Home News Breaking News കെ സുരേന്ദ്രന്‍ ദേശീയ സെക്രട്ടറി,അനില്‍ആന്‍റണിതുടരും എ പി അബ്ദുള്ളക്കുട്ടി പുറത്ത് ,ബിജെപി ദേശീയ ഭാരവാഹിപ്പട്ടിക പുനഃസംഘടിപ്പിച്ചു

കെ സുരേന്ദ്രന്‍ ദേശീയ സെക്രട്ടറി,അനില്‍ആന്‍റണിതുടരും എ പി അബ്ദുള്ളക്കുട്ടി പുറത്ത് ,ബിജെപി ദേശീയ ഭാരവാഹിപ്പട്ടിക പുനഃസംഘടിപ്പിച്ചു

ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്ക് മുന്നോടിയായി ബിജെപി ദേശീയ ഭാരവാഹിപ്പട്ടിക പുനഃസംഘടിപ്പിച്ചു. പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ നിതിന്‍ നബിന്റെ നേതൃത്വത്തിലുള്ള പുതിയ ഭാരവാഹികളുടെ പട്ടിക ബി.ജെ.പി തിങ്കളാഴ്ച ഔദ്യോഗികമായി പുറത്തിറക്കി. കേരളത്തില്‍ നിന്നുള്ള മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനെ 16 അംഗ ദേശീയ സെക്രട്ടറിമാരുടെ നിരയില്‍ ഉള്‍പ്പെടുത്തി. കവിതാ പതിദാര്‍, സന്ദീപ് പഥക്, മനോജ് തിഗ്ഗ എന്നിവരാണ് സെക്രട്ടറിമാരുടെ പട്ടികയിലെ മറ്റ് പ്രമുഖ പുതുമുഖങ്ങള്‍. അനില്‍ ആന്റണി ദേശീയ സെക്രട്ടറിയായി തുടരുമ്പോള്‍, മുന്‍ ദേശീയ വൈസ് പ്രസിഡന്റ് എപി അബ്ദുള്ളക്കുട്ടിയെ ഇത്തവണ ഭാരവാഹിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കി.

സ്മൃതി ഇറാനിയെ പാര്‍ട്ടിയുടെ എട്ട് ദേശീയ ജനറല്‍ സെക്രട്ടറിമാരില്‍ ഒരാളായി നിയമിച്ചപ്പോള്‍, മുതിര്‍ന്ന നേതാവ് രാം മാധവിനെ ദേശീയ വൈസ് പ്രസിഡന്റാക്കി. ത്രിപുര മുന്‍ മുഖ്യമന്ത്രി ബിപ്ലബ് ദേബാണ് മറ്റൊരു പുതിയ ദേശീയ ജനറല്‍ സെക്രട്ടറി. വിനോദ് താവ്ഡെ, സുനില്‍ ബന്‍സാല്‍ എന്നീ രണ്ട് ജനറല്‍ സെക്രട്ടറിമാരെ മാത്രമാണ് മുന്‍ സമിതിയില്‍ നിന്ന് നിലനിര്‍ത്തിയത്. ഹരീഷ് ദ്വിവേദി, സതീഷ് പൂനിയ, ഗജേന്ദ്ര പട്ടേല്‍, സഞ്ജയ് ഭാട്ടിയ എന്നിവരാണ് ജനറല്‍ സെക്രട്ടറിമാരുടെ നിരയിലെ മറ്റ് പ്രധാനികള്‍.

കേന്ദ്രമന്ത്രി പിയൂഷ് ഗോയലിനെ വീണ്ടും ദേശീയ ട്രഷററായി നിയമിച്ചു. 2010 മുതല്‍ 2014 വരെ അദ്ദേഹം ഈ പദവി വഹിച്ചിരുന്നു. അനില്‍ ബലൂനി മീഡിയ ഇന്‍-ചാര്‍ജ് സ്ഥാനത്ത് തുടരും. രാജസ്ഥാന്‍ മുന്‍ മുഖ്യമന്ത്രി വസുന്ധര രാജ സിന്ധ്യയെ ദേശീയ വൈസ് പ്രസിഡന്റ് സ്ഥാനത്ത് നിലനിര്‍ത്തി. ബൈജയന്ത് ജയ് പാണ്ഡ, രേഖാ വര്‍മ്മ എന്നിവരും വൈസ് പ്രസിഡന്റുമാരായി തുടരും.

അതേസമയം, ദീര്‍ഘകാലം ജനറല്‍ സെക്രട്ടറിയായിരുന്ന അരുണ്‍ സിംഗ്, രാധാ മോഹന്‍ ദാസ് അഗര്‍വാള്‍, ദുഷ്യന്ത് ഗൗതം എന്നിവരെ ഭാരവാഹിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കി. തരുണ്‍ ചുഗിനെ പഞ്ചാബിന്റെ ഓഫീസ് ഇന്‍-ചാര്‍ജ്ജായി നിയമിച്ചു. പരിചയസമ്പന്നരായ മുതിര്‍ന്ന നേതാക്കളെയും പുതുമുഖങ്ങളെയും സംയോജിപ്പിച്ച് സംസ്ഥാനങ്ങളിലെ പ്രാതിനിധ്യം ഉറപ്പാക്കിയാണ് പുതിയ ദേശീയ സമിതിക്ക് രൂപം നല്‍കിയിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here