Home Blog Page 733

സ്ത്രീകൾക്ക് സൗജന്യയാത്ര; എട്ട് സംസ്ഥാനങ്ങളുടെ അനുഭവം കേരളത്തിന് സൂചന

തിരുവനന്തപുരം: സംസ്ഥാനത്ത് ജൂണ്‍ 15 മുതല്‍ എല്ലാ സ്ത്രീകള്‍ക്കും കെഎസ്ആര്‍ടിസിയില്‍ സൗജന്യയാത്രയ്ക്കുള്ള സൗകര്യമുണ്ടാകും. നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ യുഡിഎഫ് മുന്നോട്ട് വച്ച ഏറ്റവും ജനപ്രിയ വാഗ്ദാനമായിരുന്നു കെഎസ്ആര്‍ടിസിയിലെ സ്ത്രീകളുടെ സൗജന്യയാത്ര. വി.ഡി സതീശന്റെ നേതൃത്വത്തില്‍ പുതിയ സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ് ആദ്യ കാബിനറ്റില്‍ തന്നെ ഇക്കാര്യം നടപ്പിലാക്കാനുള്ള തീരുമാനം കൈക്കൊള്ളുകയും ചെയ്തു.

നഷ്ടത്തിലോടിയ കെഎസ്ആര്‍ടിസി, ഒരു കാലത്ത് ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ പോലും മാര്‍ഗമില്ലാതെ വലഞ്ഞിരുന്നു. എന്നാല്‍ രണ്ടാം എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഈ സ്ഥിതിക്ക് മാറ്റം വന്നിരുന്നു. ഗതാഗത വകുപ്പ് കൈകാര്യം ചെയ്തിരുന്ന കെബി ഗണേഷ് കുമാറിന്റെ നേതൃത്വത്തില്‍ സ്വീകരിച്ച ചില നടപടികളും ഒപ്പം സര്‍ക്കാര്‍ സബ്‌സിഡിയും കൂടി ചേര്‍ന്നപ്പോള്‍ സ്ഥിതി മെച്ചപ്പെട്ടു.

ഇപ്പോള്‍ സംസ്ഥാനത്ത് സ്ത്രീകള്‍ക്ക് സൗജന്യയാത്ര അനുവദിക്കുമ്പോള്‍ അത് കെഎസ്ആര്‍ടിസിയെ സാരമായി ബാധിക്കുമെന്ന ആശങ്ക ഒരു ഭാഗത്ത് ശക്തമാണ്.കേരളത്തിന് മുമ്പ് ഈ സൗജന്യയാത്ര നടപ്പിലാക്കിയ ചില സംസ്ഥാനങ്ങളുണ്ട്. അവര്‍ എത്തരത്തിലാണ് ഇത് മുന്നോട്ട് കൊണ്ട് പോകുന്നത്, എന്താണ് അവര്‍ സ്വീകരിച്ച നടപടികള്‍ എന്നിവ കേരള സര്‍ക്കാര്‍ തീര്‍ച്ചയായും നോക്കിക്കാണും. നമ്മുടെ രണ്ട് അയല്‍ സംസ്ഥാനങ്ങളായ തെലങ്കാന, കര്‍ണാടക എന്നിവിടങ്ങളില്‍ കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ അധികാരത്തിലെത്തിയപ്പോഴാണ് ഈ പദ്ധതി നടപ്പിലാക്കിയത് എന്ന പ്രത്യേകതയുമുണ്ട്.

കേരളത്തില്‍ കെഎസ്ആര്‍ടിസിയില്‍ സൗജന്യ യാത്ര നടപ്പിലാകുന്നതിന് മുമ്പ് എട്ട് സംസ്ഥാനങ്ങളില്‍ ഈ രീതി നടപ്പിലാക്കിയിട്ടുണ്ട്. തമിഴ്‌നാട്, തെലങ്കാന, ആന്ധ്രപ്രദേശ്, കര്‍ണാടക എന്നിവയ്ക്ക് പുറമേ കേരളത്തിലും സ്ത്രീകള്‍ക്ക് സൗജന്യയാത്ര നല്‍കുമ്പോള്‍ ദക്ഷിണേന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും സ്ത്രീകള്‍ക്ക് ഈ സൗകര്യം എന്ന സവിശേഷതയുണ്ട്. ഡല്‍ഹി, പഞ്ചാബ്, ജമ്മു കാശ്മീര്‍, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലാണ് പിന്നെ സൗജന്യയാത്രയുള്ളത്.2019ല്‍ ഡല്‍ഹിയിലാണ് ആദ്യമായി സ്ത്രീകള്‍ക്ക് സൗജന്യയാത്ര എന്ന സൗകര്യം ലഭിച്ചത്. ഡല്‍ഹി ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍,ക്ലസ്റ്റര്‍ ബസുകള്‍ എന്നിവയിലാണ് പൂര്‍ണമായും സൗജന്യയാത്ര സൗകര്യം ലഭിക്കുക.

തമിഴ്‌നാട്ടില്‍ 2021ല്‍ പദ്ധതി നടപ്പിലാക്കുമ്പോള്‍ ഓര്‍ഡിനറി ടൗണ്‍ ബസുകളില്‍ മാത്രമാണ് സൗജന്യമായി യാത്രയ്ക്ക് അവസരമൊരുങ്ങിയത്. 2023ല്‍ കര്‍ണാടകയിലാണ് ഈ സംവിധാനം ഏര്‍പ്പെടുത്തിയത്.ശക്തി എന്ന പേരില്‍ ആരംഭിച്ച പദ്ധതി പ്രകാരം കര്‍ണാടകത്തിലെ ലക്ഷ്വറി വിഭാഗത്തില്‍ പെടാത്ത ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യമായി യാത്ര ചെയ്യാനാവും. സ്ത്രീകള്‍ക്ക് പുറമേ പൊതുവിദ്യാലയങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും കര്‍ണാടക സര്‍ക്കാര്‍ സൗജന്യ യാത്രാ സൗകര്യം അവതരിപ്പിച്ചിരുന്നു. 2023 ഡിസംബറിലാണ് തെലങ്കാന സര്‍ക്കാര്‍ മഹാലക്ഷ്മി പദ്ധതിക്ക് തുടക്കമിട്ടത്.

സ്ത്രീകള്‍ക്കു പുറമേ ട്രാന്‍സ്ജെന്‍ഡറുകള്‍ക്കും എസി വിഭാഗത്തില്‍ ഒഴികെയുള്ള സര്‍ക്കാര്‍ ബസുകളില്‍ സൗജന്യ യാത്രക്കുള്ള അവസരം നല്‍കിയിരുന്നു.തെലങ്കാന സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്റെ എക്സ്പ്രസ്, ഓര്‍ഡിനറി ബസുകളിലാണ് സൗജന്യ യാത്രാ ആനുകൂല്യം ലഭിക്കുക. ആന്ധ്രയില്‍ 2025 മുതലും പഞ്ചാബില്‍ 2021മുതലും ജമ്മു കാശ്മീരില്‍ 2025 മുതലുമാണ് സൗജന്യ യാത്രയുള്ളത്. പശ്ചിമ ബംഗാളില്‍ അടുത്ത മാസം മുതലാണ് ഈ സൗകര്യം ലഭിക്കുക. കേരളത്തില്‍ ഈ സൗകര്യം യാഥാര്‍ത്ഥ്യമാകുമ്പോള്‍ അതിലൂടെ വരുന്ന നഷ്ടം സര്‍ക്കാര്‍ നികത്തും എന്നാണ് പ്രഖ്യാപനം. കേരളത്തില്‍ എല്ലാ ബസുകളിലും സൗജന്യയാത്ര എന്നതാണ് പ്രഖ്യാപനമെങ്കിലും അന്തിമ രൂപം അറിയാന്‍ വിശദമായ ഉത്തരവ് പുറത്തിറങ്ങേണ്ടതുണ്ട്.

എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ ജിസിഡിഎയുടെ പാർക്കിങ് ഫീസ് കൊള്ള

rep image

എറണാകുളം. സൗത്ത് റെയിൽവേ സ്റ്റേഷനിൽ ജിസിഡിഎയുടെ പാർക്കിങ് ഫീസ് കൊള്ള. ട്രെയിൻ യാത്രക്കാർ പതിവായി ആശ്രയിക്കുന്ന പേ ആൻഡ് പാർക്കിലെ നിരക്ക് നാലിരട്ടിയിലേറെ വർധിപ്പിച്ചാണ് ചൂഷണം. വ്യാപകപരാതി ഉയർന്നിട്ടും ചില്ലിക്കാശ് കുറയ്ക്കാനാകില്ലെന്ന നിലപാടിലാണ് ജിസിഡിഎയും കരാറുകാരും.


ഹോൾഡ് (റെയിൽവേ സ്റ്റേഷന്റെ വിഷ്വൽസ്..യാത്രക്കാരും വാഹനങ്ങൾ വരുന്നതും ടൈംലാപ്സ് പോലെ..ഇവിടെ നിന്ന് പാർക്കിങ്ങിലേക്ക്)
എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിലെ കിഴക്കേ കവാടത്തിലെ ജിസിഡിഎ പേ ആൻഡ് പാർക്കിലാണ് ഫീസ് കൊള്ള. ജോലിയാവശ്യത്തിനും മറ്റും പതിവായി ട്രെയിൻ യാത്ര ചെയ്യുന്നവരാണു ഈ പാർക്കിങ് പ്രയോജനപ്പെടുത്തുന്നത്. ഇവരുടെ കുടുംബ ബഡ്ജറ്റിന്റെ കൂടി താളം തെറ്റിക്കുന്നതാണ് നിരക്ക് വർധന. ഇരുചക്ര വാഹനങ്ങൾ ഒരു ദിവസം പാർക്ക് ചെയ്യുന്നതിന് നേരത്തേ 30 രൂപയായിരുന്നു ഫീസ്. ഇത് നാലിരട്ടി വർധിപ്പിച്ച് 120 രൂപയാക്കി. കാറുകൾക്ക് ഒരു ദിവസത്തേക്ക് 90 രൂപ നൽകിയിരുന്ന സ്ഥാനത്ത് ഇനി നൽകേണ്ടത് 480 രൂപ. കൊള്ളയെന്ന് പറഞ്ഞാൽ തീവെട്ടിക്കൊള്ള.

ഇരുചക്ര വാഹനങ്ങൾ രാവിലെ മുതൽ വൈകിട്ട് വരെ പാർക്ക് ചെയ്താൽ പോലും 80 രൂപ പോക്കറ്റിൽ നിന്ന് പോകും. പതിവായി ട്രെയിനിനെ ആശ്രയിക്കുന്ന ഒരാൾക്ക് പ്രതിമാസം പാർക്കിങ്ങിനായി ചെലവഴിക്കേണ്ടത് രണ്ടായിരം രൂപയിലേറെ. ട്രെയിൻ ടിക്കറ്റിനേക്കാൾ പൊള്ളുന്ന വിലയാണ് പാർക്കിങ്ങിന്. നിരക്ക് വർധനയ്ക്ക് പിന്നാലെ കരാറുകാരും മാറിയതോടെ വഴക്കും വക്കാണവും പതിവായി.

നിരക്ക് വർധനയ്ക്ക് പിന്നാലെ പലരും പാർക്കിങ് റെയിൽവേ സ്റ്റേഷന് പുറത്തേ റോഡരികിലേക്ക് മാറ്റി. ഇത് പ്രദേശത്ത് ഗതാഗതകുരുക്കും രൂക്ഷമാക്കി.

ബൈക്ക് (ഒരു ദിവസം)പുതിയ നിരക്ക്- 120 രൂപ,പഴയ നിരക്ക് – 30 രൂപ

കാർ (ഒരു ദിവസം)പുതിയ നിരക്ക്- 480 രൂപ,പഴയ നിരക്ക് – 90 രൂപ

നിരക്ക് മണിക്കൂറിൽ ബൈക്ക്
ആദ്യ 2 മണിക്കൂറിന് 10 രൂപ
പിന്നീടുള്ള ഓരോ മണിക്കൂറിനും 5 രൂപ വീതം

കാർ
ആദ്യ 2 മണിക്കൂറിന് 40 രൂപ
പിന്നീട് ഓരോ മണിക്കൂറിനും 20 രൂപ വീതം

കോഴിക്കോട് നഗരത്തിൽ വീണ്ടും എംഡിഎംഎ അറസ്റ്റ്

കോഴിക്കോട്. നഗരത്തിൽ വീണ്ടും എംഡിഎംഎ അറസ്റ്റ്.71.170 ഗ്രാം എം.ഡി.എം.എ യുമായി രണ്ട് യുവാക്കളാണ് പിടിയിലായത്
കോഴിക്കോട് കുറ്റിക്കാട്ടൂർ സ്വദേശി മുഹമ്മദ് മിഖ്ദാദ് അബൂബക്കർ, ചേളന്നൂർ കണ്ണങ്കര സ്വദേശി ജാഫർ സാദിഖ് എന്നിവരെയാണ് ഡാൻസാഫും ചേവായൂർ പോലീസും ചേർന്ന് പിടികൂടിയത്.


വാഹന പരിശോധന നടത്തുന്നതിനിടെ കുന്ദമംഗലം ഭാഗത്ത് നിന്നും പ്രതികൾ ഓടിച്ചുവന്ന ബൊലേറോ കാർ പരിശോധിച്ചപ്പോഴാണ് കാറിലെ ഗിയർ ലിവറിന് സമീപം സിപ്പ് ലോക്ക് കവറിൽ സൂക്ഷിച്ചിരുന്ന M.D.M.A പിടിച്ചെടുത്തത്
പ്രതികൾ സ്ഥിരമായി മയക്കുമരുന്ന് ഉപയോഗിക്കുന്നവരും വിൽപ്പന നടത്തുന്നവരുമാണെന്ന് പൊലീസ് പറഞ്ഞു.


പിടിയിലായ ജാഫർ സാദിഖിൻ്റെ പേരിൽ നിരവധി എംഡിഎംഎ കേസുകൾ ഉണ്ട് എലത്തൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ അത്താനിക്കലിൽ തലശ്ശേരി സ്വദേശിയായ യുവാവിനെ കല്ലുകൊണ്ട് തലയ്ക്ക് കുത്തി പരിക്കേൽപ്പിച്ചതിനും ഇയാൾക്കെതിരെ കേസ് നിലവിലുണ്ട്. പ്രതികളുടെ ബാങ്ക് ഇടപാടുകൾ പോലീസ് പരിശോധിക്കുന്നുണ്ട്
മൊബൈൽ ഫോണുകൾ പരിശോധിച്ച് ഇവരുമായി ബന്ധമുള്ളവരെ കണ്ടെത്താനും പൊലീസ് ശ്രമം തുടങ്ങിയിട്ടുണ്ട്.

അപൂര്‍വതകള്‍ സമ്മാനിച്ച് ചരിത്രദിനം മേയ് 18 വീണ്ടും, 13-ാം നമ്പര്‍ കാറിന് ആളില്ല

തിരുവനന്തപുരം.കേരളത്തിൻറെ രാഷ്ട്രീയ ചരിത്രത്തിൽ അത്യപൂർവ്വതകൾ നിരവധി സമ്മാനിച്ച ദിവസമാണ് മെയ് 18.. വി ഡി എസ് അടക്കം മൂന്നു സർക്കാരുകളാണ് ഈ ദിവസം സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിൽ ഏറ്റത്… കാറിന് പതിമൂന്നാം നമ്പർ സ്വീകരിക്കാൻ ഇത്തവണയും ഒരു മന്ത്രിയും തയ്യാറായിട്ടില്ല..

2006 വിഎസ് അച്യുതാനന്ദൻ തുടർന്ന് 2011ലെത്തിയ ഉമ്മൻചാണ്ടി സർക്കാർ.. അടുത്ത യുഡിഎഫ് ടേമിൽ 2026 സത്യപ്രതിജ്ഞ ചെയ്ത വി ഡി സതീശൻ .. എല്ലാം മെയ് 18ന്. ലോക് ഭവനിൽ ആയിരുന്നു മുൻകാലങ്ങളിൽ സത്യപ്രതിജ്ഞ.. അതിനു മാറ്റം വരുത്തിയതും മെയ് 18ന്.. 2006 വിഎസ് അച്യുതാനന്ദൻ.. സെൻട്രൽ സ്റ്റേഡിയം സത്യപ്രതിജ്ഞ വേദിയാക്കിയതും അന്നാണ്..

ഇത്തവണ രണ്ടുപേരൊഴികെ മന്ത്രിമാരെല്ലാം സത്യപ്രതിജ്ഞ ചെയ്തത് ദൈവനാമത്തിലാണ്.. പക്ഷേ പതിമൂന്നാം നമ്പർ കാറിനു ഉപയോഗിക്കാൻ ആർക്കും ധൈര്യമില്ല.. അതുകൊണ്ട് നമ്പർ 13 ഇത്തവണയും ഒരു മന്ത്രിമാർക്കും ഇല്ല.. ദൗർഭാഗ്യം കൊണ്ടുവരുന്ന നമ്പർ അല്ല 13 എന്ന് അത് ഉപയോഗിച്ച് തെളിയിച്ചവരാണ് എം എ ബേബിയും തോമസ് ഐസക്കും.. പക്ഷേ ഇത്തവണ അത്ര ധൈര്യം ആർക്കുമില്ല…

സത്യപ്രതിജ്ഞാ ചടങ്ങിൽ വന്ദേമാതരം മുഴുവനായി ആലപിച്ചതുമായി ബന്ധപ്പെട്ട് ആശങ്ക രേഖപ്പെടുത്തി മുഹമ്മദ് റിയാസ്

സത്യപ്രതിജ്ഞാ ചടങ്ങിൽ വന്ദേമാതരം മുഴുവനായി ആലപിച്ചതുമായി ബന്ധപ്പെട്ട് ആശങ്ക രേഖപ്പെടുത്തി മുഹമ്മദ് റിയാസ്,റിയാസിന്‍റെ സമൂഹ മാധ്യമക്കുറിപ്പ് ഇങ്ങനെ

കേരളത്തിന്റെ മുഖ്യമന്ത്രിയായി ശ്രീ വി.ഡി. സതീശനും മന്ത്രിസഭയും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിൽ അഭിനന്ദനങ്ങൾ.
സംസ്ഥാനത്തിന്റെ വികസനത്തിനും ജനക്ഷേമ പ്രവർത്തനങ്ങൾക്കും എല്ലാവിധ പിന്തുണയും ആശംസകളും അറിയിക്കുന്നു.

സത്യപ്രതിജ്ഞാ ചടങ്ങിൽ വന്ദേമാതരം മുഴുവനായും ആലപിച്ചതുമായി ബന്ധപ്പെട്ട് ആശങ്ക രേഖപ്പെടുത്തുകയാണ്. ഔദ്യോഗികമായി പൊതുവെ അംഗീകരിക്കുകയും ആലപിക്കപ്പെടുകയും ചെയ്തിരിക്കുന്നത് വന്ദേമാതരത്തിൻ്റെ ആദ്യ രണ്ടു ഈരടികളാണ് .

വന്ദേമാതരത്തിലെ തുടർന്ന് വരുന്ന ചില ഭാഗങ്ങൾ ചരിത്രപരമായി വിവാദങ്ങൾക്ക് ഇടയാക്കിയതും ആശങ്ക ഉയർത്തിയതുമാണ്.
രാജ്യത്തിൻ്റെ സ്വാതന്ത്യത്തിനു മുമ്പും സ്വാതന്ത്ര്യാനന്തര കാലത്തും വിവിധ സംസ്ഥാനങ്ങളിൽ വന്ദേമാതരം നിർബന്ധിതമാക്കാനുള്ള ശ്രമങ്ങൾ വിവാദമായിരുന്നല്ലോ.
ചില സംഘടനകളും പൗരാവകാശ പ്രവർത്തകരും ഇത് നിർബന്ധമാക്കുന്നത് ഭരണഘടനാ സ്വാതന്ത്ര്യത്തെയും മതനിരപേക്ഷതയെയും ബാധിക്കുമെന്ന് അഭിപ്രായപ്പെട്ടിരുന്നതുമാണ്.

സുപ്രീം കോടതിയുടെ സമീപകാല നിരീക്ഷണപ്രകാരം, വന്ദേമാതരം ആലപിക്കണമെന്ന കേന്ദ്ര സർക്കാർ നിർദേശം സംസ്ഥാനങ്ങൾക്ക് ഒരു advisory മാത്രമാണ്; അത് നിർബന്ധിതമല്ലെന്നും അനുസരിക്കാത്തതിന് യാതൊരു ശിക്ഷാനടപടിയും ഇല്ലെന്നും വ്യക്തമാക്കിയിട്ടുമുണ്ട്.

സത്യപ്രതിജ്ഞ ചടങ്ങിൽ ലോക്ഭവന്റെ ഭാഗത്തുനിന്നും വന്ന പല നിർദ്ദേശങ്ങളും തിരുത്താൻ കാണിച്ച ഇടപെടൽ വന്ദേമാതരം മുഴുവനായും ചൊല്ലിയ വിഷയത്തിൽ ഉണ്ടാവണമായിരുന്നു.
മതനിരപേക്ഷതയും ബഹുസ്വരതയും ഉയർത്തിപ്പിടിക്കുന്ന നമ്മുടെ പൊതുബോധത്തോട് കൂടുതൽ ചേർന്നുനിൽക്കുന്ന സമീപനങ്ങൾ സ്വീകരിക്കാൻ പുതിയ സർക്കാർ ശ്രദ്ധിക്കണം എന്ന് അഭ്യത്ഥിക്കുന്നു.

ഇടതുപക്ഷ MLA എന്ന നിലയിൽ സർക്കാരിനെ തുടക്കത്തിലെ കണ്ണടച്ച് എതിർക്കുകയാണെന്ന് ഈ നിലപാട് പറഞ്ഞതിൻ്റെ ഭാഗമായി വ്യാഖ്യാനിക്കാൻ ശ്രമിക്കുന്നതിന് പകരം ഈ വിഷയത്തിൽ ഭരണഘടന മുറുകെപ്പിടിച്ച് ഉയർത്തിയ മെറിറ്റിലേക്ക് കടക്കുമെന്ന് പ്രതീക്ഷിക്കുന്നു.

എല്ലാവരെയും ഉൾക്കൊള്ളുന്ന ഭരണവും,
ജനാധിപത്യ മൂല്യങ്ങൾ ശക്തിപ്പെടുത്തുന്ന പ്രവർത്തനങ്ങളും
പുതിയ സർക്കാരിൽ നിന്നും ഉണ്ടായാൽ പിന്തുണക്കും.

ഒരിക്കൽകൂടി ബഹുമാനപ്പെട്ട മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും എല്ലാവിധ ആശംസകളും നേരുന്നു
-പി.എ മുഹമ്മദ് റിയാസ്

സ്‌കൂളുകള്‍ തുറക്കാനിരിക്കെ കുട്ടികളുടെ സുരക്ഷയ്ക്കും അപകടങ്ങള്‍ കുറയ്ക്കുന്നതിനും നിര്‍ദേശങ്ങളുമായി മോട്ടോര്‍ വാഹനവകുപ്പ്

തിരുവന്തപുരം: സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കാനിരിക്കെ കുട്ടികളുടെ സുരക്ഷയ്ക്കും അപകടങ്ങള്‍ കുറയ്ക്കുന്നതിനുമായി നിര്‍ദേശങ്ങളുമായി മോട്ടോര്‍ വാഹനവകുപ്പ്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സ്‌കൂള്‍ വാഹനം ഓടിക്കുന്ന ഡ്രൈവര്‍മാര്‍ക്കുമാണ് എംവിഡി മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

സ്‌കൂള്‍ വാഹനങ്ങള്‍ ഓടിക്കുന്ന ഡ്രൈവര്‍മാര്‍ക്ക്

1. ഏതു ക്ലാസ് വാഹനമാണോ ഓടിക്കുന്നത് ആ ക്ലാസ് വാഹനങ്ങള്‍ ഓടിച്ച് കുറഞ്ഞത് പത്തു വര്‍ഷത്തെ പരിചയം ഉണ്ടായിരിക്കണം.

2. മദ്യപിച്ചോ, അമിത വേഗതയില്‍ ഓടിച്ചതിനോ IPC 279,337,338,304A എന്നീ വകുപ്പ് പ്രകാരമോ ഒരു പ്രാവശ്യമെങ്കിലും ശിക്ഷിക്കപ്പെട്ടവരാകരുത്.കൂടാതെ POCSO/NDPS കേസുകളില്‍ ഉള്‍പ്പെട്ടവരാകരുത്.

3. ചുവന്ന ലൈറ്റ് മറികടക്കുക, ലയിന്‍ മര്യാദ പാലിക്കാതിരിക്കുക, തുടങ്ങിയ കുറ്റകൃത്യങ്ങള്‍ക്ക് രണ്ടു പ്രാവശ്യത്തിലധികം ശിക്ഷിക്കപ്പെട്ടവരാകാന്‍ പാടില്ല.

4. ക്രിമിനല്‍ കേസുകളില്‍ പെട്ടവരല്ല എന്നുറപ്പാക്കാന്‍ ഡ്രൈവര്‍മാര്‍ പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് എടുത്തിരിക്കണം.

5. കറുത്ത പാന്റും, വെളുത്ത ഷര്‍ട്ടും യൂണിഫോമായി ധരിക്കുകയും ഐഡന്റിറ്റി കാര്‍ഡ് ഉണ്ടായിരിക്കുകയും വേണം.

വിഡിഎസ് മന്ത്രിസഭയിൽ ഓഫീസ് ക്രമീകരണം ഇങ്ങനെ

തിരുവനന്തപുരം: സംസ്ഥാനത്ത് വി ഡി സതീശൻ മന്ത്രിസഭ അധികാരമേറ്റതിന് പിന്നാലെ മന്ത്രിമാരുടെ ഓഫീസുകളുടെ കാര്യത്തിൽ തീരുമാനമായി. സെക്രട്ടേറിയറ്റിലെ വിവിധ ബ്ലോക്കുകളിലായാണ് മുഖ്യമന്ത്രിയുടെയും മറ്റ് മന്ത്രിമാരുടെയും ഓഫീസുകൾ ക്രമീകരിച്ചിരിക്കുന്നത്. ഭരണത്തിന്റെ പ്രധാന കേന്ദ്രമായ നോർത്ത് ബ്ലോക്കിൽ മുഖ്യമന്ത്രിയും അഞ്ച് മന്ത്രിമാരുമാണ് ഓഫീസുകൾ പങ്കിടുന്നത്. നോർത്ത് ബ്ലോക്കിന്റെ മൂന്നാം നിലയിലാകും മുഖ്യമന്ത്രിയുടെയും പി കെ. കുഞ്ഞാലിക്കുട്ടിയുടെയും ഓഫീസുകൾ പ്രവർത്തിക്കുക. നോർത്ത് ബ്ലോക്കിന്റെ രണ്ടാം നിലയിൽ കെ മുരളീധരൻ, രമേശ് ചെന്നിത്തല എന്നിവർക്കും ഒന്നാം നിലയിൽ മോൻസ് ജോസഫ്, ഷിബു ബേബി ജോൺ എന്നിവർക്കും ഓഫീസുകൾ അനുവദിച്ചു. നോർത്ത് സാൻഡ്‌വിച്ച് ബ്ലോക്കിന്റെ മൂന്നാം നിലയിൽ സണ്ണി ജോസഫും രണ്ടാം നിലയിൽ അനൂപ് ജേക്കബും തങ്ങളുടെ ഭരണപരമായ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും. മെയിൻ ബ്ലോക്കിന്റെ ഒന്നാം നിലയിലാണ് സി പി ജോണിന്റെയും എ പി അനിൽകുമാറിന്റെയും ഓഫീസുകൾ സജ്ജീകരിച്ചിരിക്കുന്നത്. സൗത്ത് ബ്ലോക്കിന്റെ രണ്ടാം നിലയിൽ ടി സിദ്ദിഖും മൂന്നാം നിലയിൽ കെ എ തുളസിയും ചുമതലയേൽക്കും.

സെക്രട്ടേറിയറ്റ് അനക്സ് ഒന്നിന്റെ നാലാം നിലയിൽ റോജി എം ജോണും അഞ്ചാം നിലയിൽ കെ എം ഷാജിയും ആറാം നിലയിൽ ഒ ജെ ജനീഷും ഓഫീസുകൾ തുറക്കും. അനക്സ് രണ്ടിൽ ഒന്നാം നില മുതൽ യഥാക്രമം എം ലിജു, വി ഇ അബ്ദുൽ ഗഫൂർ, ബിന്ദു കൃഷ്ണ എന്നിവർക്ക് ഓഫീസുകൾ ലഭിച്ചപ്പോൾ അഞ്ചാം നില പി കെ ബഷീറിനും ആറാം നില പി സി വിഷ്ണുനാഥിനും ഏഴാം നില എൻ ഷംസുദ്ദീനും അനുവദിച്ചു.

ആനകള്‍ തമ്മില്‍ ഏറ്റുമുട്ടുന്നതിനിടയില്‍പ്പെട്ട് വിനോദസഞ്ചാരിയായ യുവതിക്ക് ദാരുണാന്ത്യം

കര്‍ണാടകയിലെ കുടക് ജില്ലയിലെ വന്യജീവി ക്യാമ്പില്‍ രണ്ട് ആനകള്‍ തമ്മില്‍ ഏറ്റുമുട്ടുന്നതിനിടയില്‍പ്പെട്ട് വിനോദസഞ്ചാരിയായ യുവതിക്ക് ദാരുണാന്ത്യം. ചെന്നൈ സ്വദേശിയായ 33 വയസ്സുകാരിയായ ജ്യുനേഷ് എന്ന യുവതിയാണ് മരിച്ചത്. ദുബാരെ ആന ക്യാമ്പില്‍ ആനകളെ കുളിപ്പിക്കുന്നത് കാണാന്‍ എത്തിയപ്പോഴായിരുന്നു അപകടം സംഭവിച്ചത്. ആനകളെ കുളിപ്പിക്കുന്നതിനിടയില്‍ കഞ്ചന്‍ എന്ന് പേരുള്ള ആന മാര്‍ത്താണ്ഡ എന്ന മറ്റൊരു ആനയെ ആക്രമിക്കുകയായിരുന്നു. ആനകളെ നിയന്ത്രിക്കാന്‍ പാപ്പാന്മാര്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.
ആനകള്‍ തമ്മിലുള്ള പോരാട്ടം തുടരുന്നതിനിടയില്‍, അവയിലൊന്നിന് നിയന്ത്രണം നഷ്ടപ്പെടുകയും യുവതിയുടെ മേലേക്ക് വീഴുകയുമായിരുന്നു. എഴുന്നേല്‍ക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ മാര്‍ത്താണ്ഡ എന്ന ആന ജ്യുനേഷിനെ വീണ്ടും ചവിട്ടി മെതിച്ചു. യുവതിയുടെ മരണത്തില്‍ കര്‍ണാടക വനം, പരിസ്ഥിതി മന്ത്രി ഈശ്വര്‍ ബി ഖണ്ഡ്രെ അഗാധമായ ദുഃഖം രേഖപ്പെടുത്തി.

യുഡിഎഫ് ആഹ്ലാദപ്രകടനത്തിനിടെ പടക്കം പൊട്ടിത്തെറിച്ച് ഒമ്പതു വയസുകാരന്‍ മരിച്ചു

കണ്ണൂര്‍: അഴീക്കോട് പുന്നക്കപ്പാറയില്‍ പടക്കം പൊട്ടിത്തെറിച്ച് ഒമ്പതു വയസുകാരന്‍ മരിച്ചു. ഉബൈദിന്റെ മകന്‍ അമാന്‍ ആണ് മരിച്ചത്. മൂന്ന് കുട്ടികള്‍ക്ക് പരിക്കേറ്റു. യുഡിഎഫ് ആഹ്ലാദപ്രകടനത്തിനിടെ പുന്നക്കപ്പാറയിലെ ഗ്രൗണ്ടില്‍ കുട്ടികള്‍ പടക്കം പൊട്ടിക്കുന്നതിനിടെയാണ് അപകടം. മൂന്ന് കുട്ടികള്‍ക്ക് നിസാരമായി പരിക്കേറ്റു. തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം.
പരിസരപ്രദേശങ്ങളില്‍ ആഘോഷം നടന്നയിടങ്ങളില്‍ നിന്നെല്ലാം പൊട്ടാതെ കിടന്നിരുന്ന പടക്കങ്ങള്‍ പെറുക്കിക്കൊണ്ടുവന്ന് ഗ്രൗണ്ടില്‍വെച്ച് പൊട്ടിച്ച് കളിക്കുകയായിരുന്നെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്ന് വളപട്ടണം എസ്എച്ച്ഓ അഭിഷേക് സറ പറഞ്ഞു.
കളിക്കുന്നതിനിടെ പടക്കം പൊട്ടിത്തെറിക്കുകയും അമാന്റെ കഴുത്തിന്റെ ഇടതുവശത്ത് ചെവിയോട് ചേര്‍ന്ന ഭാഗത്ത് ഗുരുതരമായി പരിക്കേല്‍ക്കുകയുമായിരുന്നു. ഗ്രൗണ്ടില്‍ വീണുകിടന്ന കുട്ടിയെ പരിസരവാസി ഓട്ടോയില്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സ്ഥലത്ത് ഫോറന്‍സിക് യൂണിറ്റ് പരിശോധന നടത്തിവരികയാണ്.

വീടിന്റെ ഗൃഹപ്രവേശന ദിവസം വീട്ടുമുറ്റത്ത് സ്ഥാപിച്ച പന്തലിന്റെ തൂണില്‍ നിന്ന് ഷോക്കേറ്റ് ഗൃഹനാഥന്‍ മരിച്ചു

കണ്ണൂര്‍: കണ്ണൂരില്‍ വീടിന്റെ ഗൃഹപ്രവേശന ദിവസം ഗൃഹനാഥന്‍ ഷോക്കേറ്റു മരിച്ചു. പൊടിക്കുണ്ട് രാമതെരുവിലെ വയലിച്ചേരി രാജേഷാണ് (52) ദാരുണമായി മരിച്ചത്. പുതിയ വീടിന്റെ ഗൃഹ പ്രവേശമായിരുന്നു ഇന്ന്. ഇതിന്റെ ഭാഗമായി വീട്ടുമുറ്റത്ത് സ്ഥാപിച്ച പന്തലിന്റെ തൂണില്‍ നിന്ന് ഷോക്കേല്‍ക്കുകയായിരുന്നു. ആശുപത്രിയിലെത്തിച്ചു തീവ്ര പരിചരണ വിഭാഗത്തില്‍ എത്തിച്ചുവെങ്കിലും ചികിത്സയ്ക്കിടെ മരണമടയുകയായിരുന്നു.രാഘവന്‍, :രാധ ദമ്പതികളുടെ മകനാണ് ഭാര്യ :ശ്രീജ എടക്കടന്‍. മകന്‍ :ആദിത്ത് രാജേഷ്. സഹോദരങ്ങള്‍ :മഹേഷ്, ഷൈന, ലേഖ. സംസ്‌കാരം ബിക്കിരിയന്‍ പറമ്പ് പൊതുശ്മശാനത്തില്‍ നടന്നു.