Home Blog Page 55

സുഹൃത്തുക്കൾക്കൊപ്പം കളിക്കുന്നതിനിടെ ഇരുമ്പുകമ്പികൊണ്ട് പ്ലസ് ടു വിദ്യാർത്ഥിക്ക് തലയിൽ ആഴത്തിൽ മുറിവേറ്റു

ഇടുക്കി. കുമളിയിൽ സുഹൃത്തുക്കൾക്കൊപ്പം കളിക്കുന്നതിനിടെ പ്ലസ് ടു വിദ്യാർത്ഥിക്ക് ഗുരുതരമായി പരുക്കേറ്റു. കുമളി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥി ശരണിനാണ് പരുക്കേറ്റത്. ഇരുമ്പുകമ്പികൊണ്ട് തലയിൽ ആഴത്തിൽ മുറിവേറ്റ ശരൺ പാലായിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

. ചൊവ്വാഴ്ച വൈകിട്ട് നാലുമണിയോടെയായിരുന്നു സംഭവം. സുഹൃത്തുക്കൾക്കൊപ്പം സ്കൂൾ ഗ്രൗണ്ടിൽ ഫുട്ബോൾ കളിക്കാനെത്തിയതായിരുന്നു കുമളി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു കൊമേഴ്‌സ് വിദ്യാർത്ഥിയായും ആനവിലാസം സ്വദേശിയുമായ പരിക്കേറ്റ ശരൺ. സംഭവസമയത്ത് ശരണിനൊപ്പമുണ്ടായിരുന്ന മൂന്ന് സുഹൃത്തുക്കളെ കുമളി പോലീസ് കസ്റ്റഡിയിലെടുത്തു. ഇവരിലൊരാൾ ശരണിനൊപ്പം പഠിച്ചിരുന്നയാളാണ്. മറ്റു രണ്ടു പേരും ഇയാളുടെ സുഹൃത്തുക്കളാണ്. ഒരാൾക്ക് മാത്രമാണ് പ്രായപൂർത്തിയായത്. കെട്ടിടത്തിലേക്ക് കയറുന്നതിനിടെ മുന്നിൽ നടന്നിരുന്ന സുഹൃത്ത് നിലത്തു കിടന്നിരുന്ന ഇരുമ്പുകമ്പി എടുത്ത് പുറകിലേക്ക് വീശിയപ്പോൾ മുന്നോട്ട് ചാടിയ ശരണിന്റെ തലയിൽ അബദ്ധത്തിൽ കൊണ്ടതാണെന്നാണ് സുഹൃത്തുക്കൾ പോലീസിന് നൽകിയിരിക്കുന്ന മൊഴി.

തലയ്ക്ക് ആഴത്തിൽ മുറിവേറ്റ് രക്തം വാർന്ന നിലയിലായിരുന്ന വിദ്യാർത്ഥിയെ കണ്ട ഭയന്ന സുഹൃത്തുക്കൾ നിലവിളിച്ച് ആളെ കൂട്ടുകയായിരുന്നു. തുടർന്ന് ഗ്രൗണ്ടിലുണ്ടായിരുന്ന നാട്ടുകാരും അധ്യാപകരും ചേർന്ന് ശരണിനെ കുമളിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. പ്രാഥമ ശുശ്രൂഷക്ക് ശേഷം വിദഗ്ധ ചികിത്സയ്ക്കായി പാലായിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. വിദ്യാർത്ഥി ഇപ്പോഴും ഗുരുതരാവസ്ഥയിൽ തുടരുകയാണ്. അബദ്ധത്തിൽ സംഭവിച്ചതാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനമെങ്കിലും സംഭവത്തിൽ മറ്റ് ദുരൂഹതകളുണ്ടോ എന്നും പോലീസ് വിശദമായി അന്വേഷിക്കുന്നുണ്ട്. ഫൊറൻസിക് സംഘവും വിരലടയാള വിദഗ്ദ്ധരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.

മാനസികാരോഗ്യ സന്ദേശവുമായി സഹർ ഹാഷ്മി കൊല്ലത്തെത്തുന്നു

കൊല്ലം. മാനസികാരോഗ്യ സന്ദേശവുമായി സഹർ ഹാഷ്മി സെപ്റ്റംബർ 17-ന് (നാളെ )കൊല്ലത്തെത്തുന്നു. രാവിലെ പത്ത് മണിക്ക് പന്മന ഗാന്ധി സ്മൃതിയിൽ, തുടർന്ന് ചവറ വലിയം B .Ed കോളേജിൽ .ഉച്ചയ്ക്ക് 2 മണി പാരിപ്പള്ളി UKF എൻജിനിയറിംഗ് കോളേജ് എന്നിവടങ്ങളിൽ കുട്ടികളുമായി സംവദിക്കുന്നു.
കേരളാ ശാസ്ത്ര സാഹിത്യ പരിഷത്ത് ,യുവ സമിതി സംഘാടനം നിര്‍വഹിക്കും.

ഗൗരിക്കുട്ടിയുടെ പുസ്തക പ്രകാശനം നാളെ

ശൂരനാട്.ഗൗരിത്തം എന്ന തന്റെ ആദ്യ പുസ്തകത്തിലൂടെ എഴുത്തിന്റെ പാതയിലേക്ക് കടന്നുവന്ന ആറാം ക്ലാസ്കാരി ഭവികാലക്ഷ്മി ( ഗൗരി കുട്ടി)യുടെ രണ്ടാമത്തെ പുസ്തകമായ ഹണ്ടിങ് വിത്ത്‌ ഷാർക്ക് എന്ന കഥാസമാഹാരം നാളെ പതാരം എൻ എസ് എസ് പി എം യൂ പി എസിൽ വെച്ച് പ്രകാശനം ചെയ്യും. കുന്നത്തൂർ എം എൽ എ ഉല്ലാസ് കോവൂർ അധ്യക്ഷനാകുന്ന യോഗത്തിൽ ബഹു. തൊഴിൽ നൈപുണ്യ വനം വകുപ്പ് മന്ത്രി ഷിബു ബേബി ജോൺ പുസ്തകം പ്രകാശനം ചെയ്യും. സ്കൂൾ മാനേജർ ജി നന്ദകുമാർ പുസ്തകം ഏറ്റുവാങ്ങും.
വരവേഗ വിസ്മയത്തിലൂടെ കാണികളെ ത്രസിപ്പിക്കുന്ന ലോക റെക്കോർഡ് വിന്നർ ഡോ ജിതേഷ്ജി മുഖ്യ പ്രഭാഷണം നടത്തുന്നതോടൊപ്ലം പുസ്തക പരിചയവും നിർവഹിക്കും.
ചടങ്ങിന് മുന്നോടിയായി മെമ്മറി വർധിപ്പിക്കുന്നതിനുള്ള ടെക്നിക് ഉൾപ്പെടുത്തിക്കൊണ്ടുള്ള ജിതേഷ്ജിയുടെ വേഗവര വിസ്മയവും ഉണ്ടായിരിക്കും. സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും.

കുട്ടികളുടെ സർഗ്ഗ  വാസനകൾക്ക് ചിറക് നൽകി വരയും വരിയും വയൽ കിളികളും


ശാസ്താംകോട്ട: ബിഷപ്പ് എം.എം.സി. എസ്. പി.എം ഹൈസ്കൂളിന്റെ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കുട്ടികളിലെ സർഗ വാസന കണ്ടെത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി റവ. ഫാദർ ജോൺ സ്ലീബ മുഖത്തലയുടെ   ആഭിമുഖ്യത്തിൽ വരയും വരിയും വയൽക്കിളികളും എന്ന പരിപാടി സംഘടിപ്പിച്ചു.

പി.ടി.എ പ്രസിഡൻ്റ് അധ്യക്ഷത വഹിച്ച യോഗത്തിൽ പ്രിൻസിപ്പൽ ഇൻ- ചാർജ്ജ് ബിന്ദു എലിസബത്ത് കോശി സ്വാഗതം അർപ്പിച്ചു. റവ. ഫാദർ ജോൺ സ്ലീബ മുഖത്തല പരിപാടി ഉത്‌ഘാടനം ചെയ്തു. ശ്യാം ഏനാത്ത് കവിതകളിലൂടെയും ശ്രീനവ് എസ് വിമൽ വരകളിലൂടെയും കുട്ടികളെ ആസ്വാദനത്തിൻ്റെ നെറുകയിലെത്തിച്ചു. നിരവധി വിദ്യാർ ത്ഥികൾ പരിപാടിയിൽ സജീവമായി പങ്കെടുത്തു. റവ. ഫാദർ ബഹനാൻ കോരുത് ( സ്കൂൾ അഡ്മിനിസ്ട്രേറ്റർ) ആശംസയും സോളമൻ രാജു (സുവർണ്ണ ജൂബിലി പ്രോഗ്രാം കമ്മിറ്റി അംഗം) നന്ദിയും അറിയിച്ചു.

ഇപിഎഫ് ശമ്പളപരിധി 25,000 രൂപയായി ഉയർത്തി കേന്ദ്ര സർക്കാർ

ന്യൂഡൽഹി : എംപ്ലോയീസ് പ്രൊവിഡൻ്റ് ഫണ്ട് (ഇപിഎഫ്) പദ്ധതിയുടെ അടിസ്ഥാന ശമ്പള പരിധി 15,000 രൂപയിൽ നിന്ന് 25,000 രൂപയായി ഉയർത്തി കേന്ദ്രസർക്കാർ. പുതിയ തീരുമാനം അനുസരിച്ച്, പ്രതിമാസം 25,000 രൂപ വരെ അടിസ്ഥാന ശമ്പളമുള്ള ജീവനക്കാർ നിർബന്ധമായും ഇപിഎഫ് പദ്ധതികളിൽ ചേരണം. രാജ്യത്തെ അസംഘടിത, സ്വകാര്യ മേഖലകളിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് ഈ തീരുമാനം നേരിട്ട് ഗുണം ചെയ്യും.


പുതിയ നിയമത്തിലൂടെ ഏകദേശം 51 ലക്ഷം തൊഴിലാളികൾ കൂടി ഇപിഎഫ്ഒയുടെ സാമൂഹ്യ സുരക്ഷ പരിധിയുടെ ഭാഗമാകും. ഇനിമുതൽ ജീവനക്കാരുടെ അടിസ്ഥാന ശമ്പളത്തിൽ നിന്ന് 12 ശതമാനം പിഎഫ് വിഹിതമായി കുറക്കും. ഇതേ ശതമാനം തുക തൊഴിലുടമയും പിഎഫ് അക്കൗണ്ടിലേക്ക് നൽകേണ്ടി വരും. പുതിയ a തൊഴിലുടമകൾ 12 ശതമാനം വിഹിതം നൽകേണ്ടി വരുന്നത് കമ്പനികൾക്ക് ചിലപ്പോൾ അധിക ബാധ്യത സൃഷ്ടിച്ചേക്കാം.

ഷാര്‍ജയില്‍ മലയാളി യുവ ദന്ത ഡോക്ടര്‍ കുഴഞ്ഞുവീണ് മരിച്ചു

ഷാര്‍ജ: ഷാര്‍ജയില്‍ മലയാളി യുവ ദന്ത ഡോക്ടര്‍ കുഴഞ്ഞുവീണ് മരിച്ചു. തൃശൂര്‍ സ്വദേശിനിയായ മുപ്പത്തിരണ്ടുകാരി ഡോ. അഫീന റഹീം ആണ് മരിച്ചത്. ഷാര്‍ജ അല്‍ ഖാസിമിയയിലെ താമസസ്ഥലത്താണ് കുഴഞ്ഞുവീണത്. തിങ്കളാഴ്ച രാവിലെയോടെയായിരുന്നു ദാരുണമായ സംഭവം. രണ്ടു ചെറിയ കുട്ടികളുടെ അമ്മയായ അഫീന, മക്കളെ പരിപാലിക്കുന്നതിനായി ജോലിയില്‍ നിന്ന് താല്‍ക്കാലികമായി വിട്ടുനില്‍ക്കുകയായിരുന്നു.

അധ്യാപകനായ ഭര്‍ത്താവ് യാസര്‍ സ്‌കൂളില്‍ പോയ സമയത്തായിരുന്നു സംഭവം. വീട്ടിലുണ്ടായിരുന്ന ഭര്‍തൃസഹോദരി റംഷീന, അഫീനയുടെ ചെറിയ കുട്ടിയുടെ കരച്ചില്‍ കേട്ട് ഉണര്‍ന്ന് നോക്കിയപ്പോഴാണ് അടുക്കളയില്‍ കുഴഞ്ഞുവീണ് കിടക്കുന്ന അഫീനയെ കണ്ടത്. മരണകാരണം വ്യക്തമല്ലെന്നും മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണെന്നും ബന്ധുക്കള്‍ അറിയിച്ചു.

അഫീനയെ വീണുകിടക്കുന്ന നിലയില്‍ കണ്ടെത്തിയ ഉടന്‍ തന്നെ ഭര്‍തൃസഹോദരി സിപിആര്‍ നല്‍കുകയും ആംബുലന്‍സ് വിളിച്ചു വരുത്തുകയും ചെയ്തു. ഉടന്‍ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അഫീനയ്ക്ക് മറ്റ് ആരോഗ്യപ്രശ്‌നങ്ങളോ അസുഖങ്ങളോ ഉണ്ടായിരുന്നില്ലെന്ന് ഭര്‍ത്താവ് യാസര്‍ വ്യക്തമാക്കി. മരണ കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. നിയമനടപടികളും മരണ സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട ഔദ്യോഗിക രേഖകളും പൂര്‍ത്തിയായ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ശ്രമങ്ങളിലാണ് ബന്ധുക്കള്‍.

റിപ്പോര്‍ട്ടര്‍ ചാനല്‍ എംഡി ആന്റോ അഗസ്റ്റിന്റെ വയനാട്ടിലെ വീട്ടില്‍ വിദേശമദ്യശേഖരം,എക്സൈസ് റെയിഡ്

കല്‍പ്പറ്റ: റിപ്പോര്‍ട്ടര്‍ ചാനല്‍ എംഡി ആന്റോ അഗസ്റ്റിന്റെ വയനാട്ടിലെ വീട്ടില്‍ നിന്നും വന്‍തോതില്‍ മദ്യശേഖരം പിടികൂടി. 43 ലിറ്റര്‍ വിദേശമദ്യവും ഏഴു ലിറ്റര്‍ വൈനുമാണ് എക്സൈസ് പിടിച്ചെടുത്തത്. എക്സൈസ് നടത്തിയ പരിശോധനയിലാണ് മദ്യശേഖരം പിടികൂടിയത്. എസ്ഐടിയുടെ നിര്‍ദേശപ്രകാരമാണ് കല്‍പ്പറ്റ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഷറഫുദ്ദീന്റെ നേതൃത്വത്തിലുള്ള സംഘം വീട്ടില്‍ പരിശോധന നടത്തിയത്.

മെസി തട്ടിപ്പുമായി ബന്ധപ്പെട്ട് സാമ്പത്തിക ഇടപാടിന്റെ രേഖകളും മറ്റ് ഡിജിറ്റല്‍ തെളിവുകളും ശേഖരിക്കുക പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം പുലര്‍ച്ചെ ആന്റോ അഗസ്റ്റിന്റെ വയനാട്ടിലെ വീട്ടിലെത്തിയത്. ഇതുമായി ബന്ധപ്പെട്ട പരിശോധനയ്ക്കിടെയാണ് അപ്രതീക്ഷിതമായി മുറിയില്‍ സൂക്ഷിച്ചിരുന്ന വന്‍തോതിലുള്ള വിദേശമദ്യശേഖരം എസ്ഐടിയുടെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് എക്സൈസിനെ വിവരം അറിയിക്കുകയായിരുന്നു.

നിയമപ്രകാരം ഒരാള്‍ക്ക് വീട്ടില്‍ സൂക്ഷിക്കാവുന്ന വിദേശമദ്യത്തിന് പരിധിയുണ്ട്. ഒരു വ്യക്തിക്ക് കൈവശം വെക്കാവുന്ന ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യത്തിന്റെ നിയമാനുസൃതമായ പരിധി മൂന്ന് ലിറ്ററും, വൈനിന്റെ പരിധി മൂന്നര ലിറ്ററുമാണ്. ഇതിലും പലമടങ്ങാണ് ആന്റോയുടെ വീട്ടില്‍ നിന്നും കണ്ടെടുത്തത്. വലിയ അളവില്‍ മദ്യം സൂക്ഷിക്കുന്നതും വിതരണം ചെയ്യുന്നതും ഗുരുതരമായ നിയമലംഘനമാണ്.

കണ്ടെടുത്ത വിദേശമദ്യം വിദേശത്തുനിന്ന് നേരിട്ട് ഇറക്കുമതി ചെയ്തതാണോ അതോ ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യമാണോ എന്നതടക്കമുള്ള കാര്യങ്ങള്‍ എക്‌സൈസ് പരിശോധിച്ച് വരികയാണ്. വന്‍തോതില്‍ വിദേശമദ്യം പിടികൂടി സംഭവത്തില്‍ അബ്കാരി നിയമപ്രകാരമുള്ള കേസ് എക്സൈസ് രജിസ്റ്റര്‍ ചെയ്തേക്കുമെന്നാണ് സൂചന. വിദേശമദ്യം എവിടെ നിന്നും കൊണ്ടുവന്നു, എന്തിന് ഇത്രയേറെ വീട്ടില്‍ സൂക്ഷിച്ചു തുടങ്ങിയ കാര്യങ്ങളില്‍ എക്സൈസ് അന്വേഷണം നടത്തി വരികയാണ്.

റെയ്ഡ് റിപ്പോര്‍ട്ടര്‍ ചാനലില്‍ നിന്നാണ് താന്‍ അറിയുന്നത്,വാറണ്ടോടു കൂടി നിയമപരമായിത്തന്നെയാണ് റെയ്ഡുകളെല്ലാം നടത്തിയിട്ടുള്ളത്,പിണറായി കൂടുതല്‍ ധാര്‍മ്മികരോഷം കൊള്ളേണ്ടെന്നും മുഖ്യമന്ത്രി

തിരുവനന്തപുരം: മെസി വിവാദവുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ടര്‍ ചാനലില്‍ നടത്തിയ പൊലീസ് റെയ്ഡിനെ ന്യായീകരിച്ച് മുഖ്യമന്ത്രി വിഡി സതീശന്‍. വാര്‍ത്താ സംപ്രേഷണത്തെ പൊലീസ് തടസ്സപ്പെടുത്തിയിട്ടില്ല. അവിടത്തെ റെയ്ഡ് റിപ്പോര്‍ട്ടര്‍ ചാനലില്‍ നിന്നാണ് താന്‍ അറിയുന്നത്. ലൈവായി അവര്‍ ടെലികാസ്റ്റ് ചെയ്തതില്‍ നിന്നാണ് താനത് കണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.

മെസിയേയും അര്‍ജന്റീന ടീമിനേയും കൊണ്ടു വരുമെന്ന് പറഞ്ഞ് നടത്തിയ വിവാദത്തില്‍, കായിക വകുപ്പ് സര്‍ക്കാരില്‍ പരാതി നല്‍കിയിട്ടുണ്ടായിരുന്നു. അതു പരിശോധിച്ച് ആഭ്യന്തര വകുപ്പ് ഒരു പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിട്ടുണ്ട്. അവര്‍ എഫ്ഐആര്‍ ഇട്ട്, അവരുടെ അന്വേഷണത്തിന്റെ ഭാഗമായിട്ടാണ് റിപ്പോര്‍ട്ടര്‍ ചാനലില്‍ നടത്തിയത്. ആ റെയ്ഡ് നിയമപരമായിട്ടുള്ളതാണെന്നാണ് തനിക്ക് ലഭിച്ചതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

നിയമപരമായിട്ടുള്ള എസ്ഐടി അന്വേഷണത്തിന്റെ ഭാഗമായിട്ടുള്ളതാണ് റെയ്ഡ്. മാധ്യമപ്രവര്‍ത്തകരുടെ ഫോണ്‍ പൊലീസ് പിടിച്ചെടുത്തിട്ടുണ്ടെങ്കില്‍ അത് അന്വേഷണത്തിന്റെ ഭാഗമായിട്ടാകാം. അത് സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായിട്ടുള്ളതല്ല. തട്ടിപ്പ് നടന്നതായി ജിഎസ്ടി വകുപ്പ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. കായികവകുപ്പിന്റെ റിപ്പോര്‍ട്ട് പരിശോധിച്ചപ്പോള്‍ ഗുരുതരമായ ആരോപണങ്ങള്‍ വന്നിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് എഡിജിപിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത്. വാറണ്ടോടു കൂടി നിയമപരമായിത്തന്നെയാണ് റെയ്ഡുകളെല്ലാം നടത്തിയിട്ടുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.

‘പിണറായി കൂടുതല്‍ ധാര്‍മ്മികരോഷം കൊള്ളേണ്ട’

പൊലീസ് റെയ്ഡിനെതിരെ രംഗത്തുവന്ന പ്രതിപക്ഷ നേതാവ് പിണറായി വിജയനെയും മുഖ്യമന്ത്രി വിമര്‍ശിച്ചു. ഇങ്ങനെയൊന്നും ചെയ്യാന്‍ പാടില്ലെന്നാണ് പിണറായി പറയുന്നത്. പിണറായി വിജയന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത്, 2017 ല്‍ മംഗളം ടിവി റെയ്ഡ് ചെയ്ത് സിഇഒ ഉള്‍പ്പെടെ അഞ്ച് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. 2023 മാര്‍ച്ചില്‍ ഏഷ്യനെറ്റ് ന്യൂസ് റെയ്ഡ് ചെയ്തു. എക്സിക്യൂട്ടീവ് എഡിറ്റര്‍ സിന്ധു സൂര്യകുമാര്‍, റിജിയണല്‍ എഡിറ്റര്‍ ഷാജഹാന്‍ തുടങ്ങിയവര്‍ക്കെതിരെ നിരവധി വകുപ്പുകള്‍ ചുമത്തി.

മറുനാടന്‍ മലയാളി എന്ന ഓണ്‍ലൈന്‍ മാധ്യമസ്ഥാപനത്തില്‍ പൊലീസ് പരിശോധന നടത്തി, അവിടത്തെ ജീവനക്കാരുടെ കംപ്യൂട്ടര്‍, ലാപ്ടോപ്പ് തുടങ്ങിയ പിടിച്ചെടുത്തു. പിന്നീട് മറുനാടന്റെ ചീഫ് എഡിറ്ററെ അറസ്റ്റ് ചെയ്തു. മാധ്യമപ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത കഥകളെല്ലാം പറയേണ്ടതില്ലല്ലോ. നവകേരള സദസിലെ ചെരിപ്പേറ് തൊട്ട്, എസ്എഫ്ഐ നേതാവിന്റെ മാര്‍ക്ക് ലിസ്റ്റ് വിവാദത്തില്‍ ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍ക്കെതിരെ ഗൂഢാലോചനക്കുറ്റം ചുമത്തി, അങ്ങനെ എത്രയെത്ര സംഭവങ്ങള്‍. പ്രതിപക്ഷ നേതാവിന്റെ ഇപ്പോഴത്തെ ധാര്‍മ്മിക രോഷം കണ്ടാണ് ഇത്രയും പറയുന്നത്. റിപ്പോര്‍ട്ടര്‍ ചാനലിലെ പൊലീസിന്റെ നടപടിയില്‍ സര്‍ക്കാര്‍ ഇടപെടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

പുതു തലമുറ തൊഴിലാളികളുടെയും കരാറുകാരുടെയും മിത്രം

കൊല്ലം ജില്ലയിലെ ശാസ്താംകോട്ടയില്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി പുതുതലമുറ തൊഴിലാളികളുടെയും കരാറുകാരുടെയും മിത്രമായി പ്രവര്‍ത്തിക്കുന്ന ബോസ്‌കോ പവര്‍ ടൂള്‍സ് ഈ മേഖലയില്‍ ഇന്ന് സംസ്ഥാനമൊട്ടാകെ പ്രശസ്തിനേടിയ സ്ഥാപനമാണ്.

ഇന്ത്യയിലും വിദേശത്തുമുള്ള പേരെടുത്ത കമ്പനികളുടെ പവര്‍ ടൂള്‍സ് അതിശയകരമായ വിലക്കുറവില്‍ ലഭ്യമാക്കുന്നു എന്നതാണ് ഈ സ്ഥാപനത്തിന്റെ പ്രത്യേകത. വില്‍പനമാത്രമല്ല വില്‍പനാനന്തര സേവനത്തിലും സ്ഥാപനം പ്രസിദ്ധമാണ് ഇവിടെനിന്നും വാങ്ങുന്ന മെഷീനുകള്‍ക്ക് എന്തങ്കിലും പ്രശ്‌നങ്ങളുണ്ടായാല്‍ പ്രശ്‌നപരിഹാരത്തിന് ഒരു സംഘം സദാ സന്നദ്ധരായി ഇവിടെയുണ്ട്. സ്‌പെയര്‍ പാര്‍ട്ടുകളും ലഭ്യമാണ്. കേരളത്തില്‍ എവിടെനിന്നും ഓണ്‍ലൈനില്‍ ഓര്‍ഡര്‍ സ്വീകരിച്ച് ഉപകരണങ്ങള്‍ പാര്‍സലായി എത്തിക്കുന്ന സൗകര്യവുമുണ്ടെന്ന് ബോസ്‌കോ പവര്‍ ടൂള്‍സ് സാരഥി കെ സി ബോസ് അറിയിച്ചു.

മുന്‍കാലങ്ങളില്‍ നിര്‍വഹിക്കുവാന്‍ ബുദ്ധിമുട്ടുള്ള പലജോലികളും ഇന്ന് വളരെ എളുപ്പമായി മാറിയത് പവര്‍ ടൂള്‍സുകള്‍ മൂലമാണ്. തൊഴിലാളികളുടെ കുറവുമൂലം തടസപ്പെട്ടിരുന്ന പല ജോലികളും ഇന്ന് പവര്‍ ടൂളുകളുടെ സഹായത്താല്‍ വീട്ടുകാര്‍ക്കുതന്നെ നിര്‍വഹിക്കാവുന്നവയായി. കാര്‍ഷിക ജോലികള്‍ക്കും ഇത്തരം യന്ത്രങ്ങള്‍ സഹായമൊരുക്കുന്നുവെന്ന് കെ സി ബോസ് വിശദമാക്കി.


ടൂള്‍സ് വാടകയ്ക്ക് നല്‍കുന്ന സ്ഥാപനങ്ങള്‍ തുടങ്ങാനുദ്ദേശിക്കുന്നവര്‍ക്കും കോണ്‍ട്രാക്ടര്‍മാര്‍ക്കുമായി ഒരു ലക്ഷം , രണ്ടു ലക്ഷം ,അരലക്ഷം, കാല്‍ലക്ഷം രൂപയുടെ പ്രത്യേക കോംബോ ഓഫറുകള്‍ ബോസ്‌കോ ടൂള്‍സ് ഓണത്തിന് പ്രഖ്യാപിച്ചിരുന്നു. കൂടാതെ 4000 രൂപയ്ക്ക് മുകളില്‍ ബില്‍ വരുന്ന പര്‍ച്ചേസുകള്‍ക്ക് കൂപ്പണ്‍ നല്‍കുന്നു അതില്‍നിന്നും നറുക്കെടുത്ത് സമ്മാനങ്ങള്‍ നല്‍കുന്നുണ്ട്. ഒന്നാം സമ്മാനം ഹീറോ സ്‌പെളന്‍ഡര്‍ മോട്ടോര്‍ സൈക്കിള്‍, രണ്ടാംസമ്മാനം ഗൂഗിള്‍ ടിവി, മൂന്നാംസമ്മാനമായി 5000 രൂപയുടെ പര്‍ച്ചേസ് കൂപ്പണ്‍ 5 പേര്‍ക്ക്, നാലാം സമ്മാനം 5 പേര്‍ക്ക് കോക്കനട്ട് സ്‌ക്രാപ്പര്‍ എന്നിങ്ങനെയാണ് നല്‍കുക. 21ന് വൈകിട്ട് നാലിന് ഉല്ലാസ് കോവൂര്‍ എംഎല്‍എ നറുക്കെടുപ്പ് നിര്‍വഹിക്കും.
ഇതു കൂടാതെ മെഷീനുകള്‍ക്ക് പലവിധ ഓഫറുകളും വമ്പന്‍ വിലക്കുറവും പ്രഖ്യാപിച്ചിട്ടുണ്ടെന്ന് കെ സി ബോസ് പറഞ്ഞു.

മാര്‍ക്കറ്റിംങ് ഫീച്ചര്‍

വിശുദ്ധ മക്ക ലക്ഷ്യമിട്ട് ഹൂതി ഡ്രോൺ ആക്രമണശ്രമം; സൗദി പ്രതിരോധ സേന തകർത്തു

മക്ക: വിശുദ്ധ മക്ക ആക്രമിക്കാൻ ഹൂതികൾ ലക്ഷ്യമിട്ടതായി സൗദി റോയൽ വ്യോമ പ്രതിരോധ സേന. ഹൂതികൾ വിക്ഷേപിച്ച ഡ്രോൺ സൗദി റോയൽ വ്യോമ പ്രതിരോധ സേന തടഞ്ഞ് തകർത്തു. മക്കയുടെ നിരോധിത വ്യോമാതിർത്തിയിൽ പ്രവേശിക്കുന്നതിന് മുമ്പാണ് ഡ്രോൺ തകർത്തതെന്ന് സഖ്യസേനയുടെ സംയുക്ത സേന കമാൻഡ് അറിയിച്ചു.

സെപ്റ്റംബർ 15 ചൊവ്വാഴ്ച രാത്രി 6.50ഓടെ മക്ക നഗരത്തിന്റെ തെക്കൻ ഭാഗത്താണ് ഡ്രോൺ പ്രതിരോധ സേന തകർത്തതെന്ന് സഖ്യസേനാ ഔദ്യോഗിക വക്താവ് മേജർ ജനറൽ തുർക്കി അൽ-മാലികി അറിയിച്ചു.

മക്കയെ ലക്ഷ്യമിട്ട് ഹൂതികൾ നടത്തുന്ന രണ്ടാമത്തെ ആക്രമണശ്രമമാണിതെന്നും അൽ-മാലികി വ്യക്തമാക്കി. 2017 ജൂലൈ 27ന് ബാലിസ്റ്റിക് മിസൈൽ ഉപയോഗിച്ച് മക്ക ലക്ഷ്യമിട്ടിരുന്നു. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് മുസ്ലിംകളുടെ വികാരങ്ങളെ പ്രകോപിപ്പിക്കുന്ന ഗുരുതരമായ നടപടിയാണ് ഹൂതികളുടെ പുതിയ നീക്കമെന്ന് അൽ-മാലികി പറഞ്ഞു.

രണ്ട് വിശുദ്ധ പള്ളികളുടെയും തീർത്ഥാടകരുടെയും സുരക്ഷയിൽ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഹൂതി മിലിഷ്യയുടെ ഇത്തരം ആക്രമണങ്ങൾക്കെതിരെ ആവശ്യമായ പ്രതിരോധ നടപടികൾ സ്വീകരിക്കുന്നതിൽ സഖ്യസേന മടിക്കില്ലെന്നും അൽ-മാലികി കൂട്ടിച്ചേർത്തു.

അതേസമയം ഹൂതി വിമതർ ആക്രമണ ശ്രമം നിഷേധിച്ചു. മക്ക ആക്രമിക്കാൻ ശ്രമിച്ചിട്ടില്ലെന്ന് ഹൂതി പൊളിറ്റ് ബ്യൂറോ അറിയിച്ചിട്ടുണ്ട്.