Home Blog Page 546

ഭാര്യയെ സംശയം, ഒന്നര വർഷമായി പിരിഞ്ഞ് ജീവിക്കുന്നു; ഡിവോഴ്സ് നോട്ടീസ് അയച്ച യുവതിയെ വെടിവെച്ച് കൊന്ന് ഭർത്താവ്

ബെംഗളൂരു: ഡിവോഴ്സ് നോട്ടീസ് അയച്ചതിന് ഭാര്യയെ വെടിവച്ച് കൊന്നു. ബെംഗളൂരു ബസവേശ്വര നഗറിലാണ് ക്രൂരമായ സംഭവം നടന്നത്. യൂണിയൻ ബാങ്ക് അസിസ്റ്റന്‍റ് മാനേജർ ഭുവനേശ്വരിയാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് ശേഷം ഭർത്താവ് ബാലമുരുകൻ പൊലീസിൽ കീഴടങ്ങി.

ബാലമുരുകൻ അഞ്ച് റൗണ്ട് വെടിവച്ചതായി പൊലീസ് പറയുന്നു. തോക്ക് എവിടെ നിന്ന് കിട്ടി എന്നതില്‍ അന്വേഷണം നടക്കുകയാണ്. മുൻ സോഫ്ട്‍വെയർ എഞ്ചിനീയറാണ് ബാലമുരുകൻ. ഇയാൾക്ക് ഭാര്യയെ സംശയമായിരുന്നെന്നാണ് പൊലീസ് പറയുന്നത്. കഴിഞ്ഞ ഒന്നര കൊല്ലമായി ഇരുവരും പിരിഞ്ഞ് കഴിയുകയായിരുന്നു.

‘ഇനി മേയർ സ്ഥാനത്തേക്കില്ല, മാനദണ്ഡങ്ങൾ ലംഘിക്കപ്പെട്ടു എന്ന പരാതിയുണ്ട്’; കടുത്ത അതൃപ്തിയിൽ ദീപ്തി മേരി വർഗീസ്

കൊച്ചി: മേയർ സ്ഥാനം കൈവിട്ട് പോയതിന് പിന്നാലെ കടുത്ത അതൃപ്തിയുമായി ദീപ്തി മേരി വർഗീസ്. ഇനി മേയർ സ്ഥാനത്തേക്കില്ല എന്നാണ് ദീപ്തിയുടെ നിലപാട്. കൊച്ചി മേയർ ആകാം എന്ന് കരുതിയല്ല താൻ രാഷ്ട്രീയപ്രവർത്തനം തുടങ്ങിയതെന്നും കെപിസിസി മാനദണ്ഡങ്ങൾ ലംഘിക്കപ്പെട്ടു എന്ന പരാതി തനിക്കുണ്ട്. കൂടുതൽ കൗൺസിലർമാരുടെ പിന്തുണ തനിക്ക് ഉണ്ടായിരുന്നു. എന്നാൽ രഹസ്യ ബാലറ്റ് വേണമെന്ന ആവശ്യം നിരസിക്കപ്പെട്ടു.

തുല്യ വോട്ടുകൾ വന്നാൽ രണ്ടു ടേം വേണമെന്നായിരുന്നു കെപിസിസി നിർദേശം. എന്നാൽ കൂടുതൽ വോട്ടുകൾ കിട്ടിയെന്ന് പറയുന്ന ആളല്ല മേയറായത്. ഒരു സ്ഥാനവും ആരും തനിക്ക് വാഗ്ദാനം ചെയ്തിട്ടില്ല. അങ്ങനെ സ്ഥാനം പ്രതീക്ഷിച്ച് പാർട്ടിയിൽ നിൽക്കുന്ന ആളല്ല താൻ. രാഷ്ട്രീയപ്രവർത്തനവും സംഘടനാ ചുമതലകളുമായി മുന്നോട്ടു പോകും എന്നും ദീപ്തി മേരി വർഗീസ് പ്രതികരിച്ചു.

മേയര്‍ സ്ഥാനത്തെ ചൊല്ലി ഉയര്‍ന്ന അഭിപ്രായ ഭിന്നതയില്‍ പുകയുകയാണ് കോണ്‍ഗ്രസ്. ദീപ്തി മേരി വര്‍ഗീസിന് മേയര്‍ സ്ഥാനം നിഷേധിച്ച നടപടിക്കെതിരെ കടുത്ത പ്രതിഷേധത്തിലാണ് എറണാകുളം ജില്ലയിലെ ഒരു വിഭാഗം നേതാക്കള്‍. കെപിസിസി സർക്കുലർ തെറ്റിച്ചാണ് മേയറെ തീരുമാനിച്ചതെന്ന് ദീപ്തി മേരി വർഗീസ് ഇന്നലെ ആരോപിച്ചിരുന്നു. കോർ കമ്മറ്റി കൂടുമെന്ന് പറഞ്ഞ് പറ്റിച്ചു. നാലരക്ക് യോഗം വിളിച്ചു. എന്നാൽ 3.50 ന് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു. കെപിസിസിയുടെ നിരീക്ഷകൻ എത്തി കൗൺസിലർമാരെ കേൾക്കണം എന്നാണ് സർക്കുലറിൽ ഉള്ളത്. ഗ്രൂപ്പ് നേതാക്കളായ ഡൊമിനിക് പ്രസന്റേഷനും എൻ വേണുഗോപാലുമാണ് കൗൺസിലർമാരെ കേട്ടത്. അവർ പുറത്ത് പറഞ്ഞ കണക്ക് അവിശ്വസനീയമെന്നും ദീപ്തി മേരി വര്‍ഗീസ് പ്രതികരിച്ചു.

അതേസമയം, കെപിസിസി ജനറൽ സെക്രട്ടറി എം ആര്‍ അഭിലാഷും ദീപ്തിയെ വെട്ടിയതില്‍ അതൃപ്തി പരസ്യമാക്കി. ദീപ്തി മേരി വർഗീസിനെ മേയർ സ്ഥാനത്തുനിന്ന് വെട്ടിയ നടപടിയിൽ പ്രതിപക്ഷ നേതാവിനെതിരെയാണ് എം ആർ അഭിലാഷ് വിമർശനം ഉന്നയിച്ചത്. കെപിസിസി മാനദണ്ഡങ്ങൾ എന്തുകൊണ്ട് ലംഘിക്കപ്പെട്ടു എന്ന് പ്രതിപക്ഷ നേതാവും ഡിസിസി പ്രസിഡണ്ടും പറയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ചിലരുടെ വ്യക്തി താൽപര്യങ്ങളാണ് മേയർ തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചത്. കെപിസിസി ജനറൽ സെക്രട്ടറിക്ക് ദേശാഭിമാനി പത്രത്തിൻ്റെ വില പോലും നൽകിയില്ലെന്നും അഭിലാഷ് പ്രതികരിച്ചു.

റെയിൽവേ ട്രാക്കിൽ റീൽസ് ചിത്രീകരണം: ട്രെയിൻ ഇടിച്ച് രണ്ട് കൗമാരക്കാർ മരിച്ചു

മധ്യപ്രദേശിലെ ദേവാസ് നഗരത്തിൽ റെയിൽവേ ട്രാക്കിൽ റീൽസ് നിർമ്മിക്കുന്നതിനിടെ പാസഞ്ചർ ട്രെയിൻ ഇടിച്ച് രണ്ട് കൗമാരക്കാർ മരിച്ചു.


ബിരാഖേഡി റെയിൽവേ ക്രോസിംഗിന് സമീപമുള്ള ട്രാക്കിൽ ചൊവ്വാഴ്ചയാണ് അപകടം. അലോക്, സണ്ണി യോഗി എന്നിങ്ങനെ 16 വയസ്സുള്ള രണ്ട് കുട്ടികളാണ് കൊല്ലപ്പെട്ടത്. രണ്ടു പേരും സംഭവസ്ഥലത്ത് തന്നെ മരിച്ചുവെന്ന് ഇൻഡസ്ട്രിയൽ ഏരിയ പോലീസ് പറഞ്ഞു.


രണ്ട് ആൺകുട്ടികളും ചേർന്ന് വളരെക്കാലമായി സോഷ്യൽ മീഡിയയിൽ റീൽസ് നിർമ്മിക്കുന്നുണ്ട്. നാട്ടുകാർക്കിടയിൽ അറിയപ്പെടുന്നവരാണ്. പുതിയ റീൽ നിർമ്മിക്കുന്നതിന്റെ ഭാഗമായി ട്രാക്കിൽ ചിത്രീകരണം നടത്തുകയായിരുന്നു. ഇരു ട്രാക്കിലും ട്രെയിൻ വരുമ്പോഴായിരുന്നു ചിത്രീകരണം. എന്നാൽ എതിർ വശത്ത്   ഇൻഡോർ-ബിലാസ്പൂർ ട്രെയിൻ കുതിച്ച് വരുന്നത് ഇവരുടെ ശ്രദ്ധയിൽപ്പെട്ടില്ല.

എന്റെ പൊന്നേ!…. ഇത് എങ്ങോട്ടാണ്….

സംസ്ഥാനത്ത് ഒരു ലക്ഷം കടന്ന സ്വര്‍ണവില റെക്കോര്‍ഡുകള്‍ ഭേദിച്ചുള്ള കുതിപ്പ് തുടരുന്നു. ഇന്ന് പവന് 280 രൂപയാണ് വര്‍ധിച്ചത്. 1,01,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 35 രൂപയാണ് വര്‍ധിച്ചത്. 12,735 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഇന്നലെയാണ് സ്വര്‍ണവില ആദ്യമായി ഒരു ലക്ഷം കടന്നത്. പണിക്കൂലിയും നികുതിയും കൂടി ചേരുമ്പോള്‍ വില ഇനിയും ഉയരും.
ഇന്നലെ പവന് 1760 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില ഒരു ലക്ഷം കടന്നത്. ഈ മാസത്തിന്റെ തുടക്കത്തില്‍ 95,680 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. 9ന് 94,920 രൂപയായി ഇടിഞ്ഞ് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തിയ സ്വര്‍ണവില പിന്നീടുള്ള ദിവസങ്ങളില്‍ വില ഉയരുന്നതാണ് ദൃശ്യമായത്.

ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റ് ജീവനക്കാരി കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിൽ

കണ്ണൂര്‍: തിരുവനന്തപുരം ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റ് ജീവനക്കാരി കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിൽ. കണ്ണൂർ ചെണ്ടയാട് സ്വദേശി മഞ്ജിമ പി.രാജുവാണ് പിടിയിലായത്. പറശ്ശിനിക്കടവ് സ്വദേശിയുടെ പരാതിയെ തുടർന്നായിരുന്നു അറസ്റ്റ്. തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ വെച്ച് 6000 രൂപ വാങ്ങുന്നതിനിടെയാണ് പിടികൂടിയത്.

റോഡരികില്‍ ബ്ലേഡും സ്ട്രോയും ഉപയോഗിച്ചുള്ള യുവ ഡോക്ടർമാരുടെ രക്ഷാദൗത്യം വിഫലം… കൊല്ലം സ്വദേശി ലിനു മരണത്തിന് കീഴടങ്ങി

കൊച്ചി: വാഹനാപകടത്തിൽപ്പെട്ട് ഗുരുതരമായി പരിക്കേറ്റ യുവാവിന് മൂന്ന് യുവ ഡോക്ടർമാർ അടിയന്തര വൈദ്യസഹായം നൽകിയ യുവാവ് മരിച്ചു. പത്താനാപുരം സ്വദേശി വി.ഡി ലിനു(40) ആണ് മരണത്തിന് കീഴടങ്ങിയത്. എറണാകുളം ഉദയംപേരൂരിൽ ഞായറാഴ്ച രാത്രി എട്ടരയോടെയാണ് ഉദയംപേരൂർ വലിയകുളത്ത് ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് മൂന്നുപേർക്ക് പരിക്കേറ്റത്. ഇതില്‍ ലിനുവിന് ഗുരുതരമായി പരിക്കേറ്റിരുന്നു. രക്തം വാര്‍ന്ന് ശ്വാസമെടുക്കാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു ലിനു. ഈ സമയം അതുവഴി യാത്രചെയ്തിരുന്ന ഡോക്ടർമാരാണ് ലിനുവിന് അടിയന്തര വൈദ്യസഹായം നൽകി ആശുപത്രിയിലെത്തിച്ചത്. എന്നാൽ തുടർ ചികിത്സക്കിടെയാണ് ലിനു മരണത്തിന് കീഴടങ്ങിയത്.

റോഡരികിൽ മൊബൈൽ ഫ്‌ളാഷ് ലൈറ്റുകളുടെ വെട്ടത്തിലായിരുന്നു ബ്ലേഡും സ്‌ട്രോയും ഉപയോഗിച്ച് എറണാകുളം ഇന്ദിരാഗാന്ധി ഹോസ്പിറ്റലിലെ ഡോ.തോമസ് പീറ്റർ, ഭാര്യ ഡോ.ദിദിയ, കോട്ടയം മെഡിക്കൽ കോളേജിലെ കാർഡിയോവാസ്‌കുലർ തൊറാസിക് സർജൻ ഡോ.മനൂപ് എന്നിവർ ചേർന്ന് ലിനുവിന്റെ കഴുത്തിൽ മുറിവുണ്ടാക്കി ശ്വാസനാളത്തിലേക്ക് ചെറിയ പ്ലാസ്റ്റിക് സ്‌ട്രോ കടത്തി ശ്വസനം വീണ്ടെടുത്തിരുന്നത്.ഉടൻ തന്നെ എറണാകുളത്തെ ആശുപത്രിയിലെത്തിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇന്നലെ ഉച്ചയോടെ ലിനു മരിക്കുകയായിരുന്നു.

പികെ ശ്രീമതി ടീച്ചറുടെ ബാഗും ഫോണും മോഷണം പോയി

കൊൽക്കൊത്ത. പികെ ശ്രീമതി ടീച്ചറുടെ ബാഗും ഫോണും മോഷണം പോയി

മഹിളാ അസോസിയേഷൻ സമ്മേളനത്തിന് ബിഹാറിലേക്ക് പോകും വഴിയാണ് മോഷണം

കൊൽക്കത്തയിൽ നിന്ന് സമ്മേളനത്തിന് ബീഹാറിലെ സമസ്തിപൂരിലേക്ക് ട്രെയിനിൽ പോകുമ്പോഴാണ് മോഷണം

ബാഗ്, മൊബൈൽഫോൺ, പണം, ഐഡൻ്റിറ്റി കാർഡുകൾ ഉൾപ്പെടെ എല്ലാം മോഷണം പോയി

ദൽസിംഗ്സാരായി റെയിൽവേ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്

വീണ്ടും ആകാശ വിപ്ലവം തീർത്ത്
ചരിത്രം കുറിച്ച് ഐഎസ്ആർഒ

ശ്രീഹരിക്കോട്ട. വീണ്ടും ആകാശ വിപ്ലവം തീർത്ത്
ചരിത്രം കുറിച്ച് ഐഎസ്ആർഒ . മാർക്ക് ത്രീ വിക്ഷേപണം വിജയകരം

അമേരിക്കയുടെ
ബ്ലൂബേർഡ് ബ്ളോക്ക് ടു ഭ്രമണപഥത്തിൽ
മാർക്ക് ത്രീയുടെ ഏറ്റവും ഭാരമേറിയ ദൗത്യം
ദൗത്യം വിജയകരമെന്ന് ഐ എസ് ആർ ഒ ചെയർമാൻ ഡോ വി നാരായണൻ
മാർക്ക് ത്രീയുടെ തുടരെയുള്ള വിജയങ്ങൾ
അഭിമാന നേട്ടം.മാർക്ക് ത്രീയുടെത്
100 ശതമാനം സക്സസ് റേറ്റ്

ഇന്നു രാവിലെ 8.55ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്നുമാണ് വിക്ഷേപണം നടന്നത്

ലോകത്തെവിടെയും സ്മാർട്ട്ഫോണുകളിലേക്ക് നേരിട്ട്  ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് എത്തിക്കാൻ ലക്ഷ്യമിട്ടുള്ളതാണ് ഉപഗ്രഹം.

അമേരിക്കൻ കമ്പനിയായ  എ എസ് ടി സ്പേസ് മൊബൈൽ വികസിപ്പിച്ചെടുത്തതാണ്  ഉപഗ്രഹം.

ഐഎസ്ആർഒ ഇതുവരെ വിക്ഷേപിച്ചിട്ടുള്ള ഏറ്റവും ഭാരമേറിയ വിദേശ ഉപഗ്രഹങ്ങളിൽ ഒന്നാണ് ബ്ലൂബേഡ് ബ്ലോക്ക്-ടു.

ശബരിമല സ്വർണ്ണക്കൊള്ള മുൻകൂർ ജാമ്യം തേടി കെ.പി ശങ്കർദാസും എൻ.വിജയകുമാറും

തിരുവനന്തപുരം. ശബരിമല സ്വർണ്ണക്കൊള്ള, മുൻകൂർ ജാമ്യം തേടി കെ.പി ശങ്കർദാസും എൻ.വിജയകുമാറും

ഇരുവരും കൊല്ലം വിജിലൻസ് കോടതിയിൽ അപേക്ഷ സമർപ്പിച്ചു.

എ.പത്മകുമാർ പ്രസിഡൻ്റായിരുന്ന
ബോർഡിൽ ഇരുവരും അംഗങ്ങളായിരുന്നു

കേസിൽ ബോർഡിലെ എല്ലാ അംഗങ്ങൾക്കും തുല്യഉത്തരവാദിത്തം ഉണ്ടെന്ന് ഹൈക്കോടതി നിരീക്ഷിച്ചിരുന്നു

ശങ്കർദാസിലേക്കും വിജയകുമാറിലേക്കും അന്വേഷണം
എത്താത്തതിൽ എസ്ഐടിയെ ഹൈക്കോടതി വിമർശിച്ചിരുന്നു

അറസ്റ്റിന് സാധ്യത തെളിഞ്ഞതോടെയാണ് ഇരുവരുടെയും
മുൻകൂർ ജാമ്യ നീക്കം.

അതിനിടെ ഉണ്ണികൃഷ്ണൻ പോറ്റിയെയും, സുധീഷ് കുമാറിനെയും എസ് ഐ ടി  വീണ്ടും ചോദ്യം ചെയ്തു

ഗോവർദ്ധൻ്റെയും , പങ്കജ് ദണ്ഡാരിയുടെയും മൊഴിയുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യ.

സ്വർണ്ണക്കടത്തിന് പിന്നിലെ മറ്റുള്ളവരുടെ വിവരങ്ങളാണ് ഉണ്ണികൃഷ്ണൻ പോറ്റിയിൽ നിന്ന് തേടിയത്

തിരുവനന്തപുരം ജയിൽ എത്തിയായിരുന്നു എസ് ഐ ടി യുടെ ചോദ്യം ചെയ്യൽ.

മാനത്തെ പ്രതിസന്ധി, മാനം പോകാതിരിക്കാൻ പുതിയ വിമാന കമ്പനികൾക്ക്‌  അനുമതി

ഡെൽഹി. ഇന്ത്യയുടെ അഭിമാനം മാനത്താക്കിയ ഇൻഡിഗോ പ്രതിസന്ധിക്കിടെ 2 പുതിയ വിമാന കമ്പനികൾ ക്ക്‌ കൂടി അനുമതി.

അൽ ഹിന്ദ് എയർ, ഫ്ലൈഎക്സ്പ്രസ്  എന്നീ കമ്പനികൾക്കാണ്   അനുമതി  ലഭിച്ചത്.


കഴിഞ്ഞ ആഴ്ചയാണ്  രണ്ടു കമ്പനികൾക്കും DGCA യുടെ അനുമതി ലഭിച്ചത്.

ശംഖ് എയർ, അൽ ഹിന്ദ് എയർ, ഫ്ലൈഎക്സ്പ്രസ്  എന്നീ മൂന്ന് പുതിയ കമ്പനികളുടെ മേധാവികൾ കേന്ദ്ര വ്യോമയാന മന്ത്രി കെ രാം മോഹൻ നായിഡുവുമായി കൂടിക്കാഴ്ച നടത്തി.


മേഖലയിലെക്ക്‌ കൂടുതൽ എയർലൈനുകളെ  പ്രോത്സാഹിപ്പിക്കാൻ ആണ് ലക്ഷ്യം വക്കുന്നത് എന്ന് കേന്ദ്ര സർക്കാർ.