ചെന്നൈ.തമിഴ്നാട്ടിൽ അണ്ണാ ഡി.എം.കെ പിളർന്നു. മുൻ മന്ത്രി SP വേലു മണിയുടെ നേതൃത്വത്തിലുള്ള വിമതർ സ്പീക്കറെ കണ്ട് TVK യെ പിന്തുണയ്ക്കുന്ന കത്ത് കൈമാറി. അതനുസരിച്ച് സ്പീക്കർ തിരഞ്ഞെടുപ്പിന് ശേഷം അണ്ണാ ഡി.എം കെ യിൽ നിന്ന് മാത്രം രണ്ട് പ്രതിനിധികൾക്ക് സംസാരിക്കാൻ അവസരം നല്കി.
എടപ്പാടി പളനിസ്വാമിയല്ല, SP വേലുമണിയാണ് നേതാവെന്ന് വിമത പക്ഷം വാർത്താ സമ്മേളനം നടത്തി പ്രഖ്യാപിച്ചു. ഭരണ പ്രതിപക്ഷ വ്യത്യാസമോ വലിപ്പ ചെറുപ്പമോ ഇല്ലാതെ എല്ലാ കക്ഷികളുടെയും MLA മാർക്ക് ഒരേ പരിഗണന നല്കുമെന്ന് മുഖ്യമന്ത്രി സി ജോസഫ് വിജയ് പറഞ്ഞു. സ്കൂളുകൾക്കും ആരാധനാലയങ്ങൾ ക്കും 500 മീറ്റർ ദൂരത്തുള്ള 717 മദ്യശാലകൾ അടയ്ക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
[
വീണ്ടുമൊരു പിളർപ്പിനെ നേരിടുകയാണ് അണ്ണാ ഡി.എം കെ. എം. ജി. ആറിൻ്റെ മരണ ശേഷവും ജയലളിതയുടെ മരണശേഷവും ഉണ്ടായതിനേക്കാൾ വലിയ പിളർപ്പാണ് ഇപ്പോൾ ആ പാർട്ടിയിൽ ഉണ്ടായിരിക്കുന്നത്. മുൻ മന്ത്രിമാരായ CV ഷണ്മുഖം, എസ്. പി. വേലു മണി , ഡോ സി വിജയ ഭാസ്കർ എന്നിവരുടെ നേതൃത്വത്തിലാണ് ഇത്തവണ പിളർപ്പ്. SP വേലു മണിയെ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്ത് സ്പീക്കർക്ക് അവർ കത്തു നല്കി. അതനുസരിച്ച് സ്പീക്കറുടെ നന്ദി പ്രമേയ ചർച്ചയിൽ എടപ്പാടി കെ പളനിസ്വാമിക്ക് പുറമേ SP വേലു മണിക്കും സംസാരിക്കാൻ അവസരം ലഭിച്ചു. അണ്ണാ ഡി. എം കെ യിൽ നിന്ന് മാത്രമാണ് സഭയിൽ രണ്ട് പേർ സംസാരിച്ചത്. നാളെ സി ജോസഫ് വിജയ് മന്ത്രിസഭ വിശ്വാസ വോട്ട് തേടുകയാണ്. TV K യ്ക്ക് ദൂരിപക്ഷം തെളിയിക്കാൻ കഴിയുമെന്നതിൽ ആശങ്കയൊന്നുമില്ല.
പക്ഷേ അണ്ണാ DMK യിൽ എത്രപേർ ഔദ്യോഗിക പക്ഷത്തുണ്ടാവും എന്ന ആകാക്ഷയാണ് രാഷ്ട്രീയ കുതുകികൾക്ക്. അതേ സമയം മുഖ്യമന്ത്രി വിജയ് ഭരണ പരിഷ്കാരങ്ങൾ തുടരുകയാണ്. ആരാധനാലയങ്ങൾക്കും സ്കൂളുകൾക്കും അരക്കിലോ മീറ്റർ പരിധിയിലുള്ള സർക്കാർ മദ്യശാലകളായ ടാസ്മാക് കടകൾ അടയ്ക്കാൻ സർക്കാർ ഉത്തരവിട്ടു. ഈ തീരുമാനത്തെ കമൽഹാസനും സീമാനും സ്വാഗതം ചെയ്തു



































