Home Blog Page 547

നടൻ വിനായകന് പരുക്കേറ്റു

കൊച്ചി. നടൻ വിനായകൻ ആശുപത്രിയിൽ

ആട് 3 ൻ്റെ ഷൂട്ടിങ്ങിനിടെയുണ്ടായ അപകടത്തെ തുടർന്നാണ് വിനായകനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്

തോൾ എല്ലിന് പരുക്ക് ഏറ്റതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

24 ലക്ഷത്തിലധികം പേരെ ഒഴിവാക്കി സംസ്ഥാനത്തെ എസ്.ഐ.ആർ കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം. 24 ലക്ഷത്തിലധികം പേരെ ഒഴിവാക്കി സംസ്ഥാനത്തെ എസ്.ഐ.ആർ കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. ഇലക്ഷൻ കമ്മീഷൻ വെബ്സൈറ്റ് വഴി കരട് പട്ടികയിൽ പേരുണ്ടോ എന്ന് വോട്ടർമാർക്ക് പരിശോധിക്കാം. കരട് പട്ടികയിൽ പേരില്ലാത്തവർക്ക് ആക്ഷേപങ്ങളും പരാതികളും ഇന്ന് മുതൽ തന്നെ സമർപ്പിക്കാമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു ഖേൽക്കർ അറിയിച്ചു


2025 ഒക്ടോബറിലെ വോട്ടർ പട്ടികയിലുണ്ടായിരുന്ന 2.78 കോടി പേർ.. SIR എന്യൂമറേഷൻ പൂർത്തിയായപ്പോൾ 24.08 ലക്ഷം വോട്ടർമാർ പട്ടികയിൽ നിന്നും പുറത്തായതായി.. ബാക്കി 2,54,42,352 വോട്ടർമാർ പട്ടികയിൽ ഇടം നേടി. ഒഴിവാക്കിയതിൽ 6.49 ലക്ഷം- മരിച്ചവരുടെ പട്ടികയിലും,
6.45 ലക്ഷം പേർ കണ്ടെത്താൻ കഴിയാത്തവർ എന്ന വിഭാഗത്തിലും,
8.16 ലക്ഷം പേർ താമസം മാറിയവർ എന്ന വിഭാഗത്തിലും ഉൾപ്പെട്ടു.. കൂടാതെ 1.36 ലക്ഷം ഒന്നിൽ കൂടുതൽ തവണ പേര് ഉള്ളവരും, ഫോം കൈപ്പറ്റാത്ത മറ്റുള്ളവർ എന്ന വിഭാഗത്തിൽ
1.60 ലക്ഷം പേരെയും ഒഴിവാക്കി.. പരാതികൾ ജനുവരി 22 വരെ സമർപ്പിക്കാം


തീയതി നീട്ടണമെന്നാവശ്യപ്പെട്ട് ചീഫ് സെക്രട്ടറി നൽകിയ കത്ത് തെരഞ്ഞെടുപ്പ് കമ്മീഷൻ തള്ളി..
കരട് പട്ടികയുടെ കോപ്പി ജില്ലാ കളക്ട്രേറ്റുകൾ മുഖേനെ വിവിധ രാഷ്ട്രീയ പാർട്ടികൾക്കും കൈമാറി..
പൊതുജനങ്ങൾക്ക് വെബ്സൈറ്റിൽ പ്രവേശിച്ച്, നിയോജക മണ്ഡലം, ബൂത്ത് അടിസ്ഥാനത്തിലോ, എപിക് നമ്പർ നൽകിയോ പരിശോധിക്കാവുന്നതാണ്. ബൂത്ത് തലത്തിൽ പട്ടികയുടെ പി.ഡി.എഫ് ഡൗൺലോഡ് ചെയ്തും പരിശോധിക്കാം.ഫെബ്രുവരി 21നാണ് അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിക്കുന്നത്

ലക്കിടിയിൽ ടിപ്പർ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരായ അമ്മയും മകളും മരിച്ച കേസിൽ ഡ്രൈവർ റിമാൻഡിൽ

ഒറ്റപ്പാലം. ലക്കിടിയിൽ ടിപ്പർ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരായ അമ്മയും മകളും മരിച്ച കേസിൽ ഡ്രൈവർ റിമാൻഡിൽ.

പാലപ്പുറം പുലിയറ കീർത്തിവീട്ടിൽ മധുസൂദനനെ ആണ് കോടതി റിമാൻഡ് ചെയ്തത്.

ലക്കിടി  മംഗലം നമ്പ്യാർതൊടിയിൽ അനൂപിൻ്റെ ഭാര്യ ശരണ്യ, മകൾ അഞ്ച് വയസുകാരി ആദിശ്രീ എന്നിവർ മരിച്ച കേസിലാണ് നടപടി.

പോരുവഴി മാർ ബസേലിയോസ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് പള്ളിയിൽ പെരുന്നാൾ

ശാസ്താംകോട്ട:പോരുവഴി മാർ ബസേലിയോസ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് പള്ളിയിലെ പള്ളി പെരുനാൾ 25 മുതൽ ജനുവരി 1 വരെ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.24 ന് സന്ധ്യാ നമസ്കാരത്തോടെയാണ് ചടങ്ങുകൾ തുടങ്ങുന്നത്.നവീകരിച്ച ഓഫീസ് മന്ദിരത്തിൻ്റെ കൂദാശയും നടക്കും.25ന് പെരുനാൾ കൊടിയേറ്റ്.26ന് പുതുവർഷ ഒരുക്കധ്യാനം.27ന് സൗജന്യ മെഡിക്കൽ ക്യാമ്പ്.തുടർന്ന് വിമുക്തഭട സംഗമം ‘ഗാനശുശ്രൂഷ,കൺവെൻഷൻ ഉൽഘാടനം.28 ന് ചികിത്സാ സഹായ വിതരണവും അവാർഡ് വിതരണവും. തുടർന്നുള്ള ദിവസങ്ങളിൽ സന്ധ്യാ പ്രാർത്ഥനയും സമർപ്പണ പ്രാർത്ഥനയും നടക്കും.

31 ന് ചെണ്ടമേളത്തിൻ്റെയും വാദ്യമേളങ്ങളുടെയും അകമ്പടിയിൽ റാസഘോഷയാത്ര നടക്കും.ജനുവരി 1ന് ബസേലിയോസ് മാർത്തോമാ മാത്യൂസ് ദ്വിതീയൻ കത്തോലിക്ക ബാവയുടെ കാർമികത്വത്തിൽ പെരുനാളിന് കൊടിയിറങ്ങും.ഇതോടനുബന്ധിച്ച് മെറിറ്റ് അവാർഡ് ചാരിറ്റി വിതരണവും നടക്കുമെന്ന് ഇടവക വികാരി ഫാ.സോളു കോശി രാജു,ട്രസ്റ്റി രാജു ജോർജ്,സെക്രട്ടറി വി.കെ കുരുവിള, പബ്ലിസിറ്റി കമ്മറ്റി കൺവീനർ ബിജു ശാമുവേൽ,പ്രോഗ്രാം കമ്മിറ്റി കൺവീനർ ബെൻസി ബാബു,പ്രോഗ്രാം കമ്മിറ്റിയംഗം വത്സമ്മാ ജോൺ എന്നിവർ പറഞ്ഞു.

സർക്കാരിന് കീഴിലുള്ള തിയേറ്ററുകളിലേക്ക് ജനുവരി മുതൽ കേരള ഫിലിം ചേംബർ സിനിമകൾ നൽകില്ല

കൊച്ചി. സർക്കാരുമായി പൂർണ്ണമായും നിസ്സഹകരിക്കാൻ കേരള ഫിലിം ചേംബർ. സർക്കാരിന് കീഴിലുള്ള തിയേറ്ററുകളിലേക്ക് ജനുവരി മുതൽ സിനിമകൾ നൽകില്ല. ഇന്ന് കൊച്ചിയിൽ ചേർന്ന ഫിലിം ചേംബർ ഭരണസമിതി യോഗത്തിലാണ് തീരുമാനം.  സിനിമയ്ക്ക് വേണ്ടി ഒന്നും ചെയ്യാത്ത സർക്കാരാണെന്ന് ഫിലിം ചേംബർ പ്രസിഡൻറ് അനിൽ തോമസ് ആരോപിച്ചു


സിനിമയ്ക്ക് നൽകുന്ന ഇരട്ട നികുതിയിൽ തട്ടിയാണ് വീണ്ടും കേരള ഫിലിം ചേംബർ ഇടയുന്നത്. വർഷങ്ങളായി ജിഎസ്ടിക്ക് പുറമേ നൽകുന്ന വിനോദ നികുതി ഒഴിവാക്കണമെന്ന കാര്യം സർക്കാറിനോട് ആവശ്യപ്പെടുകയാണ്. സിനിമ കോൺക്ലേവിന് ശേഷം തീരുമാനം ഉണ്ടാകുമെന്നതാണ് മന്ത്രി തലത്തിൽ ഉറപ്പു നൽകിയത്. എന്നാൽ ഇപ്പോഴും സർക്കാർ ഒളിച്ചു കളിക്കുന്നു. ജനുവരി മുതൽ കെഎസ്എഫ്ഡിസി തിയേറ്ററുകൾക്ക് സിനിമ നൽകില്ലെന്ന് ഫിലിം ചേംബർ

ഇത് ആദ്യഘട്ടമുള്ള സൂചന സമരം എന്നും തീരുമാനം ഉണ്ടായില്ലെങ്കിൽ പണിമുടക്കിലേക്ക് പോകുമെന്നും ഇവർ വ്യക്തമാക്കുന്നു. ഈ നിസ്സഹകരണത്തോടുള്ള സർക്കാറിന്റെ സമീപനം നിർണായകമാകും.

ഏഴുപേർക്ക് പുതുജീവനേകി ചിറക്കര സ്വദേശി ഷിബു യാത്രയായി

കൊല്ലം.  അപകടത്തെ തുടർന്ന മസ്തിഷ്ക മരണം സംഭവിച്ച ചാത്തന്നൂർ ചിറക്കര സ്വദേശി ഷിബു ഏഴുപേർക്ക് പുതുജീവനേകി യാത്രയായി. ഷിബുവിന്റെ ഹൃദയം നേപ്പാൾ സ്വദേശിക്കാണ് നൽകിയത്. ഷിബുവിന്റെ സംസ്കാരം ഇന്ന് വീട്ടുവളപ്പിൽ നടന്നു. എറണാകുളം ജനറൽ ആശുപത്രിയിൽ ഹൃദയ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയയായ നേപ്പാൾ സ്വദേശി ദുർഗാ കാമിയുടെ ആരോഗ്യനില തൃപ്തികരം.

ശബരിമലദർശനം കഴിഞ്ഞ് 14-ന് ഉച്ചയോടെ വീട്ടിലെത്തിയ ഷിബു മുടി വെട്ടിക്കാനായി പോയി വരുന്നതിനിടെ രാത്രി ഏഴു മണിയോടെ അപകടം ഉണ്ടായത്.  ബൈക്ക് മറ്റൊരാളെ ഇടിക്കാതിരിക്കാൻ വെട്ടിച്ചു മാറുന്നതിനിടെയാണ് അപകടം. മസ്തിഷ്ക മരണം സംഭവിച്ച ഷിബുവിന്റെ 7 അവയവങ്ങൾ ദാനം നൽകി. ഹൃദയം, കരൾ, വൃക്കകൾ, കണ്ണുകൾ ഉൾപ്പെടെയുള്ള അവയവങ്ങളാണ് ദാനം ചെയ്തത്. ഷിബുവിന്റെ ഭൗതിക ശരീരം രാവിലെ വീട്ടിലെത്തിച്ചപ്പോൾ ബന്ധുക്കളും നാട്ടുകാരും ഉൾപ്പെടെ നിരവധി പേർ അന്തിമോപചാരം അർപ്പിക്കാൻ എത്തി

മാനുഷിക മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച അവയവദാനത്തിലൂടെ സമൂഹത്തിന് വലിയ സന്ദേശമാണ് ഷിബുവും കുടുംബവും നൽകിയതെന്ന് ഒരു നാട് ഒരേ സ്വരത്തിൽ പറയുന്നു


ഷിബുവിന് വീട് വെച്ചതുമായി ബന്ധപ്പെട്ട  കടബാധ്യത തീർക്കുന്നതിന്  സർക്കാരുമായി ആലോചിച്ച് വേണ്ട നടപടികൾ ചെയ്യുമെന്ന് എംഎൽഎ ജയലാൽ പറഞ്ഞു


മൃതദേഹം വീട്ടുവിളപ്പിൽ സംസ്കരിച്ചു. ഷിബുവിന്റെ സഹോദരി പുത്രന്മാർ ചിതയ്ക്ക് തീകൊളുത്തി.  ഹൃദയ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയയായ നേപ്പാൾ സ്വദേശി ദുർഗാ കാമിയുടെ ആരോഗ്യനില തൃപ്തികരമെന്നും, ആശങ്കൾ ഇല്ലന്നും, 72 മണിക്കൂർ നിർണായകമാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു


171 തസ്തികകളിൽ പിഎസ്‌സി വിജ്ഞാപനം; ഫെബ്രുവരി നാലുവരെ അപേക്ഷിക്കാം

തിരുവനന്തപുരം: മരാമത്ത് വകുപ്പിൽ അസിസ്റ്റന്റ് എൻജിനിയർ, വാട്ടർ അതോറിറ്റിയിൽ അസിസ്റ്റന്റ് എൻജിനിയർ, വിവിധ വിഷയങ്ങളിൽ ഹയർസെക്കൻഡറി അധ്യാപകർ, അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ, കമ്പനി/ബോർഡ്/കോർപ്പറേഷനുകളിൽ ടൈപ്പിസ്റ്റ് തുടങ്ങി 171 തസ്തികകളിലേക്ക് വിജ്ഞാപനം തയ്യാറായി.

ഡിസംബർ 31-ന്റെ ഗസറ്റിൽ പ്രസിദ്ധീകരിക്കും. 2026 ഫെബ്രുവരി നാലുവരെ അപേക്ഷിക്കാം.

സർവകലാശാലകളിൽ ഓവർസിയർ, ഹോമിയോ നഴ്സ്, കൃഷിവകുപ്പിൽ മെക്കാനിക്, ഫിറ്റർ, വിവിധ വകുപ്പുകളിൽ ബൈൻഡർ, അച്ചടിവകുപ്പിൽ ടെക്നീഷ്യൻ എന്നിവയ്ക്ക് പുറമേ സ്‌പെഷ്യൽ റിക്രൂട്‌മെന്റ്, എൻസിഎ റിക്രൂട്‌മെന്റ് എന്നിവയ്ക്കും വിജ്ഞാപനമുണ്ട്. ഈ വർഷത്തെ ആകെ വിജ്ഞാപനങ്ങൾ 700 കടക്കും.

സഹകരണമേഖലയിലെ അപ്പെക്‌സ് സൊസൈറ്റികളിൽ പ്യൂൺ/അറ്റൻഡർ, ജയിൽവകുപ്പിൽ വെൽഫെയർ ഓഫീസർ തുടങ്ങി ഏഴു തസ്തികകൾക്ക് ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കാനും പിഎസ്‌സി യോഗം അനുമതിനൽകി.

‘വലതുവശത്തെ കള്ളന്‍’ റിലീസ് തീയതി പുറത്ത്

സംവിധായകന്‍ ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘വലതുവശത്തെ കള്ളന്‍’ റിലീസ് തീയതി പുറത്ത്. ചിത്രം ജനുവരി 30ന് തീയേറ്ററുകളിലെത്തും. ബിജു മേനോന്‍, ജോജു ജോര്‍ജ് എന്നിവരാണ് സിനിമയില്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുക. അരണ്ട വെളിച്ചത്തില്‍ ഇവര്‍ മുഖാംമുഖം നോക്കിയിരിക്കുന്ന വീഡിയോയാണ് ചിത്രത്തിന്റെ റിലീസ് തീയതി അറിയിച്ചു കൊണ്ട് പുറത്തിറക്കിയിരിക്കുന്നത്.

ഓഗസ്റ്റ് സിനിമ, സിനിഹോളിക്‌സ്, ബെഡ്‌ടൈം സ്റ്റോറീസ് തുടങ്ങിയ ബാനറുകളില്‍ ഷാജി നടേശന്‍ നിര്‍മിക്കുന്ന ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് ഡിനു തോമസ് ഈലന്‍ ആണ്. ‘വലതുവശത്തെ കള്ളന്‍’ ഒരു കുറ്റാന്വേഷണ ചിത്രമെന്നാണ് സൂചന. ‘മുറിവേറ്റൊരു ആത്മാവിന്റെ കുമ്പസാരം’ എന്ന ടാഗ് ലൈനോടെയാണ് ചിത്രത്തിന്റെ ടൈറ്റില്‍ ലുക്ക് ആദ്യം പുറത്തിറങ്ങിയിരുന്നത്. ഗുഡ്‌വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സാണ് വിതരണം.

സ്‌ട്രെസ് അഥവാ മാനസിക സമ്മര്‍ദ്ദം കുറയ്ക്കാന്‍ ചെയ്യേണ്ട കാര്യങ്ങള്‍

‘സ്ട്രെസ്’ അഥവാ മാനസിക സമ്മര്‍ദ്ദം എന്നത് ഇന്ന് പലരും അനുഭവിക്കുന്ന ഒരു പ്രശ്നമാണ്. പല കാരണങ്ങള്‍ കൊണ്ടും മാനസിക സമ്മര്‍ദ്ദം ഉണ്ടാകാം. അവയുടെ കാരണം കണ്ടെത്തി പരിഹാരം തേടുക ഏറെ പ്രധാനമാണ്. ഈ പുതുവര്‍ഷത്തില്‍

സ്ട്രെസ് കുറയ്ക്കാന്‍ ചെയ്യേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

  1. ഉറക്കം

ഉറക്കക്കുറവ് എന്നത് മാനസികാരോഗ്യത്തെ ബാധിക്കുന്ന കാര്യമാണ്. അതിനാല്‍ രാത്രി നന്നായി ഉറങ്ങേണ്ടത് ഏറെ പ്രധാനമാണ്. കുറഞ്ഞത് ഏഴ് മുതല്‍ ഒമ്പത് മണിക്കൂര്‍ എങ്കിലും ഉറങ്ങാന്‍ ശ്രമിക്കുക.

  1. വ്യായാമം

പതിവായി വ്യായാമം ചെയ്യുക. സ്ട്രെസ് കുറയ്ക്കാന്‍ വ്യായാമം ജീവിതത്തിന്‍റെ ഭാഗമാക്കുന്നത് നല്ലതാണ്.

  1. യോഗ

യോഗ ചെയ്യുന്നതും മാനസിക സമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കും. അതിനാല്‍ രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ തന്നെ യോഗ ചെയ്യുക.

  1. ആരോഗ്യകരമായ ഭക്ഷണക്രമം

ആരോഗ്യകരമായ ഭക്ഷണം കഴിക്കുന്നതും മാനസിക സമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ സഹായിക്കും.

  1. പാട്ടുകള്‍ കേള്‍ക്കുക

പാട്ടുകള്‍ കേള്‍ക്കുന്നത് മാനസിക സമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ സഹായിക്കും.

  1. സുഹൃത്തുക്കള്‍, ബന്ധുക്കള്‍

സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും നല്ലൊരു ബന്ധം നിലനിർത്തുന്നതും മാനസിക സമ്മര്‍ദ്ദത്തെ നിയന്ത്രിക്കാന്‍ ഏറെ സഹായിക്കും.

  1. സോഷ്യല്‍ മീഡിയ, മൊബൈല്‍ ഫോണ്‍

സോഷ്യല്‍ മീഡിയ, മൊബൈല്‍ ഫോണ്‍ എന്നിവയുടെ അമിത ഉപയോഗം കുറയ്ക്കുക.

  1. മദ്യപാനം, പുകവലി

മദ്യപാനം, പുകവലി തുടങ്ങിയവ ഒഴിവാക്കുന്നത് മാനസിക സമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ സഹായിക്കും.

  1. മനശാസ്ത്ര വിദഗ്ധനെ സമീപിക്കുക

ആവശ്യമെങ്കില്‍ ഒരു മനശാസ്ത്ര വിദഗ്ധനെ സമീപിക്കുന്നതും നല്ലതാണ്.

അഴിമതിക്കേസ്; ജയിൽ ഡിഐജി വിനോദ് കുമാറിന് സസ്പെൻഷൻ

തിരുവനന്തപുരം: അഴിമതിക്കേസിൽ പ്രതിയായിരുന്ന ജയിൽ ഡിഐജി വിനോദ് കുമാറിനെ സസ്പെൻഡ് ചെയ്തു. ഇയാൾക്കെതിരെ റിപ്പോർട്ട് നൽകി നാല് ദിവസത്തിന് ശേഷമാണ് നടപടി ഉണ്ടായിരിക്കുന്നത്. തടവുകാരനിൽ നിന്നും കൈക്കൂലി വാങ്ങിയതിന് ഡിഐജി വിനോദ് കുമാറിനെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നു. അതോടൊപ്പം തന്നെ അനധികൃത സ്വത്ത് സമ്പാദനത്തിലും ഇയാൾക്കെതിരെ അന്വേഷണം ആരംഭിച്ചിരുന്നു.