29.7 C
Kollam
Wednesday 11th November, 2026 | 11:37:30 AM
Home News Breaking News ഓട്ടോയും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് അപകടം, ആറ് പേർക്ക് ദാരുണാന്ത്യം, 7 പേർക്ക് ​ഗുരുതരപരിക്ക്

ഓട്ടോയും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് അപകടം, ആറ് പേർക്ക് ദാരുണാന്ത്യം, 7 പേർക്ക് ​ഗുരുതരപരിക്ക്

Advertisement

ഹൈദരാബാദ്: തെലങ്കാനയിൽ വാഹനാപകടത്തിൽ കർണാടക സ്വദേശികളായ ആറു പേർ മരിച്ചു. ബീദർ സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്. ഓട്ടോയും ടാങ്കർ ലോറിയും കൂട്ടിയിടിച്ചാണ് അപകടം. മരിച്ച ആറുപേർ ഉൾപ്പെടെ 14 പേരാണ് ഓട്ടോയിൽ ഉണ്ടായിരുന്നത്. ദേശീയപാത 65ൽ സംഗറെഡ്ഡി ജില്ലയിലാണ് അപകടമുണ്ടായത്.

Also Read: സീബ്രാ ലൈനുകളുടെ വീതി കൂട്ടാൻ സർക്കാർ, കാൽനട യാത്രക്കാരുടെ സുരക്ഷയ്ക്ക് കർമ്മ പദ്ധതിയെന്ന് മന്ത്രി സി പി ജോൺ

ജോലിക്ക് പോയി മടങ്ങി വരികയായിരുന്നു എല്ലാവരും. രേഖ, ശ്രീദേവി, രേഷ്മ, കവിത ഓട്ടോറിക്ഷയുടെ ഡ്രൈവർ ദേവദാസ് എന്നിവരാണ് മരിച്ചത്. ഏഴു പേർക്ക് ഗുരുതര പരിക്കേറ്റു. ഒരാളുടെ നില അതീവ ഗുരുതരമാണ്.