29.8 C
Kollam
Saturday 26th September, 2026 | 07:13:05 PM
Home News Breaking News 10 വർഷത്തെ പ്രണയത്തിന് ഒടുവിൽ വിവാഹം; ജോർജീനയെ സ്വന്തമാക്കി ക്രിസ്റ്റ്യാനോ റൊണാൾഡോ

10 വർഷത്തെ പ്രണയത്തിന് ഒടുവിൽ വിവാഹം; ജോർജീനയെ സ്വന്തമാക്കി ക്രിസ്റ്റ്യാനോ റൊണാൾഡോ

നീണ്ടകാലത്തെ പ്രണയത്തിനും കാത്തിരിപ്പിനും ഒടുവിൽ ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയും ദീർഘകാല പങ്കാളി ജോർജീന റോഡ്രിഗസും വിവാഹിതരായി. പോർച്ചുഗലിലെ കാസ്കായിസിൽ ലളിതമായ ചടങ്ങുകളോടെയായിരുന്നു വിവാഹം.
ഇരുവരുടെയും അഞ്ച് മക്കളും വിവാഹച്ചടങ്ങിൽ പങ്കെടുത്തു. വിവാഹമോതിരങ്ങൾ അണിഞ്ഞ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചാണ് റൊണാൾഡോ സന്തോഷവാർത്ത ആരാധകരെ അറിയിച്ചത്.
ഏകദേശം പത്ത് വർഷമായി ഒരുമിച്ച് കഴിയുന്ന റൊണാൾഡോയും ജോർജീനയും ഏറെക്കാലമായി വിവാഹിതരാകുമെന്ന അഭ്യൂഹങ്ങൾ നിലനിന്നിരുന്നു. ഒടുവിൽ കാത്തിരിപ്പുകൾക്ക് വിരാമമിട്ടാണ് ഇരുവരും വിവാഹിതരായത്.