Home Blog Page 548

കത്തിക്കയറി കാനറികൾ

ഫിലാഡാല്‍ഫിയ: ലോക കപ്പിലെ തങ്ങളുടെ രണ്ടാം മത്സരത്തിൽ കാനറികൾ കത്തിക്കയറി. ഗ്രൂപ്പ് സി പോരാട്ടത്തില്‍ ഹെയ്തിയെ മറുപടിയില്ലാത്ത 3 ഗോളുകള്‍ക്ക് തകര്‍ത്താണ് ബ്രസീല്‍ വിജയ വഴിയിലെത്തിയത്. ഇതോടെ നോക്കൗട്ട് പ്രതീക്ഷകളും ബ്രസീൽ സജീവമാക്കി. ഇരട്ട ഗോളുകളുമായി മത്യാസ് കുന്യയും ഗോളടിച്ചും അടിപ്പിച്ചും കളം വാണ് വിനീഷ്യസ് ജൂനിയറും ബ്രസീല്‍ വിജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ചു.

കളി തുടങ്ങിയതിനു പിന്നാലെ ഹെയ്തിയുടെ ആക്രമണമാണ് കണ്ടത്. പിന്നീട് ബ്രസീല്‍ കളം പിടിച്ചു. തുടരെ തുടരെ ആക്രമണങ്ങളുമായി അവര്‍ കളം വാണു. ആദ്യ മത്സരത്തില്‍ പകരക്കാരുടെ ബഞ്ചിലായിരുന്ന മത്യാസ് കുന്യ രണ്ടാം പോരില്‍ സ്റ്റാര്‍ട്ടിങ് ഇലവനില്‍ ഇടം പിടിച്ചപ്പോള്‍ അതിനെ ന്യായീകരിക്കുന്ന തരത്തില്‍ താരം മികച്ചു നിന്നു.

കോ​ഴി​ക്കോ​ട്ട് പ​നിബാ​ധി​ച്ച് വീട്ടമ്മ ​മ​രി​ച്ചു

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട്ട് പ​നി ബാ​ധി​ച്ച് സ്ത്രീ ​മ​രി​ച്ചു. മാ​വൂ​ർ പാ​റ​മ്മ​ൽ മ​ഠ​ത്തി​ലാം​തൊ​ടി സു​നി​ത(54) ആ​ണ് മ​രി​ച്ച​ത്. ക​ടു​ത്ത പ​നി​യെ തു​ട​ർ​ന്ന് കോ​ഴി​ക്കോ​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

സു​നി​ത​യ്ക്ക് ഷി​ഗെ​ല്ല രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ രോ​ഗം സ്ഥി​രീ​ക​രി​ച്ചി​രു​ന്നി​ല്ല. ര​ക്ത​സാ​മ്പി​ളു​ക​ൾ പ​രി​ശോ​ധ​ന​ക്ക് അ​യ​ച്ചി​ട്ടു​ണ്ട്. മേ​ഖ​ല​യി​ൽ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ച്ചു.

തിരുവനന്തപുരം കാഞ്ഞിരംകുളത്ത് യുവാവിനെ വെട്ടിക്കൊല്ലാൻ ശ്രമം; കോടതിയിൽ സാക്ഷി പറഞ്ഞത് ആക്രമണ കാരണം

തിരുവനന്തപുരം: കഠിനംകുളത്ത് സുഹൃത്തിനെ ആക്രമിച്ച കേസിൽ കോടതിയിൽ സാക്ഷി പറഞ്ഞതിന് യുവാവിനെ ഗുണ്ടാസംഘം വെട്ടിക്കൊല്ലാൻ ശ്രമിച്ചു. കഠിനംകുളം സ്റ്റേഷൻ പരിധിയിലെ ചിറ്റാറ്റുമുക്കിൽ ഇന്നലെ രാത്രി 11 മണിയോടെയാണ് ആക്രമണമുണ്ടായത്. ചിറ്റാറ്റുമുക്ക് സ്വദേശി ഫെബിൻ (37) ആണ് വധശ്രമത്തിനിരയായത്.

കഴിഞ്ഞവർഷം കാറിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് ഫെബിനൊപ്പം സഞ്ചരിച്ച സുഹൃത്തിനെ ഏഴംഗ ഗുണ്ടാസംഘം മാരകമായി ആക്രമിച്ചിരുന്നു. ഈ കേസിലെ പ്രധാന ദൃക്സാക്ഷിയായ ഫെബിൻ ഗുണ്ടകളുടെ ഭീഷണിക്ക് വഴങ്ങാതെ കോടതിയിൽ സാക്ഷി പറഞ്ഞിരുന്നു.

ഇതിലുള്ള വൈരാഗ്യമാണ് ഇപ്പോഴത്തെ വധശ്രമത്തിന് പിന്നിൽ.

അന്നത്തെ കേസിലെ മൂന്നാം പ്രതിയായ ‘തക്കാളി വിനോജ്’ എന്ന് വിളിക്കുന്ന വിനോജ്, ക്ലിന്റൺ എന്നിവരടങ്ങുന്ന സംഘമാണ് ഫെബിനെ ക്രൂരമായി വെട്ടിപ്പരിക്കേൽപ്പിച്ചത്. കഴക്കൂട്ടത്ത് നിന്നും ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഫെബിനെ സ്കൂട്ടർ കുറുകെ വെച്ച് തടഞ്ഞുനിർത്തിയാണ് ഗുണ്ടകൾ ആക്രമിച്ചത്.

ആക്രമണത്തിൽ ഫെബിന്റെ ഇരു കൈകൾക്കും ഗുരുതരമായി വെട്ടേറ്റു. ഒരു കൈ അറ്റുതൂങ്ങിയ നിലയിലാണ്. ഓടി രക്ഷപ്പെടാൻ ശ്രമിച്ച ഫെബിന്റെ മുതുകിലും കാലിലും പ്രതിയായ ക്ലിന്റൺ വീണ്ടും വെട്ടുകയായിരുന്നു. ചോര വാർന്ന് റോഡിൽ കിടന്ന ഫെബിനെ നാട്ടുകാരാണ് ഓടിക്കൂടി ഉടൻ തന്നെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്.

കേരള ബജറ്റ്; ചെറുകിട വ്യാപാര മേഖലയെ അവഗണിച്ചു- _കോൺഫെഡറേഷൻ ഓഫ് ആൾ ഇന്ത്യാ ട്രേഡേഴ്സ്

തിരുവനന്തപുരം.  പ്രതിസന്ധിയിലിണ്ട് നിൽക്കുന്ന വ്യാപാരമേഖലയ്ക്ക് കൈത്താങ്ങ് ആകുന്ന പദ്ധതികളൊന്നും ഒന്നും തന്നെ മുഖ്യമന്ത്രി  വി.ഡിൽ സതീശൻ അവതരിപ്പിച്ച ബജറ്റിൽ ഇല്ലാത്തത് ആശങ്കാജനകമാണെന്ന് കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യാ ട്രേഡേഴ്സ് ദേശീയ സെക്രട്ടറി എസ്. എസ്. മനോജും, സംസ്ഥാന പ്രസിഡന്റ്  പി. വെങ്കിട്ടരാമ അയ്യരും പറഞ്ഞു.

ഭാവി കേരളത്തിന് പ്രതീക്ഷയേകും എന്ന് ഒറ്റ നോട്ടത്തിൽ തോന്നുന്ന ബഡ്ജറ്റാണ് ഇന്ന് നിയമസഭയിൽ അവതരിപ്പിക്കപ്പെട്ടത്. വ്യാപാരികളും വലിയ പ്രതീക്ഷയോടു കൂടിയാണ് ബഡ്ജറ്റിനെ കണ്ടത്. 

ഇന്ദിരാ ഗ്യാരൻ്റിയുടെ ഭാഗമായി, സ്ത്രീകൾക്ക് KSRTC യിൽ സൗജന്യ യാത്ര അനുവദിച്ചപ്പോൾ, സ്വകാര്യ ബസ് വ്യവസായത്തെ പിടിച്ചു നിർത്തുന്നതിനായി, പ്രൈവറ്റ് ബസ്സുകളുടെ ത്രൈമാസ നികുതിയായി അടയ്ക്കേണ്ട തുകയിൽ 50% ഇളവ് നൽകിയത് സ്വാഗതാർഹമാണ്.

എന്നാൽ, സപ്ലൈക്കോ, ത്രിവേണി ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾക്ക്, സർക്കാർ ശതകോടികളുടെ സബ്സിഡി നൽകുമ്പോൾ, ജി.എസ്.റ്റി ഇനത്തിലും, മറ്റ് നികുതി ഇനങ്ങളിലുമായി സഹസ്രകോടികൾ, യാതൊരു പ്രതിഫലവും പറ്റാതെ, പിരിച്ചടയ്ക്കുന്ന വ്യാപാരി സമൂഹത്തിന് നേരിട്ടുള്ള യാതൊരു സഹായവും, ഈ വർഷത്തെ ബജറ്റിലും പ്രഖ്യാപിക്കാത്തത് തികച്ചും നിരാശാജനകമാണ്.

നിരവധി വികസന പദ്ധതികൾക്ക് ഈ ബജറ്റിലൂടെയും തുടക്കം കുറിക്കുമ്പോൾ, അതിനായി കുടിയൊഴിപ്പിക്കേണ്ടി വരുന്ന വ്യാപാരികൾക്ക് പ്രത്യേക പാക്കേജ് ആവശ്യപ്പെട്ടിരുന്നു. കെട്ടിട ഉടമയ്ക്ക് ആകർഷകമായ നഷ്ടപരിഹാരം നൽകുമ്പോൾ കെട്ടിടത്തിനുള്ളിൽ ഉപജീവനമാർഗ്ഗം തേടുന്ന വ്യാപാരികൾക്ക് അവരുടെ ജീവിതമാർഗം തന്നെ നഷ്ടപ്പെടുന്നു. ഈ വിഷയത്തിൽ നാളിതുവരെ ഒരു ധനമന്ത്രിയും വ്യാപാരികൾക്കായി ശക്തമായ നിലപാട് എടുത്തിട്ടില്ല എന്നുള്ളതും പ്രതിഷേധാർഹമാണെന്ന് നേതാക്കൾ പറഞ്ഞു.

പ്രളയ സെസ്, ജിഎസ്ടിക്ക് മുമ്പുള്ള നികുതി കുടിശ്ശിക 2 ലക്ഷം രൂപ വരെ ഒഴിവാക്കൽ, തുടങ്ങിയ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്യുന്നു. വ്യാപാര മേഖലയെ ഒന്നടങ്കം ചേർത്തു പിടിക്കുന്ന പദ്ധതികൾ ഒന്നും തന്നെ പ്രഖ്യാപിച്ചിട്ടില്ല എന്നും നേതാക്കൾ പറഞ്ഞു.

വ്യാപാര മേഖലയിലെ പ്രശ്നങ്ങൾ മുഖ്യമന്ത്രി വിളിച്ചുചേർത്ത പ്രത്യേക പ്രീ ബജറ്റ് യോഗത്തിൽ അവതരിപ്പിച്ചിരുന്നു. സമസ്ത മേഖലകളിലേക്കും മുഖ്യമന്ത്രിയുടെ ശ്രദ്ധ ചെന്നപ്പോഴും ചെറുകിട വ്യാപാര മേഖല മാത്രം എങ്ങനെ ഒഴിവാക്കപ്പെടുന്നു എന്നുള്ളതും ശ്രദ്ധേയമാണെന്നും നേതാക്കൾ പറഞ്ഞു.

മാനവരാശിയുടെ ഒരുമയ്ക്ക് മുതൽകൂട്ടാകുന്ന ചിത്രം അരയനും അമരക്കാരനും

വിശുദ്ധ കുരിശിലൂടെ കരഗതമായ നിത്യജീവൻ വിളംബരം ചെയ്യുന്ന സിനിമ “അരയനും അമരക്കാരനും” മാനവരാശിയുടെ ഒരുമയ്ക്ക് മുതൽകൂട്ടാണ്. ലോക പൈതൃക പട്ടികയിൽ, രാജ്യാന്തര തീർത്ഥാടന കേന്ദ്രമായി ഇടം നേടി, സഹ്യൻ്റെ നെറുകയിൽ പ്രശോഭിക്കുന്ന വെള്ളറട തെക്കൻ കുരിശുമലയുടെ ചരിത്രവും ചിത്രം പ്രതിപാദിക്കുന്നുണ്ട്.  ചിത്രം പ്രദർശന സജ്ജമായികൊണ്ടിരിക്കുന്നു.

ഇന്ദ്രൻസ്, ചെമ്പിൽ അശോകൻ, ബോബൻ ആലുംമൂടൻ, കുമരകം രഘുനാഥ്, മനുരാജ്, കോട്ടയം രമേഷ്, സജി സൂര്യ, ഹരി കൊല്ലം, റ്റി ബിനു, രാജമണി, ബ്രൈറ്റ് തോംസൺ, ഇഗ്‌നേഷ്യസ്, പ്രമോദ് മണി, ഡോ. ദിവ്യ നായർ, വിജയകുമാരി, സേതുലക്ഷ്മി,  രഹ്‌ന,  കല്യാണി, കെസിയ എന്നിവർ പ്രധാന കഥാപാത്രങ്ങൾക്കു ജീവൻ പകരുന്നു.

സമന്വയ വിഷൻ്റെ ബാനറിൽ ബ്രൈറ്റ് പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ചിത്രത്തിൻ്റെ ക്രിയേറ്റീവ് ഹെഡ് , വെരി റവ. മോൺ. ഡോ. വിൻസൻ്റ് കെ പീറ്ററാണ്. നിർമ്മാണം – ബ്രൈറ്റ് തോംസൺ, സംവിധാനം – വി വി വിൽഫ്രഡ്, കഥ തിരക്കഥ സംഭാഷണം – ഷാജി മതിലകം, ഛായാഗ്രഹണം – ഗുണ അനുരാഗ്, അലക്സ്, വിനോദ്, എഡിറ്റിംഗ് – പി സി മോഹനൻ, പ്രൊഡക്ഷൻ കൺട്രോളർ-കിച്ചി പൂജപ്പുര, കളറിസ്റ്റ് – ആർ മുത്തുരാജ്, കല -ഷിലിൻ, ബിജു വിതുര,രാജീവ് ഇടക്കുളം, ചമയം – വിനോദ്, കോസ്‌റ്റ്യും – രാധാകൃഷ്ണൻ, അസ്സോസിയേറ്റ് ഡയറക്ടർ – ശരത് ബാലകൃഷ്ണൻ, കോ- ഡയറക്ടർ – ജിതീഷ് കരുണാകരൻ, ഗാനരചന -വെരി റവ. മോൺ. ഡോ. വിൻസൻ്റ് കെ പീറ്റർ, ബ്രൈറ്റ് തോംസൺ, സോംഗ് കമ്പോസിംഗ് – വില്യം ആറാട്ടുകുഴി, പ്രണവം മധു, ആലാപനം – കാവാലം ശ്രീകുമാർ, വിധു പ്രതാപ്, പുഷ്പവതി, ഇമ്മാനുവേൽ ഹെൻറി, അനൂപ് കോവളം, ബി ജി എം – ശ്യാം മോഹൻ എം എം, ആക്ഷൻസ് – അഷ്‌റഫ് ഗുരുക്കൾ, സൗണ്ട് എഫക്ട്‌സ് – ആർ റെജികുമാർ, മുരുകൻ, എഫക്ട്സ് – രാജേഷ് കെ ആർ, സംവിധാന സഹായികൾ – മുകേഷ് മനോഹർ, സനീഷ് മുല്ലരികുടി, ജോർജ് യോഗീശ്വരൻ, പ്രമോദ് മണി, വിതരണം – ബ്രൈറ്റ് റിലീസ്, മാർക്കറ്റിംഗ് സഹായികൾ – പ്രജിത്ത്, രാഹുൽ, ജിനു, ജയന്തി, പിആർഓ – അജയ് തുണ്ടത്തിൽ ……..

കാ​ഫി​ർ സ്ക്രീ​ൻ​ഷോ​ട്ട് കേ​സ്; ഫോ​ൺ റീ​സെ​റ്റ് ചെ​യ്ത് വി​വ​ര​ങ്ങ​ൾ മാ​യ്ച്ചു​ക​ള​ഞ്ഞെ​ന്ന് ക​ണ്ടെ​ത്തി

കോ​ഴി​ക്കോ​ട്: കാ​ഫി​ർ സ്ക്രീ​ൻ​ഷോ​ട്ട് കേ​സി​ൽ അ​റ​സ്റ്റി​ലാ​യ ഡി​വൈ​എ​ഫ്ഐ നേ​താ​വ് ജി​തി​ൻ ഭാ​സ്ക​ർ ഫോ​ൺ റീ​സെ​റ്റ് ചെ​യ്ത് വി​വ​ര​ങ്ങ​ൾ മാ​യ്ച്ചു ക​ള​ഞ്ഞെ​ന്ന് ക​ണ്ടെ​ത്തി. ജി​ല്ലാ ഫൊ​റ​ൻ​സി​ക് ലാ​ബി​ലെ പ​രി​ശോ​ധ​ന​യി​ലാ​ണ് സ്ഥി​രീ​ക​ര​ണം.

ഫോ​ണി​ലെ വി​വ​ര​ങ്ങ​ൾ മാ​യ്ച്ച് റീ​സെ​റ്റ് ചെ​യ്ത​താ​യി ചോ​ദ്യം ചെ​യ്യ​ലി​ൽ ജി​തി​ൻ ഭാ​സ്ക​ർ സ​മ്മ​തി​ച്ചു. ഫോ​ൺ വി​ദ​ഗ്ധ പ​രി​ശോ​ധ​ന​യ്ക്കാ​യി തി​രു​വ​ന​ന്ത​പു​ര​ത്തെ ഫൊ​റ​ൻ​സി​ക് ലാ​ബി​ലേ​ക്ക് അ​യ​യ്ക്കും. പ​രി​ശോ​ധ​ന​യ്ക്ക​യ​ക്കാ​ൻ കോ​ട​തി​യി​ൽ എ​സ്ഐ​ടി ഇ​ന്ന് അ​പേ​ക്ഷ ന​ൽ​കും. അ​തേ​സ​മ​യം, ജി​തി​ൻ ഭാ​സ്ക​റി​ന്‍റെ ക​സ്റ്റ​ഡി കാ​ലാ​വ​ധി ഇ​ന്ന് അ​വ​സാ​നി​ക്കും. ദി​വ​സ​ങ്ങ​ൾ​ക്ക് മു​മ്പാ​ണ് കേ​സി​ൽ ജി​തി​ൻ ഭാ​സ്ക​ർ അ​റ​സ്റ്റി​ലാ​വു​ന്ന​ത്.

അക്ഷരവെളിച്ചം വഴിയോരങ്ങളിലേക്ക്; ബ്രൂക്ക് ഇൻ്റർനാഷണൽ സ്കൂളിൽ വായനാവാരാഘോഷം പ്രൗഢഗംഭീരമായി



ശാസ്താംകോട്ട:വിദ്യാലയമതിൽ കെട്ടുകൾക്കപ്പുറം അക്ഷരങ്ങളുടെ വസന്തം പൊതുസമൂഹത്തിലേക്ക് പകർന്നുനൽകി ബ്രൂക്ക് ഇന്റർനാഷണൽ സ്കൂളിലെ വിദ്യാർത്ഥികൾ നടത്തിയ വായനാവാരാഘോഷം ശ്രദ്ധേയമായി. ഭരണിക്കാവ് ജംഗ്ഷന്റെ സ്പന്ദനങ്ങളിലേക്കും കായൽവാരത്തിന്റെ ശാസ്താംകോട്ട പ്രകൃതിഭംഗിയിലേക്കും ഇറങ്ങിച്ചെന്ന് കുട്ടികൾ ഒരുക്കിയ അക്ഷരോത്സവം നാടിന് വേറിട്ടൊരു അനുഭവമായി മാറി.

കവിയും സാഹിത്യകാരനും നിരൂപകനുമായ സന്തോഷ് പ്ലാശ്ശേരി വായനാവാരാഘോഷത്തിൻ്റെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചു. വായനയിലൂടെ ഉണരുന്ന വിവേകമാണ് മനുഷ്യനെ പൂർണ്ണനാക്കുന്നതെന്നും, പുസ്തകങ്ങളെ പ്രണയിക്കുന്ന തലമുറയ്ക്ക് മാത്രമേ ഉത്തമസംസ്കാരമുള്ള ഒരു സമൂഹത്തെ വാർത്തെടുക്കാൻ സാധിക്കൂ എന്ന് അദ്ദേഹം വിദ്യാർത്ഥികളെ ഓർമ്മിപ്പിച്ചു. സ്കൂൾ ഡയറക്ടർ ഫാദർ ഡോ. ജി. എബ്രഹാം തലോത്തിൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. വായനയിലൂടെ സ്വയം നവീകരിക്കാനും മറ്റുള്ളവർക്ക് വഴികാട്ടിയാകാനും ഏവർക്കും സാധിക്കണമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.

വായനയുടെ മഹത്വം ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ ഭരണിക്കാവിലെ യാത്രക്കാർക്ക് പുസ്തകങ്ങൾ സമ്മാനിച്ചുകൊണ്ടാണ് വായനദിനസന്ദേശം നൽകിയത്.


തുടർന്ന് കായൽ തീരത്ത്, മലയാളത്തിന്റെ പ്രിയ കവികളുടെ വേഷപ്പകർച്ചകളോടെ കുട്ടികൾ അരങ്ങിലെത്തി. പ്രശസ്തകവിതകളുടെ മനോഹരമായ ഗാനാലാപനം, കഥാകഥനം,നൃത്തം,കവിതാപാരായണം ദൃശ്യാവിഷ്കാരങ്ങൾ, വായനദിനപ്രതിഞ്ജ, എന്നിവ വായനാദിന പരിപാടികൾക്ക് മികവേകി. വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും പങ്കുചേർന്നു.

സംസ്ഥാനത്ത് 10 പേർക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് പകർച്ചവ്യാധി നിയന്ത്രണാതീതമാകുന്നു. സംസ്ഥാനത്ത് 10 പേർക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. കോഴിക്കോട് 3, തിരുവനന്തപുരം, തൃശൂർ, മലപ്പുറം ജില്ലകളിൽ 2 വീതവും പാലക്കാട് ഒരാൾക്കുമാണ് പുതുതായി രോഗം റിപ്പോർട്ട് ചെയ്തത്. ഇതോടെ ഈ വർഷം സംസ്ഥാനത്ത് ഷിഗെല്ല സ്ഥിരീകരിച്ചവരുടെ എണ്ണം 196 ആയി ഉയർന്നു.

ജൂൺ മാസത്തിൽ മാത്രം 120 പേർക്കാണ് രോഗം ബാധിച്ചത്. ഈ മാസം മാത്രം 5 പേരാണ് ഷിഗെല്ല ബാധിച്ച് മരണപ്പെട്ടത്. കോഴിക്കോട് (36), വയനാട് (18), തൃശൂർ (11), ആലപ്പുഴ (3) എന്നീ നാല് ജില്ലകളിൽ രോഗവ്യാപനം രൂക്ഷമായതിനെ തുടർന്ന് ആരോഗ്യവകുപ്പിന് ഔട്ട്ബ്രേക്ക് പ്രഖ്യാപിക്കേണ്ടി വന്നു. മലപ്പുറം (16), തിരുവനന്തപുരം (15), കൊല്ലം (8), കണ്ണൂർ (7), ഇടുക്കി (3), എറണാകുളം (2), പാലക്കാട് (1) എന്നിവിടങ്ങളിലും രോഗബാധ റിപ്പോർട്ട് ചെ യ്തു. കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കപ്പെട്ട നിപ ബാധിതൻ ഇപ്പോഴും വെന്റിലേറ്ററിൽ തീവ്രപരിചരണത്തിലാണ്.
നിലവിൽ 104 പേരാണ് നിപ സമ്പർക്കപ്പട്ടികയിലുള്ളത്. ഇവരിൽ 4 പേർ അതീവ ഗുരുതരമായ റിസ്ക് വിഭാഗത്തിലും 14 പേർ ഉയർന്ന റിസ്ക് വിഭാഗത്തിലും 86 പേർ കുറഞ്ഞ റിസ്ക് വിഭാഗത്തിലുമാണ്.

നടി രുക്മിണി വസന്തിന്റെ എ ഐ വീഡിയോകൾ നിർമിച്ച് സമൂഹമാധ്യമങ്ങളിൽ അപകീർത്തിപ്പെടുത്തി… മൂന്ന് പേർ അറസ്റ്റിൽ

ബംഗളൂരു : കന്നഡ നടി രുക്മിണി വസന്തിന്റെ എ ഐ വീഡിയോകൾ നിർമിച്ച് സമൂഹമാധ്യമങ്ങളിൽ അപകീർത്തിപ്പെടുത്തുന്ന രീതിയിൽ പ്രചരിപ്പിച്ച കേസിൽ മൂന്ന് പേർ അറസ്റ്റിലായി. ബാഗൽകോട്ട് ജില്ലയിലെ ചിലകമുഖി ഗ്രാമത്തിൽ താമസിക്കുന്ന രവികുമാർ (24) ശിവമോഗ സ്വദേശി ചന്ദ്രകാന്ത് (33), ബംഗളൂരു സ്വദേശി രഞ്ജിത്ത് (25) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം നടി നൽകിയ പരാതിയിലാണ് അറസ്റ്റ്. കേസിൽ കൂടുതൽ അന്വേഷണം ആരംഭിച്ചതായും ഇൻഫർമേഷൻ ടെക്നോളജി ആക്ടിലെയും ബിഎൻഎസിയിലെയും പ്രസക്തമായ വകുപ്പുകൾ പ്രകാരം സൈബർ ക്രൈം പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തതായും പൊലീസ് പറഞ്ഞു.


നടിയെ അപകീർത്തിപ്പെടുത്തുന്ന രീതിയിൽ എ ഐ സാങ്കേതികവിദ്യ ഉപയോഗിച്ച് സൃഷ്ടിച്ച ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പ്രതികൾ പ്രചരിപ്പിച്ചതായി അന്വേഷണത്തിൽ കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. ഇത് തന്റെ സ്വകാര്യതയെ ബാധിച്ചെന്നും മാനസിക പീഡനത്തിന് ഇരയായെന്നും പൊതുജനങ്ങൾക്ക് മുന്നിൽ തന്നെ തെറ്റായി ചിത്രീകരിച്ചുവെന്നും നടി പരാതിയിൽ പറയുന്നു.


പ്രതികളെ കണ്ടെത്തുന്നതിനായി പ്രത്യേക സംഘം രൂപീകരിച്ചിരുന്നതായും സൈബർ കമാൻഡ് സിഐഡി ഡിജിപി പ്രണബ് മൊഹന്തി പറഞ്ഞു. കുറ്റകൃത്യത്തിന് ഉപയോഗിച്ചെന്ന് കരുതപ്പെടുന്ന മൂന്ന് മൊബൈൽ ഫോണുകൾ ഇവരിൽ നിന്ന് പിടിച്ചെടുത്തു. പ്രതികളെ കോടതിയിൽ ഹാജരാക്കിയതായും കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു.


കന്നഡ, തമിഴ്, തെലുഗു ഭാഷകളിൽ വിവിധ സിനിമകളിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് രുക്മിണി വസന്ത്. സപ്ത സാഗരാച്ചേ എല്ലോ- സൈഡ് എ, സൈഡ് ബി, ബഗീര, എയ്സ്, കാന്താര എന്നിവയാണ് പ്രധാന ചിത്രങ്ങൾ.

നീറ്റ്: സുഗമമായ നടത്തിപ്പിനായി മോക് ഡ്രിൽ നാളെ

ന്യൂഡൽഹി: രാജ്യത്തെ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ്-യുജി 2026 പുനഃപരീക്ഷയുടെ സുഗമമായ നടത്തിപ്പിനായി മോക് ഡ്രിൽ സംഘടിപ്പിക്കുന്നു. ദേശീയ പരീക്ഷാ ഏജൻസി (NTA) യാണ് നാളെ രാജ്യവ്യാപകമായി മോക് ഡ്രിൽ സംഘടിപ്പിക്കുമെന്ന് വ്യക്തമാക്കിയത്. മറ്റന്നാള്‍ ( ജൂണ്‍ 21- ഞായറാഴ്ച) ആണ് നീറ്റ് പുനഃപരീക്ഷ നടക്കുന്നത്.
മെയ് 3ന് നടന്ന നീറ്റ്-യുജി പരീക്ഷ ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട ആരോപണങ്ങളെ തുടർന്ന് റദ്ദാക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട അന്വേഷണം സിബിഐ നടത്തി വരികയാണ്. ഈ സാഹചര്യത്തിലാണ് രാജ്യത്തുടനീളമുള്ള പരീക്ഷാ കേന്ദ്രങ്ങളിൽ സുരക്ഷയും ക്രമീകരണങ്ങളും വിലയിരുത്തുന്നതിനായി മോക് ഡ്രിൽ നടത്താൻ എൻടിഎ തീരുമാനിച്ചത്.