Home News Local ബ്രൂക്ക് ഇന്റർനാഷണൽ സ്കൂളിൽ പ്രവേശനോത്സവം നടത്തി

ബ്രൂക്ക് ഇന്റർനാഷണൽ സ്കൂളിൽ പ്രവേശനോത്സവം നടത്തി

Advertisement

ശാസ്താംകോട്ട. അറിവിൻ്റെയും അക്ഷരങ്ങളുടെയും പുതിയലോകത്തേക്ക് കാൽവെച്ച
കുരുന്നുകൾക്ക് വരവേൽപ്പ് നൽകി ബ്രൂക്ക് ഇൻ്റർനാഷണൽ സ്കൂളിൽ ‘പ്രവേശനോത്സവം 2026’ പ്രൗഢോജ്ജ്വലമായി സംഘടിപ്പിച്ചു. കുരുന്നുകൾക്ക് പ്രിയപ്പെട്ട കാർട്ടൂൺ കഥാപാത്രങ്ങളുടെ വേഷമണിഞ്ഞ കുട്ടികൾ അവർക്ക് വിനോദമേകി. രസകരമായ പലതരം ഗെയിമുകളും അവരെ എതിരേൽക്കാനായി കാത്തിരുന്നു. മധുരം നുണഞ്ഞും കളിചിരികളോടെയും ആണ് അവർ അക്ഷരമുറ്റത്തെ ആദ്യദിനം തുടങ്ങിയത്.

അറിവിൻ്റെ ഉദ്യാനത്തിലേക്ക് കടന്നുവന്ന നവാഗതർക്ക് ദൃശ്യവിരുന്നേകിയ മനോഹരമായ സ്വാഗതനൃത്തം സദസ്സിൻ്റെ മനംകവർന്നു. സ്കൂളിന്റെ ചരിത്രവും അഭിമാനകരമായ നേട്ടങ്ങളും കോർത്തിണക്കി അമി മരിയ റോണി, നവീൻ പ്രസാദ്, എഫാ ഐറിൻ ഷജീം എന്നിവർ അവതരിപ്പിച്ച ‘സ്കൂൾ അറ്റ് എ ഗ്ലാൻസ്’ മാതൃകാപരമായി.

സ്കൂൾ സ്ഥാപക ഡയറക്ടർ ഫാ. ഡോ. ജി. എബ്രഹാം തലോത്തിൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. അറിവാണ് ഏറ്റവും വലിയ വെളിച്ചമെന്ന് ഓർമ്മിപ്പിച്ചുകൊണ്ട് അദ്ദേഹം ഭദ്രദീപം കൊളുത്തി പ്രവേശനോത്സവത്തിൻ്റെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചു. കുട്ടികളുടെ സർവ്വതോന്മുഖമായ വളർച്ചയ്ക്ക് വിദ്യാലയവും രക്ഷിതാക്കളും കൈകോർക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അദ്ദേഹം സംസാരിച്ചു.

പ്രിൻസിപ്പൽ ബോണിഫേഷ്യവിൻസെൻ്റ് ,അരുൺ ജി ,അഡ്മിനിസ്ട്രേറ്റർ കൊച്ചുമോൾ സാമുവൽ , പി.ടി.എ പ്രസിഡൻ്റ് ആർ. ഗിരികുമാർ, അക്കാദമിക് കോ-ഓർഡിനേറ്റർ ബിജിലി ഹിൽഡ എന്നിവര്‍ പ്രസംഗിച്ചു

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here