26.4 C
Kollam
Saturday 13th June, 2026 | 02:38:16 AM
Home News Local വേങ്ങ വിദ്യാരംഭം സെൻട്രൽ സ്കൂളിൽ പ്രവേശനോത്സവം നടത്തി

വേങ്ങ വിദ്യാരംഭം സെൻട്രൽ സ്കൂളിൽ പ്രവേശനോത്സവം നടത്തി

Advertisement

ശാസ്താംകോട്ട: വേങ്ങ വിദ്യാരംഭം സെൻട്രൽ സ്കൂളിൽ പ്രവേശനോത്സവം നടത്തി.2026 – 27 അധ്യയനവർഷത്തെ പ്രവേശനോത്സവം വർണ്ണാഭമായ പരിപാടികളോടെ സംഘടിപ്പിച്ചു. മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രജനി സുനിൽ  പ്രവേശനോത്സവം ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.

പിടിഎ പ്രസിഡന്റ് കുറ്റിയിൽ നിസാം അധ്യക്ഷനായിരുന്നു.  സ്കൂൾ മാനേജർ വിദ്യാരംഭം ജയകുമാർ ചടങ്ങിന് സ്വാഗതം ആശംസിച്ചു. ചെയർമാനും വാർഡ് മെമ്പറുമായ എ എ റഷീദ്, ബ്ലോക്ക്‌ മെമ്പർ രാഖി പ്രവീൺ, വൈസ് ചെയർമാൻ സുബൈർ കുട്ടി കെ കെ വില്ല,പ്രിൻസിപ്പൽ എസ് മഹേശ്വരി, വൈസ് പ്രിൻസിപ്പൽ ജെ യാസിർഖാൻ എന്നിവർ പ്രവേശനോത്സവത്തിന് ആശംസകൾ  അർപ്പിച്ചു. കെ.ജി. കോഡിനേറ്റർ ഷിoനാമുനീർ,  സ്റ്റാഫ് സെക്രട്ടറി  ആൻസി സാറോ, പിടിഎ സെക്രട്ടറി പ്രിയമോൾ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. വിദ്യാർത്ഥികൾ അവതരിപ്പിച്ച സ്വാഗത നൃത്തത്തോടെ പരിപാടികൾ ആരംഭിച്ചു. അക്കാദമിക് കോഡിനേറ്റർ ശ്രീലക്ഷ്മി ചടങ്ങിന് നന്ദി അർപ്പിച്ചു.പരിപാടികൾക്ക് പ്രോഗ്രാം കോഡിനേറ്റർമാരായ മുഹമ്മദ് സാലിം, സുബീസാജ്, കായികാധ്യാപകരായ സന്ദീപ് വി ആചാര്യ, റാം കൃഷ്ണ എന്നിവർ നേതൃത്വം നൽകി.

Advertisement