27.1 C
Kollam
Friday 2nd October, 2026 | 11:44:02 PM
Home News Breaking News ആനകള്‍ തമ്മില്‍ ഏറ്റുമുട്ടുന്നതിനിടയില്‍പ്പെട്ട് വിനോദസഞ്ചാരിയായ യുവതിക്ക് ദാരുണാന്ത്യം

ആനകള്‍ തമ്മില്‍ ഏറ്റുമുട്ടുന്നതിനിടയില്‍പ്പെട്ട് വിനോദസഞ്ചാരിയായ യുവതിക്ക് ദാരുണാന്ത്യം

Advertisement

കര്‍ണാടകയിലെ കുടക് ജില്ലയിലെ വന്യജീവി ക്യാമ്പില്‍ രണ്ട് ആനകള്‍ തമ്മില്‍ ഏറ്റുമുട്ടുന്നതിനിടയില്‍പ്പെട്ട് വിനോദസഞ്ചാരിയായ യുവതിക്ക് ദാരുണാന്ത്യം. ചെന്നൈ സ്വദേശിയായ 33 വയസ്സുകാരിയായ ജ്യുനേഷ് എന്ന യുവതിയാണ് മരിച്ചത്. ദുബാരെ ആന ക്യാമ്പില്‍ ആനകളെ കുളിപ്പിക്കുന്നത് കാണാന്‍ എത്തിയപ്പോഴായിരുന്നു അപകടം സംഭവിച്ചത്. ആനകളെ കുളിപ്പിക്കുന്നതിനിടയില്‍ കഞ്ചന്‍ എന്ന് പേരുള്ള ആന മാര്‍ത്താണ്ഡ എന്ന മറ്റൊരു ആനയെ ആക്രമിക്കുകയായിരുന്നു. ആനകളെ നിയന്ത്രിക്കാന്‍ പാപ്പാന്മാര്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.
ആനകള്‍ തമ്മിലുള്ള പോരാട്ടം തുടരുന്നതിനിടയില്‍, അവയിലൊന്നിന് നിയന്ത്രണം നഷ്ടപ്പെടുകയും യുവതിയുടെ മേലേക്ക് വീഴുകയുമായിരുന്നു. എഴുന്നേല്‍ക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ മാര്‍ത്താണ്ഡ എന്ന ആന ജ്യുനേഷിനെ വീണ്ടും ചവിട്ടി മെതിച്ചു. യുവതിയുടെ മരണത്തില്‍ കര്‍ണാടക വനം, പരിസ്ഥിതി മന്ത്രി ഈശ്വര്‍ ബി ഖണ്ഡ്രെ അഗാധമായ ദുഃഖം രേഖപ്പെടുത്തി.