26.5 C
Kollam
Friday 18th September, 2026 | 09:23:55 AM
Home News Kerala കേരളം ആര് ഭരിക്കും…. എക്‌സിറ്റ് പോളുകളുടെ ഫലങ്ങള്‍ നാളെ

കേരളം ആര് ഭരിക്കും…. എക്‌സിറ്റ് പോളുകളുടെ ഫലങ്ങള്‍ നാളെ

നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന് ദിവസങ്ങള്‍ മാത്രം ബാക്കിയുള്ളപ്പോള്‍ എക്‌സിറ്റ് പോളുകളുടെ ഫലങ്ങള്‍ നാളെ വൈകിട്ട് 6.30 മുതല്‍ പുറത്ത് വിടും. ഭരണം തങ്ങള്‍ക്കെന്ന ഉറച്ച വിശ്വാസത്തിലാണ് എല്‍.ഡി.എഫും യു.ഡി.എഫും. നിയമസഭയില്‍ അക്കൗണ്ടില്ലാത്ത ബി.ജെ.പി, രണ്ടോ അതിലധികമോ സീറ്റ് നേടുമെന്ന് ഉറപ്പിക്കുന്നു.
എല്‍.ഡി.എഫ് മൂന്നാമതും ഭരണത്തിലെത്തിയാല്‍ പഴയ ബംഗാള്‍ പ്രതാപത്തിന്റെ പ്രതിഫലനമാവും. മറിച്ചാണെങ്കില്‍ ഇടത് പക്ഷത്തിന് തുടര്‍ ഭരണം ലഭിച്ചതിന്റെ ദുഷിപ്പായി വിലയിരുത്തപ്പെടും. 75 നും 80 നും ഇടയില്‍ സീറ്റാണ് എല്‍.ഡി.എഫ് പ്രതീക്ഷ. 85 സീറ്റുവരെയാണ് യുഡിഎഫ് പ്രതീക്ഷിക്കുന്നത്. നൂറിലേറെ സീറ്റ് കിട്ടിയില്ലെങ്കില്‍ രാഷ്ട്രീയ വനവാസത്തിന് പോകുമെന്ന പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ പ്രഖ്യാപനം അന്തരീക്ഷത്തിലുണ്ട്.. നേരിയ മാര്‍ജിനില്‍ അധികാരം കിട്ടിയാല്‍ വിജയത്തിന്റെ സൂത്രധാരനെന്ന നിലയ്ക്ക് സതീശന് വനവാസമൊഴിവാക്കാം. തോറ്റമ്പിയാല്‍ ഏറ്റവുമധികം പഴി കേള്‍ക്കേണ്ടി വരുന്നതും അദ്ദേഹം തന്നെ. നേമത്തും കഴക്കൂട്ടത്തും ബി.ജെ.പി വിജയം ഉറപ്പിക്കുന്നു. നാളത്തെ എക്‌സിറ്റ് പോള്‍ ഫലങ്ങളിലാണ് ഇപ്പോള്‍ എല്ലാവരുടെയും കണ്ണ്. എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ക്ക് കൃത്യതയില്ലെങ്കിലും വോട്ടര്‍മാരുടെ മനസ് എങ്ങോട്ടാണെന്ന് സൂചന അത് നല്‍കാറുണ്ട്.