തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചു. മുന്‍ എംഎല്‍എ കെ എസ് ശബരീനാഥനെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി തെരഞ്ഞെടുത്തു. ശബരിനാഥനാണ് കോണ്‍ഗ്രസിന്റെ മേയര്‍ സ്ഥാനാര്‍ത്ഥി. കവടിയാര്‍ വാര്‍ഡില്‍ നിന്നാണ് ശബരിനാഥന്‍ നഗരസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.
ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തേക്ക് കോണ്‍ഗ്രസിലെ മേരി പുഷ്പവും മത്സരിക്കും. കുന്നുകുഴി ഡിവിഷനില്‍ നിന്നുള്ള കൗണ്‍സിലറാണ്. എകെജി സെന്റര്‍ സ്ഥിതി ചെയ്യുന്ന വാര്‍ഡില്‍ മുന്‍ കൗണ്‍സിലര്‍ സിപിഎമ്മിലെ ഐ പി ബിനുവിനെ പരാജയപ്പെടുത്തിയാണ് മേരി പുഷ്പം നഗരസഭയിലെത്തിയത്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിലും മേരി പുഷ്പമാണ് വിജയിച്ചിരുന്നത്.
നഗരസഭയില്‍ രാഷ്ട്രീയ പോരാട്ടം കടുത്ത സാഹചര്യത്തിലാണ് ശക്തമായ സ്ഥാനാര്‍ത്ഥികളെ തന്നെ അണിനിരത്താന്‍ കോണ്‍ഗ്രസ് തീരുമാനിച്ചത്. കോര്‍പ്പറേഷന്‍ മേയര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഇടതുമുന്നണിയും തീരുമാനിച്ചിട്ടുണ്ട്. പുന്നക്കാമുഗള്‍ വാര്‍ഡില്‍ നിന്നും വിജയിച്ച ആര്‍ പി ശിവജിയെ മേയര്‍ സ്ഥാനാര്‍ത്ഥിയാക്കാനാണ് സിപിഎം തീരുമാനം.
101 വാര്‍ഡുകളുള്ള തിരുവനന്തപുരം കോര്‍പറേഷനില്‍ 50 സീറ്റുകള്‍ ബിജെപി നേടി. കേവല ഭൂരിപക്ഷത്തിന് ഒരു സീറ്റ് മാത്രമാണ് കുറവുള്ളത്. 29 സീറ്റ് മാത്രമാണ് കോര്‍പറേഷനില്‍ ഇത്തവണ എല്‍ഡിഎഫിന് നേടാനായത്. യുഡിഎഫിന് 19 സീറ്റും ലഭിച്ചു. രണ്ട് സ്വതന്ത്രരും വിജയിച്ചിട്ടുണ്ട്. ബിജെപിയുടെ മേയര്‍ സ്ഥാനാര്‍ത്ഥിയെ സംബന്ധിച്ച് പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ചകള്‍ തുടരുകയാണ്.
തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ തെരഞ്ഞെടുപ്പ്; ശബരിനാഥ് കോണ്‍ഗ്രസിന്റെ മേയര്‍ സ്ഥാനാര്‍ത്ഥി
എം.ഡി.എം.എയുമായി രണ്ട് യുവാക്കള്‍ പിടിയില്‍
കരുനാഗപ്പള്ളി. വില്‍പ്പനയ്ക്കായി എത്തിച്ച എം.ഡി.എം.എ യുമായി യുവാക്കള്‍ അറസ്റ്റില്‍. ഓച്ചിറ, മേമന, കോലെടുത്ത് വീട്ടില്‍ മോഹനന്‍ മകന്‍ മുകേഷ്(34), ഓച്ചിറ, പായിക്കുഴി, മേന വീട്ടില്‍ തെക്കതില്‍, സൈനുദ്ദീന്‍ ഷിഹാബ്(40) എന്നിവരെയാണ് ഓച്ചിറ പോലീസും കരുനാഗപ്പള്ളി എസിപി പ്രദീപ്കുമാറിന്റെ നേതൃത്വത്തിലുള്ള സബ്ബ് ഡിവിഷന്‍ ഡാന്‍സാഫ് സംഘവും ചേര്‍ന്ന് പിടികൂടിയത്.

ക്രിസ്മസ് പുതുവത്സരാഘോഷ രാവുകള്‍ ലഹരി മുക്തമാക്കുന്നതിന്റെ ഭാഗമായി പോലീസ് നടത്തിയ പരിശോധനയിലാണ് ഓച്ചിറ മേമനയില്‍ നിന്നും 12.860 ഗ്രാം എം.ഡി.എം.എ യുമായി ഇവര്‍ പിടിയിലായത്. പ്രതികള്‍ അന്യസംസ്ഥാനങ്ങളില്‍ നിന്നും ലഹരി മരുന്ന് കടത്തിക്കൊണ്ട് വന്ന് യുവാക്കള്‍ക്ക് വിതരണം ചെയ്യുന്നതായി ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇവര്‍ പോലീസ് നിരീക്ഷണത്തിലായിരുന്നു. ഇന്ന് രാവിലെ ഓച്ചിറ കല്ലൂര്‍മുക്കില്‍ വച്ച് പോലീസും ഡാന്‍സാഫും ചേര്‍ന്ന് നടത്തിയ പരിശോധനയില്‍ ഇവര്‍ എത്തിയ കാറില്‍ നിന്നും എം.ഡി.എം.എ കണ്ടെടുക്കുകയായിരുന്നു. ഓച്ചിറ ഇന്‍സ്‌പെക്ടര്‍ സുജാതന്‍ പിള്ളയുടെ നേതൃത്വത്തില്‍ ഓച്ചിറ പോലീസും എസ്.ഐ കണ്ണന്റെ നേതൃത്വത്തിലുള്ള ഡാന്‍സാഫ് ടീം അംഗങ്ങളും ചേര്‍ന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
പക്ഷിപ്പനി മറ്റു ഫാമുകളിലേക്ക് പടരുന്നില്ല എന്നത് ഉറപ്പാക്കുന്നുണ്ട് എന്ന് മന്ത്രി വീണാ ജോർജ്ജ്
തിരുവനന്തപുരം. ആലപ്പുഴ കോട്ടയം ജില്ലകളിൽ ചില മേഖലയിൽ കണ്ടെത്തിയ പക്ഷിപ്പനി മറ്റു ഫാമുകളിലേക്ക് പടരുന്നില്ല എന്നത് ഉറപ്പാക്കുന്നുണ്ട് എന്ന് മന്ത്രി വീണാ ജോർജ്ജ്
വ്യത്യസ്ത ഇടങ്ങളിലാണ് പക്ഷിപ്പനി റിപ്പോർട്ട് ചെയ്തത് .പക്ഷികളെ കൈകാര്യം ചെയ്യുന്നവർ സൂക്ഷിക്കേണ്ടതുണ്ട്
അസ്വാഭാവികമായി എന്തെങ്കിലും ഉണ്ടെങ്കിൽ റിപ്പോർട്ട് ചെയ്യണം
മൃഗസംരക്ഷണ വകുപ്പ് മറ്റ് പക്ഷികളിലേക്ക് പകരുന്നില്ല എന്നത് ഉറപ്പാക്കുന്നുണ്ട്
അസ്വാഭാവികമായ എന്തെങ്കിലും ഉണ്ടെങ്കിൽ അതു ഉടനെ റിപ്പോർട്ട് ചെയ്യണം
ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ വഴി ബോധവൽക്കരണ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്
സാമ്പിൾ പരിശോധിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്
പക്ഷിപ്പനി മനുഷ്യരിലേക്ക് വ്യാപിക്കാതിരിക്കാനുള്ള മുന്നൊരുക്കങ്ങൾ നടത്തിയിട്ടുണ്ട്
പ്രാദേശികതലത്തിൽ ആരോഗ്യ പ്രവർത്തകർ ബോധവാന്മാരാക്കും
ഗുരുതരമായി ന്യൂമോണിയ ബാധിച്ച ആളുകളുടെ സാമ്പിളുകൾ എടുത്ത് പരിശോധിക്കും
ഫാമുകളിൽ ഉള്ളവർക്ക് പ്രതിരോധ മരുന്നുകൾ നൽകും.
അതേസമയം രോഗബാധ കർഷകരെ വലിയ ആശങ്കയിലാക്കിയിരിക്കയാണ്
തീവ്രത പോരാ,പി ടി കുഞ്ഞുമുഹമ്മദിന്റെ അറസ്റ്റ് രേഖപ്പെടുത്തി, വിട്ടു
തിരുവനന്തപുരം. ചലച്ചിത്ര പ്രവർത്തകയെ അപമാനിച്ച സംഭവം
സംവിധായകൻ പിടി കുഞ്ഞുമുഹമ്മദിന്റെ അറസ്റ്റ് രേഖപ്പെടുത്തി
ഇന്നലെയാണ് വിളിച്ചുവരുത്തി അറസ്റ്റ് രേഖപ്പെടുത്തിയത് .
അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം വിട്ടയച്ചു
എല്ലാ രണ്ടാം ശനിയാഴ്ചയും ഹാജരാകണം
ചോദ്യം ചെയ്യലിൽ പിടി കുഞ്ഞുമുഹമ്മദ് കുറ്റം നിഷേധിച്ചു . ചലച്ചിത്ര പ്രവർത്തകയെ അപമാനിച്ചിട്ടില്ല
അങ്ങനെയൊരു സംഭവം ഉണ്ടായിട്ടില്ലെന്നും പിടി കുഞ്ഞുമുഹമ്മദ്
സീനിയർ സിവിൽ പൊലീസ് ഓഫീസർ ഉമേഷ് വള്ളിക്കുന്നിനെ പിരിച്ചുവിട്ടു
പത്തനംതിട്ട. അച്ചടക്ക ലംഘനം,സീനിയർ സിവിൽ പൊലീസ് ഓഫീസർ ഉമേഷ് വള്ളിക്കുന്നിനെ പിരിച്ചുവിട്ടു
പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിയാണ് പിരിച്ചുവിടാൻ ഉത്തരവിട്ടത്
പോലീസ് സേനയിലെ ചില നടപടികൾക്കും ഉദ്യോഗസ്ഥർക്കും എതിരെ ഉമേഷ് വിമർശനമുന്നയിച്ചിരുന്നു
ഡിഐജിക്ക് അപ്പീൽ നൽകുമെന്നും ട്രൈബ്യൂണലിനെ സമീപിക്കുമെന്നും ഉമേഷ് പറഞ്ഞു
ആറന്മുള പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനായിരുന്നു ഉമേഷ് വള്ളിക്കുന്ന്
വയോധികയെ കെട്ടിയിട്ട് സ്വർണം കവർന്നു; കൊച്ചുമകനും സുഹൃത്തും അറസ്റ്റിൽ
ഇടുക്കി രാജകുമാരിയിൽ വയോധികയെ കെട്ടിയിട്ട് സ്വർണം കവർന്ന കേസിൽ വയോധികയുടെ മകളുടെ മകനും ഇയാളുടെ സുഹൃത്തും അറസ്റ്റിൽ. രാജാക്കാട് പന്നിയാർകുട്ടി സ്വദേശി സൈബു തങ്കച്ചൻ (33), കാഞ്ഞിരപ്പിള്ളി സ്വദേശിനി അനില(31) എന്നിവരെയാണ് പാലക്കാടു നിന്ന് രാജാക്കാട് സിഐ വി വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. കൂട്ടുപ്രതികളിൽ ഒരാളായ തിരുവനന്തപുരം അഞ്ചുമുക്ക് തെരുവത്ത് സോണിയ (സരോജ-38) നേരത്തെ മണർകാട് ഉള്ള വാടക വീട്ടിൽ നിന്നും അറസ്റ്റിലായിരുന്നു. സംഭവത്തിലെ പ്രധാന പ്രതിയായ കോട്ടയം സ്വദേശി അൽത്താഫ് ഒളിവിലാണ്.
കഴിഞ്ഞ 16 നാണ് രാജകുമാരി നടുമറ്റം പാലക്കുന്നേൽ ടോമിയുടെ അമ്മ മറിയക്കുട്ടി(80)യെ ഊൺമേശയുടെ കാലിൽ തുണി ഉപയോഗിച്ച് കെട്ടിയിട്ടശേഷം ഒരു പവൻ തൂക്കം വരുന്ന മൂന്ന് സ്വർണ മോതിരങ്ങളും അലമാരയിൽ ഉണ്ടായിരുന്ന 3000 രൂപയും അനില, സോണിയ, അൽത്താഫ് എന്നിവർ ചേർന്നാണ് മോഷ്ടിച്ചത്.
മോഷണത്തിനിടെ മറിയക്കുട്ടി കെട്ടഴിച്ച് പുറത്തേക്ക് ഓടിയതോടെ പ്രതികൾ കടന്നു കളഞ്ഞു. സംഭവത്തിന് ശേഷം ടോമിയുടെ വീടിന് സമീപം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ ഒരു ബൈക്കിനെ പിന്തുടർന്ന് നടത്തിയ അന്വേഷണമാണ് പൊലിസിനെ പ്രതികളിലേക്ക് എത്തിച്ചത്. അൽത്താഫിന്റെ സഹോദരന്റെ ബൈക്കാണിതെന്ന് പൊലീസ് കണ്ടെത്തി. അൽത്താഫാണ് ബൈക്കുമായി വീട്ടിൽ നിന്ന് പോയതെന്ന് സഹോദരൻ പൊലീസിനോട് പറഞ്ഞു. കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലായി പത്തോളം കേസുകളിൽ പ്രതിയായ അൽത്താഫ് ഇതിനിടെ രക്ഷപെട്ടിരുന്നു. എങ്കിലും കൃത്യത്തിൽ ഇയാളോടൊപ്പം ഉണ്ടായിരുന്ന സുഹൃത്ത് സോണിയയെ അന്വേഷണസംഘം അറസ്റ്റ് ചെയ്തു. സോണിയയെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് മറ്റ് പ്രതികളെക്കുറിച്ചുള്ള വിവരങ്ങളും പൊലിസിന് ലഭിക്കുന്നത്.
രണ്ട് വർഷം മുമ്പ് പന്നിയാർകുട്ടി ഉണ്ടമലയിലെ വീട്ടിൽ 10 കിലോഗ്രാമിലധികം കഞ്ചാവ് സൂക്ഷിച്ചതിന് അറസ്റ്റിലായ സൈബു മുട്ടം ജയിലിൽ റിമാൻഡിലായിരുന്നു. ഇവിടെ വച്ചാണ് മറ്റൊരു മോഷണ കേസിൽ റിമാൻഡിലായിരുന്ന അൽത്താഫിനെ പരിചയപ്പെടുന്നത്. ജയിലിൽ നിന്ന് ഇറങ്ങിയ ശേഷവും ഇവർ തമ്മിൽ സൗഹൃദം തുടർന്നു. ഒരു സുഹൃത്തിന്റെ വിവാഹദിവസമാണ് അമ്മയുടെ വീട്ടിൽ മോഷണം നടത്താൻ സൈബുവും മറ്റ് മൂന്ന് പ്രതികളും പദ്ധതി തയാറാക്കുന്നത്. ടോമിയും ഭാര്യയും വീട്ടിൽ ഇല്ലാത്ത സമയത്ത് അനില, സോണിയ എന്നിവരെ സൈബു കാറിൽ ഇവിടെയെത്തിച്ചു. അൽത്താഫ് ബൈക്കിലാണ് ഇവിടേക്ക് വന്നത്. സംഭവത്തിന് ശേഷം ബൈക്ക് ഉപേക്ഷിച്ച് അൽത്താഫും മറ്റ് രണ്ട് പ്രതികളും സൈബുവിന്റെ കൂടെ കാറിൽ തിരികെ പോയി. സോണിയയും അൽത്താഫും മണർക്കാടിലേക്കും സൈബുവും അനിലയും അമയപ്രയിലേക്കുമാണ് പോയത്.
രണ്ട് ദിവസത്തിനു ശേഷം അൽത്താഫ് ഇവിടെ നിന്ന് മുങ്ങി. സോണിയ അറസ്റ്റിലായതോടെ സൈബുവും അനിലയും പാലക്കാട്ടേക്കും പോയി. പിടിയിലാകാതിരിക്കാൻ ഒളിവിൽ പോവുകയായിരുന്നു ലക്ഷ്യം. എന്നാൽ ഫോൺ വിവരങ്ങൾ ഉൾപ്പെടെ പിന്തുടർന്ന പൊലീസ് ഇരുവരെയും അറസ്റ്റ് ചെയ്തു. ഇവർ കൃത്യത്തിന് ഉപയോഗിച്ച വാഹനവും കസ്റ്റഡിയിലെടുത്തു. ഒളിവിൽ പോയ അൽത്താഫിന് വേണ്ടിയും അന്വേഷണമാരംഭിച്ചു. അറസ്റ്റിലായ സൈബു, അനില എന്നിവരെ കോടതി റിമാൻഡ് ചെയ്തു.
ബോളിവുഡിൽ റെക്കോർഡുകൾ തകർത്ത് ‘ധുരന്ധർ’… ‘കാന്താര’യുടെ കളക്ഷനെയും മറികടന്നു
പാകിസ്ഥാനിലെ കറാച്ചിയിലെ അധോലോകത്തിലേക്ക് നുഴഞ്ഞുകയറുന്ന ഹംസ എന്ന റോ ഏജന്റിന്റെ കഥ പറയുന്ന ബോളിവുഡ് ചിത്രം ധുരന്ധർ റെക്കോർഡുകൾ തകർത്തു മുന്നേറുന്നു. ‘കാന്താര’യുടെ കളക്ഷനെയും മറികടന്നു
വെറും 18 ദിവസം കൊണ്ട് 900 കോടിയാണ് ചിത്രം ബോക്സോഫീസിൽ നേടിയത്.
ഈ വർഷത്തെ ബോളിവുഡിലെ ഏറ്റവും വലിയ ഹിറ്റായി മാറുകയാണ് രൺവീർ സിങ് പ്രധാന വേഷത്തിലെത്തിയ സ്പൈ ആക്ഷൻ ത്രില്ലർ ചിത്രമായ ധുരന്ധർ. ലോകമെമ്പാടുമുള്ള സിനിമാ പ്രേക്ഷകരിൽ നിന്ന് മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. നടൻ അക്ഷയ് ഖന്നയുടെ പെർഫോമൻസിനാണ് കയ്യടികളേറെ.
ആദിത്യ ധർ സംവിധാനം ചെയ്ത ചിത്രത്തിന്റെ കളക്ഷൻ റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. 707.5 കോടിയാണ് ഇന്ത്യയിൽ നിന്ന് മാത്രമായി ചിത്രം ഇതുവരെ നേടിയത്. രൺബീർ കപൂർ ചിത്രമായ അനിമലിന്റെ കളക്ഷനും വരും ദിവസങ്ങളിൽ ധുരന്ധർ മറികടക്കുമെന്നാണ് റിപ്പോർട്ടുകൾ.
ക്രിസ്മസ് ദിനത്തിലെ കളക്ഷൻ കൂടി കണക്കിലെടുത്താൽ ചിത്രം 1000 കോടി ക്ലബ്ബിൽ ഇടം നേടുമെന്നാണ് പുറത്തുവരുന്ന വിവരം. നിലവിൽ ധുരന്ധർ കാന്താര, സ്ത്രീ 2, ബാഹുബലി 2 എന്നിവയുടെ ആഗോള കളക്ഷനെ മറികടന്നതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. വിദേശ ബോക്‌സോഫീസിൽ നിന്നും 193.40 കോടിയാണ് ചിത്രം നേടിയത്.
ബാങ്ക് ഓഫ് ഇന്ത്യയിൽ ക്രെഡിറ്റ് ഓഫീസറാകാം; അപേക്ഷ ക്ഷണിച്ചു
മുംബൈ ആസ്ഥാനമായുള്ള പൊതുമേഖലാ ബാങ്കായ ബാങ്ക് ഓഫ് ഇന്ത്യയിൽ ക്രെഡിറ്റ് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. വിവിധ ഗ്രേഡുകളിലായി 514 ഒഴിവുണ്ട്.
പ്രവൃത്തിപരിചയമുള്ളവർക്കാണ് അവസരം. തിരഞ്ഞെടുക്കുന്നവർക്ക് ഇന്ത്യയിൽ എവിടെയും നിയമനം ലഭിക്കും.
അപേക്ഷയോടൊപ്പം ഫോട്ടോ, വിരലടയാളം, ഒപ്പ് എന്നിവയും വിജ്ഞാപനത്തിൽ നിർദേശിച്ചിട്ടുള്ള രേഖകളും അപ്ലോഡ് ചെയ്യണം.
വിശദവിവരങ്ങൾക്ക് bankofindia.bank.in സന്ദർശിക്കുക. അവസാന തീയതി: ജനുവരി അഞ്ച്.
പുതുവർഷത്തിൽ വർക്ക് ലൈഫ് ബാലൻസ് നിലനിർത്താം; ഈ ശീലങ്ങൾ പതിവാക്കൂ
തൊഴിൽപരമായ ഉത്തരവാദിത്തങ്ങളും ഒരു മനുഷ്യന്റെ വ്യക്തിപരമായ കാര്യങ്ങളും സന്തുലിതാവസ്ഥയിൽ നിലനിർത്തുന്നതിനെയാണ് വർക്ക് ലൈഫ് ബാലൻസ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. വർക്ക് ലൈഫ് ബാലൻസ് ഉണ്ടെങ്കിൽ മാത്രമേ നിങ്ങളുടെ മാനസികാരോഗ്യം മെച്ചപ്പെടുത്താനും ഉത്പാദനക്ഷമത വർധിപ്പിക്കാനും സാധിക്കുകയുള്ളു. പ്രധാനമായും രണ്ട് രീതിയിൽ നിങ്ങൾക്ക് വർക്ക് ലൈഫ് ബാലൻസ് ചെയ്യാൻ കഴിയും. ഒന്ന് ജോലിയും വ്യക്തിപരമായ ജീവിതവും വേർതിരിച്ച് കൊണ്ടുപോകുക, രണ്ടാമത്തേത് ഇവ രണ്ടും സംയോജിപ്പിച്ച് മുന്നോട്ട് പോകുക. ഓരോരുത്തരുടെയും സാഹചര്യത്തിന് അനുസരിച്ച് ഇത് തെരഞ്ഞെടുക്കാവുന്നതാണ്.
വർക്ക് ലൈഫ് ബാലൻസിന്റെ പ്രാധാന്യത്തെ കുറിച്ച് അറിയാം
മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നു
വർക്ക് ലൈഫ് ബാലൻസ് ഉണ്ടാകുന്നതിലൂടെ സമ്മർദ്ദം കുറയ്ക്കാനും ക്ഷീണം ഒഴിവാക്കാനും സാധിക്കും. ഇത് നിങ്ങളുടെ മാനസികാരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നു.
ഉത്പാദനക്ഷമത വർധിക്കുന്നു
വർക്ക് ലൈഫ് ബാലൻസ് നിലനിർത്തുന്നതിലൂടെ ജോലിയിൽ കൂടുതൽ ശ്രദ്ധിക്കാനും കാര്യക്ഷമതയും ഉത്പാദനക്ഷമതയും വർദ്ധിപ്പിക്കാനും സാധിക്കും.
ശാരീരിക ആരോഗ്യം
ശാരീരിക ആരോഗ്യം മെച്ചപ്പെടുത്താനും വർക്ക് ലൈഫ് ബാലൻസ് നിലനിർത്തുന്നതിലൂടെ സാധിക്കും. ഇത് മുടക്കമില്ലാതെ വ്യായാമങ്ങൾ ചെയ്യാനും ആരോഗ്യകരമായ ഭക്ഷണങ്ങൾ കഴിക്കാൻ സമയം കണ്ടെത്താനും നിങ്ങളെ സഹായിക്കുന്നു.
ബന്ധങ്ങൾ ദൃഢമാക്കുന്നു
വർക്ക് ലൈഫ് ബാലൻസ് നിലനിർത്തുന്നതിലൂടെ കുടുംബാംഗങ്ങൾക്കൊപ്പവും സുഹൃത്തുക്കൾക്കൊപ്പവും സമയം ചിലവഴിക്കാൻ സാധിക്കും. ഇത് ബന്ധങ്ങളെ കൂടുതൽ ദൃഢമുള്ളതാക്കുന്നു.
തൊഴിൽ സംതൃപ്തി
ജോലിയോടുള്ള താല്പര്യവും സംതൃപ്തിയും വർധിപ്പിക്കാൻ വർക്ക് ലൈഫ് ബാലൻസ് നിലനിർത്തുന്നതിലൂടെ സാധിക്കും.
വർക്ക് ലൈഫ് ബാലൻസ് മെച്ചപ്പെടുത്താൻ പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
പ്ലാൻ വേണം
വ്യക്തിപരമായ സമയങ്ങൾ ഒരിക്കലും ജോലിക്ക് വേണ്ടി മാറ്റിവെയ്ക്കരുത്. കൃത്യമായ സമയത്തിനുള്ളിൽ ജോലികൾ ചെയ്തു തീർക്കാൻ ശ്രദ്ധിക്കണം. ജോലി സമയം, പുറത്തുപോകുന്ന സമയം എന്നിവ കൃത്യമായി പ്ലാൻ ചെയ്യണം.
ശ്രദ്ധ കേന്ദ്രീകരിക്കാം
ജോലി സമയങ്ങളിൽ ജോലിയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാൻ ശ്രദ്ധിക്കണം. ഇത് നിങ്ങളുടെ ജോലികൾ വേഗത്തിൽ തീർക്കാൻ സഹായിക്കുന്നു. രാത്രിയിലും വീക്കെൻഡിലും ജോലി ചെയ്യുന്ന ശീലം ഒഴിവാക്കാം.
ഒന്നിൽകൂടുതൽ ജോലികൾ ചെയ്യരുത്
ഒരേസമയം ഒന്നിൽകൂടുതൽ ജോലികൾ ചെയ്യരുത്. ജോലികൾ ചെയ്യാൻ ഒരു സമയവും മീറ്റിംഗുകൾക്ക് മറ്റൊരു സമയവും സെറ്റ് ചെയ്യാൻ ശ്രദ്ധിക്കണം. ഇത് നിങ്ങൾക്ക് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനും, ക്ഷീണം അകറ്റാനും, കാര്യക്ഷമത കൂട്ടാനും സഹായിക്കുന്നു.
വിശ്രമം എടുക്കണം
ദിവസം മുഴുവനും ജോലിയിൽ ആയിപ്പോകരുത്. ഇടയ്ക്കിടെ വിശ്രമം എടുക്കാനും പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ഇത് നിങ്ങൾക്ക് കൂടുതൽ ഉന്മേഷം ലഭിക്കാൻ സഹായിക്കുന്നു.
മാറിനിൽക്കാം
അവധിയുള്ള ദിവസങ്ങളിൽ ജോലിക്കാര്യങ്ങളിൽ നിന്നും മാറിനിൽക്കാൻ ശ്രദ്ധിക്കണം. ഈ സമയങ്ങൾ വ്യക്തിപരമായ ജീവിതത്തിന് മാറ്റി വയ്ക്കാം.
ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യാം
ദിവസം മുഴുവനും ജോലിഭാരങ്ങളും ജോലിക്കാര്യങ്ങളും ഓർത്തിരിക്കേണ്ടതില്ല. ജോലി സംബന്ധമായ വിഷയങ്ങൾ ഓഫിസിൽ തന്നെ തീർക്കുക. വീടെത്തിയാൽ അവിടത്തെ കാര്യങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാം.
എപ്സ്റ്റീൻ ഫയലിൽ ട്രംപിനെതിരെ ഗുരുതര പരാമർശം; യുവതിയെ ബലാത്സംഗം ചെയ്തെന്ന പരാമർശം തള്ളി യുഎസ് നീതിന്യായ വകുപ്പ്
വാഷിങ്ടണ്‍: യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് യുവതിയെ ബലാത്സംഗം ചെയ്തെന്ന എപ്സ്റ്റീൻ ഫയലിലെ പരാമർശം തള്ളി നീതിന്യായ വകുപ്പ്. സ്ഥിരീകരിക്കാൻ സാധിക്കാത്ത ആരോപണമെന്ന രീതിയിലാണ് ട്രംപിനെതിരായ ബലാത്സംഗ ആരോപണം എപ്സ്റ്റീനിൽ ഉൾപ്പെട്ടത്. ഈ ആരോപണം ശരിയല്ലെന്നാണ് ജസ്റ്റിസ് ഡിപ്പാർട്ട്മെന്റ് വ്യക്തമാക്കിയത്.
ട്രംപ് വർഷങ്ങൾക്ക് മുൻപ് ഒരു സ്ത്രീയെ ബലാത്സംഗം ചെയ്തുവെന്നാണ് പരാമർശം. ചൊവ്വാഴ്ചയാണ് എപ്സ്റ്റീനുമായി ബന്ധപ്പെട്ട കൂടുതൽ രേഖകൾ യുഎസ് നീതിന്യായ വകുപ്പ് പുറത്ത് വിട്ടത്. ഇതിൽ ഫെഡറൽ അന്വേഷണ സംഘങ്ങൾക്ക് നൽകിയ മൊഴികളും ഉൾപ്പെട്ടിരുന്നു. ഇതിലാണ് ട്രംപിനെതിരായ ആരോപണം ഉൾപ്പെടുന്നത്. ട്രംപും എപ്സ്റ്റീനും ബലാത്സംഗം ചെയ്തുവെന്നാണ് യുവതിയുടെ ആരോപണം. ഇതുസംബന്ധിച്ച് ഒരു ഡ്രൈവറും മൊഴി നൽകിയിട്ടുണ്ട്. യുവതിയെ പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട് ട്രംപും എപ്സ്റ്റീനും തമ്മിൽ ചർച്ച നടത്തുന്നത് താൻ കേട്ടുവെന്നാണ് മൊഴി. എന്നാൽ ഈ മൊഴികളിൽ എഫ്ബിഐ തുടർ പരിശോധന നടത്തിയോയെന്ന് വ്യക്തമല്ല.
30000ത്തോളം രേഖകളാണ് എപ്സ്റ്റീനുമായി ബന്ധപ്പെട്ട് പുറത്തുവിട്ടത്. 2020 ലെ തെരഞ്ഞെടുപ്പിന് മുമ്പാണ് ഈ രേഖകൾ എഫ്ബിഐക്ക് മുമ്പാകെ സമർപ്പിക്കപ്പെട്ടത്. ഇത് പൂർണമായും അസത്യമാണെന്നാണ് യുഎസ് നീതിന്യായ വകുപ്പ് വ്യക്തമാക്കിയത്.
‘ഒതുക്കു’ന്തോറും ട്രംപിനെ മുറുക്കുന്ന ‘എപ്സ്റ്റീൻ’ എന്ന ഊരാക്കുരുക്ക്
ട്രംപ് തെറ്റ് ചെയ്തതായി സംശയമുണ്ടെന്നോ ഇതു സംബന്ധിച്ച് അന്വേഷണം നടന്നുവെന്നോ ഫെഡറൽ നിയമ നിർവ്വഹണ ഏജന്റുമാരോ പ്രോസിക്യൂട്ടർമാരോ ഫയലുകളിൽ ഒരിടത്തും പറയുന്നില്ലെന്ന് നീതിന്യായ വകുപ്പ് ഊന്നിപ്പറഞ്ഞു. അതേസമയം യുഎസ് ഡിപ്പാർട്ട്മെന്‍റ് പേര് വെളിപ്പെടുത്തിയെന്ന് ആരോപിച്ച് അതിജീവിത രംഗത്തെത്തി. 2009ലാണ് അതിജീവിത എപ്സ്റ്റീനിന്റെ അതിക്രമത്തിനിരയായത്. വൈകാതെ അവർ എഫ്ബിഐക്ക് പരാതിയും നൽകി. കോടതി എപ്സ്റ്റീൻ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു.




































