Home Blog Page 54

എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്തും മാധ്യമസ്ഥാപനങ്ങളില്‍ റെയ്ഡ് നടന്നിട്ടുണ്ട്, അന്ന് ആരും അടിയന്തരാവസ്ഥ കണ്ടില്ല, നിയമ വിരുദ്ധമായ കാര്യങ്ങള്‍ ആര് ചെയ്താലും അതിന് നടപടിയുണ്ടാകും,ചെന്നിത്തല

തിരുവനന്തപുരം: മെസിയെ കേരളത്തിലേക്ക് കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട് നടന്ന തട്ടിപ്പ് അന്വേഷിക്കുന്ന സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമിന് പൂര്‍ണസ്വാതന്ത്ര്യമുണ്ടെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. നിയമപരമായ എല്ലാ രേഖകളുമായാണ് അന്വേഷണത്തിന് പൊലീസ് എത്തിയത്. പൊലീസിന്റെ അന്വേഷണത്തില്‍ ആഭ്യന്തരവകുപ്പോ മന്ത്രിയോ ഇടപെടാറില്ലെന്നും അദ്ദേഹം പറഞ്ഞു.

ലോ ആന്‍ഡ് ഓര്‍ഡര്‍ എഡിജിപി സി. വിജയന്റെ നേത്വത്തില്‍ മെസി വിവാദവുമായി ബന്ധപ്പെട്ട് അന്വേഷണത്തിനായി പ്രത്യേക സംഘത്തെ രൂപീകരിച്ചിരുന്നു. സ്പോര്‍ട്സ് സെക്രട്ടറി കൊടുത്ത ഒരു റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു എസ്‌ഐടി രൂപീകരിച്ചത്. വേണ്ടനടപടി കൈക്കൊള്ളണമെന്ന് നിര്‍ദേശിച്ച് മുഖ്യമന്ത്രി വി.ഡി. സതീശനാണ് ആ റിപ്പോര്‍ട്ട് എനിക്ക് കൈമാറിയത്.’ ആഭ്യന്ത്രമന്ത്രി പറഞ്ഞു.

ആഭ്യന്തരവകുപ്പ് ഈ റിപ്പോര്‍ട്ട് പരിശോധിച്ചശേഷമാണ് എസ്ഐടി രൂപികരിച്ചു അന്വേഷണം ആരംഭിച്ചത്. എസ്ഐടി എങ്ങനെ പ്രവര്‍ത്തിക്കണം എന്നതിന് നിയമങ്ങളുണ്ട്. മാധ്യമസ്ഥാപനത്തിലെ പരിശോധനയില്‍ നിയമവിരുദ്ധമായി അവര്‍ ഒന്നും ചെയ്തിട്ടില്ലെന്നാണ് എനിക്ക് മനസിലാക്കാന്‍ സാധിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.

” മാധ്യമസ്ഥാപനത്തിലെ റെയ്ഡില്‍ നിയമവിരുദ്ധമായി എന്തെങ്കിലും നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കും. ഇത് ആദ്യമായല്ല മാധ്യമസ്ഥാപനങ്ങളില്‍ റെയ്ഡ് നടക്കുന്നത്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്തും മാധ്യമസ്ഥാപനങ്ങളില്‍ റെയ്ഡ് നടന്നിട്ടുണ്ട്. അന്ന് ആരും അടിയന്തരാവസ്ഥ ആയി കണ്ടില്ല. നിയമ വിരുദ്ധമായ കാര്യങ്ങള്‍ ആര് ചെയ്താലും അതിന് പൊലീസിന്റെ ഭാഗത്ത് നിന്ന് നടപടിയുണ്ടാകും” മന്ത്രി വ്യക്തമാക്കി.

കാര്‍ നിയന്ത്രണം വിട്ട് സംരക്ഷണ ഭിത്തിയിലിടിച്ച് വയനാട് സ്വദേശിയായ യുവതി മരിച്ചു

മാനന്തവാടി: ബെംഗളുരു-മൈസൂരു എക്സ്പ്രസ് വേയില്‍ ബിഡദിക്ക് സമീപം കാര്‍ നിയന്ത്രണം വിട്ട് സംരക്ഷണ ഭിത്തിയിലിടിച്ച് വയനാട് സ്വദേശിയായ യുവതി മരിച്ചു. വയനാട് മാനന്തവാടി ചങ്ങാടക്കടവ് മത്തന്‍ മുഹമ്മദ് ഉവൈസിന്റെ ഭാര്യ അഫ്രീന (23) ആണ് മരിച്ചത്.

അപകടത്തില്‍ ഭര്‍ത്താവ് മുഹമ്മദ് ഉവൈസ്, ഉവൈസിന്റെ മാതാവ്, സഹോദരി, സഹോദരിയുടെ കുട്ടി എന്നിവര്‍ക്കും പരിക്കേറ്റു. ഇവരുടെ പരിക്കുകള്‍ സാരമുള്ളതല്ല.

ഇക്കഴിഞ്ഞ മേയില്‍ ആണ് അഫ്രീനയും ഉവൈസും തമ്മില്‍ വിവാഹം നടന്നത്. ഉവൈസിന്റെ സഹോദര ഭാര്യയെ യാത്രയയ്ക്കാനായി ബെംഗളൂരു വിമാനത്താവളത്തില്‍ പോയ ശേഷം മടങ്ങുന്നതിനിടെ ബുധനാഴ്ച വൈകിട്ട് മൂന്നിനായിരുന്നു അപകടം.

റിപ്പോര്‍ട്ടര്‍ ടി വി എം ഡി ആന്റോ അഗസ്റ്റിനെ അറസ്റ്റ് ചെയ്തു,ജാമ്യമില്ലാ വകുപ്പില്‍ എക്സൈസ് കേസ്,മുഖ്യമന്ത്രിക്കെതിരെ നടത്തിയ വ്യാജ വിവാഹ ആരോപണത്തിലും കേസ്

കൊച്ചി: വീട്ടില്‍ നിന്ന് അളവില്‍ കൂടുതല്‍ മദ്യം കണ്ടെടുത്ത കേസില്‍ അബ്കാരി ആക്ട് പ്രകാരം റിപ്പോര്‍ട്ടര്‍ ടി വി എം ഡി ആന്റോ അഗസ്റ്റിനെ അറസ്റ്റ് ചെയ്തു. മെസിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട തട്ടിപ്പില്‍ പൊലീസ് നടത്തിയ തിരച്ചലില്‍ ആണ് വീട്ടില്‍ നിന്ന് മദ്യം കണ്ടെത്തിയത്. റെയ്ഡിനിടെ 67 ലിറ്റര്‍ മദ്യവും കണ്ടെടുത്തിരുന്നു. അതില്‍ 43 ലിറ്റര്‍ വിദേശ നിര്‍മിത മദ്യമാണ്. കൂടാതെ വൈനും കണ്ടെടുത്തിട്ടുണ്ട്.

എസ്‌ഐടി അറിയിച്ചതിനെത്തുടര്‍ന്ന് എക്‌സൈസ് എത്തി മദ്യശേഖരം പിടിച്ചെടുത്തു. ഇതുമായി ബന്ധപ്പെട്ട് ആന്റോയെ അറസ്റ്റ് ചെയ്യാന്‍ എക്‌സൈസ് സംഘം എത്തിയെങ്കിലും എഫ്‌ഐആര്‍ വേണമെന്ന് പ്രതി ആവശ്യപ്പെട്ടു. ഒടുവില്‍ എഫ്‌ഐആര്‍ പകര്‍പ്പ് നല്‍കിയ ശേഷമാണ് അറസ്റ്റിനോട് ആന്റോ സഹകരിച്ചത്.

63 ലിറ്റര്‍ വിദേശമദ്യം വീട്ടില്‍ എന്തിന് സൂക്ഷിച്ചു എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് മറ്റേതോ ഒരു എക്‌സൈസ് കേസിലാണ് തന്നെ അറസ്റ്റ് ചെയ്തിരിക്കുന്നത് എന്നാണ് ആന്റോ അഗസ്റ്റിന്‍പറഞ്ഞത്. തുടര്‍ന്ന് ആന്റോ അഗസ്റ്റിനെ ആലുവ ജില്ലാ ആശുപത്രിയില്‍ വൈദ്യ പരിശോധനയ്ക്ക് എത്തിച്ചു.

അതേ സമയം, മുഖ്യമന്ത്രിക്കെതിരായ വ്യാജ വിവാഹ ആരോപണത്തില്‍ റിപ്പോര്‍ട്ടര്‍ ചാനല്‍ ഉടമ ആന്റോ അഗസ്റ്റിനെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തിട്ടുണ്ട്. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണറുടെ നിര്‍ദേശപ്രകാരം ആന്റോയ്ക്കും അജ്ഞാതരായ രണ്ടു പേര്‍ക്കുമെതിരെയാണ് സൈബര്‍ പൊലീസ് എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കോണ്‍ഗ്രസ് നേതാവ് രാജു പി.നായര്‍ സംസ്ഥാന പൊലീസ് മേധാവിക്കു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണു നടപടി. കേസ് കളമശേരി പൊലീസിനു കൈമാറി. കേസില്‍ ആന്റോയെ ഉടന്‍ ചോദ്യം ചെയ്യുമെന്നാണ് സൂചന.

പത്രം മലയാള ദിനപത്രങ്ങളിലൂടെ 2027:സെപ്റ്റംബര്‍ 17 | വ്യാഴം 1202 | കന്നി 1 | അനിഴം

വയനാട് വാഴവറ്റയിലെ മദ്യശേഖര കേസ്: റിപ്പോർട്ടർ ടിവി ഉടമ ആന്റോ അഗസ്റ്റിൻ അറസ്റ്റിൽ

വയനാട് വാഴവറ്റയിലെ വീട്ടില്‍നിന്ന് 67 ലിറ്റര്‍ മദ്യശേഖരം പിടിച്ചെടുത്ത സംഭവത്തില്‍ റിപ്പോര്‍ട്ടര്‍ ടിവി ഉടമ ആന്റോ അഗസ്റ്റിനെ എക്സൈസ് അറസ്റ്റ് ചെയ്തു. കളമശ്ശേരിയിലെ റിപ്പോര്‍ട്ടര്‍ ടിവി ഓഫീസിലുള്ള ആന്റോ അഗസ്റ്റിനെ കസ്റ്റഡിയിലെടുക്കാന്‍ അര്‍ധരാത്രിയോടെയാണ് അസിസ്റ്റന്റ് കമ്മീഷണര്‍ ബൈജുവിന്റെ നേതൃതത്തിലുള്ള സംഘം എത്തിയത്. എഫ്ഐആര്‍ പകര്‍പ്പ് നല്‍കാതെ വഴങ്ങില്ലെന്ന് പറഞ്ഞ് ആന്റോ അഗസ്റ്റിന്‍ തര്‍ക്കിച്ചു. റിപ്പോര്‍ട്ടര്‍ ടിവി ജീവനക്കാരും അറസ്റ്റ് തടയാന്‍ ശ്രമിച്ചു. എഫ്‌ഐആര്‍ ഡിജിറ്റല്‍ കോപ്പി കാണിച്ചെങ്കിലും ഹാര്‍ഡ് കോപ്പി തന്നെ വേണമെന്ന് വാശിപിടിക്കുകയായിരുന്നു. തുടര്‍ന്ന് പെരുമ്പാവൂര്‍ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ മനോജ് കുമാര്‍ എഫ്‌ഐആര്‍ കോപ്പിയുമായി എത്തിയതിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

ഇപിഎഫ്ഒ ശമ്പള പരിധി 25,000 രൂപയായി ഉയര്‍ത്തി

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്റെ പരിരക്ഷയ്ക്കുള്ള പ്രതിമാസ ശമ്പള പരിധി 15,000 രൂപയില്‍ നിന്ന് 25,000 രൂപയായി ഉയര്‍ത്താനുള്ള തൊഴില്‍ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശത്തിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. ഈ തീരുമാനത്തോടെ 51 ലക്ഷത്തിലധികം അധിക ജീവനക്കാര്‍ക്കുകൂടി ഇപിഎഫ്ഒ ആനുകൂല്യങ്ങളും സാമൂഹിക സുരക്ഷയും ലഭ്യമാകും.

മെസി തട്ടിപ്പ് കേസ്: റിപ്പോര്‍ട്ടര്‍ ടിവി ഓഫീസില്‍ 21 മണിക്കൂര്‍ നീണ്ട റെയ്ഡ്

മെസിയെയും അര്‍ജന്റീന ടീമിനെയും കേരളത്തിലേക്കു കൊണ്ടുവരുമെന്നു പറഞ്ഞു തട്ടിപ്പ് നടത്തിയ കേസില്‍ കളമശ്ശേരിയിലെ റിപ്പോര്‍ട്ടര്‍ ടിവി ഓഫീസില്‍ 21 മണിക്കൂര്‍ നീണ്ട റെയ്ഡ്. പ്രത്യേക അന്വേഷണ സംഘം നിരവധി രേഖകള്‍ പിടിച്ചെടുത്തു. റിപ്പോര്‍ട്ടര്‍ ടിവി ഓഫീസില്‍നിന്ന് മെമ്മറി കാര്‍ഡുകള്‍, കലൂര്‍ സ്റ്റേഡിയവുമായി ബന്ധപ്പെട്ട രേഖകള്‍, 6300 അമേരിക്കന്‍ ഡോളര്‍ എന്നിവ പൊലീസ് കസ്റ്റഡിയിലെടുത്തു. തൃക്കാക്കര എസിപി ബിജോയ് ചന്ദ്രന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ബുധനാഴ്ച രാവിലെ അഞ്ചരയ്ക്ക് തുടങ്ങിയ പരിശോധന ഇന്നു പുലര്‍ച്ചെ രണ്ടരയ്ക്കാണ് അവസാനിപ്പിച്ചത്. കളമശേരി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ മജിസ്‌ട്രേറ്റ് അനുമതിയോടെ റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിങ് കമ്പനി ഉടമ ആന്റോ അഗസ്റ്റിന്റെയും സഹോദരങ്ങളുടെ ഫ്ളാറ്റുകളിലും വീടുകളിലും പൊലീസ് റെയ്ഡ് നടത്തി.

മുഖ്യമന്ത്രിക്കെതിരെയുള്ള വ്യാജ വിവാഹ പ്രചാരണം: റിപ്പോർട്ടർ ടിവി ഉടമയ്ക്കെതിരെ കേസ്

മുഖ്യമന്ത്രി വി.ഡി. സതീശന്‍ രണ്ടാംവിവാഹം കഴിച്ചെന്ന് ആരോപിച്ചു പ്രസംഗിച്ച റിപ്പോര്‍ട്ടര്‍ ചാനല്‍ ഉടമ ആന്റോ അഗസ്റ്റിനെതിരേ കേസ്. കെപിസിസി വക്താവ് രാജു പി നായര്‍ ഡിജിപിക്ക് നല്‍കിയ പരാതിയിലാണ് കേസെടുത്തത്. കര്‍ണാടകയിലെ ബൈന്തൂര്‍ സബ് രജിസ്ട്രാര്‍ ഓഫീസില്‍ മുഖ്യമന്ത്രിയുടെ രണ്ടാംവിവാഹം രജിസ്ട്രര്‍ ചെയ്തെന്ന വ്യാജരേഖയുമായി രണ്ടു യുവാക്കള്‍ തന്നെ സമീപിച്ചിരുന്നെന്ന് ചാനല്‍ ഉടമ ആന്റോ അഗസ്റ്റിന്‍ പ്രസംഗിച്ചതിന്റെ വീഡിയോ പ്രചരിക്കുന്നതിനിടെയാണ് കേസ്. ആന്റോയുടെ കൈയിലും റിപ്പോര്‍ട്ടര്‍ ടിവി ഓഫീസിലുള്ള വ്യാജരേഖകള്‍ കണ്ടെത്തണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

അമല നാഷണല്‍ ബുക്ക് ഫെസ്റ്റിവല്‍ നാലാം എഡിഷൻ സെപ്റ്റംബര്‍ 24 മുതല്‍ 26 വരെ

തൃശൂര്‍ അമല മെഡിക്കല്‍ കോളേജ് കാമ്പസില്‍ അമല നാഷണല്‍ ബുക്ക് ഫെസ്റ്റിവലിന്റെ നാലാം എഡിഷൻ സെപ്റ്റംബര്‍ 24 മുതല്‍ 26 വരെ നടക്കും. സെപ്റ്റംബര്‍ 24-ന് രാവിലെ 11 മണിക്ക് സംസ്ഥാന ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിക്കും. ചടങ്ങില്‍ വെച്ച് മികച്ച സ്‌കൂള്‍ ലൈബ്രറിക്കും മികച്ച കൈയെഴുത്ത് മാഗസിനും അവാര്‍ഡ് നല്‍കും. കോളേജ് മാഗസിന്‍-അവസാന പതിപ്പ്, ഡിജിറ്റല്‍ മാഗസിന്‍ 4.O ചടങ്ങില്‍ പ്രകാശനം ചെയ്യും. ചടങ്ങില്‍ ഇന്ത്യ ഫുട്‌ബോള്‍ ഇതിഹാസം ഐ.എം. വിജയന്‍ വിശിഷ്ടാതിഥിയാകും. തുടര്‍ന്ന് നടി ശ്രുതി ജയന്റെ ആവിഷ്‌കാര പ്രകടനവും സംവേദനാത്മക സെഷനുമുണ്ടാകും.
സെപ്റ്റംബര്‍ 25-ന് രാവിലെ 10ന് വായനയും ആരോഗ്യവും വിഷയത്തില്‍ പ്രശസ്ത എഴുത്തുകാരനും തിരക്കഥാകൃത്തുമായ സന്തോഷ് ഏച്ചിക്കാനവും പ്രശസ്ത എഴുത്തുകാരന്‍ ഡോ. മനോജ് വെള്ളനാടും പങ്കെടുക്കുന്ന ടോക്ക് ഷോ. 11.15 ന് ദര്‍ശന ക്ലബ്ബിലെ പ്രതിഭാധനരായ കലാകാരന്മാരുടെ പ്രത്യേക പ്രകടനം. 12.30 ന് വെള്ളിത്തിരയിലെ അപ്പോത്തിക്കരി എന്ന വിഷയത്തില്‍ പ്രശസ്ത ചലച്ചിത്ര നിര്‍മ്മാതാവ് മാര്‍ട്ടിന്‍ ജോസഫും പ്രശസ്ത ഗാനരചയിതാവും തിരക്കഥാകൃത്തുമായ കവിപ്രസാദ് ഗോപിനാഥും സംസാരിക്കുന്നു. ഉച്ചക്ക് 2.30 ന് മെന്റലിസ്റ്റ് മൃദുലിന്റെ ലൈവ് മെന്റലിസം ഷോ. 3.30 ന് പറയാന്‍ മറന്ന പാട്ടുകള്‍ എന്ന വിഷയത്തില്‍ ഗാനരചയിതാവും കവിയുമായ റഫീഖ് അഹമ്മദ്. വൈകീട്ട് 4.45 ന് നിഴല്‍ ബാന്‍ഡിന്റെ തത്സമയ സംഗീത പ്രകടനം.
സെപ്റ്റംബര്‍ 26-ന് രാവിലെ 10 ന് ജെന്‍സിയും എഴുത്തും എന്ന വിഷയത്തില്‍ അവതാരകനും ഏഷ്യാനെറ്റ് ന്യൂസിന്റെ അസിസ്റ്റന്റ് ന്യൂസ് എഡിറ്ററുമായ നിശാന്ത് എം.വിയും നടനും ഗ്രാഫിക് ഡിസൈനറുമായ അനീഷ് ഗോപാലും സഞ്ചാരിയും എഴുത്തുകാരനുമായ എഡ്വിന്‍ ഹിച്ച്ഹിക്കറുമായി ഒരു സംവേദനാത്മക സെഷന്‍. രാവിലെ 11.45 ന് വന്ധ്യതയും സമൂഹവും എന്ന വിഷയത്തില്‍ പ്രശസ്ത ചെറുകഥാകൃത്തും നോവലിസ്റ്റും തിരക്കഥാകൃത്തുമായ കെ.വി.മണികണ്ഠന്‍ സംസാരിക്കുന്നു. ഉച്ചക്ക് 1.45 ന് ഉട്ടോപ്യന്‍ അജിത്തിന്റെയും ദീപ്തിയുടെയും പ്രചോദനാത്മകമായ സെഷന്‍. വൈകീട്ട് 3 ന് മാറുന്ന തലമുറയിലെ മായുന്ന വായന എന്ന വിഷയത്തിലുള്ള ചര്‍ച്ചയില്‍ ഇതിഹാസ മലയാള ചലച്ചിത്രകാരന്‍മാരായ സിബി മലയില്‍, കമല്‍, ബ്ലെസി, സുന്ദര്‍ ദാസ് എന്നിവര്‍ പങ്കെടുക്കുന്നു. പ്രവേശനം സൗജന്യം.

ബിരിയാണി അരിവില കുതിച്ചുയരുന്നു

ബിരിയാണി അരിവില കുതിച്ചുയരുന്നു. ബസുമതി, നോണ്‍- ബസ്മതി അരികള്‍ക്കെല്ലാം പൊള്ളുന്ന വില. 85 രൂപയുണ്ടായിരുന്ന ബസുമതി അരിക്ക് ഇപ്പോള്‍ നൂറു രൂപയാണു വില. ഡിമാന്‍ഡ് വര്‍ധിച്ചതും വിളവു കുറഞ്ഞതുമാണു വില വര്‍ധനയ്ക്കു കാരണം.

സവാള വില നിയന്ത്രിക്കാൻ വിപണി ഇടപെടൽ തുടരും

സവാള വില 70 മുതല്‍ 80 വരെ രൂപയായി. 35 രൂപയ്ക്കു സവാള ലഭ്യമാക്കാന്‍ അടുത്ത ഒരു മാസം കൂടി സര്‍ക്കാര്‍ വിപണി ഇടപെടല്‍ തുടരും. ഇതുവരെ 81.8 ടണ്‍ സവാളയാണ് വിപണിയില്‍ എത്തിച്ചിട്ടുള്ളത്. 30 ടണ്‍ സവാളയ്ക്ക് കൂടി ഓര്‍ഡര്‍ നല്‍കും.

ഡിസംബര്‍ ഒന്നിന് സിഐടിയു പാര്‍ലമെന്റ് മാര്‍ച്ച്

തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ ഡിസംബര്‍ ഒന്നിന് സി ഐ ടി യു പാര്‍ലമെന്റ് നടത്തുമെന്ന് ജനറല്‍ സെക്രട്ടറി എളമരം കരീം. ലേബര്‍ കോഡ്, തൊഴിലാളി സംഘടനകള്‍ക്ക് എതിരായ കേന്ദ്ര നയങ്ങള്‍, മിനിമം വേതന തത്വത്തിന് എതിരായ നടപടികള്‍, കരാര്‍ തൊഴിലാളിവത്ക്കരണം എന്നിവയ്ക്ക് എതിരെയാണ് സമരമെന്ന് സി ഐ ടി യു ജനറല്‍ സെക്രട്ടറി വിവരിച്ചു.

റിപ്പോര്‍ട്ടര്‍ കമ്പനി ഓഫീസിലെ റെയ്ഡ് നിയമപരമെന്ന് ആഭ്യന്തര മന്ത്രി

റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിങ് കമ്പനി ഓഫീസില്‍ നടന്ന എസ്ഐടി റെയ്ഡ് നിയമപരമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. സെര്‍ച്ച് വാറണ്ട് ഉള്‍പ്പെടെ മതിയായ അനുമതി നേടിയ ശേഷമാണ് റെയ്ഡ് നടന്നതെന്ന് ചെന്നിത്തല പറഞ്ഞു.

മാസപ്പടി കേസ്: നിയമോപദേശം നാളെ നല്‍കും

മാസപ്പടി കേസില്‍ ഇഡി റിപ്പോട്ടിന്മേല്‍ എന്തു നടപടി വേണമെന്ന നിയമോപദേശം നാളെ സര്‍ക്കാരിനു നല്‍കും. എജിയും ഡിജിപിയും ആഭ്യന്തര മന്ത്രിയെ കാണും. ആഭ്യന്തര മന്ത്രിയുമായി എജി കൂടിക്കാഴ്ച നടത്തും. അതേസമയം, മാസപ്പടി കേസില്‍ ഇഡിക്ക് നല്‍കിയ സുപ്രധാന മൊഴി പിന്‍വലിക്കാന്‍ സിഎംആര്‍എല്‍ ഉദ്യോഗസ്ഥര്‍ കോടതിയെ സമീപിച്ചു.

വണ്ടര്‍ വാട്ടര്‍ഫാള്‍സ് എക്സിബിഷൻ തൃശൂരിൽ

ജലവിസ്മയങ്ങളും കുടുംബ വിനോദങ്ങളും ഒരുമിക്കുന്ന മെഗാ എക്സിബിഷൻ – വണ്ടര്‍ വാട്ടര്‍ഫാള്‍സ് എക്സിബിഷൻ തൃശൂര്‍ ശക്തന്‍ തമ്പുരാന്‍ നഗറില്‍ ഡി ജെ അമ്യൂസ്മെന്റ്സ് ഒരുക്കുന്നു. കുടുംബാംഗങ്ങള്‍ക്കെല്ലാം ഒരുപോലെ ആസ്വദിക്കാവുന്ന വൈവിധ്യമാര്‍ന്ന വിനോദങ്ങളും ദൃശ്യവിസ്മയങ്ങളും ഇതില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. എല്ലാ ദിവസവും വൈകിട്ട് 3 മണി മുതല്‍ രാത്രി 9.30 വരെയാണ് എക്സിബിഷന്‍.

സിപിഎമ്മിൽ തിരുത്തൽ വേണമെന്ന് വി. കുഞ്ഞികൃഷ്ണൻ എംഎൽഎ

സിപിഎമ്മില്‍ ഒരാള്‍ ആജ്ഞാപിക്കുകയും മറ്റുള്ളവര്‍ അനുസരിക്കുകയും ചെയ്യുന്ന അവസ്ഥയാണെന്ന് വി കുഞ്ഞികൃഷ്ണന്‍ എംഎല്‍എ. പാര്‍ട്ടിയില്‍ തിരുത്തല്‍ വേണ്ടത് ഇത്തരം നയങ്ങളിലും നിലപാടുകളിലുമാണ്. സംസ്ഥാന കമ്മിറ്റിയിലേക്ക് പുതിയ ആളുകള്‍ വന്നതുകൊണ്ട് തിരുത്തലാകില്ല. ഇഡി നടപടിയില്‍ വസ്തുത ജനങ്ങളെ ബോധ്യപ്പെടുത്താന്‍ പിണറായിക്ക് കഴിഞ്ഞിട്ടില്ലെന്നും കുഞ്ഞികൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.

കെഎസ്ആര്‍ടിസി ലക്ഷദ്വീപ്, ഹൈദരാബാദ് ലക്ഷ്വറി പാക്കേജുകൾ

കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസം സെല്ലിന്റെ ലക്ഷദ്വീപ്, ഹൈദരാബാദ് ലക്ഷ്വറി പാക്കേജുകളുടെയും പുതിയ ഓണ്‍ലൈന്‍ ബുക്കിങ് സംവിധാനത്തിന്റെയും ഉദ്ഘാടനം ഈ മാസം 22ന് നടക്കും. കുറഞ്ഞ ചെലവില്‍ വിമാനയാത്ര ഉള്‍പ്പെടെയുള്ള ലക്ഷദ്വീപ് പാക്കേജും ഹൈദരാബാദിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള പാക്കേജുമാണ് ഒരുക്കിയിരിക്കുന്നത്.

എസ്എഫ്ഐ നേതാവിനെതിരെ വിസി നടപടി

കായംകുളം എം എസ് എം കോളജിലെ എസ് എഫ് ഐ നേതാവും എം കോം ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയുമായ അല്‍ അമീനെ പുറത്താക്കാന്‍ കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഉത്തരവിട്ടു. സ്വകാര്യ സ്‌കൂളില്‍ മുഴുവന്‍ സമയ അധ്യാപകനായി ജോലി ചെയ്യുന്നത് മറച്ചുവെച്ച് അല്‍ അമീന്‍ കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ മത്സരിച്ചതാണ് നടപടിക്ക് ആധാരം.

ആഭ്യന്തരമന്ത്രിയുടെ വിദേശയാത്ര സംബന്ധിച്ച വ്യാജ പ്രചാരണം: കേസ് രജിസ്റ്റർ ചെയ്തു

ആഭ്യന്തരമന്ത്രിയുടെ വിദേശയാത്ര സംബന്ധിച്ച വ്യാജ പ്രചാരണത്തില്‍ പൊലീസ് കേസെടുത്തു. കെ എസ് അരുണ്‍കുമാര്‍, പോരാളി ഷാജി എന്നിവര്‍ക്കെതിരെയാണ് വിദേശയാത്ര സംബന്ധിച്ച് വ്യാജ പ്രചാരണം നടത്തി എന്ന പരാതിയില്‍ കേസെടുത്തിരിക്കുന്നത്.

ബ്രിക്സ് രാജ്യങ്ങളിലെ വ്ലോഗർമാർ കൊച്ചി വാട്ടര്‍ മെട്രോയില്‍

വാട്ടര്‍ മെട്രോയെയും കൊച്ചിയുടെ കായല്‍ സൗന്ദര്യത്തെയും ലൈവായി ബ്രിക്സ് രാജ്യങ്ങളില്‍ എത്തിച്ച് വ്ലോഗര്‍മാര്‍. 19 ബ്രിക്സ് രാജ്യങ്ങളില്‍ നിന്നുള്ള 35 സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സേഴ്‌സ്, കണ്ടന്റ് ക്രീയേറ്റഴ്‌സ് തുടങ്ങിയവരാണ് മട്ടാഞ്ചേരിയില്‍ നിന്ന് ഹൈക്കോര്‍ട്ട് ടെര്‍മിനലിലേക്ക് കൊച്ചി വാട്ടര്‍ മെട്രോയില്‍ 45 മിനുട്ട് യാത്ര ചെയ്തത്.

ചേവായൂര്‍ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ് കേസ്: സിപിഎം നേതാവ് അറസ്റ്റിൽ

ചേവായൂര്‍ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ് കേസില്‍ സിപിഎം നേതാവ് എം ഗിരീഷിനെ പൊലീസ് അറസ്റ്റ് ചെയ്തു.

മദ്യപിച്ച് അപകടമുണ്ടാക്കിയ പൊലീസുകാരന് സസ്പെൻഷൻ

മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ തണ്ണിത്തോട് സ്റ്റേഷനിലെ പൊലീസുകാരന്‍ പ്രവീണ്‍കുമാറിനെ സസ്പെന്‍ഡ് ചെയ്തു. രാത്രി കോന്നി കൊന്നപ്പാറയില്‍ പ്രവീണ്‍കുമാര്‍ മദ്യപിച്ച് ഓടിച്ച ബൈക്ക് നിര്‍ത്തിയിട്ടിരുന്ന ആംബുലന്‍സില്‍ ഇടിച്ചിരുന്നു. നാട്ടുകാരാണ് തടഞ്ഞുവച്ച് പൊലീസിന് കൈമാറിയത്.

കെഎസ്ഇബി തോട്ടിയില്‍ നിന്ന് കൊടുവാള്‍ ഊരിവീണ് യാത്രക്കാരിക്ക് പരിക്ക്

മരച്ചില്ല വെട്ടാന്‍ ജീപ്പില്‍ കൊണ്ടുപോവുകയായിരുന്ന കെ.എസ്.ഇ.ബി.യുടെ തോട്ടിയില്‍ കെട്ടിയ കത്തി തട്ടി കാല്‍നടയാത്രക്കാരിക്ക് ഗുരുതര പരിക്ക്. മണിയൂര്‍ ചെല്ലട്ട് പൊയില്‍ കാളാംപുതുക്കുടി ജാനകി(75)ക്കാണ് പരിക്കേറ്റത്. ജീപ്പിന് മുകളില്‍കെട്ടിവെച്ച തോട്ടിയില്‍നിന്ന് കൊടുവാള്‍ ഊരിവീണാണ് അപകടം.

വ്യാജ രേഖ ചമച്ച് രജിസ്ട്രേഷനെത്തിച്ച ബസ് പിടികൂടി

വ്യാജ രേഖ ചമച്ച് രജിസ്ട്രേഷനെത്തിച്ച ബസ് മോട്ടോര്‍ വാഹനവകുപ്പ് ഇന്റേണല്‍ വിജിലന്‍സ് പിടികൂടി. തിരൂര്‍ ആര്‍ടിഒയില്‍ ബസ് രജിസ്റ്റര്‍ ചെയ്യാനായിരുന്നു നീക്കം. ബസ് നിര്‍മാണത്തിലെ മാനദണ്ഡങ്ങള്‍ ലംഘിച്ചായിരുന്നു വാഹന നിര്‍മാണം.

കുറ്റവാളികളായ അഞ്ച് പേരെ നൂറനാട് പൊലീസ് പിടികൂടി

തിരുവനന്തപുരം ജില്ലയിലെ വിവിധ സ്റ്റേഷനുകളില്‍ കൊലപാതക ശ്രമം, ഭവനഭേദനം ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതികളായ അഞ്ച് കുറ്റവാളികളെ നൂറനാട് പൊലീസ് പിടികൂടി. മിഥുന്‍, അമല്‍, നന്ദു, ഫെബിന്‍, അനന്ദു എന്നിവരാണ് പിടിയിലായത്.

വാഹന മോഷണ സംഘം അടൂര്‍ പൊലീസിന്റെ പിടിയില്‍

വാഹന മോഷണ സംഘം അടൂര്‍ പൊലീസിന്റെ പിടിയിലായി. ആലപ്പുഴ വെണ്‍മണി സ്വദേശി ഉണ്ണി കാര്‍ത്തികേയന്‍ ഉള്‍പ്പെട്ട സംഘത്തെയാണ് പൊലീസ് പിടികൂടിയത്.

ചാവക്കാട് ബസില്‍ നിന്ന് തെറിച്ചുവീണ് ഗര്‍ഭിണിക്ക് പരിക്ക്

തൃശ്ശൂര്‍ ചാവക്കാട് ബസില്‍ നിന്ന് തെറിച്ചുവീണ് ഗര്‍ഭിണിക്ക് പരിക്കേറ്റു. തേക്കാഞ്ചേരി പുഴങ്ങര ജലീലിന്റെ മകള്‍ ഫാത്തിമയ്ക്കാണ് (20) പരിക്കേറ്റത്. ഉടന്‍തന്നെ ഗുരുതര പരിക്കുകളോടെ ചാവക്കാട് ഹയാത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കോഴിക്കോട് പനി ബാധിച്ച് ഒന്നര വയസ്സുകാരി മരിച്ചു

കോഴിക്കോട് മേപ്പയ്യൂരില്‍ പനി ബാധിച്ച് ഒന്നര വയസ്സുകാരി മരിച്ചു. എടത്തില്‍മുക്ക് പനോളി സമിലിന്റെയും അഞ്ജനയുടെയും മകള്‍ ധ്രുവയാണ് മരിച്ചത്. പനി ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു.

പാര്‍ലമെന്റ് സമ്മേളനം: സര്‍വകക്ഷി യോഗം വിളിക്കണമെന്ന് പ്രതിപക്ഷം

പാര്‍ലമെന്റ് സമ്മേളനം വിളിച്ചുകൂട്ടാനുള്ള മോദി സര്‍ക്കാരിന്റെ ആലോചനകള്‍ ചര്‍ച്ച ചെയ്യാന്‍ സര്‍വകക്ഷി യോഗം വിളിക്കണമെന്ന് പ്രതിപക്ഷം. അജണ്ട എന്താണെന്നും എന്നു മുതല്‍ എത്ര ദിവസം സമ്മേളനം നടത്താന്‍ ഉദ്ദേശിക്കുന്നെന്നും സര്‍വകക്ഷി യോഗത്തില്‍ അറിയിക്കണമെന്നുമാണ് കോണ്‍ഗ്രസ് നേതാക്കള്‍ ഉള്‍പെടെയുള്ളവര്‍ ആവശ്യപ്പെട്ടത്.

ഏക സിവില്‍ കോഡ്: എന്‍ഡിഎക്കുള്ളില്‍ ഭിന്നത തുടരുന്നു

ഏക സിവില്‍ കോഡ് നടപ്പാക്കാനുള്ള ബിജെപി നീക്കത്തില്‍ എതിര്‍പ്പ് തുടര്‍ന്ന് ജെഡിയുവും ചിരാഗ് പാസ്വാന്റെ ലോക് ജനശക്തി പാര്‍ട്ടിയും. എന്‍ഡിഎക്കുള്ളില്‍ ചര്‍ച്ച വേണമെന്ന നിലപാടില്‍ രണ്ടു കക്ഷികളും ഉറച്ചു നില്‍ക്കുകയാണ്. അതേസമയം ഏക സിവില്‍ കോഡിനോടുള്ള നയം തെലുങ്കുദേശം മയപ്പെടുത്തി. വളഞ്ഞ വഴിയിലൂടെയല്ല പാര്‍ലമെന്റിലാണ് ഈ കാര്യം ചര്‍ച്ചയാക്കേണ്ടതെന്ന് ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഉമര്‍ അബ്ടുള്ള പറഞ്ഞു.

കന്നഡ നടന്‍ അനന്ത് നാഗിന് ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം

കന്നഡ നടന്‍ അനന്ത് നാഗിന് ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം ലഭിച്ചു. സിനിമയ്ക്ക് നല്‍കിയ സമഗ്രസംഭാവന പരിഗണിച്ചാണ് 2024-ലെ പുരസ്‌കാരം. ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്ത് 1987-ല്‍ പുറത്തിറങ്ങിയ സ്വാതി തിരുനാള്‍ എന്ന ചിത്രത്തിലൂടെ മലയാളത്തിലും അനന്ത് നാഗ് സാന്നിധ്യം അറിയിച്ചിട്ടുണ്ട്.

ഐ.ഡി.എസ്.എഫ്.എഫ്.കെ ലൈഫ്‌ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് നിനാ സബ്‌നാനിക്ക്

ഡോക്യുമെന്ററി, ഹ്രസ്വചിത്ര രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള 18 ാമത് ഐ.ഡി.എസ്.എഫ്.എഫ്.കെയിലെ ലൈഫ്‌ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് പ്രമുഖ അനിമേഷന്‍ ചലച്ചിത്രകാരി നിനാ സബ്‌നാനിക്ക് സമ്മാനിക്കും. രണ്ടു ലക്ഷം രൂപയും ശില്‍പ്പവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്‌കാരം.

അമലയില്‍ റീജണല്‍ അഫെറിസിസ് സെന്റര്‍ ആരംഭിച്ചു

അമല ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ ട്രാന്‍സ്ഫ്യൂഷന്‍ മെഡിസിന്‍ വിഭാഗം ആരംഭിച്ച റീജണല്‍ അഫെറിസിസ് സെന്ററിന്റെ ഉദ്ഘാടനം തൃശൂര്‍ അസിസ്റ്റന്റ് കളക്ടര്‍ എ.സി. പ്രീതി ഐ.എ.എസ്. നിര്‍വഹിച്ചു. അഫെറിസിസ് സാങ്കേതികവിദ്യയിലൂടെ ആവശ്യമായ പ്രത്യേക രക്തഘടകങ്ങള്‍ മറ്റ് ജില്ലകളിലെ ആശുപത്രികള്‍ക്കും രോഗികള്‍ക്കും ലഭ്യമാക്കുകയാണ് ഇതിന്റെ ലക്ഷ്യം.

പ്രധാനമന്ത്രിയുടെ ജന്മദിനം: ബിജെപിയുടെ സേവാ സങ്കല്‍പ് അഭിയാന് തുടക്കം

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനം പ്രമാണിച്ച് ബിജെപിയുടെ സേവാ സങ്കല്‍പ് അഭിയാന് തുടക്കമായി. ഒക്ടോബര്‍ 17 വരെ സേവന, സാമൂഹിക, സാംസ്‌കാരിക പരിപാടികള്‍ നടത്തും. ഇന്നു വൈകുന്നേരം ഏഴിന് വീടുകളില്‍ ‘ആശീര്‍വാദ് കാ ദിയ’ ദീപം തെളിക്കും.

ആദിവാസി സ്‌കൂള്‍ ടീക് കരോ ക്യാമ്പയിന്‍

‘ആദിവാസി സ്‌കൂള്‍ ടീക് കരോ’ ക്യാമ്പയിനുമായി ക്രോകോച്ച് ജനതാ പാര്‍ട്ടി. നാഗ്പൂരില്‍ സിജെപി കണ്‍വീനര്‍ അഭിജീത് ദീപ്കെയാണ് ക്യാമ്പയിന്‍ പ്രഖ്യാപിച്ചത്. രാജ്യത്തെ ട്രൈബല്‍ സ്‌കൂളുകള്‍ സിജെപി പ്രവര്‍ത്തകര്‍ സന്ദര്‍ശിക്കുമെന്നും പ്രശ്നങ്ങള്‍ തുറന്നു കാട്ടാന്‍ ഇടപെടുമെന്നും അദ്ദേഹം പറഞ്ഞു.

ബോംബ് ഭീഷണി സന്ദേശമയക്കുന്ന അന്തര്‍ സംസ്ഥാന സംഘം പിടിയിൽ

സര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്കും സ്‌കൂളുകളിലേക്കും ബോംബ് ഭീഷണി സന്ദേശമയക്കുന്ന അന്തര്‍ സംസ്ഥാന സംഘത്തെ ഗുജറാത്ത് പൊലീസ് പിടികൂടി. ഗുജറാത്ത് സെക്രട്ടറിയേറ്റിലേക്കെത്തിയ ഭീഷണി സന്ദേശത്തെ തുടര്‍ന്നുളള അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.

ഡ്യൂട്ടിക്ക് ഹാജരാകാതെ പിജി പഠനം നടത്തിയ വനിതാ ഡോക്ടറെ ഒഴിവാക്കി

സര്‍ക്കാര്‍ ക്ലിനിക്കിലെ ജോലിക്ക് ശമ്പളം വാങ്ങുകയും എന്നാല്‍ ജോലിക്ക് ഹാജരാകാതെ പിജി പഠനം നടത്തുകയും ചെയ്ത വനിതാ ഡോക്ടറെ ഡ്യൂട്ടിയില്‍നിന്ന് ഒഴിവാക്കി. കര്‍ണാടകയിലെ കോണ്‍ഗ്രസ് എംഎല്‍എയായ ഉമേഷ് മേട്ടിയുടെ ബന്ധു കൂടിയായ ഡോ. അങ്കിത യാറഗലിനെയാണ് മെഡിക്കല്‍ ഓഫീസറുടെ ചുമതലയില്‍നിന്ന് ഒഴിവാക്കിയത്.

മഹുവ മൊയ്ത്രയ്ക്ക് നേരെ കയ്യേറ്റശ്രമം

കൃഷ്ണ നഗറില്‍ പരിപാടിയില്‍ പങ്കെടുക്കാനെത്തിയ തൃണമൂല്‍ എംപി മഹുവ മൊയ്ത്രയ്ക്ക് നേരെ വീണ്ടും മുട്ടയേറും കയ്യേറ്റശ്രമവും നടന്നു. ആക്രമണത്തിന് പിന്നില്‍ ബിജെപിയാണെന്ന് ആരോപിച്ച മഹുവ, സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് ദീപാങ്കര്‍ ദത്തക്കെതിരെ രൂക്ഷവിമര്‍ശനം നടത്തി.

ദിശ സാലിയന്‍ കേസ്: പ്രത്യേക അന്വേഷണ ഉദ്യോഗസ്ഥയെ നിയോഗിച്ചു

നടന്‍ സുശാന്ത് സിങ് രാജ്പുത്തിന്റെ മാനേജര്‍ ദിശ സാലിയന്റെ മരണവുമായി ബന്ധപ്പെട്ട് സിബിഐ രജിസ്റ്റര്‍ ചെയ്ത കേസില്‍ അന്വേഷണ ഉദ്യോഗസ്ഥയെ നിയോഗിച്ചു. ഡല്‍ഹി സിബിഐ ആസ്ഥാനത്തെ സ്പെഷ്യല്‍ ക്രൈം യൂണിറ്റിലെ എസ്പിയായ സീമ പഹുജയുടെ നേതൃത്വത്തിലായിരിക്കും സിബിഐ കേസില്‍ അന്വേഷണം നടത്തുക.

ബെലഗാവിയില്‍ മുന്‍ സൈനികനെയും മകളെയും വെട്ടിക്കൊലപ്പെടുത്തി

ബെലഗാവിയില്‍ സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് മുന്‍ സൈനികനെയും മകളെയും ബന്ധുക്കള്‍ വെട്ടിക്കൊലപ്പെടുത്തി. അവരാദി ഗ്രാമപഞ്ചായത്ത് ഓഫീസിനുള്ളില്‍ വച്ചാണ് രുദ്രപ്പയും മകള്‍ ശശികലയും ദാരുണമായി കൊല്ലപ്പെട്ടത്.

പാകിസ്ഥാന്‍ കേന്ദ്രീകൃത ഭീകര സംഘടനയ്ക്ക് നിരോധനം

പാകിസ്ഥാന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഷഹ്സാദ് ഭട്ടി സംഘത്തെ കേന്ദ്ര സര്‍ക്കാര്‍ ഭീകര സംഘടനയായി പ്രഖ്യാപിച്ചു. ആയുധങ്ങളും ലഹരിമരുന്നുകളും കടത്തുന്നതിലും യുവാക്കളെ തീവ്രവാദത്തിലേക്ക് ആകര്‍ഷിക്കുന്നതിലും ഇവര്‍ സജീവമായിരുന്നു.

ചൈന – പാകിസ്ഥാന്‍ അതിര്‍ത്തി കമ്മീഷന് നിയമസാധുതയില്ലെന്ന് ഇന്ത്യ

പാകിസ്ഥാന്‍ – ചൈന അതിര്‍ത്തി കമ്മീഷന്‍ യോഗം ചേര്‍ന്നതായുള്ള റിപ്പോര്‍ട്ടുകളില്‍ കടുത്ത പ്രതികരണവുമായി ഇന്ത്യ. ചൈന – പാകിസ്ഥാന്‍ അതിര്‍ത്തി കമ്മീഷന് ഒരു നിയമസാധുതയുമില്ലെന്ന് ഇന്ത്യ വ്യക്തമാക്കി.

യുഎസ് കേന്ദ്രബാങ്ക് പലിശ നിരക്ക് വര്‍ധിപ്പിച്ചു

യുഎസ് കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് വര്‍ധിപ്പിച്ചു. കേന്ദ്ര ബെഞ്ച്മാര്‍ക്ക് പലിശ നിരക്കുകളില്‍ 0.25 ശതമാനം വര്‍ധിപ്പിച്ച് 3.75 ശതമാനം മുതല്‍ 4 ശതമാനം വരെയുള്ള പരിധിയിലാക്കി. ഫെഡറല്‍ റിസര്‍വ് ചെയര്‍മാന്‍ കെവിന്‍ വാര്‍ഷിന്റെ നേതൃത്വത്തിലാണ് തീരുമാനം.

റഷ്യന്‍ എണ്ണ ഇറക്കുമതി: ട്രംപിന്റെ ബില്‍ ജനപ്രതിനിധി സഭയില്‍

റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്ന ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ക്ക് മേല്‍ 100 ശതമാനം വരെ തീരുവ ചുമത്താന്‍ ട്രംപ് ഒരുങ്ങുന്നു. ഇതിനായി ട്രംപിന് അധികാരം നല്‍കുന്ന ബില്‍ യുഎസ് ജനപ്രതിനിധി സഭയില്‍ ആദ്യ കടമ്പ കടന്നു.

സൗദി അറേബ്യയുടെ എഫ്-15 യുദ്ധവിമാനം വെടിവെച്ചിട്ടതായി ഹൂതികള്‍

സൗദി അറേബ്യയുടെ എഫ്-15 യുദ്ധവിമാനം വെടിവെച്ചിട്ടതിന്റെ ദൃശ്യങ്ങള്‍ യെമനിലെ ഹൂതി വിമതര്‍ പുറത്തുവിട്ടു. യെമനിലെ മാരിബ് പ്രവിശ്യയില്‍ തങ്ങളുടെ വ്യോമപ്രതിരോധ സേനയാണ് വിമാനം തകര്‍ത്തതെന്നാണ് ഹൂതികളുടെ അവകാശവാദം.

മക്കയ്ക്ക് നേരെ ഡ്രോണ്‍ ആക്രമണ ശ്രമം

സൗദി അറേബ്യയിലെ മക്ക ഉള്‍പ്പെടെയുള്ള നഗരങ്ങളെ ലക്ഷ്യമാക്കി ആക്രമണം ശക്തമാക്കി ഹൂതി വിമതര്‍. മക്കയ്ക്ക് നേരെ നടന്ന ഹൂതികളുടെ ഡ്രോണ്‍ ആക്രമണ ശ്രമത്തെ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് കടുത്ത ഭാഷയില്‍ അപലപിച്ചു.

വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന, ട്വന്റി20 പരമ്പരകള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. മലയാളി താരം സഞ്ജു സാംസണ്‍ ട്വന്റി20 ടീമിലുണ്ട്. എന്നാല്‍, ഏകദിന ടീമില്‍ സഞ്ജു ഇല്ല. ശുഭ്മാന്‍ ഗില്‍ ആണ് ഏകദിന ടീമിന്റെ ക്യാപ്റ്റന്‍.

ഇപിഎഫ്ഒ വരിക്കാരുടെ വേതനപരിധി ഉയര്‍ത്തുന്നതില്‍ അന്തിമാംഗീകാരം

ഇപിഎഫ്ഒ വരിക്കാരുടെ നിര്‍ബന്ധിത പിഎഫ് ആനുകൂല്യത്തിനുള്ള വേതനപരിധി നിലവിലെ 15,000 രൂപയില്‍ നിന്ന് 25,000 രൂപയാക്കി ഉയര്‍ത്തണമെന്ന തൊഴില്‍മന്ത്രാലയത്തിന്റെ നിര്‍ദേശത്തിന് അംഗീകാരമായി. ഏകദേശം 51 ലക്ഷം ജീവനക്കാര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.

സെമികണ്ടക്ടര്‍ മേഖലയില്‍ മുന്നേറാനൊരുങ്ങി ഇന്ത്യന്‍ കമ്പനികള്‍

സെമികണ്ടക്ടര്‍ മേഖലയില്‍ മുന്നേറാനൊരുങ്ങി ഇന്ത്യന്‍ കമ്പനികള്‍. രാജ്യത്തെ ഈ രംഗത്തുള്ള 281 ഫണ്ടഡ് കമ്പനികള്‍ക്ക് ഇതുവരെ മൊത്തം 1.4 ബില്യണ്‍ ഡോളറിന്റെ ഇക്വിറ്റി ഫണ്ടിങ് ലഭിച്ചതായി കണക്കുകള്‍ വ്യക്തമാക്കുന്നു.

‘ധൂമകേതു’വിലെ ഗാനം പുറത്തിറങ്ങി

സുധി മാഡിസണ്‍ സംവിധാനം ചെയ്യുന്ന ചിത്രമായ ‘ധൂമകേതു’വിലെ ‘അനുരാഗ രൂപവതി’ എന്ന് തുടങ്ങുന്ന ഗാനം പുറത്ത്. സജിനും നിഖിലയും ഒന്നിച്ചുള്ള കല്യാണ ദൃശ്യങ്ങളാണ് ഗാനരംഗത്തിലുള്ളത്. സെപ്റ്റംബര്‍ 25-നാണ് സിനിമയുടെ വേള്‍ഡ് വൈഡ് റിലീസ്.

മോഹന്‍ലാലിന്റെ ‘തേന്മാവിന്‍ കൊമ്പത്ത്’ ഒക്ടോബര്‍ ഒന്നിന് റീ റിലീസ്

പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത് 1994 ല്‍ പുറത്തിറങ്ങിയ ചിത്രം ‘തേന്മാവിന്‍ കൊമ്പത്ത്’ ഒക്ടോബര്‍ ഒന്നിന് വീണ്ടും തിയറ്ററുകളിലെത്തുന്നു. 4കെ ദൃശ്യ മികവോടെയാണ് ചിത്രം വീണ്ടും പ്രേക്ഷകരിലേക്കെത്തുന്നത്.

ഇലക്ട്രിക് വാഹനമായ പിവി7 ആഗോളതലത്തില്‍ അവതരിപ്പിച്ച് കിയ

ഇലക്ട്രിക് വാഹനമായ പിവി7 ആഗോളതലത്തില്‍ അവതരിപ്പിച്ച് കിയ. പാസഞ്ചര്‍, കാര്‍ഗോ പതിപ്പുകളില്‍ ഈ വാഹനം ലഭ്യമാകും. കിയ തങ്ങളുടെ ബിയോണ്ട് വെഹിക്കിള്‍ പ്ലാറ്റ്‌ഫോമില്‍ വികസിപ്പിച്ച രണ്ടാമത്തെ മോഡലാണിത്.

സുനില്‍ പി ഇളയിടത്തിന്റെ ‘മൈത്രി – പടവുകള്‍ പാഠങ്ങള്‍’ പുസ്തകം പുറത്തിറങ്ങി

ബി.ആര്‍. അംബേദ്കറുടെ ചിന്തയിലെ കേന്ദ്രസങ്കല്പനങ്ങളെ അഭിസംബോധന ചെയ്യുന്ന ലേഖനങ്ങളുടെ സമാഹാരമായ ‘മൈത്രി – പടവുകള്‍ പാഠങ്ങള്‍’ എന്ന പുസ്തകം സുനില്‍ പി ഇളയിടം രചിച്ചിരിക്കുന്നു. ഡിസി ബുക്സാണ് പ്രസാധകർ.

രാത്രിയിലെ അമിതമായ വെളിച്ചം ഹൃദയത്തിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുമെന്ന് പഠനം

രാത്രി ഉറക്കത്തിന്റെ സമയത്ത് അമിതമായ വെളിച്ചമേല്‍ക്കുന്നത് ഹൃദയത്തിന്റെ ഘടനയെയും പ്രവര്‍ത്തനത്തെയും സാരമായി ബാധിക്കുമെന്ന് യൂറോപ്യന്‍ ഹാര്‍ട്ട് ജേണലില്‍ പ്രസിദ്ധപ്പെടുത്തിയ പുതിയ പഠനം മുന്നറിയിപ്പ് നല്‍കുന്നു.

ഏകദിന, ടി20 ക്രിക്കറ്റിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു… ടീമിൽ ഇടം നേടി സഞ്ജുവും കോഹ്ലിയും രോഹിത്തും

വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന, ടി20 പരമ്പരകള്‍ക്കും ഏഷ്യന്‍ ഗെയിംസിനുമുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ച് ബിസിസിഐ. സീനിയര്‍ താരങ്ങളായ രോഹിത് ശര്‍മയും വിരാട് കോഹ്ലിയും ഏകദിന ടീമില്‍ ഇടംനേടിയിട്ടുണ്. മലയാളി താരം സഞ്ജു സാംസണ്‍ ടി20 ടീമിലും ഏഷ്യന്‍ ഗെയിംസിനുള്ള സംഘത്തിലും വിക്കറ്റ് കീപ്പറായി സ്ഥാനം നിലനിര്‍ത്തി. വെസ്റ്റ് ഇന്‍ഡീസിനെതിരായ മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയില്‍ ശുഭ്മന്‍ ഗില്ലാണ് ഇന്ത്യയെ നയിക്കുക. കെ.എല്‍. രാഹുല്‍ വൈസ് ക്യാപ്റ്റനാകും. ശ്രേയസ് അയ്യര്‍ ഏകദിന ടീമില്‍ കളിക്കില്ല. ഏഷ്യന്‍ ഗെയിംസ് ടീമിനൊപ്പം പോകേണ്ടതിനാലാണ് ശ്രേയസ് അയ്യര്‍ക്ക് ഏകദിന പരമ്പര നഷ്ടമാകുന്നത്. രോഹിത് ശര്‍മയും വിരാട് കോഹ്ലിയും ടീമിലുണ്ട് എന്നത് ആരാധകരെ ആവേശത്തിലാക്കും. മൂന്ന് ഏകദിനങ്ങളും അഞ്ച് ടി20 മത്സരങ്ങളുമാണ് വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരയിലുള്ളത്. തിരുവനന്തപുരത്ത് വച്ചാണ് ആദ്യ ഏകദിന മത്സരം. ഇതിനുള്ള ടിക്കറ്റ് വില്‍പന വ്യാഴാഴ്ച തുടങ്ങും. ഒക്ടോബര്‍ ആറിനാണ് ടി20 മത്സരങ്ങള്‍ തുടങ്ങുക. അതേസമയം, ഇറാനി കപ്പിനുള്ള റെസ്റ്റ് ഓഫ് ഇന്ത്യ ടീമിന്റെ നായകനായി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഋഷഭ് പന്തിനെ ബിസിസിഐ തെരഞ്ഞെടുത്തു. ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച പ്രകടനം പുറത്തെടുക്കുന്ന സര്‍ഫറാസ് ഖാനാണ് വൈസ് ക്യാപ്റ്റന്‍.

ഭാര്യയുടെ മൃതദേഹത്തിനരികെ നാമം ജപിച്ചുകൊണ്ടിരിക്കെ ഭര്‍ത്താവും മരിച്ചു

ഭാര്യയുടെ മൃതദേഹത്തിനരികെ നാമം ജപിച്ചുകൊണ്ടിരിക്കെ ഭര്‍ത്താവും മരിച്ചു. മണിക്കൂറുകളുടെ ഇടവേളയില്‍ ദേവീഭാഗവത സപ്താഹ യജ്ഞാചാര്യനും പാഠകം കലാകാരനുമായ പുതുപ്പള്ളി ഇരവിനല്ലൂര്‍ കരിവേലി ഇല്ലത്ത് എന്‍ ദേവദത്തന്‍ നമ്പൂതിരി (88), ഭാര്യ ഗിരിജാദേവി അന്തര്‍ജനം (75) എന്നിവരാണു മരിച്ചത്. ഗിരിജാദേവിയുടെ മൃതദേഹത്തിനരികെ നാമം ജപിച്ച് കൊണ്ടിരിക്കെ ദേവദത്തന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു.
ഇവരുടെ മകനും കാസര്‍കോട് ഗവ. ഗേള്‍സ് വിഎച്ച്എസ്എസ് അധ്യാപകനുമായ സതീഷ് ഡി കരിവേലിയുടെ വിദ്യാനഗര്‍ പാറക്കട്ടയിലെ വീട്ടിലാണു സംഭവം. ഗിരിജാദേവി അന്തര്‍ജനം 14നു രാത്രി 11.30ന് ആണു മരിച്ചത്. ഭാര്യയുടെ വിയോഗം ഇന്നലെ രാവിലെ എട്ടോടെയാണു ദേവദത്തനെ അറിയിച്ചത്.

തുടര്‍ന്നു ഭാര്യയുടെ മൃതദേഹത്തിനരികെ ഇരുന്നു നാമം ജപിക്കുന്നതിനിടെ ദേവദത്തന് ദേഹാസ്വാസ്ഥ്യമുണ്ടായി. കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംസ്‌കാരം സ്വവസതിയായ ഇരവിനല്ലൂര്‍ കരിവേലി ഇല്ലം വളപ്പില്‍ നടത്തി.

റദ്ദായ എംപ്ലോയ്മെന്റ് രജിസ്ട്രേഷന്‍ പുതുക്കാന്‍ അവസരം

ജില്ലാ സൈനികക്ഷേമ ഓഫീസില്‍ രജിസ്ട്രേഷന്‍ ചെയ്തിട്ടുള്ളതും 1995 ജനുവരി ഒന്ന്   മുതല്‍ 2026 ഓഗസ്റ്റ് 31 വരെയുള്ള കാലയളവില്‍ വിവിധ കാരണങ്ങളാല്‍ എംപ്ലോയ്മെന്റ് രജിസ്ട്രേഷന്‍ പുതുക്കാന്‍ കഴിയാത്തവരുമായ വിമുക്തഭട•ാര്‍ക്ക് തനത് സീനിയോറിറ്റി നിലനിര്‍ത്തിക്കൊണ്ട്  രജിസ്ട്രേഷന്‍  പുതുക്കാന്‍ ഒക്ടോബര്‍ 31 വരെ അവസരം. ഫോണ്‍: 0474-2792987.

തേന്മാവിൻ കൊമ്പത്ത് ആധുനിക സാങ്കേതിക മികവോടെ വീണ്ടും തിയേറ്ററുകളിൽ എത്തുന്നു

ദൃശ്യ വിസ്മയങ്ങളും, ഇമ്പമാർന്ന ഗാനങ്ങളുമായി മലയാളി പ്രേക്ഷകരുടെ ഹൃദയം കവർന്ന ചിത്രമാണ് തേന്മാവിൻ കൊമ്പത്ത്. ഇപ്പോഴിതാ ആധുനിക സാങ്കേതിക മികവോടെ 4K ദൃശ്യവിസ്മയമായി ഈ ചിത്രം വീണ്ടും തിയേറ്ററുകളിൽ എത്തുകയാണ്.
മോഹൻലാൽ, നെടുമുടി വേണു, ശ്രീനിവാസൻ എന്നിവരുടെ മികവാർന്ന അഭിനയത്തിലൂടെ ചിത്രം ഹിറ്റ്‌ ആവുകയായിരുന്നു. ശോഭന-മോഹൻലാൽ കൂട്ടുകെട്ടിൻ്റെ രസാകരമായ പ്രണയവും ഇന്നും പ്രേഷകർക്ക് ഏറെ കൗതുകമാണ്… കുതിരവട്ടം പപ്പുവിൻ്റെ പ്രശസ്‌തമായ “ടാസ്‌കി വിളി… എന്ന ഡയലോഗ് ആരെയാണ് ചിരിപ്പിക്കാത്തത്?
പ്രസിദ്ധി ക്രിയേഷൻസ് & സൂര്യാസിനി ആർട്ട്സിൻ്റെ ബാനറിൽ എൻ ഗോപാലകൃഷ്ണനും, മുകേഷ് ആർ മേത്തയും ചേർന്നു നിർമ്മിച്ച ഈ ചിത്രം 4k റീ മാസ്റ്ററിൽ എത്തിക്കുന്നത് മാറ്റിനി നൗ ആണ്. മോഹൻലാൽ ശോഭന നെടുമുടി വേണു, ശ്രീനിവാസൻ, കുതിരവട്ടം പപ്പു, എന്നിവർക്കു പുറമേ ശങ്കരാടി, ശരത് സക്സേന, കവിയൂർപൊന്നമ്മ കെപിഎസി ലളിത, ഗീതാ വിജയൻ നന്ദു, കെ ആർ വത്സല, ഖദീജ എന്നിവരും പ്രധാന താരങ്ങളാണ്.

വയോധികയെ ചെറുമകൻ കഴുത്തറുത്ത് കൊലപ്പെടുത്തിയത് ലഹരിക്ക് പണം നൽകാത്തതിന്റെ പേരിലെന്ന് മൊഴി

മംഗലപുരം: തിരുവനന്തപുരത്ത് വയോധികയെ ചെറുമകൻ കഴുത്തറുത്ത് കൊലപ്പെടുത്തിയത് ലഹരിക്ക് പണം നൽകാത്തതിന്റെ പേരിലെന്ന് മൊഴി. ലഹരി വാങ്ങാൻ പണം നൽകാത്തതിനെ തുടർന്നുണ്ടായ വാക്കേറ്റമാണ് കൊപാതകത്തിലേക്ക് നയിച്ചതെന്ന് പ്രതിയായ ചെറുമകൻ പൊലീസിന് മൊഴി നൽകി.


ചാന്നാങ്കര പുതുവൽ വീട്ടിൽ മേഴ്സി (65) ആണ് കൊല്ലപ്പെട്ടത്. മേഴ്‌സിയുടെ മകളുടെ മകൻ ഷിബിനാണ് കൊലപാതകം നടത്തിയതിന് അറസ്റ്റിലായത്. മദ്യത്തിനും ലഹരി വസ്തുകൾക്കും അടിമയായ ഷിബിൻ, ഇന്നലെ രാവിലെയുണ്ടായ വഴക്കിനെ തുടർന്ന് മുത്തശ്ശിയെ മർദിച്ചു.


തുടർന്ന് രക്ഷപ്പെടാൻ മേഴ്‌സി കത്തിയെടുത്തെങ്കിലും ഷിബിൻ അതു പിടിച്ചു വാങ്ങി കഴുത്തിന് വെട്ടുകയായിരുന്നു. വെട്ടേറ്റ മേഴ്‌സി വീട്ടിനകത്ത് വീണു. കൊലപാതകത്തിന് പിന്നാലെ, കത്തിയുമായി പുറത്തിറങ്ങിയ ഷിബിൻ താൻ കൊലപാതകം നടത്തിയതായി നാട്ടുകാരോട് പറഞ്ഞു. മേഴ്സിയെ നാട്ടുകാർ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻരക്ഷിക്കാനായില്ല.


രക്ഷപ്പെടാൻ ശ്രമിച്ച ഷിബിനെ കഠിനംകുളം പൊലീസ് കസ്റ്റഡിയിലെടുക്കുകയും പിന്നീട് അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. പ്രതി ഷിബിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ചാന്നാങ്കരയിലും പരിസരപ്രദേശങ്ങളിലും മീൻകച്ചവടം നടത്തിയിരുന്ന മേഴ്സിയും ഷിബിനും ഒരേ വീട്ടിലായിരുന്നു താമസം. സ്ഥിരം മദ്യപാനിയായ ഷിബിൻ മേഴ്സിയുമായി വഴക്കുണ്ടാക്കുന്നത് പതിവായിരുന്നെന്ന് അയൽവാസികൾ പറഞ്ഞു.

കീഴ്ഘടകങ്ങളിലും തിരുത്തൽ നടപടികൾക്ക് തുടക്കമിടാൻ സിപിഎം

കോഴിക്കോട്.വിപുലീകൃത സംസ്ഥാന കമ്മറ്റിക്ക് പിന്നാലെ കീഴ്ഘടകങ്ങളിലും തിരുത്തൽ നടപടികൾക്ക് തുടക്കമിടാൻ സിപിഎം. വിപുലീകൃത ജില്ലാകമ്മറ്റികൾ കൂടി ചേരുമെന്നും പോരായ്മകൾ ബാധിക്കാത്ത ഒരു ഘടകമോ സഖാക്കളോ സിപിഐഎമ്മിൽ ഇല്ലെന്നും പാർട്ടി ജനറൽ സെക്രട്ടറി എംഎ ബേബി പറഞ്ഞു. എന്നാൽ പരാജയഭാരം എം ഗോവിന്ദനിലും ജനങ്ങളുടെ തലയിലും വച്ച് പിബി മുങ്ങി എന്നായിരുന്നു വിഡി സതീശൻ്റെ പരിഹാസം.


കോഴിക്കോട് ചേർന്ന് വിപുലീകൃത സംസ്ഥാന കമ്മിറ്റിയിൽ നേതൃത്വത്തിലെ മാറ്റങ്ങളും പാർട്ടി സെക്രട്ടറിക്കെതിരായ ശാസനയും തിരുത്തലുകളുടെ ഭാഗമായി കാണാം. പാർട്ടി വിട്ടവരെ മടക്കി കൊണ്ടുവരുമെന്നും പോരായ്മകൾ സ്വയം വിമർശനമായി ഉൾക്കൊള്ളുമെന്നുമുള്ള എം എ ബേബിയുടെ പ്രതികരണവും തുടർ ചലനങ്ങളുടെ സൂചനയാണ്.
ബൈറ്റ്..

വിപുലീകൃത ജില്ലാ കമ്മറ്റി യോഗങ്ങളിൽ കണ്ണൂർ,ആലപ്പുഴ ഉൾപ്പെടെ ചില ജില്ല കമ്മറ്റികളിൽ പുനഃസംഘടനയ്ക്കുള്ള സാധ്യതയും തള്ളാൻ കഴിയില്ല. കീഴ്ഘടകങ്ങൾ മുതൽ പാർട്ടിയിൽ നിന്ന് അകന്നവരെ അടുപ്പിക്കാനും നീക്കമുണ്ടാകും. നേതൃമാറ്റത്തിന് വേണ്ടിയല്ല വിപുലീകൃത ജില്ലാ കമ്മറ്റി യോഗങ്ങളെന്ന് എംബി രാജേഷ്യം പാർട്ടിയിൽ വലിയ മാറ്റമുണ്ടാകുമെന്ന് പിഎ മുഹമ്മദ് റിയാസും വ്യക്തമാക്കി.
വിപുലീകൃത സംസ്ഥാന കമ്മിറ്റിയെ പരിഹസിച്ചു രംഗത്തെത്തിയ വിഡി സതീശൻ പരാജയഭാരം ജനങ്ങളുടെ തലയിലിട്ട് പി ബി മുങ്ങിയെന്ന് തുറന്നടിച്ചു.

കീഴ്ഘടകങ്ങളിലേക്ക് കൂടി തെറ്റ് തിരുത്തൽ നടപടികളിലേക്ക് കടന്ന സിപിഐഎം വിശദമായ ചർച്ചകളിലേക്ക് കൂടി വാതിൽ തുറക്കുകയാണ്.