26.5 C
Kollam
Sunday 6th September, 2026 | 01:45:48 AM
Home News Kerala ഗ്യാസ്, പെട്രോൾ, ഡീസൽ വിലവർധനവ്  പിൻവലിക്കണം: ജോബി വി. ചുങ്കത്ത്

ഗ്യാസ്, പെട്രോൾ, ഡീസൽ വിലവർധനവ്  പിൻവലിക്കണം: ജോബി വി. ചുങ്കത്ത്

കൊല്ലം:വ്യാപാരികൾക്ക് അനുവദിച്ചിരുന്ന വിലക്കുറവുള്ള ഗ്യാസ് വിതരണം പുനഃസ്ഥാപിക്കണമെന്നും, ഗ്യാസ്, പെട്രോൾ, ഡീസൽ എന്നിവയുടെ വിലവർധനവ്  പിൻവലിക്കണമെന്നും യുണൈറ്റഡ് മർച്ചന്റ്സ് ചേംബർ (യു.എം.സി) സംസ്ഥാന പ്രസിഡൻ്റ് ജോബി വി. ചുങ്കത്ത് ആവശ്യപ്പെട്ടു.

റോഡ് വികസന പദ്ധതികളുടെ പേരിൽ വ്യാപാരം നഷ്ടപ്പെട്ട വ്യാപാരികൾക്കായി പ്രത്യേക വ്യാപാര ഹബ്ബുകൾ സ്ഥാപിക്കണമെന്നും, വ്യാപാര മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി പ്രത്യേക വ്യാപാര മന്ത്രാലയം രൂപീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഈ ആവശ്യങ്ങൾ ഉന്നയിച്ച് മുഖ്യമന്ത്രി, ആഭ്യന്തര വകുപ്പ് മന്ത്രി ഉൾപ്പെടെയുള്ള മന്ത്രിമാരെ നേരിൽ കണ്ട് നിവേദനം സമർപ്പിച്ച് ചർച്ച നടത്താൻ യു.എം.സി സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചു.

ജൂലൈ 30-ന് സംസ്ഥാനതല തിരഞ്ഞെടുപ്പ് നടത്താനും, ജൂൺ 30-നകം എല്ലാ ജില്ലാ കമ്മിറ്റികളുടെയും തിരഞ്ഞെടുപ്പ് പൂർത്തിയാക്കാനും യോഗം തീരുമാനിച്ചു.

സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ യു.എം.സി സംസ്ഥാന വൈസ് പ്രസിഡൻറ് ടി കെ ഹെൻട്രി  അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡൻറ് ജോബി വി.ചുങ്കത്ത് ഉദ്ഘാടനം ചെയ്തു.സംസ്ഥാന ജനറൽ സെക്രട്ടറി ടി. എഫ്. സെബാസ്റ്റ്യൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന സെക്രട്ടറി ഗോകുൽദാസ് സ്വാഗതവും സംസ്ഥാന ട്രഷറർ നിജാം ബഷി നന്ദിയും രേഖപ്പെടുത്തി.

സംസ്ഥാന ഭാരവാഹികളായ , വി. എ. ജോസ് ഉഴുന്നാലിൽ, ടോമി കുറ്റിയാംഗൽ, ടി. കെ. മൂസ, അലി അയന, പി. എ. സിംപ്സൺ, ഉണ്ണി, പി. വി. ഹംസ, സജി തോമസ് എന്നിവർ പ്രസംഗിച്ചു.        ഫോട്ടോ ക്യാപ്ഷൻ:-യു എം സി സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം പ്രസിഡൻറ് ജോബി. വി .ചുങ്കത്ത് ഉദ്ഘാടനം ചെയ്യുന്നു.