26.2 C
Kollam
Saturday 20th June, 2026 | 09:43:05 AM
Home News Breaking News കേരള ബജറ്റ്; ചെറുകിട വ്യാപാര മേഖലയെ അവഗണിച്ചു- _കോൺഫെഡറേഷൻ ഓഫ് ആൾ ഇന്ത്യാ ട്രേഡേഴ്സ്

കേരള ബജറ്റ്; ചെറുകിട വ്യാപാര മേഖലയെ അവഗണിച്ചു- _കോൺഫെഡറേഷൻ ഓഫ് ആൾ ഇന്ത്യാ ട്രേഡേഴ്സ്

Advertisement

തിരുവനന്തപുരം.  പ്രതിസന്ധിയിലിണ്ട് നിൽക്കുന്ന വ്യാപാരമേഖലയ്ക്ക് കൈത്താങ്ങ് ആകുന്ന പദ്ധതികളൊന്നും ഒന്നും തന്നെ മുഖ്യമന്ത്രി  വി.ഡിൽ സതീശൻ അവതരിപ്പിച്ച ബജറ്റിൽ ഇല്ലാത്തത് ആശങ്കാജനകമാണെന്ന് കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യാ ട്രേഡേഴ്സ് ദേശീയ സെക്രട്ടറി എസ്. എസ്. മനോജും, സംസ്ഥാന പ്രസിഡന്റ്  പി. വെങ്കിട്ടരാമ അയ്യരും പറഞ്ഞു.

ഭാവി കേരളത്തിന് പ്രതീക്ഷയേകും എന്ന് ഒറ്റ നോട്ടത്തിൽ തോന്നുന്ന ബഡ്ജറ്റാണ് ഇന്ന് നിയമസഭയിൽ അവതരിപ്പിക്കപ്പെട്ടത്. വ്യാപാരികളും വലിയ പ്രതീക്ഷയോടു കൂടിയാണ് ബഡ്ജറ്റിനെ കണ്ടത്. 

ഇന്ദിരാ ഗ്യാരൻ്റിയുടെ ഭാഗമായി, സ്ത്രീകൾക്ക് KSRTC യിൽ സൗജന്യ യാത്ര അനുവദിച്ചപ്പോൾ, സ്വകാര്യ ബസ് വ്യവസായത്തെ പിടിച്ചു നിർത്തുന്നതിനായി, പ്രൈവറ്റ് ബസ്സുകളുടെ ത്രൈമാസ നികുതിയായി അടയ്ക്കേണ്ട തുകയിൽ 50% ഇളവ് നൽകിയത് സ്വാഗതാർഹമാണ്.

എന്നാൽ, സപ്ലൈക്കോ, ത്രിവേണി ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾക്ക്, സർക്കാർ ശതകോടികളുടെ സബ്സിഡി നൽകുമ്പോൾ, ജി.എസ്.റ്റി ഇനത്തിലും, മറ്റ് നികുതി ഇനങ്ങളിലുമായി സഹസ്രകോടികൾ, യാതൊരു പ്രതിഫലവും പറ്റാതെ, പിരിച്ചടയ്ക്കുന്ന വ്യാപാരി സമൂഹത്തിന് നേരിട്ടുള്ള യാതൊരു സഹായവും, ഈ വർഷത്തെ ബജറ്റിലും പ്രഖ്യാപിക്കാത്തത് തികച്ചും നിരാശാജനകമാണ്.

നിരവധി വികസന പദ്ധതികൾക്ക് ഈ ബജറ്റിലൂടെയും തുടക്കം കുറിക്കുമ്പോൾ, അതിനായി കുടിയൊഴിപ്പിക്കേണ്ടി വരുന്ന വ്യാപാരികൾക്ക് പ്രത്യേക പാക്കേജ് ആവശ്യപ്പെട്ടിരുന്നു. കെട്ടിട ഉടമയ്ക്ക് ആകർഷകമായ നഷ്ടപരിഹാരം നൽകുമ്പോൾ കെട്ടിടത്തിനുള്ളിൽ ഉപജീവനമാർഗ്ഗം തേടുന്ന വ്യാപാരികൾക്ക് അവരുടെ ജീവിതമാർഗം തന്നെ നഷ്ടപ്പെടുന്നു. ഈ വിഷയത്തിൽ നാളിതുവരെ ഒരു ധനമന്ത്രിയും വ്യാപാരികൾക്കായി ശക്തമായ നിലപാട് എടുത്തിട്ടില്ല എന്നുള്ളതും പ്രതിഷേധാർഹമാണെന്ന് നേതാക്കൾ പറഞ്ഞു.

പ്രളയ സെസ്, ജിഎസ്ടിക്ക് മുമ്പുള്ള നികുതി കുടിശ്ശിക 2 ലക്ഷം രൂപ വരെ ഒഴിവാക്കൽ, തുടങ്ങിയ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്യുന്നു. വ്യാപാര മേഖലയെ ഒന്നടങ്കം ചേർത്തു പിടിക്കുന്ന പദ്ധതികൾ ഒന്നും തന്നെ പ്രഖ്യാപിച്ചിട്ടില്ല എന്നും നേതാക്കൾ പറഞ്ഞു.

വ്യാപാര മേഖലയിലെ പ്രശ്നങ്ങൾ മുഖ്യമന്ത്രി വിളിച്ചുചേർത്ത പ്രത്യേക പ്രീ ബജറ്റ് യോഗത്തിൽ അവതരിപ്പിച്ചിരുന്നു. സമസ്ത മേഖലകളിലേക്കും മുഖ്യമന്ത്രിയുടെ ശ്രദ്ധ ചെന്നപ്പോഴും ചെറുകിട വ്യാപാര മേഖല മാത്രം എങ്ങനെ ഒഴിവാക്കപ്പെടുന്നു എന്നുള്ളതും ശ്രദ്ധേയമാണെന്നും നേതാക്കൾ പറഞ്ഞു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here