Home Blog Page 514

ഉദ്യോഗസ്ഥര്‍ക്ക് പറ്റിയ സാങ്കേതിക പിഴവ്, യുവാവിനോട് ഖേദ പ്രകടനം നടത്തി പൊലീസ്; കൊച്ചിയിൽ ഒരു ട്രാഫിക് നിയമ ലംഘനത്തിന് രണ്ട് തവണ പിഴ

കൊച്ചി: ഒരു സ്ഥലത്ത് നടന്ന ട്രാഫിക് നിയമ ലംഘനത്തിന്‍റെ ചിത്രമുപയോഗിച്ച് ഒരു വാഹനത്തിന് ഒരു ദിവസം രണ്ടു തവണ പിഴ ചുമത്തിയ സംഭവത്തിൽ അനധികൃതമായി ചുമത്തിയ പിഴ റദ്ദാക്കി കൊച്ചി ട്രാഫിക് പൊലീസ്. ഉദ്യോഗസ്ഥര്‍ക്കു പറ്റിയ സാങ്കേതിക പിഴവെന്ന് വിശദീകരണം. വീഴ്ച വരുത്തിയ രണ്ട് ഉദ്യോഗസ്ഥര്‍ക്ക് താക്കീത് നൽകിയിട്ടുണ്ട്. പരാതി ഉന്നയിച്ച യുവാവിനോട് ഖേദ പ്രകടനം നടത്തി പൊലീസ്.

പൊലീസ് നടപടിയ്ക്കെതിരെ വലിയ രോഷമാണ് നവമാധ്യമങ്ങളില്‍ ഉയര്‍ന്നത്. എന്തായാലും ആ സംഭവത്തില്‍ സിറ്റി ട്രാഫിക് എസിപിയുടെ ഇടപെടല്‍ ഉണ്ടായിരിക്കുകയാണ്. പരാതിക്കാരനായ യുവാവിനോട് നേരിട്ട് ഖേദം രേഖപ്പെടുത്തിയ പൊലീസ് അനധികൃതമായി ചുമത്തിയ ചെലാന്‍ റദ്ദാക്കുകയായിരുന്നു.

തൃശൂർ റെയിൽവേ സ്റ്റേഷനിലെ പാർക്കിങ് ഏരിയയിൽ തീപിടിത്തം…. നിരവധി ബൈക്കുകൾ കത്തി നശിച്ചു

തൃശൂർ റെയിൽവേ സ്റ്റേഷനിൽ വൻ അഗ്നിബാധ. റെയിൽവേ സ്റ്റേഷനിലെ ബൈക്ക് പാർക്കിങ് ഏരിയയിലാണ് തീപിടിച്ചത്. നിരവധി ബൈക്കുകൾ കത്തി നശിച്ചു. തീ അടുത്തുള്ള മരത്തിലേക്കും പടർന്നിട്ടുണ്ട്.
500ലധികം ബൈക്കുകൾ ഇവിടെ പാർക്ക് ചെയ്തിരുന്നതായാണ് ലഭ്യമാകുന്ന വിവരങ്ങൾ. അഗ്നിരക്ഷാ സേന സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്. തീ നിയന്ത്രണ വിധേയമാക്കാൻ കഴിഞ്ഞിട്ടില്ല. തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. തീ പടർന്നത് രണ്ടാം പ്ലാറ്റ്ഫോമിനടുത്താണ്.

ടാഗോർ ഗ്രന്ഥശാല യുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന നാടകോത്സവത്തിന് ഇന്ന് തുടക്കം

കരുനാഗപ്പള്ളി. കോഴിക്കോട് ,ടാഗോർ ഗ്രന്ഥശാല ആൻഡ് വായനശാലയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന നാടകോത്സവത്തിന് ഞായറാഴ്ച തുടക്കമാകുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ജനുവരി 4 ഞായറാഴ്ച വൈകിട്ട് ആറുമണിക്ക് നടക്കുന്ന സമ്മേളനത്തിൽ വെച്ച് നാടകോത്സവത്തിന്റെ ഉദ്ഘാടനം ഡോ സുജിത്ത് വിജയപിള്ള എംഎൽഎ നിർവഹിക്കും. നഗരസഭ ചെയർമാൻ പി സോമരാജൻ മുഖ്യപ്രഭാഷണം നടത്തും. പോച്ചയിൽ നാസർ ,റഹ്മാൻ മുനമ്പത്ത്, ആര്യ പി.ജിത്ത്, ആയുഷ് എന്നിവരെ ചടങ്ങിൽ ആദരിക്കും. തുടർന്ന് കൊല്ലം ചൈതന്യയുടെ അംങ്കം ജയിക്കാൻ ഒരമ്മ എന്ന നാടകം അരങ്ങേറും. അഞ്ചിന് രാത്രി ഏഴിന് ഡ്രീം കേരള അവതരിപ്പിക്കുന്ന നാടകം അകത്തേക്ക് തുറന്നിട്ട വാതിൽ. ആറിന് രാത്രി ഏഴിന് കൊല്ലം അനശ്വരയുടെ ആകാശത്തേക്ക് ഒരു കടൽ എന്ന നാടകം അരങ്ങേറും. ഏഴിന് വൈകിട്ട് 7 മണി മുതൽ അമ്പലപ്പുഴ സാരഥിയുടെ നാടകം: നവജാതശിശു വയസ്സ് 84.
എട്ടിന് നടക്കുന്ന സമാപന സമ്മേളനം സി ആര്‍ മഹേഷ് എംഎൽഎ ഉദ്ഘാടനം ചെയ്യും. ലൈബ്രറി കൗൺസിൽ സെക്രട്ടറി വി വിജയകുമാർ മുഖ്യപ്രഭാഷണം നടത്തും. തുടർന്ന് അജന്ത തീയറ്റർ ഗ്രൂപ്പ് അവതരിപ്പിക്കുന്ന വംശം നാടകം അരങ്ങേറും. വാർത്താസമ്മേളനത്തിൽ ഗ്രന്ഥശാല പ്രസിഡൻറ് ജി ജോൺ കുട്ടി ,സെക്രട്ടറി എസ് ഉത്തമൻ, കൗൺസിലർ പ്രശാന്ത്, അപർണ ആനന്ദ് ,ആർ രാഹുൽരാജ്, പി അരുൺ എന്നിവർ പങ്കെടുത്തു.

രാഹുൽ മാങ്കൂട്ടത്തിനെതിരായി അതിജീവിതയുടെ ഭർത്താവ്  നൽകിയ പരാതിയിന്മേൽ നടപടി ഉണ്ടായേക്കും

തിരുവനന്തപുരം.രാഹുൽ മാങ്കൂട്ടത്തിനെതിരായി അതിജീവിതയുടെ ഭർത്താവ് മുഖ്യമന്ത്രിക്കും ഡിജിപി ക്കും നൽകിയ പരാതിയിന്മേൽ നടപടി ഉണ്ടായേക്കും.പരാതി ഡിജിപി എ ഡി ജി പി ക്കു കൈമാറും.നിയമപദേശം ലഭിച്ചശേഷം നിലവിൽ കേസ് അന്വേഷിക്കുന്ന സംഘത്തെ കൊണ്ട് പരാതിയിൽ അന്വേഷണം നടത്തും. ഇന്നലെയാണ് അതിജീവിതയുടെ ഭർത്താവ് രാഹുൽ മാങ്കട്ടത്തിനെതിരെ പരസ്യമായി രംഗത്തെത്തിയത്. എംഎൽഎക്കെതിരായ ജാമ്യ ഹർജിയിൽ വിധി പറയാനിരിക്കുകയാണ് പുതിയ ആരോപണം.രാഹുൽ തന്റെ കുടുംബ ജീവിതം തകർത്തെന്നും കേസെടുക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു അതിജീവിതയുടെ ഭർത്താവ്മുഖ്യമന്ത്രിക്കും  ഡി ജി പിക്കും പരാതി നൽകിയത്.കുടുംബ പ്രശ്നം തീർക്കാനാണ് താൻ ശ്രമിച്ചതെന്നാണ് രാഹുൽ മങ്കൂട്ടത്തിൽ കോടതിയെ അറിയിച്ചിരുന്നത്.
എന്നാൽ രാഹുൽ തൻ്റെ കുടുംബം തകർക്കുകയാണ് ചെയ്തതെന്നാണ് യുവാവിന്റെ പരാതിയിലുള്ളത്……

റിപ്പോർട്ടർ ടിവിക്ക് പിഴ ചുമത്തി  കോടതി

ബംഗളൂരു. റിപ്പോർട്ടർ ടിവിക്ക് പിഴ ചുമത്തി ബംഗളൂരു കോടതി

10,000 രൂപയാണ് പിഴ ചുമത്തിയത്

മരംമുറി കേസിലെ വാർത്തകൾ വിലക്കണമെന്ന ഹർജി പിൻവലിച്ചതോടെയാണ് പിഴ ചുമത്തിയത്

വാർത്തകൾ വിലക്കിക്കൊണ്ട് 2025 ൽ ഒക്ടോബർ 25ന് കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു

ഇതിന് പിന്നാലെയാണ് റിപ്പോർട്ടർ ടിവി ഹർജി പിൻവലിച്ചത്

പബ്ളിക് ഡൊമൈനിൽ നിന്ന് നീക്കം ചെയ്ത എല്ലാ ലിങ്കുകളും പുനസ്ഥാപിയ്ക്കാമെന്നും കോടതി
ബംഗളൂരു സിറ്റി സിവിൽ ആൻഡ് സെഷൻസ് കോടതിയാണ് 10,000 രൂപ പിഴ ചുമത്തിയ
കോടതിയുടെ രൂക്ഷ വിമർശനം

കോടതിയുടെ വിലയേറിയ സമയം പാഴാക്കി

ഹർജി പിൻവലിച്ചതോടെ വാദി ഭാഗത്തിന് സത്യസന്ധതയില്ലെന്നും കോടതി

മഡൂറോ അമേരിക്കയിൽ വിചാരണ നേരിടണമെന്ന് യുഎസ് അറ്റോർണി ജനറൽ

വാഷിംങ്ടൺ.ട്രംപ് ഉടൻ മാധ്യമങ്ങളെ കാണും

അമേരിക്ക ബന്ദിയാക്കിയ വെനസ്വേലൻ പ്രസിഡൻ്റ് നിക്കോളാസ് മഡൂറോ ഭാര്യ എന്നിവരെ ന്യൂയോർക്കിലെത്തിക്കുമെന്ന് റിപ്പോർട്ട്


മഡൂറോയെ ന്യൂയോർക്ക് സിറ്റിയിലെ ബ്രൂക്ലിനിലെ യുണൈറ്റഡ് സ്റ്റേറ്റ്സ് ഫെഡറൽ അഡ്മിനിസ്ട്രേറ്റീവ് ഡിറ്റൻഷൻ സെൻ്ററിലെത്തിക്കുമെന്നാണ് റിപ്പോർട്ട്

മഡൂറോ അമേരിക്കയിൽ വിചാരണ നേരിടണമെന്ന് യുഎസ് അറ്റോർണി ജനറൽ

മഡൂറോയ്ക്ക് എതിരെ അമേരിക്ക ഗുരുതര കുറ്റകൃത്യങ്ങൾ ചുമത്തി

2024 ലെ തിരഞ്ഞെടുപ്പിലെ പ്രതിപക്ഷ സ്ഥാനാർത്ഥി എഡ്മുണ്ടോ ഗൊൺസാലസ് പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കണമെന്ന് മരിയ കൊരിന മച്ചാഡോ

പ്രതിപക്ഷം രാജ്യത്ത് ക്രമസമാധാനം പുനഃസ്ഥാപിക്കുകയും രാഷ്ട്രീയ തടവുകാരെ മോചിപ്പിക്കുകയും ചെയ്യുമെന്നും മച്ചാഡോ

കോൺഗ്രസ് നിയമസഭാ തിരഞ്ഞെടുപ്പുകളെ നേരിടാനിറങ്ങുന്നു

ഡെൽഹി.നിയമസഭാ തെരഞ്ഞെടുപ്പിനുള്ള നടപടികൾ ഊർജ്ജിതമാക്കി കോൺഗ്രസ്. കേരളം അടക്കം തിരഞ്ഞെടുപ്പ് അടുത്ത 5 സംസ്ഥാനങ്ങളിൽ സ്ഥാനാർത്ഥി നിർണയത്തിന് ഉൾപ്പെടെ സ്ക്രീനിങ് കമ്മിറ്റി പ്രഖ്യാപിച്ച് എഐസിസി നേതൃത്വം. കേരളത്തിലെ സ്ക്രീനിങ് കമ്മിറ്റി ചെയർമാൻ മധുസൂദനൻ മിസ്രി ആണ്. 
ഡോ. സൈദ് നസീര്‍ ഹുസൈൻ
നീരജ് ദാംഗി, അഭിഷേക് ദത്ത് എന്നിവര്‍ ഉൾപ്പെടെ സ്ക്രീനിംഗ് കമ്മിറ്റിയിൽ നാല്  അംഗങ്ങൾ ആണുള്ളത്.അസമിലെ സ്ക്രീനിങ് കമ്മിറ്റി ചെയർപേഴ്സൺ പ്രിയങ്ക ഗാന്ധി ആണ്. തമിഴ്നാട്, പുതുച്ചേരി തെരഞ്ഞെടുപ്പിനായി ടിഎസ് സിംഗ് ദിയോയെയും പശ്ചിമ ബംഗാളിൽ ബികെ ഹരിപ്രസാദിനെയും ചെയര്‍മാനായി നിയമിച്ചു. ജനറൽ സെക്രട്ടറിമാർ പിസിസി
അധ്യക്ഷൻമാർ പ്രതിപക്ഷ നേതാക്കൾ എഐസിസി സെക്രട്ടറിമാർ എന്നിവർ സ്ക്രീനിംഗ് കമ്മിറ്റിയിലെ എക്സ്ഓഫീഷ്യോ അംഗങ്ങൾ ആകും.

ആവേശം കുളമ്പടിച്ച് ജെല്ലിക്കെട്ട് തുടങ്ങി


തച്ചൻകുറിച്ചി.ഇനി ജല്ലിക്കെട്ട് ആവേശം
തമിഴ് നാട്ടിൽ ജല്ലിക്കെട്ട് തുടങ്ങി
പുതുക്കോട്ടയിലാണ് ആദ്യ മത്സരം നടന്നത്


തമിഴ് നാട്ടിൽ പൊങ്കൽക്കാലത്തെ ആവേശങ്ങളിലൊന്നാണ് ജല്ലിക്കെട്ട്. പൊങ്കൽ ആഘോഷങ്ങൾക്ക് മുൻപ് തന്നെ ജല്ലിക്കെട്ട് ആഘോഷം തമിഴ് നാട്ടിൽ തുടങ്ങി കഴിഞ്ഞു. പുതുക്കോട്ടയിലാണ് ഈ വർഷത്തെ ആദ്യമത്സരം നടന്നത്.


തച്ചൻകുറിച്ചിയിലായിരുന്നു ആദ്യ ജല്ലിക്കെട്ട്. സെന്റ് വിണ്ണേർപ്പ് പള്ളിപ്പെരുന്നാളിനോട് അനുബന്ധിച്ചായിരുന്നു മത്സരം  സംഘടിപ്പിച്ചത്. കർശന സുരക്ഷാ മാനദണ്ഡങ്ങളോടെയായിരുന്നു ജല്ലിക്കെട്ട്.  മന്ത്രി രഘുപതി ഉദ്ഘാടനം ചെയ്തു. മൂന്നുറോളം കാളക്കൂറ്റന്മാർ മത്സരത്തിനിറങ്ങി. അഞ്ഞൂറോളം വീരന്മാർ കാളകളെ മെരുക്കാനും.

പൊങ്കലിനും ദിവസങ്ങൾക്ക് മുൻപേ തുടങ്ങിയ ജല്ലിക്കെട്ട് മത്സരങ്ങൾ പൊങ്കൽ കഴിഞ്ഞും തുടരും. മധുരയിലാണ് പ്രശസ്തമായ മത്സരങ്ങൾ നടക്കുക. അവണിയാപുരത്ത് 15നും പാലമേട് 16നും  അളങ്കനല്ലൂരിൽ 17നുമാണ്  ജല്ലിക്കെട്ട് മത്സരങ്ങൾ നടക്കുക.

നീതിന്യായ വ്യവസ്ഥയെ അട്ടിമറിച്ചു, വിധി പകർപ്പിൽ ഗുരുതര പരാമർശങ്ങളുമായി നീതി പീഠം


തിരുവനന്തപുരം. തൊണ്ടിമുതൽ കേസിലെ വിധി പകർപ്പിൽ ഗുരുതര പരാമർശങ്ങളുമായി കോടതി. പ്രതികളുടേത് നീതിന്യായ വ്യവസ്ഥയെ അട്ടിമറിക്കാനുള്ള  ആസൂത്രിതമായ നീക്കം.
കുറ്റമാണെന്ന് അറിഞ്ഞുകൊണ്ട് ആന്റണി രാജു തൊണ്ടിമുതൽ വാങ്ങി.കുറ്റം ചെയ്തത് ജുഡീഷ്യറിയുടെ അന്തസ്സ് ഉയർത്തിപ്പിടിക്കേണ്ടവരെന്നും കോടതി. വിധി പകർപ്പ് പുറത്തു വന്നു.

വ്യാജരേഖ ചമച്ചത് ആന്റണി രാജു.
കെഎസ് ജോസ് തൊണ്ടിമുതൽ കൈമാറിയത് കോടതി ഉത്തരവില്ലാതെ .
തന്റെ കക്ഷിയെ രക്ഷിക്കാൻ ആന്റണി രാജു കൃത്രിമം നടത്തി.
കുറ്റം ചെയ്തത് ജുഡീഷ്യറിയുടെ അന്തസ്സ് ഉയർത്തിപ്പിടിക്കേണ്ടവരെന്നും കോടതി.
പ്രതികളുടെ പ്രവർത്തി കേവലം ഒരു ക്രമക്കേടല്ല.നീതിയുടെ ഗതിയെ ബോധപൂർവ്വം തടസ്സപ്പെടുത്താനുള്ള ശ്രമമെന്നും വിധി പകർപ്പിൽ പറയുന്നു.
തെളിവ് നശിപ്പിക്കൽ ഒരു പ്രതിയെ അർഹമായ ശിക്ഷയിൽ നിന്ന് ഒഴിവാക്കാൻ കാരണമായി.ഇത് നീതിയുടെ പരാജയമെന്നും കോടതിപരാമർശമുണ്ട്.
തിരുവനന്തപുരം എം.എൽ.എ യും മുൻ മന്ത്രിയുമായ ആന്റണി രാജുവിന് മൂന്ന് വർഷമാണ് തടവ് ശിക്ഷ വിധിച്ചത്. ഗൂഢാലോചനയ്ക്ക് 6 മാസം തടവ്.തെളിവ് നശിപ്പിക്കലിന് 3 വർഷം തടവും 10,000 രൂപ പിഴയും. കള്ള തെളിവ് ഉണ്ടാക്കൽ വകുപ്പിന് 3 വർഷം തടവ് എന്നിങ്ങനെയാണ് നെടുമങ്ങാട് ഒന്നാം ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതി ശിക്ഷ വിധിച്ചത്.
ഒന്നാം പ്രതി കെ.എസ് ജോസിനും ഇതേ ശിക്ഷ തന്നെയാണ്.


ശിക്ഷ വിധിക്ക് പിന്നാലെ അപ്പീൽ ആവശ്യം ചൂണ്ടിക്കാട്ടി പ്രതികൾ കോടതിയിൽ ജാമ്യഅപേക്ഷ നൽകിയിരുന്നു.പിന്നാലെ രണ്ടു ആൾജാമ്യത്തിൽ രണ്ടപേർക്കും കോടതി ജാമ്യം അനുവദിച്ചു. ശിക്ഷാ വിധി ആന്റണി രാജുവിന് രാഷ്ട്രീയമായി വലിയ തിരിച്ചടിയാണ്.1951 ലെ ജനപ്രാധിനിത്യ നിയമപ്രകാരം ആന്റണി രാജു എം.എൽ.എ സ്ഥാനത്തു നിന്നും അയോഗ്യനായി.ഉടൻ നിയമസഭ സെക്രട്ടറിയേറ്റ് അയോഗ്യനാക്കി വിജ്ഞാപനം പുറത്തിറക്കും.ആറുവർഷത്തേക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കാനും കഴിയില്ല..

വടക്കഞ്ചേരിയിൽ ബൈക്കിടിച്ച് ഒരാൾ മരിച്ചു

പാലക്കാട് .വടക്കഞ്ചേരിയിൽ ദേശീയപാതയിൽ ബൈക്കിടിച്ച് ഒരാൾ മരിച്ചു.

കിഴക്കഞ്ചേരി മമ്പാട് നാരായണൻ (61) ആണ് മരിച്ചത്

ഇന്ന് വൈകിട്ട് ഏഴരയോടെയാണ് സംഭവം

ദേശീയപാത മുറിച്ചുകിടക്കുന്നതിനിടയിലാണ് അപകടം സംഭവിച്ചത്

നാരായണനെ വടക്കഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരിച്ചു.

തമിഴ്നാട് സ്വദേശി ഓടിച്ച  ബൈക്കാണ് അപകടത്തിൽ പെട്ടത്


അപകടത്തിൽ പരിക്കേറ്റ തമിഴ്നാട് സ്വദേശിയെ ഇരട്ടക്കുളത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു