തിരുവനന്തപുരം: പുതുവത്സര ദിനത്തില്‍ മലയാളികള്‍ കഴിച്ചത് 31.64 ലക്ഷം കിലോ കോഴിയിറച്ചിയെന്ന് കണക്ക്. ഇത്തവണ കോഴിയിറച്ചിക്ക് വില കൂടുതലായിരുന്നുവെങ്കിലും ഇതൊന്നും ആവശ്യക്കാരെ ബാധിച്ചതായി കാണുന്നില്ല. മാത്രമല്ല, മധ്യകേരളത്തിലെ ചില ജില്ലകളിൽ പക്ഷിപ്പനി ജാഗ്രതയും പുറപ്പെടുവിച്ചിരുന്നു. എന്നാൽ ഇതൊന്നും മലയാളിയുടെ ന്യൂ ഇയർ ആഘോഷത്തെയോ കോഴിയിറച്ചി ഉപഭോഗത്തെയോ ബാധിച്ചിട്ടില്ല.
കോട്ടയം, ആലപ്പുഴ എന്നീ ജില്ലകളിൽ ക്രിസ്മസ്, ന്യൂ ഇയർ ആഘോഷങ്ങൾക്ക് തൊട്ടു മുൻപ് പക്ഷിപ്പനി പടർന്നുപിടിച്ചത് കോഴികർഷകരിൽ വലിയ ആശങ്കയാണ് സൃഷ്ടിച്ചത്. ആലപ്പുഴയിലെ ചില പഞ്ചായത്തുകളില്‍ കോഴിയിറച്ചി വില്‍പ്പനക്ക് നിരോധനവും ഏർപ്പെടുത്തിയിരുന്നു. എങ്കിലും ഈ വര്‍ഷവും കച്ചവടത്തിന് കുറവൊന്നും ഉണ്ടായില്ല.
എറണാകുളം, കോഴിക്കോട്, മലപ്പുറം എന്നിവിടങ്ങളിലാണ് ഏറ്റവുമധികം കോഴിയിറച്ചി വിൽപന നടന്നത്. മൂന്നര ലക്ഷം കിലോ വീതം ഓരോ ജില്ലയിലും കച്ചവടം നടന്നു. 3.15 ലക്ഷം കിലോയുടെ വില്‍പന നടന്ന തൃശൂരും കണ്ണൂരും രണ്ടാം സ്ഥാനത്തുണ്ട്. വയനാട്ടിലായിരുന്നു ഏറ്റവും കുറവ് വിൽപന നടന്നത്. 84,000 കിലോ കോഴിയിറച്ചിയാണ് ഇവിടെ വിറ്റത്.
പക്ഷിപ്പനിയോ നെവർ മൈൻഡ് ഇറ്റ്….പുതുവത്സര ദിനത്തില്‍ മലയാളികള്‍ കഴിച്ചത് 31.64 ലക്ഷം കിലോ കോഴിയിറച്ചി
കോൺഗ്രസ് സ്ഥാനാർഥി നിർണ്ണയം സർവ്വേ അടിസ്ഥാനത്തിൽ
തിരുവനന്തപുരം. കോൺഗ്രസ് സ്ഥാനാർഥി നിർണ്ണയം സർവ്വേ അടിസ്ഥാന ത്തിൽ
കനഗോലു വിന്റെ നേതൃത്വത്തിൽ സ്വകാര്യ ഏജൻസി എല്ലാ മണ്ഡലത്തിലും സർവ്വേ നടത്തി
കർണാടക ആസ്ഥാനമായ ഏജൻസി ആണ് സ്ഥാനാർഥി നിർദ്ദേശ സർവ്വേ നടത്തിയത്
വിജയ സാധ്യത പട്ടിക ഹൈ കമാന്റ് നു കൈ മാറി
ഓരോ മണ്ഡലത്തിലും ഏറ്റവും ഉചിതമായ സ്ഥാനാർഥി യുടെ പേരാണ് നിർദേശിച്ചത്
കനഗോലു വിന്റെ നേതൃത്വത്തിലെ പഠന റിപ്പോർട്ട് ആണ് സ്ഥാനാർഥി നിർണ്ണായത്തിലെ പ്രധാന മാനദണ്ഡം
വയോധികയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസ്, ബി ജെ പി പ്രവർത്തകനെ പിടി കൂടി
പാലക്കാട്.ആലത്തൂരിൽ വയോധികയെ വീട് കയറി ആക്രമിച്ച സംഭവം
ബിജെപി പ്രവർത്തകൻ പൊരുളിപ്പാടം സുരേഷ് പോലീസിന്റെ പിടിയിൽ
പഴനിയിൽ നിന്നാണ് ആലത്തൂർ പോലീസ് സുരേഷിനെ പിടികൂടിയത്
പാടൂരിൽ ഒറ്റയ്ക്ക് താമസിക്കുകയായിരുന്നു വയോധികയെ സുരേഷ് കഴിഞ്ഞദിവസം ആക്രമിച്ച് പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു
പീഡനശ്രമം, വധശ്രമം തുടങ്ങിയ വകുപ്പുകൾ പ്രകാരം കേസെടുത്ത സുരേഷിൻ്റെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും
തിരുത്തിയില്ലെങ്കിൽ വെള്ളാപ്പള്ളി തിരുത്തണ്ട, ചെന്നിത്തല
തിരുവനന്തപുരം. തിരുത്തിയില്ലെങ്കിൽ വെള്ളാപ്പള്ളി തിരുത്തണ്ട‘ എന്ന് രമേശ് ചെന്നിത്തല
സമൂഹത്തിൽ മതനിരപേക്ഷ നിലപാട് ആണ് ആവശ്യം .മുഖ്യമന്ത്രി മതസ്പർദ്ധ വളർത്താനുള്ള ശ്രമങ്ങൾ നടത്തുകയാണ്
മുഖ്യമന്ത്രിയാണ് ഓരോ തിരഞ്ഞെടുപ്പിലും ഓരോ വർഗീയതയെ താലോലിക്കുന്നത്
പാർലമെന്റ് തിരഞ്ഞെടുപ്പിൽ ന്യൂനപക്ഷ വർഗീയത,പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷവർഗീയത
വർഗീയ വിദ്വേഷം പടർത്തുന്ന അന്തരീക്ഷം ഉണ്ടാക്കുകയാണ്
തിരഞ്ഞെടുപ്പിൽ തോറ്റ ശേഷം ഇനി വർഗീയ നിലപാട് ആണ് നല്ലത് എന്ന അവസ്ഥയിലാണ് സർക്കാർ
അതുകൊണ്ടാണ് രണ്ട് തിരഞ്ഞെടുപ്പിലും എൽഡിഎഫ് തോറ്റത്
സ്റ്റേറ്റ് ഹെല്‍ത്ത് സിസ്റ്റംസ് റിസോഴ്‌സ് സെന്റര്‍ കേരളയിൽ 13 ഒഴിവ്
തിരുവനന്തപുരത്തെ സ്റ്റേറ്റ് ഹെല്‍ത്ത് സിസ്റ്റംസ് റിസോഴ്‌സ് സെന്റര്‍ കേരളയിലെ ഐസിഎംആര്‍ പ്രോജക്ടിൽ വിവിധ തസ്തികകളിലായി 13 ഒഴിവ്. കരാർ നിയമനം. ഇന്നാണ് (ജനുവരി4) അപേക്ഷിക്കാനുള്ള അവസാന ദിവസം.
∙തസ്തികകൾ: പ്രോജക്ട് റിസര്‍ച് സയന്റിസ്റ്റ് III (മെഡിക്കൽ-ഒരു ഒഴിവ്), പ്രോജക്ട് റിസര്‍ച് സയന്റിസ്റ്റ് II (നോൺ മെഡിക്കൽ-2 ഒഴിവ്), പ്രോജക്ട് ടെക്നിക്കൽ സപ്പോർട്ട് III (10 ഒഴിവ്).
കൂടുതൽ വിവരങ്ങൾക്ക് www.shsrc.kerala.gov.in
പ്രായം നമ്മിൽ മോഹം നൽകി , മുല്ലപ്പള്ളിക്കെതിരെ വീണ്ടും പോസ്റ്റർ
നാദാപുരം. നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനൊരുങ്ങുന്ന മുല്ലപ്പള്ളി രാമചന്ദ്രനെതിരെ നാദാപുരം നിയോജക മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു
മണ്ഡലത്തിലെ വാണിമേൽ, വളയം, പാറക്കടവ്,തൂണേരി,കല്ലാച്ചി. നാദാപുരം ഭാഗങ്ങളിലാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്.
മുല്ലപ്പള്ളി നാദാപുരത്ത് മത്സരിച്ചേക്കും എന്ന വാർത്ത പുറത്ത് വന്നതോടെ യു.ഡി.എഫ് അണികളിലും സാമൂഹ്യ മാധ്യമങ്ങളിലും വൻ പ്രധിഷേധമാണ് ഉയരുന്നത്
മദീനക്ക് സമീപമുണ്ടായ വാഹനാപകടത്തിൽ ഉംറക്കു പോയ മലയാളി കുടുംബത്തിലെ നാലുപേർ മരിച്ചു
റിയാദ്.സൌദിയിൽ മദീനക്ക് സമീപമുണ്ടായ വാഹനാപകടത്തിൽ മലയാളി കുടുംബത്തിലെ നാലുപേർ മരിച്ചു. മലപ്പുറം മഞ്ചേരി വെള്ളില സ്വദേശി നടുവത്ത് കളത്തിൽ അബ്ദുൽ ജലീൽ (52), ഭാര്യ തസ്‌ന തോടേങ്ങൽ (40), മകൻ നടുവത്ത് കളത്തിൽ ആദിൽ (14), ജലീലിെൻറ മാതാവ് മൈമൂനത്ത് കാക്കേങ്ങൽ (73) എന്നിവരാണ് മരിച്ചത്.
ജിദ്ദയിൽ ജോലി ചെയ്യുന്ന അബ്ദുൽ ജലീലും കുടുംബവും ഉംറക്കു ശേഷം മദീന സന്ദർശനത്തിന് പുറപ്പെട്ടതാണ്. കുടുംബം സഞ്ചരിച്ച ജി.എം.സി വാഹനത്തിൽ ഏഴ് പേർ ഉണ്ടായിരുന്നു. അബ്ദുൽ ജലീലിന്റെ മറ്റു മക്കളായ അയിഷ (15) മദീന കിങ് ഫഹദ് ആശുപത്രിയിലും ഹാദിയ (9), നൂറ (7) എന്നിവർ സൗദി ജർമൻ ആശുപത്രിയിലും ചികിത്സയിലാണ്.
ഇനി മ്യൂസ്ലിയുടെ കാലം! ഇതാ ഒരു പുതിയ ‘പവർ’ സ്നാക്ക്; ജെൻസി ഏറ്റെടുത്ത പുതിയ ഹെൽത്തി വൈബ്!
ഫാസ്റ്റ് ഫുഡും എണ്ണപ്പലഹാരങ്ങളും കൊറിച്ചിരുന്ന കാലം കഴിഞ്ഞു. ആരോഗ്യ കാര്യത്തിൽ വിട്ടുവീഴ്ചയില്ലാത്ത ജെൻസി തലമുറ ഇപ്പോൾ പുതിയൊരു ‘ഹെൽത്തി ക്രേസി’ന് പിന്നാലെയാണ് ‘മ്യൂസ്ലി’ (Muesli). പണ്ട് ഡയറ്റ് ചെയ്യുന്നവർ മാത്രം കഴിച്ചിരുന്ന ഈ വിഭവം ഇന്ന് യുവാക്കളുടെ ഒരു സ്റ്റൈൽ സ്റ്റേറ്റ്‌മെന്റായി മാറിക്കഴിഞ്ഞു.
എന്താണ് ഈ മ്യുസ്‌ലി മാജിക്?
പലരും ഓട്‌സ് എന്ന് കരുതി തെറ്റിദ്ധരിക്കുമെങ്കിലും മ്യൂസ്ലി സംഗതി വേറെയാണ്. പച്ച ഓട്‌സ്, ഉണക്കിയ പഴങ്ങൾ (Dried Fruits), പരിപ്പുകൾ (Nuts), വിത്തുകൾ (Seeds) എന്നിവയുടെ ഒരു ഹൈ-പവർ മിശ്രിതമാണിത്. പഞ്ചസാര വാരിയിട്ട കോൺഫ്ലേക്സുകളെക്കാൾ ശരീരത്തിന് ഗുണം ചെയ്യുന്ന ഈ വിഭവം ഇപ്പോൾ സ്നാക്ക് രൂപത്തിലും വിപണിയിൽ ലഭ്യമാണ്.
സോഷ്യൽ മീഡിയ ട്രെൻഡ്: ഒരു ഗ്ലാസ് ജാറിൽ ലെയർ ലെയറായി മ്യൂസ്ലിയും അതിന് മുകളിൽ ഫ്രഷ് പഴങ്ങളും ഇട്ട് ഫോട്ടോ എടുത്താൽ കിട്ടുന്ന ആ ഒരു ലുക്ക് ഇൻസ്റ്റാഗ്രാമിൽ വൻ ഹിറ്റാണ്. “ഹെൽത്തി ഈറ്റിംഗ്” എന്ന ഹാഷ്‌ടാഗിന് ഇതിലും നല്ലൊരു പാർട്ണറെ കിട്ടാനില്ല.
മടിയന്മാരുടെ ലോട്ടറി : രാവിലെ എഴുന്നേറ്റ് കഷ്ടപ്പെട്ട് ഭക്ഷണമുണ്ടാക്കാൻ സമയമില്ലാത്തവർക്ക് പറ്റിയ വിദ്യയാണിത്. രാത്രി പാലിലോ തൈരിലോ ഇത് കുതിർത്തു വെച്ചാൽ രാവിലെ റെഡി. ഈ ‘ഓവർനൈറ്റ് മ്യൂസ്ലി’ വൈബ് ഇന്ന് വലിയൊരു ട്രെൻഡാണ്.
ജിമ്മൻമാരുടെ ഇന്ധനം: പ്രോട്ടീനും ഫൈബറും ധാരാളം അടങ്ങിയതുകൊണ്ട് വ്യായാമം ചെയ്യുന്നവർക്ക് ഇത് മികച്ചൊരു ഊർജ്ജ സ്രോതസ്സാണ്. വിശപ്പ് കുറയ്ക്കാനും ശരീരഭാരം നിയന്ത്രിക്കാനും ഇത് സഹായിക്കുന്നു.
എങ്ങനെ ഉപയോഗിക്കാം?
മ്യൂസ്ലി വാങ്ങി കയ്യിൽ വച്ചിട്ടുണ്ടെങ്കിലും അത് എങ്ങനെ കഴിക്കണം എന്നറിയാത്തവർക്കായി ഇതാ പ്രധാനപ്പെട്ട 4 രീതികൾ:
- സ്വിസ് സ്റ്റൈൽ
ജെൻസിക്കിടയിൽ ഏറ്റവും ട്രെൻഡിങ് ആയ രീതിയാണിത്. രാത്രി ഒരു പാത്രത്തിൽ മ്യൂസ്ലി എടുത്ത് അതിൽ പാൽ ഒഴിക്കുക. രാത്രി മുഴുവൻ ഫ്രിഡ്ജിൽ വെക്കുക. രാവിലെ ആകുമ്പോഴേക്കും മ്യൂസ്ലി നന്നായി കുതിർന്ന് സോഫ്റ്റ് ആയിട്ടുണ്ടാകും. ഇതിലേക്ക് കുറച്ച് തേനോ ഫ്രഷ് പഴങ്ങളോ ചേർത്ത് കഴിക്കാം.
- ഇൻസ്റ്റന്റ് ബ്രേക്ക്ഫാസ്റ്റ്
ഏറ്റവും ലളിതമായ രീതി. ഒരു ബൗളിൽ മ്യൂസ്ലി എടുത്ത് അതിലേക്ക് ചൂടുള്ള പാലോ തണുത്ത പാലോ ഒഴിക്കുക. തിരക്കുള്ള സമയത്ത് പെട്ടെന്ന് കഴിക്കാൻ പറ്റിയ വിഭവം. കോൺഫ്ലേക്സ് കഴിക്കുന്നത് പോലെ തന്നെ ലളിതം.
- തൈരിനൊപ്പം (Yogurt Parfait)
ജിമ്മിൽ പോകുന്നവർക്കും ഹെൽത്ത് കോൺഷ്യസ് ആയവർക്കും പ്രിയപ്പെട്ട രീതി. ഒരു ഗ്ലാസിൽ ആദ്യം കുറച്ച് തൈര് ഒഴിക്കുക, അതിനു മുകളിൽ മ്യുസ്‌ലി വിതറുക, വീണ്ടും തൈര് ഒഴിക്കുക. ഇങ്ങനെ ലെയറുകളായി സെറ്റ് ചെയ്യാം. നല്ല പ്രോട്ടീൻ ലഭിക്കാൻ ഇത് സഹായിക്കും. ഇതിലേക്ക് നട്‌സ് കൂടി ചേർത്താൽ സംഗതി ഉഷാറായി.
- പച്ചയ്ക്ക് കൊറിക്കാം
യാത്ര ചെയ്യുമ്പോഴോ ബോറടിക്കുമ്പോഴോ ചെയ്യാവുന്ന രീതി. മ്യുസ്‌ലി പാക്കറ്റിൽ നിന്ന് നേരിട്ട് എടുത്ത് ചിപ്‌സ് പോലെ കൊറിക്കാം. ജോലിത്തിരക്കിനിടയിൽ എനർജി കുറയുമ്പോൾ പെട്ടെന്ന് ചാർജ് കിട്ടാൻ ഇത് സഹായിക്കും.
മ്യൂസ്ലിയുടെ രുചി കൂട്ടാൻ ചില ‘സീക്രട്ട്’ ടിപ്‌സ്:
ആപ്പിൾ, സ്ട്രോബെറി, വാഴപ്പഴം എന്നിവ ചേർക്കുന്നത് രുചി വർദ്ധിപ്പിക്കും. പഞ്ചസാരയ്ക്ക് പകരം തേനോ ഈന്തപ്പഴമോ ഉപയോഗിക്കുക. ബദാം, കശുവണ്ടി എന്നിവ കൂടുതൽ ചേർത്താൽ ഇടയ്ക്ക് കടിക്കാൻ നല്ല രസമായിരിക്കും.
ഇന്ന് ലേയ്സിനും ബിസ്ക്കറ്റിനും പകരം മ്യൂസ്ലി ബാറുകൾ ബാഗിലിട്ട് നടക്കുന്നതാണ് പുതിയ രീതി. യാത്രയ്ക്കിടയിലും ജോലിസ്ഥലത്തും എളുപ്പത്തിൽ കഴിക്കാവുന്ന ഈ സ്നാക്ക് ഒരു ‘ഹെൽത്തി എനർജി ബൂസ്റ്റർ’ ആയി പ്രവർത്തിക്കുന്നു. ചുമ്മാ കൊറിക്കാൻ ഇഷ്ടപ്പെടുന്നവർക്കും ഇത് ഒരു നല്ല ഓപ്ഷനാണ്.
ചുരുക്കത്തിൽ, ഭക്ഷണശീലങ്ങളിൽ വലിയൊരു വിപ്ലവമാണ് മ്യൂസ്ലി ഉണ്ടാക്കിയിരിക്കുന്നത്. പഴയ പലഹാരങ്ങളെല്ലാം മാറി നിൽക്കുന്ന, മ്യുസ്‌ലി രാജാവായി വാഴുന്ന ഒരു പുതിയ കാലത്തിനാണ് നാം സാക്ഷ്യം വഹിക്കുന്നത്.
മുഖ്യമന്ത്രി സ്ഥാനത്തില്‍ കോണ്‍ഗ്രസില്‍ തർക്കമില്ല; താന്‍ അവസരങ്ങള്‍ക്ക് വേണ്ടി കടിപിടി കൂടുന്നയാളല്ലെന്ന് കെസി വേണുഗോപാൽ
ന്യൂഡൽഹി: മുഖ്യമന്ത്രി സ്ഥാനത്തില്‍ കോണ്‍ഗ്രസില്‍ തർക്കമില്ലെന്നും നേതാക്കൾ മുഖ്യമന്ത്രി സ്ഥാനം ആഗ്രഹിക്കുന്നതില്‍ തെറ്റില്ല എന്നും എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ. താന്‍ അവസരങ്ങള്‍ക്ക് വേണ്ടി കടിപിടി കൂടുന്നയാളല്ലെന്നും പാര്‍ട്ടിക്ക് വേണ്ടി ചെയ്യുന്ന ഒരു കാര്യവും ത്യാഗമല്ലെന്നും കെസി വ്യക്തമാക്കി.
ആര്‍ക്കും ക്ലെയിം ഉന്നയിക്കാം. താന്‍ അനുഭവങ്ങളിലൂടെ കടന്നു വന്ന നേതാവ് ആണ്. അവസരങ്ങള്‍ക്ക് വേണ്ടി കടിപിടി കൂടുന്നയാളല്ല. പാര്‍ട്ടിക്ക് വേണ്ടി ചെയ്യുന്ന ഒരു കാര്യവും ത്യാഗമല്ല. പാര്‍ട്ടിയില്ലെങ്കില്‍ നേതാവില്ല. എംപിമാര്‍ മത്സരിക്കണോയെന്ന് തീരുമാനിക്കേണ്ടത് കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി ആണ്. പഴയ ആളുകളെ മാറ്റി നിര്‍ത്തില്ല.
അനുഭവ സമ്പത്തും യുവത്വവുമായിരിക്കും ഘടകങ്ങള്‍ എന്നും വേണുഗോപാൽ പറഞ്ഞു. അതേസമയം, രാഹുല്‍ മാങ്കൂട്ടത്തില്‍ വിവാദത്തിൽ പി ജെ കുര്യനെ കെസി വേണുഗോപാല്‍ തള്ളി. എത്ര ഉന്നത നേതാവായാലും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം പൊതു ചര്‍ച്ചകളിലേക്ക് കൊണ്ടുവരരുത് എന്നാണ് കെസി വേണുഗോപാൽ പറയുന്നത്.
അമേരിക്കയുടെ വെനസ്വേല ആക്രമണം; പ്രതികരണവുമായി ഖത്തർ, ‘കൂടുതൽ രക്തച്ചൊരിച്ചിലുകൾ ഒഴിവാക്കണം, സമാധാനപരമായ പരിഹാരം വേണം’
ദോഹ: സൗഹൃദ രാജ്യമായ വെനസ്വേലയിൽ നിലനിൽക്കുന്ന അതീവ ഗുരുതരമായ രാഷ്ട്രീയ-സൈനിക സാഹചര്യങ്ങളിൽ കടുത്ത ആശങ്ക രേഖപ്പെടുത്തി ഖത്തർ. 2026 ജനുവരിയുടെ തുടക്കത്തിൽ വെനസ്വേലയിൽ അരങ്ങേറിയ നാടകീയമായ സൈനിക ഇടപെടലുകളും പ്രസിഡന്റ് നിക്കോളാസ് മദൂറോയുടെ അറസ്റ്റും സംബന്ധിച്ച വാർത്തകൾക്ക് പിന്നാലെയാണ് ഖത്തർ വിദേശകാര്യ മന്ത്രാലയം ഔദ്യോഗിക പ്രസ്താവന പുറത്തിറക്കിയത്. രാജ്യത്ത് വർധിച്ചുവരുന്ന സംഘർഷാവസ്ഥ ഒട്ടും ആശാവഹമല്ലെന്നും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ അടിയന്തര നടപടികൾ വേണമെന്നും ഖത്തർ ആവശ്യപ്പെട്ടു.
അമേരിക്കൻ സേനയുടെ മിന്നൽ നീക്കത്തിലൂടെ നിക്കോളാസ് മഡുറോയെയും ഭാര്യ സിലിയ ഫ്ലോറസിനെയും പിടികൂടി ന്യൂയോർക്കിലേക്ക് കൊണ്ടുപോയ സംഭവത്തിന് പിന്നാലെ വെനസ്വേലയിൽ വലിയ അനിശ്ചിതത്വമാണ് നിലനിൽക്കുന്നത്. ഈ സാഹചര്യത്തിൽ, കൂടുതൽ രക്തച്ചൊരിച്ചിലുകൾ ഒഴിവാക്കാൻ എല്ലാ കക്ഷികളും അങ്ങേയറ്റം സംയമനം പാലിക്കണമെന്ന് ഖത്തർ പ്രസ്താവനയിൽ ഊന്നിപ്പറഞ്ഞു. രാജ്യത്തെ ജനാധിപത്യ പ്രക്രിയയ്ക്കും സമാധാനത്തിനും മുൻഗണന നൽകിക്കൊണ്ട് മാത്രമേ ഈ പ്രതിസന്ധിക്ക് ശാശ്വത പരിഹാരം കാണാൻ സാധിക്കൂ എന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
നിലവിലുള്ള തർക്കങ്ങൾ പരിഹരിക്കുന്നതിനും സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനും സംഭാഷണങ്ങളിലൂടെയുള്ള ആശയവിനിമയമാണ് ഉചിതമായ മാർഗ്ഗമെന്ന് മന്ത്രാലയം ഊന്നിപ്പറഞ്ഞു. അന്താരാഷ്ട്ര നിയമങ്ങളും യു എൻ ചാർട്ടറും അനുസരിച്ചുള്ള സമാധാനപരമായ ചർച്ചകളിലൂടെ പ്രശ്നപരിഹാരം കാണണമെന്ന് ഖത്തർ ലോകരാജ്യങ്ങളോട് അഭ്യർത്ഥിച്ചു. നിലവിൽ രാജ്യം അമേരിക്കൻ ഭരണകൂടത്തിന്റെ മേൽനോട്ടത്തിലാണെന്ന പ്രഖ്യാപനങ്ങൾക്കിടയിൽ, സാധാരണക്കാരുടെ മനുഷ്യാവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും ഖത്തർ ആവശ്യപ്പെട്ടു.
നിലവിലെ രാഷ്ട്രീയ പ്രതിസന്ധി പരിഹരിക്കുന്നതിനും ജനാധിപത്യം പുനഃസ്ഥാപിക്കുന്നതിനും ആവശ്യമായ അന്താരാഷ്ട്ര ഇടപെടലുകളെ ഖത്തർ പിന്തുണയ്ക്കുമെന്നും സമാധാനവും സ്ഥിരതയും വേഗത്തിൽ തിരിച്ചുവരുമെന്ന് പ്രതീക്ഷിക്കുന്നതായും ഖത്തർ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. ബന്ധപ്പെട്ട എല്ലാ കക്ഷികളുമായും ആശയവിനിമയത്തിനുള്ള വഴികൾ തുറന്നിടുമെന്നും, സമാധാനം പുനഃസ്ഥാപിക്കുന്നതിനുള്ള മധ്യസ്ഥ ശ്രമങ്ങളിൽ പങ്കാളികളാകാൻ രാജ്യം പ്രതിജ്ഞാബദ്ധമാണെന്നും ഖത്തർ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. വെനസ്വേലയുമായി ദീർഘകാല നയതന്ത്ര ബന്ധമുള്ള ഖത്തർ, അവിടുത്തെ സാഹചര്യം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. നിലവിലെ സംഭവ വികാസങ്ങളിൽ ലോകത്തെ ഏറ്റവും വലിയ എണ്ണ നിക്ഷേപമുള്ള രാജ്യങ്ങളിലൊന്നായ വെനസ്വേലയിലെ അസ്ഥിരത ആഗോള വിപണിയെയും ബാധിക്കുമെന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്.




































