25.6 C
Kollam
Saturday 8th August, 2026 | 04:47:43 PM
Home Lifestyle Jobs ബാങ്ക് ഓഫ് ഇന്ത്യയിൽ ക്രെഡിറ്റ് ഓഫീസറാകാം; അപേക്ഷ ക്ഷണിച്ചു

ബാങ്ക് ഓഫ് ഇന്ത്യയിൽ ക്രെഡിറ്റ് ഓഫീസറാകാം; അപേക്ഷ ക്ഷണിച്ചു

മുംബൈ ആസ്ഥാനമായുള്ള പൊതുമേഖലാ ബാങ്കായ ബാങ്ക് ഓഫ് ഇന്ത്യയിൽ ക്രെഡിറ്റ് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. വിവിധ ഗ്രേഡുകളിലായി 514 ഒഴിവുണ്ട്.

പ്രവൃത്തിപരിചയമുള്ളവർക്കാണ് അവസരം. തിരഞ്ഞെടുക്കുന്നവർക്ക് ഇന്ത്യയിൽ എവിടെയും നിയമനം ലഭിക്കും.

അപേക്ഷയോടൊപ്പം ഫോട്ടോ, വിരലടയാളം, ഒപ്പ് എന്നിവയും വിജ്ഞാപനത്തിൽ നിർദേശിച്ചിട്ടുള്ള രേഖകളും അപ്ലോഡ് ചെയ്യണം.

വിശദവിവരങ്ങൾക്ക് bankofindia.bank.in സന്ദർശിക്കുക. അവസാന തീയതി: ജനുവരി അഞ്ച്.