഇവിടെ ഉണ്ടായിട്ടുണ്ട്. മാസങ്ങള്‍ മുമ്പും ഒരു കാര്‍ താഴ്ചയിലേക്ക് മറിഞ്ഞിരുന്നു. വളവില്‍ നിയന്ത്രണം വിട്ട് ഒരു കാര്‍ മരത്തിലിടിച്ച സംഭവവുമുണ്ടായി.

ഇപ്പോള്‍ ബ്ളോക്കുകള്‍ നിരത്തി ഇവിടെ വീണ്ടും വീതിയിലാക്കി. അത് കൂടുതല്‍ വിനയായിട്ടുണ്ട്. റോഡിന്‍റെ വീതി കൂടി എന്നു വിചാരിച്ച് വളവില്‍ തിരിയുന്ന വാഹനങ്ങള്‍ പോസ്റ്റില്‍ തട്ടാനുള്ള സാധ്യത ഏറെയാണ്. പോസ്റ്റുമാറ്റി വീതി വര്‍ധിപ്പിച്ച സ്ഥലം പൂര്‍ണമായി ഉപയോഗപ്പെടുത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.ഇതേപോലെ അപകടാവസ്ഥയില്‍ ആദിക്കാട്ട് മുക്കിലും ഒരു പോസ്റ്റ് വളവില്‍തന്നെ കെഎസ്ഇബി നിലനിര്‍ത്തിയിട്ടുണ്ട്. അപകടം മുന്നില്‍കണ്ട്. പോസ്റ്റ് മാറ്റാന്‍ കെഎസ്ഇബി തയ്യാറാകാത്തപക്ഷം സമരവുമായി രംഗത്തിറങ്ങാനാണ് നാട്ടുകാരുടെ തീരുമാനം.