വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന, ടി20 പരമ്പരകള്‍ക്കും ഏഷ്യന്‍ ഗെയിംസിനുമുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ച് ബിസിസിഐ. സീനിയര്‍ താരങ്ങളായ രോഹിത് ശര്‍മയും വിരാട് കോഹ്ലിയും ഏകദിന ടീമില്‍ ഇടംനേടിയിട്ടുണ്. മലയാളി താരം സഞ്ജു സാംസണ്‍ ടി20 ടീമിലും ഏഷ്യന്‍ ഗെയിംസിനുള്ള സംഘത്തിലും വിക്കറ്റ് കീപ്പറായി സ്ഥാനം നിലനിര്‍ത്തി. വെസ്റ്റ് ഇന്‍ഡീസിനെതിരായ മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയില്‍ ശുഭ്മന്‍ ഗില്ലാണ് ഇന്ത്യയെ നയിക്കുക. കെ.എല്‍. രാഹുല്‍ വൈസ് ക്യാപ്റ്റനാകും. ശ്രേയസ് അയ്യര്‍ ഏകദിന ടീമില്‍ കളിക്കില്ല. ഏഷ്യന്‍ ഗെയിംസ് ടീമിനൊപ്പം പോകേണ്ടതിനാലാണ് ശ്രേയസ് അയ്യര്‍ക്ക് ഏകദിന പരമ്പര നഷ്ടമാകുന്നത്. രോഹിത് ശര്‍മയും വിരാട് കോഹ്ലിയും ടീമിലുണ്ട് എന്നത് ആരാധകരെ ആവേശത്തിലാക്കും. മൂന്ന് ഏകദിനങ്ങളും അഞ്ച് ടി20 മത്സരങ്ങളുമാണ് വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരയിലുള്ളത്. തിരുവനന്തപുരത്ത് വച്ചാണ് ആദ്യ ഏകദിന മത്സരം. ഇതിനുള്ള ടിക്കറ്റ് വില്‍പന വ്യാഴാഴ്ച തുടങ്ങും. ഒക്ടോബര്‍ ആറിനാണ് ടി20 മത്സരങ്ങള്‍ തുടങ്ങുക. അതേസമയം, ഇറാനി കപ്പിനുള്ള റെസ്റ്റ് ഓഫ് ഇന്ത്യ ടീമിന്റെ നായകനായി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഋഷഭ് പന്തിനെ ബിസിസിഐ തെരഞ്ഞെടുത്തു. ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച പ്രകടനം പുറത്തെടുക്കുന്ന സര്‍ഫറാസ് ഖാനാണ് വൈസ് ക്യാപ്റ്റന്‍.
Home News Breaking News ഏകദിന, ടി20 ക്രിക്കറ്റിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു… ടീമിൽ ഇടം നേടി സഞ്ജുവും കോഹ്ലിയും രോഹിത്തും




























