ഫിഫ ലോകകപ്പിൽ നിർണായക മത്സരത്തിൽ വൻ തിരിച്ചുവരവ് നടത്തി ഇക്വഡോർ. ആദ്യ രണ്ട് മത്സരങ്ങളിലും ഗോൾ നേടാൻ കഴിയാതിരുന്ന ഇക്വഡോർ, കരുത്തരായ ജർമ്മനിയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തോൽപ്പിച്ചാണ് നോക്കൗട്ട് റൗണ്ടിൽ പ്രവേശിച്ചത്.
മത്സരം തുടങ്ങി രണ്ടാം മിനിറ്റിൽ തന്നെ ലറോയ് സാനെയുടെ ഗോളിലൂടെ ജർമ്മനി ലീഡ് നേടി. ഗോളിലേക്ക് വഴിവെച്ച മുന്നേറ്റത്തിൽ തങ്ങൾക്ക് അനുകൂലമായി ഫൗൾ ലഭിക്കേണ്ടതായിരുന്നുവെന്ന് ഇക്വഡോർ താരങ്ങൾ വാദിച്ചെങ്കിലും റഫറി അനുവദിച്ചില്ല. എന്നാൽ, ഈ തിരിച്ചടിയിൽ തളരാതെ പോരാടിയ ഇക്വഡോർ ഒമ്പതാം മിനിറ്റിൽ നിലസൺ അംഗുലോയുടെ തകർപ്പൻ ഗോളിലൂടെ മത്സരത്തിൽ ഒപ്പമെത്തി.
രണ്ടാം പകുതിയിൽ ഇരുടീമുകളും മികച്ച പ്രകടനം പുറത്തെടുത്തതോടെ മത്സരം കൂടുതൽ ആവേശകരമായി. 77-ാം മിനിറ്റിൽ കോർണർ കിക്കിൽ നിന്ന് പന്ത് വലയിലെത്തിച്ച് ഗോൺസാലോ പ്ലാറ്റ ഇക്വഡോറിന് നിർണ്ണായകമായ വിജയഗോൾ സമ്മാനിച്ചു.
ജർമ്മനി നേരത്തെ തന്നെ നോക്കൗട്ട് ഉറപ്പിച്ചതിനാൽ അത്ര ഗൗരവത്തോടെയല്ല കളിച്ചതെങ്കിലും, ഇക്വഡോറിന്റെ പോരാട്ടവീര്യം അവിശ്വസനീയമായിരുന്നു.
നിർണായക മത്സരത്തിൽ ഇക്വഡോറിന്റെ വൻ തിരിച്ചുവരവ്… ജർമ്മനിയെ വീഴ്ത്തി
കീം ഫലം നാളെ പ്രസിദ്ധീകരിക്കും
കൊച്ചി: കേരള എന്‍ജിനീയറിങ്, ഫാര്‍മസി പ്രവേശന പരീക്ഷയുടെ ( കീം) ഫലം നാളെ പ്രസിദ്ധീകരിക്കും. ഉച്ചയ്ക്ക് ഒരു മണിയ്ക്ക് ഉന്നതവിദ്യാഭ്യാസമന്ത്രി റോജി എം ജോണാണ് കൊച്ചിയില്‍ ഫലം പ്രഖ്യാപിക്കുക.
സിബിഎസ്ഇ 12-ാം ക്ലാസ് പുനര്‍മൂല്യ നിര്‍ണയ ഫലം വൈകിയതിനാലാണ് ഇത്തവണ കീം ഫലവും വൈകിയത്. 22 ന് ഫലം പ്രഖ്യാപിക്കാന്‍ തീരുമാനിച്ചെങ്കിലും മാര്‍ക്ക് ചേര്‍ക്കാന്‍ കൂടുതല്‍ സമയം തേടി വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും മന്ത്രിയെ സമീപിച്ചതോടെയാണ് മാറ്റുകയായിരുന്നു.
സിബിഎസ്ഇ റീവാല്യുവേഷൻ മാർക്ക് കൂടി പരിഗണിച്ച്, റാങ്ക് ലിസ്റ്റ് പരിഷ്‌കരിച്ച ശേഷമാണ് ഫലം പ്രഖ്യാപിക്കുന്നത്. വിവരങ്ങൾ https:///cee.kerala.gov.in എന്ന വെബ്സൈറ്റിലൂടെ അറിയാം.
സാംസ്‌കാരിക സ്‌ഥാപനങ്ങളുടെ തലപ്പത്ത് സ്‌തുതി പാഠകരെ വേണ്ട, വിഷ്ണുനാഥ്
കൊല്ലം. സാംസ്‌കാരിക സ്‌ഥാപനങ്ങളുടെ തലപ്പത്ത് സ്‌തുതി പാഠകരെ നിയോഗിക്കില്ലെന്ന് മന്ത്രി പി.സി.വിഷ്ണുനാഥ്. കൊല്ലം ശ്രീനാരായണഗുരു സാംസ്കാരിക സമുച്ചയം ഇന്ത്യയി ലും വിദേശത്തുമുള്ള കലാകാരന്മാരും സാംസ്‌കാരിക നായകരും എത്തുന്ന സാംസ്‌കാരിക കേന്ദ്ര മാക്കി മാറ്റും കെപിസിസി വിചാർ വിഭാഗം ജില്ലാ കമ്മിറ്റിയുടെ വായനോത്സവം ഉദ്ഘാടനവും സാഹിത്യകാരൻ വി.ടി കുരീപ്പുഴയ്ക്ക് പുരസ്‌കാര സമർപ്പണവും നിർവഹിക്കുകയായിരുന്നു.
സാംസ്‌കാരിക സ്‌ഥാപനങ്ങളിൽ മേധാവികളെയും അംഗങ്ങളെയും നിയമിക്കുന്നതിനുള്ള നടപടിയിലേക്ക് സർക്കാർ കടക്കുകയാണ്. കഴിവുള്ളവരെ നിയമിക്കും. സർക്കാരും മന്ത്രിയും നല്ലതാണെന്നു രാവിലെയും ഉച്ചയ്ക്കും വൈകിട്ടും പറയുന്ന സ്‌തുതിപാഠകരെ ആവശ്യമില്ല. അത്തരം സ്തുതിപാഠകരാണ് കഴിഞ്ഞ സർക്കാരിൻ്റെ അവസ്‌ഥയ്ക്കു കാരണം
ശ്രീനാരായണ ഗുരു സാംസ്‌കാരിക സമുച്ചയത്തിന്റെ ഉദ്ഘാടനം നടന്നെങ്കിലും അവിടെ സാംസ്കാരിക പ്രവർത്തനം നടക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു ജില്ലാ പ്രസിഡന്റ് ജി.ആർ.കൃഷ്ണ കുമാർ അധ്യക്ഷത വഹിച്ചു. ഡി സിസി പ്രസിഡൻ്റ് പി.രാജേന്ദ്രപ്ര സാദ്, വിചാർ വിഭാഗ് സം സ്ഥാന ചെയർമാൻ ഡോ.നെടു മുടി ഹരികുമാർ, എം.സുജയ്, മാർഷൽ ഫ്രാങ്ക്, ഡോ.പട്രീഷ്യ ജോൺ, ബി.രാമാനുജൻ പിള്ള അഞ്ചൽ ഷഹീർ
اله
ജില്ലാ പഞ്ചായത്ത് അംഗം ഡോ.മീര ആർ.നായർ, ഗ്രന്ഥകർ ത്താവ് മീരാ സാഹിബ്, കവി കാ ഞ്ഞാവെളി ഗോപാലകൃഷ്ണൻ നായർ, പരിസ്ഥിതി പ്രവർത്ത കൻ ഡോ.സുമൻജിത്ത് മിഷ എന്നിവർ പ്രസംഗിച്ചു.
നവമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു ഗർഭിണിയാക്കി,പ്രതി അകത്ത്
ഓച്ചിറ. നവമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട തൃശൂർ സ്വദേശിയായ യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു ഗർഭിണിയാക്കി എന്ന കേസിലെ പ്രതിയെ ഓച്ചിറ പൊ ലീസ് അറസ്‌റ്റ് ചെയ്തു. ചങ്ങൻ കുളങ്ങര സ്വദേശി ആദിത്യ(24)നെയാണു ഓച്ചിറ പൊലീ സ് അറസ്റ്റ‌് ചെയ്തത്. യുവതിയുടെ പരാതിയെ തുടർന്നാണ് യുവാവിനെ അറസ്‌റ്റ് ചെയ്തത്.
2025 മുതൽ നവമാധ്യമങ്ങളിലു ടെ പരിചയപ്പെട്ട ആദിത്യൻ യുവതിക്ക് വിവാഹ വാഗ്ദാനം നൽകി ചങ്ങൻകുളങ്ങരയിലെ വീട്ടിലും വിവിധ സ്ഥലങ്ങളിലുമെത്തിച്ച് പല തവണ ലൈംഗികമായി പീ ഡിപ്പിക്കുകയും തുടർന്ന് യുവതി
ഗർഭിണിയാകുകയും ചെയ്തു. യുവതി ഓച്ചിറ പൊലീസിന് പരാതി നൽകി യതിനെ തുടർന്നാണ് പൊലീസ് കേസെടുത്തത്.
കരുനാഗപ്പ ള്ളി എസിപി സി.ജോണിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. കരുനാഗപ്പള്ളി സബ് ഡിവി ഷൻ ഡാൻസാഫ് സംഘമാണ് പ്രതിയെ അറസ്‌റ്റ് ചെയ്തത്. കൊട്ടാരക്കര സ്പെഷൽ കോട തിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ജനാധിപത്യത്തിന്റെ പുതിയ പാഠങ്ങളുമായി ബ്രൂക്ക് ഇന്റർനാഷണൽ സ്കൂൾ പാർലമെന്റ് ഇലക്ഷൻ
ശാസ്താംകോട്ട: ബ്രൂക്ക് ഇന്റർനാഷണൽ സ്കൂളിൽ ആവേശത്തോടെ നടന്ന ‘ഇലക്ട്ര 2026-27` സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചു. പന്ത്രണ്ടാം ക്ലാസുകാരായ രോഹിത് ജെ. പ്രസാദ് ഹെഡ് ബോയ് ആയും, അവന്തിക ഹെഡ് ഗേളായും വൻ ഭൂരിപക്ഷത്തോടെ തിരഞ്ഞെടുക്കപ്പെട്ടു.
അത്യന്തം വാശിയേറിയ മത്സരത്തിൽ ഹെഡ് ബോയ് സ്ഥാനത്തേക്ക് രോഹിത് ജെ. പ്രസാദിനൊപ്പം ഹരിനാരായണൻ നായർ, ധനുഷ് എ. പിള്ള എന്നിവരും, ഹെഡ് ഗേൾ സ്ഥാനത്തേക്ക് അവന്തികയോടൊപ്പം ഇവാനിയ പീറ്റർ, നിൻസി വി. രാജ് എന്നിവരുമാണ് മാറ്റുരച്ചത്. സ്കൂളിലെ 5-ാം ക്ലാസ് മുതൽ 12-ാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾ തികച്ചും ജനാധിപത്യപരമായി തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിച്ചു.
ഭാവി പൗരന്മാരിൽ ജനാധിപത്യമൂല്യങ്ങളും നേതൃ പാടവവും വളർത്താൻ ഇത്തരം പ്രക്രിയകൾ അനിവാര്യമാണെന്ന് സ്കൂൾ ഡയറക്ടർ ഫാദർ ഡോ. ജി. എബ്രഹാം തലോത്തിൽ സന്ദേശത്തിൽ അറിയിച്ചു. വിജയികളായവരെയും ആവേശത്തോടെ ജനാധിപത്യ പ്രക്രിയയിൽ പങ്കാളികളായ മുഴുവൻ വിദ്യാർത്ഥികളെയും സ്കൂൾ മാനേജ്‌മെന്റും അധ്യാപകരും അഭിനന്ദിച്ചു.
വ്യോമസേനയിൽ അഗ്‌നിവീർ; പുരുഷന്മാർക്കും വനിതകൾക്കും അപേക്ഷിക്കാം
എയർഫോഴ്‌സിൽ അഗ്‌നിവിർ റിക്രൂട്ട്‌മെന്റിനുള്ള (02/2027) വിജ്ഞാപനം പ്രസിദ്ധീകരിച്ചു. പുരുഷന്മാർക്കും വനിതകൾക്കും അപേക്ഷിക്കാം. അപേക്ഷകർ അവിവാഹിതരായിരിക്കണം. സെലക്ഷൻ ടെസ്റ്റ് 2026 സെപ്റ്റംബർ 22, 23 തീയതികളിൽ നടക്കും.
പ്രായം: അപേക്ഷകർ 2005 ജൂലായ് 1-നും 2010 ജനു വരി 1-നും ഇടയിൽ ജനിച്ചവരായിരിക്കണം. രണ്ടുതീയതികളും ഉൾപ്പെടെ.
വിദ്യാഭ്യാസ യോഗ്യത
പ്ലസ്ടു/ തത്തുല്യം. അല്ലെങ്കിൽ മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്‌സ്, ഓട്ടോമൊബൈൽ, കംപ്യൂട്ടർ സയൻസ്, ഇൻസ്ട്രുമെന്റേഷൻ ടെക്‌നോളജി, ഇൻഫർമേഷൻ ടെക്‌നോളജി എന്നിവയിലൊന്നിൽ നേടിയ ത്രിവത്സര ഡിപ്ലോമ. അല്ലെങ്കിൽ ദ്വിവത്സര വൊക്കേഷണൽ കോഴ്‌സ്.
അപേക്ഷ
ഓൺലൈനായി അപേക്ഷിക്കണം. രജിസ്‌ട്രേഷൻ/സൈൻ-അപ് ചെയ്തശേഷമാണ് അപേക്ഷിക്കേണ്ടത്. ജൂലായ് 6-ന് രാവിലെ 11 മുതൽ അപേക്ഷിക്കാം. അവസാന തീയതി: ജൂലായ് 26 (രാത്രി 11 വരെ) അപേക്ഷിക്കാം.
18 വയസ്സ് തികയാത്തവർ രക്ഷിതാവിന്റെ ഒപ്പും അപേക്ഷയോടൊപ്പം അപ്‌ലോഡ് ചെയ്യണം. വിശദവിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും https://iafrecruitment.edcil.co.in/agniveervayu/ എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.
“നടത്ത ശീലമാക്കു, ജീവിതശൈലി രോഗങ്ങൾ ഒഴിവാക്കൂ “അഭിലാഷ് പുത്തഞ്ചേരി വികാസിൽ
ചവറ. വികാസ് ലൈബ്രറി അഭിലാഷ് പുത്തഞ്ചേരിയുടെ കാൽനടയാത്രയ്ക്ക് സ്വീകരണം നൽകി. “നടത്ത ശീലമാക്കു, ജീവിതശൈലി രോഗങ്ങൾ ഒഴിവാക്കൂ ” എന്നാണ് സന്ദേശയാത്രയുടെ ലക്ഷ്യം. ഒറ്റയാളായി കോഴിക്കോട് നിന്നും ആരംഭിച്ച കാൽനടയാത്ര തിരുവനന്തപുരത്ത് അവസാനിക്കും. ഇന്നലെ ചവറയിൽ എത്തിയ അഭിലാഷ് വികാസ് ലൈബ്രറിയിൽ ആണ് രാത്രി തങ്ങിയത്. പോകുന്ന വഴികളിലെ സ്കൂളുകളും ലൈബ്രറി കളിലും ആണ് രാത്രി വിശ്രമം. വളരെ വേഗം മനുഷ്യരെ സ്വാധീനിക്കുന്ന ഈ യാത്രയിൽ പ്രസംഗങ്ങളും വിശദീകരണങ്ങളും ഇല്ല.
തമ്മിലുള്ള സംഭാഷണങ്ങളിലൂടെ ആശയം സന്നിവേശിപ്പിക്കുന്ന രീതിയാണ് അഭിലാഷിന്റേതെന്ന് വികാസ് ലൈബ്രറി ഭാരവാഹികൾ പറഞ്ഞു. പരിപാടിയിൽ ലൈബ്രറി ഭാരവാഹികളായ ആർ ഗോപിനാഥൻ നായർ, വി.ബാബു രാജേന്ദ്ര ൻപിള്ള, കെ ഓമനക്കുട്ടൻ, എസ് സുധീഷ്, എസ് സുരേഷ്ബാബു, ടി ഓമനക്കുട്ടൻ എന്നിവർ പങ്കെടുത്തു. വായന പക്ഷാചരണത്തിന്റെ ഭാഗമായാണ് സ്വീകരണ പരിപാടി സംഘടിപ്പിച്ചത്.
വീണയുടെ മൊഴിയില്‍ അവ്യക്തത,കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിലേക്ക് അന്വേഷണം വ്യാപിപ്പിക്കും
കൊച്ചി: സിഎംആര്‍എല്‍- എക്‌സാലോജിക് സാമ്പത്തിക ഇടപാടു കേസില്‍ ഇഡി അന്വേഷണം വ്യാപിപ്പിക്കുന്നു. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എല്‍ഡിഎഫ് സര്‍ക്കാരിലേക്കാണ് അന്വേഷണം വ്യാപിപ്പിക്കുന്നത്. സിഎംആര്‍എല്ലിന് ലഭിച്ചിട്ടുള്ള സഹായങ്ങളിലാണ് അന്വേഷണം. എല്‍ഡിഎഫ് സര്‍ക്കാര്‍ വഴിവിട്ട് സിഎംആര്‍എല്ലിന് എന്തെങ്കിലും സഹായങ്ങള്‍ നല്‍കിയിട്ടുണ്ടോയെന്നാണ് പരിശോധിക്കുന്നത്.
ഒന്നാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ കാലത്താണ് പിണറായിയുടെ മകള്‍ ടി വീണയുടെ എക്‌സാലോജിക് കമ്പനിയും സിഎംആര്‍എല്ലും തമ്മില്‍ കരാര്‍ ഒപ്പിടുന്നത്. കരാറില്‍ അവ്യക്തതയുണ്ടെന്നാണ് ഇഡി വിലയിരുത്തല്‍. കരാറിന് സിഎംആര്‍എല്ലിന് പ്രത്യുപകാരം ലഭിച്ചിട്ടുണ്ടോയെന്നാണ് ഇഡി അന്വേഷിക്കുന്നത്. കരാറിലെ അഴിമതി കേന്ദ്രീകരിച്ചാണ് അന്വേഷണം. സിഎംആര്‍എല്‍ എക്‌സാലോജികിന് നല്‍കിയ 2.78 കോടിയുടെ വിനിയോഗത്തിലും വ്യക്തതയില്ലെന്നാണ് ഇഡി വിലയിരുത്തല്‍.
കേസുമായി ബന്ധപ്പെട്ട് ടി വീണയുടെ മൊഴികളില്‍ അവ്യക്തതയുണ്ടെന്നാണ് ഇഡി നിഗമനം. സിഎംആര്‍എല്‍ ഉന്നതരുടെ മൊഴികളിലും വൈരുധ്യമുണ്ട്. കേസില്‍ വീണയെ ഇഡി വീണ്ടും വിളിപ്പിക്കും. മൂന്നാം ഘട്ട ചോദ്യം ചെയ്യല്‍ അടുത്തയാഴ്ച നടക്കും. ഇന്നലെ 10 മണിക്കൂര്‍ ആണ് ചോദ്യം ചെയ്യല്‍ നടന്നത്. എസ്എഫ്‌ഐഒ രേഖകള്‍ കോടതിയില്‍ നിന്ന് കിട്ടിയതിന് പിന്നാലെയാണ് കഴിഞ്ഞ ദിവസം വീണയെ കൊച്ചിയിലേക്ക് വിളിപ്പിച്ചത്. കരിമണല്‍ കമ്പനിയും വീണയും നടത്തിയിട്ടുള്ള സാമ്പത്തിക ഇടപാടുകളുടെ സുപ്രധാന രേഖകള്‍ അടക്കമുള്ള എസ്എഫ്‌ഐ കുറ്റപത്രത്തിന്റെ 134 അനുബന്ധ രേഖകളാണ് ഇഡിക്ക് ലഭിച്ചത്.
ഗർഭാശയ ആരോഗ്യം സംരക്ഷിക്കുന്നതിനായി ജീവിതശെെലിയിൽ ശ്രദ്ധിക്കേണ്ട ആറ് കാര്യങ്ങൾ
ഒരു സ്ത്രീയുടെ മൊത്തത്തിലുള്ള ആരോഗ്യത്തിന്റെ നിർണായക ഘടകമാണ് സെർവിക്കൽ ആരോഗ്യം. പ്രത്യുൽപാദന, ഗൈനക്കോളജിക്കൽ ആരോഗ്യത്തിൽ സെർവിക്സ് ഒരു പ്രധാന പങ്ക് വഹിക്കുന്നു. ദൈനംദിന ജീവിതശൈലി തിരഞ്ഞെടുപ്പുകളും ദീർഘകാല സെർവിക്കൽ ആരോഗ്യത്തിൽ കാര്യമായ സ്വാധീനം ചെലുത്തുന്നു. ഗർഭാശയ ആരോഗ്യം സംരക്ഷിക്കുന്നതിന് ജീവിതശെെലിയിൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ.
പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ, ലീൻ പ്രോട്ടീനുകൾ എന്നിവ ഉൾപ്പെടുത്തുക
ഹ്യൂമൻ പാപ്പിലോമ വൈറസ് (HPV) പോലുള്ള അണുബാധകളെ ചെറുക്കുന്നതിൽ ആരോഗ്യകരമായ രോഗപ്രതിരോധ സംവിധാനം ഒരു പ്രധാന പങ്ക് വഹിക്കുന്നു. പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ, ലീൻ പ്രോട്ടീനുകൾ, ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവ ഉൾപ്പെടുന്ന സമീകൃതാഹാരം കഴിക്കുന്നത് വിറ്റാമിൻ സി, വിറ്റാമിൻ ഇ, ഫോളേറ്റ് തുടങ്ങിയ അവശ്യ പോഷകങ്ങൾ നൽകുന്നു. ഇവയെല്ലാം സെർവിക്കൽ ആരോഗ്യം നിലനിർത്തുന്നതിന് പ്രധാനമാണ്.
സുരക്ഷിതമായ ലൈംഗിക ശീലങ്ങൾ പരിശീലിക്കുക എന്നതാണ് മറ്റൊരു കാര്യം
സുരക്ഷിതമായ ലൈംഗിക ശീലങ്ങൾ പരിശീലിക്കുക എന്നതാണ് മറ്റൊരു കാര്യം. കോണ്ടം പോലുള്ളവ ഉപയോഗിക്കുന്നത് HPV യുടെയും മറ്റ് ലൈംഗികമായി പകരുന്ന അണുബാധകളുടെയും സാധ്യത കുറയ്ക്കാൻ സഹായിക്കും. സെർവിക്കൽ ക്യാൻസറുമായി ബന്ധപ്പെട്ട ഉയർന്ന അപകടസാധ്യതയുള്ള സമ്മർദ്ദങ്ങൾക്കെതിരെ HPV വാക്സിൻ ഫലപ്രദമായ സംരക്ഷണം നൽകുന്നു.
പുകവലി ഉപേക്ഷിക്കുന്നത് ഗർഭാശയ ആരോഗ്യം സംരക്ഷിക്കുന്നു
പുകവലിയും പുകയില ഉപയോഗവും ഒഴിവാക്കുക. പുകവലി രോഗപ്രതിരോധ ശേഷിയെ ദുർബലപ്പെടുത്തുന്നു. ഇത് ശരീരത്തിന് അണുബാധകൾ ഇല്ലാതാക്കാനും അസാധാരണമായ കോശ മാറ്റങ്ങൾ നന്നാക്കാനും ബുദ്ധിമുട്ടാക്കുന്നു. പുകവലി ഉപേക്ഷിക്കുന്നത് വിട്ടുമാറാത്ത HPV അണുബാധകളുടെയും സെർവിക്കൽ അസാധാരണത്വങ്ങളുടെയും സാധ്യത ഗണ്യമായി കുറയ്ക്കും.
വിട്ടുമാറാത്ത സമ്മർദ്ദം പ്രതിരോധശേഷി ദുർബലപ്പെടുത്തും
വിട്ടുമാറാത്ത സമ്മർദ്ദം പ്രതിരോധശേഷി ദുർബലപ്പെടുത്തുകയും ഹോർമോൺ സന്തുലിതാവസ്ഥയെ തടസ്സപ്പെടുത്തുകയും ചെയ്യും. ഇത് പരോക്ഷമായി സെർവിക്കൽ ആരോഗ്യത്തെ ബാധിക്കുന്നു. യോഗ, ധ്യാനം, പതിവ് ശാരീരിക പ്രവർത്തനങ്ങൾ, മതിയായ ഉറക്കം എന്നിവ മൊത്തത്തിലുള്ള പ്രത്യുത്പാദന ആരോഗ്യം നിലനിർത്താൻ സഹായിക്കും.
പതിവായി വ്യായാമം ചെയ്യുന്നത് ഗർഭാശയ ആരോഗ്യം മെച്ചപ്പെടുത്തും
പതിവായി വ്യായാമം ചെയ്യുന്നത് രക്തചംക്രമണം മെച്ചപ്പെടുത്തുകയും, വീക്കം കുറയ്ക്കുകയും, ഹോർമോൺ സന്തുലിതാവസ്ഥയെ പിന്തുണയ്ക്കുകയും ചെയ്യുന്നു. നടത്തം, സൈക്ലിംഗ് അല്ലെങ്കിൽ നീന്തൽ പോലുള്ള പ്രവർത്തനങ്ങളിൽ സ്ഥിരമായി ഏർപ്പെടുന്നത് ശരീരത്തിന്റെ സ്വാഭാവിക പ്രതിരോധ സംവിധാനങ്ങളെ ശക്തിപ്പെടുത്താൻ സഹായിക്കുന്നു.
പതിവ് പാപ് സ്മിയർ പരിശോധനകളും എച്ച്പിവി പരിശോധനയും ചെയ്യുന്നത് രോഗം നേരത്തെ കണ്ടെത്താൻ സഹായിക്കും
പതിവ് പാപ് സ്മിയർ പരിശോധനകളും എച്ച്പിവി പരിശോധനയും സെർവിക്സിലെ കോശ മാറ്റങ്ങൾ നേരത്തെ കണ്ടെത്തുന്നതിന് സഹായിക്കും. നേരത്തെയുള്ള കണ്ടെത്തൽ സമയബന്ധിതമായ ചികിത്സ അനുവദിക്കുകയും സെർവിക്കൽ ക്യാൻസർ പോലുള്ള ഗുരുതരമായ അവസ്ഥകളിലേക്കുള്ള പുരോഗതി തടയാൻ സഹായിക്കുകയും ചെയ്യുന്നു.
ഈ ലക്ഷണങ്ങൾ കണ്ടാൽ ഒരിക്കലും അവഗണിക്കരുത്
അസാധാരണമായ രക്തസ്രാവം, അസാധാരണമായ സ്രവം, പെൽവിക് വേദന, ലൈംഗിക ബന്ധത്തിനിടയിലെ വേദന എന്നിവ ഒരിക്കലും അവഗണിക്കരുത്. ഈ ലക്ഷണങ്ങൾ എല്ലായ്പ്പോഴും ഗുരുതരമായ എന്തെങ്കിലും സൂചിപ്പിക്കുന്നില്ലായിരിക്കാം, പക്ഷേ സമയബന്ധിതമായ രോഗനിർണയവും ചികിത്സയും ഉറപ്പാക്കാൻ ഉടൻ ഒരു ഡോക്ടറെ സമീപിക്കുന്നത് നല്ലതാണ്.




































